UK

സ്മൃതി ഇറാനിക്കും പിണറായി വിജയനും ഒരേ സ്വരം; രണ്ടു പേരുടെയും പ്രസ്താവന
തയാറാക്കുന്നത് ഒരേ സ്ഥലത്ത്; പിണറായിയ് ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സ്മൃതി ഇറാനിക്കും പിണറായി വിജയനും ഒരേ സ്വരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രണ്ടു പേരുടെയും പ്രസ്താവന തയാറാക്കുന്നത് ഒരേ സ്ഥലത്താണെന്നും ആരോപിച്ചു. മുസ്ലിം ലീഗുമായുള്ള കോൺഗ്രസിന്റെ ബന്ധംദേശീയതലത്തിൽ മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണെന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന് കേരളത്തിൽ മാത്രമല്ല കോൺഗ്രസുമായി ബന്ധമുള്ളത്. ഇന്ത്യ മുന്നണിയിലും അംഗമാണ്. നാല് പതിറ്റാണ്ടുകാലമായി യു.ഡി.എഫിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്ലിംലീഗ്. ആ ബന്ധം മറച്ചുവയ്ക്കേണ്ട ആവശ്യം കേരളത്തിലെയോ ദേശീയതലത്തിലെയോ കോൺഗ്രസിനില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ ആക്ഷേപം ഉന്നയിച്ച് മണിക്കൂറുകൾക്കകം കേന്ദ്രമന്ത്രി സ്മൃതി ഇറാനി അതേ ആരോപണം ഉന്നയിച്ചത് അദ്ഭുതകരമാണെന്ന് സതീശൻ കൂട്ടിച്ചേർത്തു. സ്മൃതി ഇറാനിക്കും പിണറായി വിജയനും ഒരേ സ്വരവും ഒരേ വാദങ്ങളുമാണ്. രണ്ടു പേരുടെയും പ്രസ്താവന ഒരു സ്ഥലത്താണോ തയാറാക്കിയതെന്ന് സംശയം തോന്നുന്ന തരത്തിലാണ് രാഹുൽ ഗാന്ധിക്കെതിരായ ആക്ഷരപം. രാജ്യത്താകെ സഞ്ചരിച്ച് രാഹുൽ ഗാന്ധിക്കെതിരെ ആക്ഷേപം ചൊരിയാൻ ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്ന ആളാണ് സ്മൃതി ഇറാനി. ബിജെപി നേതൃത്വം ചെയ്യുന്നതു പോലെ തന്നെ രാഹുൽ ഗാന്ധിയെ ആക്ഷേപിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ആളായി പിണറായി വിജയൻ മാറിയിരിക്കുകയാണ്. ഇന്ത്യ മുന്നണിയുടെ പ്രതീക്ഷയും ശക്തിയുമാണ് രാഹുൽ ഗാന്ധി. രാഹുൽ ഗന്ധിയെ ആക്ഷേപിച്ചാൽ ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്താമെന്നും അതിലൂടെ ബിജെപിയുടെ പ്രീതി സമ്പാദിക്കാനുമാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. മാസപ്പടിയും കരുവന്നൂർ കൊള്ളയും ഉൾപ്പെടെ സ്വന്തം കുടുംബാംഗങ്ങൾ ഉൾപ്പെട്ട അഴിമതി കേസുകൾ അന്വേഷിക്കുമെന്ന ഭീതിയിലാണ് ബിജെപിയെ സന്തോഷിപ്പിക്കാനുള്ള പ്രസ്താവനകളുമായി പിണറായി വിജയൻ രംഗത്തിറങ്ങിയിരിക്കുന്നത്.

 

 

ഏതാനും നാളുകൾക്കുമുന്‍പ്‌ മഞ്ഞുമ്മല്‍ ബോയ്സ്‌ എന്ന ചിത്രത്തെ മുന്‍നിര്‍ത്തി മലയാളികളെ അധിക്ഷേപിച്ചതിന്‌ ജയമോഹന്‍ ഏറെ വിമര്‍ശനം നേരിട്ടിരുന്നു. സിനിമയിലെ കഥാപാത്രങ്ങളുടെ അതേ മാനസികനിലയാണ്‌ ദക്ഷിണേന്ത്യയില്‍ വിനോദസഞ്ചാരത്തിന്‌ വരുന്ന കേരള തെമ്മാടികൾക്കെന്നും എറണാകുളം കേന്ദ്രമാക്കിയ ലഹരി അടിമകളുടെ സംഘമാണ്‌ മലയാളസിനിമയില്‍ പ്രമുഖസ്ഥാനത്തുള്ളതെന്നും ജയമോഹന്‍ ആരോപിച്ചിരുന്നു.

 

 

തെരഞ്ഞെടുപ്പ് ചട്ടലംഘനം ; തോമസ് ഐസക്കിന് വരാണാധികാരിയുടെ താക്കീത്

പത്തനംതിട്ടയിലെ ഇടതു സ്ഥാനാർത്ഥി തോമസ് ഐസക്കിന്

താക്കീത്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു എന്ന് കാണിച്ച് യുഡിഎഫ് നൽകിയ പരാതിയിലാണ് നടപടി. സർക്കാർ പരിപാടികളിൽ ഇനി പങ്കെടുക്കരുതെന്ന് ശക്തമായ താക്കീതും നൽകി. കുടുംബശ്രീയുടെ പരിപാടിയിൽ പങ്കെടുത്തതിന് സർക്കാർ സംവിധാനങ്ങളെ പ്രചരണത്തിനായി ഉപയോഗിച്ചു എന്നാരോപിച്ച് യുഡിഎഫ് പരാതി നൽകുകയായിരുന്നു.

ബേസിൽ ജോസഫ്

ഇന്ന് പെസഹാ വ്യാഴം. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വിശ്വാസ ജീവിതത്തിൻ്റെ അടിസ്ഥാനമായ വിശുദ്ധ കുർബാന സ്ഥാപിതമായ ദിവസം. പരമ്പരാകൃതമായി ക്രിസ്ത്യാനികൾ ആചരിച്ചുപോരുന്ന അപ്പം മുറിക്കൽ ശുശ്രൂഷ പുതു തലമുറയിലേയ്ക്കെത്തുമ്പോൾ പെസഹാ വ്യാഴത്തിൻ്റെ പവിത്രത ഒട്ടും നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കുകയാണ് വീക്കൻ്റ് കുക്കിംഗിൻ്റെ അമരക്കാരൻ ബേസിൽ ജോസഫ്. പ്രവാസി മലയാളികൾക്കായി പെസഹാ അപ്പത്തിൻ്റെയും പാലിൻ്റെയും റെസിപ്പി ഒരിക്കൽ കൂടി പരിചയപ്പെടുത്തുന്നു.

ചേരുവകള്‍

അരിപ്പൊടി 1 കപ്പ്
ഉഴുന്ന് 1/ 4 കപ്പ്
തേങ്ങ 1 കപ്പ് ചിരകിയത്
വെളുത്തുള്ളി 1 എണ്ണം
കുഞ്ഞുള്ളി 4 എണ്ണം
ജീരകം 1 പിഞ്ച്
വെള്ളം 1 കപ്പ്

പെസഹ അപ്പം ഉണ്ടാക്കുന്ന വിധം

രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ഉഴുന്ന് പരിപ്പ് നന്നായി അരച്ച് എടുക്കുക. തേങ്ങ, ജീരകം, വെളുത്തുള്ളി, കുഞ്ഞുള്ളി എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് അരച്ച് എടുക്കുക. ഒരു പാത്രത്തിലേയ്ക്ക് അരച്ചു വച്ച പരിപ്പ്, തേങ്ങാ, അരിപ്പൊടി. അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് നല്ല കട്ടിയുള്ള ഒരു ബാറ്റര്‍ ആക്കി ഒരു 20 മിനിറ്റ് വയ്ക്കുക. ഒരു ഇഡലിപാത്രത്തില്‍ ഒരു തട്ടു വച്ച് ഈ ബാറ്റെര്‍ അതിലേയ്ക്ക് ഒഴിക്കുക. ഓശാന ഞായറാഴ്ച പള്ളിയില്‍നിന്നും കിട്ടിയ ഓല ഒരു കുരിശുരൂപത്തില്‍ മധ്യത്തില്‍ വച്ച് ചെറുതീയില്‍ 20 മിനിട്ട് കുക്ക് ചെയ്യുക. അപ്പം നന്നായി വെന്തോ എന്നറിയാന്‍ ഒരു ടൂത്ത്പിക്ക് കൊണ്ട് കുത്തി നോക്കുക. ടൂത്ത് പിക്കില്‍ പറ്റിപ്പിടിച്ചിട്ടില്ല എങ്കില്‍ നന്നായി കുക്ക് ആയി എന്നര്‍ത്ഥം.

പാലുണ്ടാക്കുന്നതിനായി വേണ്ട ചേരുവകള്‍

ശര്‍ക്കര 400 ഗ്രാം
രണ്ടാംപാല്‍ 3 കപ്പ്
ഒന്നാംപാല്‍ 1 കപ്പ്
അരിപ്പൊടി 1/ 4 കപ്പ്
ചുക്ക്‌പൊടിച്ചത് 1/ 2 ടീസ്പൂണ്‍
ഏലക്കപൊടിച്ചത് 1/ 2 ടീസ്പൂണ്‍
ജീരകംപൊടിച്ചത് 1/ 2 ടീസ്പൂണ്‍
പാല്‍ ഉണ്ടാക്കുന്ന വിധം

ഒരു പാനില്‍ ശര്‍ക്കര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കി എടുത്തു അരിച്ചെടുക്കുക. അരിപ്പൊടി ഒരു പാനില്‍ ചൂടാക്കി അതിലേയക്ക് രണ്ടാം പാല്‍ ചേര്‍ത്ത് കുറുക്കി എടുക്കുക. ഇതിലേയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ശര്‍ക്കരപാനി, ചുക്ക്, ഏലക്ക, ജീരകം പൊടിച്ചത് ചേര്‍ത്ത് ചൂടാക്കുക. നന്നായി ചൂടായിക്കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഓഫ് ചെയ്യുക. പെസഹാ അപ്പവും പാലും റെഡിയായിക്കഴിഞ്ഞു.

എല്ലാ പ്രവാസി മലയാളികൾക്കും പെസഹായുടെ ആശംസകൾ നേരുന്നു.

ബേസിൽ ജോസഫ്

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

 

യുകെ മലയാളിയായ സിബു ബാലൻ വരച്ച ചിത്രം ബ്രിട്ടീഷ് രാജ്ഞി ഏറ്റുവാങ്ങി. വളരെ സന്തോഷത്തോടെയും അത്ഭുതത്തോടെയും വാങ്ങി ചിത്രത്തെപ്പറ്റിയും കലാകാരനെയും പറ്റിയും അവർ സംസാരിക്കുകയും ചെയ്തു.

ബ്രിട്ടീഷ് രാജ്ഞി ഷ്രൂഷ്ബറി സ്ക്വയർ മാർക്കറ്റ് സന്ദർശനം നടത്തിയ വേളയിലാണ് ചിത്രം കൈമാറിയത്. ചെങ്ങന്നൂർ കല്ലിശ്ശേരി മണക്കണ്ടതിൽ ശ്രീ സിബു ബാലൻ നിലവിൽ ഭാര്യയോടും രണ്ട് പെണ്മക്കളോടും ഒപ്പം ഷ്രൂഷ്ബറിയിൽ താമസിക്കുന്നു. ഇദ്ദേഹം ഷ്രോപ്ഷയർ മലയാളി കൾച്ചറൽ അസോസിയേഷൻ (SMCA) കമ്മിറ്റി അംഗം കൂടിയാണ്. എട്ട് മണിക്കൂർ നേരം ചിലവഴിച്ചാണ് മനോഹരമായ പെൻസിൽ പ്രോട്രൈറ്റ് ചെയ്തത് എന്ന് അദ്ദേഹം മലയാളം യൂകെയോട് പറഞ്ഞു.. ഭാര്യ സൂര്യ ഷ്രൂഷ്ബറി RSHൽ സ്റ്റാഫ് നേഴ്‌സ്, മക്കൾ ഇഷാന, ഇധിക
സിബു ബാലൻ +44 7880 190899
[email protected]

ഇന്ത്യയിലും യുകെയിലും ഇത് തിരഞ്ഞെടുപ്പ് കാലമാണ്. വ്യക്തമായ രാഷ്ട്രീയ ബോധമുള്ളവരാണ് യുകെ മലയാളികൾ. യുകെ മലയാളികളിൽ കൂടുന്നിടത്തെല്ലാം ചർച്ചകളായും സംവാദങ്ങളായും നാട്ടിലെ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ ചൂടുപിടിക്കുന്നതിനോടൊപ്പം മലയാളം യുകെയും എത്തുകയാണ് .

ഇന്ത്യയിലെയും യുകെയിലെയും തെരഞ്ഞെടുപ്പിന്റെ അടിയൊഴുക്കുകൾ വ്യക്തമാക്കുന്ന കാർട്ടൂൺ പംക്തിയുമായി മലയാളം യുകെ…

പ്രശസ്ത കാർട്ടൂണിസ്റ്റ് റോയ് സി . ജെ ആണ് നെല്ലും പതിരും കൈകാര്യം ചെയ്യുന്നത് . ഉൽപ്രേക്ഷ എന്ന പേരിൽ
റോയ് സി . ജെ മലയാളം യുകെയിൽ സ്‌ഥിരമായി മറ്റൊരു കാർട്ടൂൺ പംക്തിയും കൈകാര്യം ചെയ്യുന്നുണ്ട് .
മലയാള മാധ്യമ രംഗത്ത് സുപരിചിതനായ സി . ജെ റോയിക്ക് ആയിരുന്നു 2023 -ലെ മലയാളം യുകെയുടെ ബെസ്റ്റ് കാർട്ടൂണിസ്റ്റ് ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത് .

ബാർമിങ്‌ഹാം യുവത്വത്തിന് പുതിയ ഉണർവേകി കൊണ്ട് ബ്രമ്മീ മലയാളി ക്രിക്കറ്റ് ക്ലബ്ബിൻറെ ആദ്യത്തെ അവാർഡ് നിശ ആഘോഷപൂർവ്വമായി നടത്തപ്പെട്ടു. ആറുമാസങ്ങൾക്കു മുമ്പ് ജിയാൻ, ജെറി സഹോദരങ്ങളുടെ നേതൃത്വത്തിൽ തുടങ്ങിയ ഈ ക്രിക്കറ്റ് ക്ലബ് വമ്പിച്ച ഒരു വിജയമായി മാറിയിരിക്കുകയാണ്. ക്രിക്കറ്റ് കൂടാതെ ബാഡ്മിൻറനും ബ്രമ്മീ മലയാളി ക്രിക്കറ്റ് ക്ലബ്ബിൻറെ ഭാഗമാണ്.

വർഷങ്ങളായി ആക്ഷൻ ഇൻഡോർ സ്പോർട്സ് – ക്രിക്കറ്റ് ലീഗിൽ കളിച്ചുകൊണ്ടിരുന്ന ഇവർക്ക് ഇത് മറ്റുള്ളവരിലും കൂടെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ്ബ് തുടങ്ങിയത്. തിരക്കേറിയ സാഹചര്യങ്ങളിലും ജോലിത്തിരക്കിലും പെട്ട് വീടും ജോലിയുമായി മാത്രം കഴിഞ്ഞിരുന്ന പലർക്കും ഒന്നിച്ചു കൂടുവാനും ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും, സൗഹൃദങ്ങൾ പങ്കിടുന്നതിനും വേണ്ടിയുള്ള ഒരു വേദിയായി ഈ ക്ലബ്ബ് മാറിയിരിക്കുകയാണ്.

ആഴ്ചയിൽ ഒരിക്കൽ നടന്നുവന്നിരുന്ന ഇൻഡോർ ക്രിക്കറ്റ് മാച്ചുകളിൽ നിന്നും വോട്ടെടുപ്പിലൂടെ വിവിധ അവാർഡുകൾക്ക് അർഹരായവരെ തിരഞ്ഞെടുത്തു.

ക്രിക്കറ്റിനെ ഏറെ സ്നേഹിച്ചിരുന്ന ഇങ്ങനെയൊരു ക്ലബ്ബ് സ്വപ്നം കാണുവാൻ മക്കളെ പഠിപ്പിച്ച അവരുടെ പിതാവായ സിറിയക് അഗസ്റ്റിന്റെ ഓർമ്മയ്ക്ക് വേണ്ടി അവാർഡുകൾ സ്പോൺസർ ചെയ്തത് സിറിയക് ബ്രദേഴ്സിന്റെ അമ്മയായ ആനി സിറിയക് ആണ്.

ക്ലബ്ബിൻറെ ആദ്യ പരിപാടിയായ ഈ അവാർഡ് നിശയ്ക്ക് ഒരു വമ്പിച്ച ജനസാന്നിധ്യവും സഹകരണവും ആണ് ഉണ്ടായത്. ആസ്വാദകരുടെ മനം കവരുന്ന രീതിയിൽ വിവിധ കലാപരിപാടികളും നടത്തപ്പെടുകയുണ്ടായി. തുടർന്നുള്ള കാലങ്ങളിൽ ഈ ക്രിക്കറ്റ് ക്ലബ്ബിന് വലിയ ഉയരങ്ങൾ കൈയടക്കുവാനും മറ്റുള്ള മലയാളി ക്ലബ്ബുകൾക്ക് ഒരു മാതൃക ആയി മാറുവാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
https://www.instagram.com/brummiemalayalicricketclub?igsh=MTlvcHB0d3FpM3JvMQ==

വാട്‌ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ ഓക്സ്ഫോർഡ് റീജിയന്റെ നേതൃത്വത്തിൽ യുവജന സംഗമം, ‘ABLAZE 2024’ സംഘടിപ്പിക്കുന്നു. ഏപ്രിൽ മാസം നാലാം തീയതി വ്യാഴാഴ്ച്ച , വാട്‌ഫോർഡ് ഹോളി ക്വീൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന സംഗമം രാവിലെ പത്തു മണി മുതൽ വൈകുന്നേരം നാലു മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

നോർത്താംപ്ടൺ റോമൻ കത്തോലിക്കാ രൂപതയിൽ നിന്നും 2022 ജൂണിൽ വൈദികപട്ടം സ്വീകരിച്ച യുവ വൈദികൻ ഫാ ജിത്തു ജെയിംസ് മഠത്തിൽ സംഗമത്തിന് നേതൃത്വം നൽകും.

വിശ്വാസത്തിലൂന്നിക്കൊണ്ട്, പരസ്നേഹത്തിലും, സാമൂഹ്യ പ്രതിബദ്ധതയിലും അധിഷ്‌ഠിതമായ ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുവാനുതകുന്ന ചിന്തകൾ പങ്കുവെക്കുന്നതോടൊപ്പം ആകർഷകവും രസകരവുമായ കളികളും പരിപാടികളും സംഗമത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

യുവജനങ്ങൾക്ക്‌ പ്രാർത്ഥനക്കും ആരാധനക്കും സ്തുതിപ്പിനും അതോടൊപ്പം പരിചയപ്പെടുന്നതിനും, ആശയ വിനിമയത്തിനും, വിനോദങ്ങൾക്കും ഉള്ള വേദിയാവും ‘ABLAZE 2024’

പതിനഞ്ചു വയസ്സിനു മുകളിലുള്ളവരും അവിവാഹിതരുമായ യുവജനങ്ങളെ ഉദ്ദേശിച്ചാണ് സംഗമം ഒരുക്കിയിരിക്കുന്നത്. രജിസ്ട്രേഷൻ സൗജന്യമാണ്. ഉച്ച ഭക്ഷണം ക്രമീകരിക്കുന്നുണ്ട്.

യേശുവിനെ സ്വജീവിതത്തിൽ അനുകരിക്കുവാനും, കൃപയിൽ നയിക്കപ്പെടുവാനും അനുഗ്രഹാദായകമായ ‘ABLAZE 2024’സംഗമത്തിൽ പങ്കു ചേരുവാൻ എല്ലാ യുവജനങ്ങളെയും പ്രോത്സാഹിപ്പിച്ചയക്കണമെന്ന്‌ ഓക്സ്ഫോർഡ് റീജിയൻ ഡയറക്ടർ ഫാ. ഫാൻസുവാ പത്തിൽ, ഫാ.അനീഷ് നെല്ലിക്കൽ, ഷിനോ കുര്യൻ, റീന ജെബിറ്റി എന്നിവർ മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:-
ഫാ. ഫാൻസുവാ പത്തിൽ-07309049040
ഷിനോ കുര്യൻ- 07886326607
റീന ജബിറ്റി-07578947304

April 4th Thursday from 10:00 AM to 16:00 PM.
HOLY QUEEN CENTRE, TOLPITS LANE, WATFORD, WD18 6NP

RECENT POSTS
Copyright © . All rights reserved