UK

ബ്രിട്ടണില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റേയും മക്കളായ ജാന്‍വി, ജീവ എന്നിവരുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തി. ഇന്ന് രാവിലെ 8.05-നെത്തുന്ന എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്.

വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ക്ക് ശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുക. അഞ്ജുവിന്റെ സഹപ്രവര്‍ത്തകനായ മനോജാണ് മൃതദേഹങ്ങള്‍ക്കൊപ്പം അനുഗമിക്കുന്നത്.

മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി അഞ്ജുവിന്റെ ജന്മനാട്ടിലെ ജനപ്രതിനിധികളടക്കമുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. മൂന്ന് ആംബുലന്‍സുകളിലായാണ് കൊണ്ടുപോകുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് അഞ്ജുവിന്റേയും മക്കളുടേയും സംസ്കാരം.

ഒരാഴ്ച മുന്‍പായിരുന്നു മൃതദേഹങ്ങള്‍ ബ്രിട്ടീഷ് പൊലീസ് ഫ്യുണറല്‍ ഡയറക്ടേഴ്സിന് കൈമാറിയത്. കെറ്ററിങ്ങില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി 30 ലക്ഷത്തോളം രൂപയാണ് ആവശ്യമായി വന്നത്.

കഴിഞ്ഞ ഡിസംബര്‍ 15-നായിരുന്നു ബ്രിട്ടണിലെ കെറ്ററിങ്ങില്‍ വച്ച് ഭര്‍ത്താവ് സാജു അഞ്ജുവിനേയും മക്കളേയും കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ചാണ് സാജു കൊലപാതകം നടത്തിയതെന്നാണ് ബ്രിട്ടീഷ് പൊലീസ് അഞ്ജുവിന്റെ കുടുംബത്തെ അറിയിച്ചത്.

ഷോള്‍ അല്ലെങ്കില്‍ കയറായിരിക്കണം കഴുത്തു ഞെരിക്കാന്‍ ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. അഞ്ജുവിന്റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായും പൊസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടീഷ് പൊലീസിന്റെ കസ്റ്റഡിയിലുള്ള സാജുവിന്റെ വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.

കൂട്ടക്കൊലയില്‍ തുടരന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടിഷ് പൊലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിനു നേതൃത്വം നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളും നോര്‍ത്താംപ്റ്റണ്‍ഷെയര്‍ പൊലീസിലെ ചീഫ് ഇന്‍വവെസ്റ്റിഗേഷന്‍ ഓഫിസറുമാണ് കേരളത്തിലേക്ക് എത്തുന്നത്.

അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നതിനൊപ്പം എത്താനിരുന്ന ഇരുവരും അവസാന നിമിഷം ഹോം ഓഫിസിന്റെ ചില ക്ലിയറന്‍സുകള്‍ കിട്ടാതിരുന്നതിനാല്‍ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ ഹോം ഓഫിസിന്റെ അന്തിമ അനുമതി ലഭിച്ചാലുടന്‍ ഇരുവരും കേരളത്തില്‍ എത്തുമെന്നാണു വിവരം.

വനിത ഐപിഎൽ ഫ്രാഞ്ചൈസിയിൽ താല്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് കുടുംബം. ഐഎൽടി20 ദുബായിയിൽ ഡെസേര്‍ട് വൈപ്പേഴ്സിന്റെ ഉടമകള്‍ കൂടിയാണ് ഗ്ലേസേഴ്സ് കുടുംബം.

ഐഎൽടി20യിൽ പങ്കാളിത്തം ഉറപ്പാക്കിയതോടെ ക്രിക്കറ്റിലെ മറ്റ് സാധ്യതകളും നോക്കുന്നുണ്ട് അതിൽ വനിത ഐപിഎലും ഉള്‍പ്പെടുന്നുവെന്നാണ് ഡെസേര്‍ട് വൈപ്പേഴ്സിന്റെ സിഇഒ ആയ ഫിൽ ഒളിവര്‍ വ്യക്തമാക്കിയത്.

എന്നാൽ ഇതിനുള്ള ടെണ്ടര്‍ വാങ്ങിയോ എന്നത് വ്യക്തമാക്കുവാന്‍ അദ്ദേഹം തുനിഞ്ഞില്ല. ആ വിശദാംശങ്ങള്‍ തനിക്കിപ്പോള്‍ പുറത്ത് വിടാനാകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

വിദ്യാർത്ഥികളുടെ ജീവിതത്തെ വിവിധ വശങ്ങളിൽ സ്വാധീനിക്കുകയും അവർ ഭാവിക്കായി കൂടുതൽ നന്നായി തയ്യാറാകുകയും ചെയ്യുന്ന സ്ഥലമാണ് സ്കൂൾ. ആളുകൾക്ക് സുഹൃത്തുക്കളെ ഉണ്ടാക്കാനും പൊതുവെ മനുഷ്യ വികാരങ്ങളെയും വികാരങ്ങളെയും കുറിച്ച് ധാരാളം പഠിക്കാനും കഴിയുന്ന ഒരു മികച്ച സ്ഥാപനമാണിത്. എന്നിരുന്നാലും, യുകെയിലെ ഒരു സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള ഏതെങ്കിലും തരത്തിലുള്ള ശാരീരിക ബന്ധങ്ങൾ നിരോധിക്കുന്ന വിചിത്രമായ നയം സ്വീകരിച്ചു, അവരെ ബന്ധങ്ങൾ വികസിപ്പിക്കുന്നതിൽ നിന്ന് തടയുന്നു.

ചെംസ്‌ഫോർഡിലെ ഹൈലാൻഡ്‌സ് സ്‌കൂളിന് ശാരീരിക സമ്പർക്കത്തിന് “ക്രൂരമായ” നിയന്ത്രണമുണ്ട് കൂടാതെ വ്യക്തിപരമായ ഇടപെടലുകൾ “അനുവദിക്കുന്നില്ല”. വിദ്യാർത്ഥികൾ തമ്മിലുള്ള ആലിംഗനങ്ങളും ഹാൻ‌ഡ്‌ഷേക്കുകളും ഉൾപ്പെടെയുള്ള ശാരീരിക ഇടപെടലുകളും ബന്ധങ്ങളും അവർ നിയമവിരുദ്ധമാക്കിയതായി ഡെയ്‌ലി മെയിൽ യുകെ റിപ്പോർട്ട് ചെയ്യുന്നു.

സുരക്ഷ കണക്കിലെടുത്ത് സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ യാതൊരു വിധത്തിലും പരസ്പരം ശരീരത്തില്‍ സ്പര്‍ശിക്കരുതെന്നാണ് കര്‍ശന നിര്‍ദേശം. രക്ഷിതാക്കള്‍ക്ക് അയച്ച കത്തിലാണ് സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശം.

ആലിംഗനം, ഹസ്തദാനം, മര്‍ദനം തുടങ്ങിയ ശാരീരിക സമ്പര്‍ക്കം സ്‌കൂളിനകത്ത് വെച്ചുപൊറുപ്പിക്കില്ലെന്നാണ് രക്ഷിതാക്കള്‍ക്ക് അയച്ച കത്തില്‍ സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. കുട്ടികളില്‍ യഥാര്‍ഥ സൗഹൃദമുണ്ടാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനാല്‍ സ്‌കൂളിനകത്ത് പ്രണയ ബന്ധങ്ങള്‍ അനുവദിക്കില്ലെന്നും കത്തില്‍ പറയുന്നു. എന്നാല്‍ സ്‌കൂളിന് പുറത്ത് രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം ബന്ധങ്ങളാകാമെന്നും കത്തില്‍ പറയുന്നുണ്ട്.

സ്‌കൂളിനുള്ളില്‍ സമ്മതത്തോടെയോ അല്ലാതെയോ നിങ്ങളുടെ കുട്ടി ആരെയെങ്കിലും സ്പര്‍ശിച്ചാല്‍ എന്തുവേണമെങ്കിലും സംഭവിക്കാം. ഒരുപക്ഷേ ഇത് അനുചിതമായ സ്പര്‍ശനത്തിനോ മറ്റൊരാളില്‍ അസ്വസ്ഥതയ്‌ക്കോ പരിക്കിനോ പോലും വഴിവെച്ചേക്കാമെന്നും കത്തില്‍ വിശദീകരിക്കുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിടിക്കപ്പെടുന്ന വിദ്യാര്‍ഥികളെ സ്‌കൂള്‍ സമയം കഴിയുന്നതുവരെ സുരക്ഷിതരായി പൂട്ടിയിടുമെന്നും സ്‌കൂളിലെ പ്രധാനധ്യാപിക രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതേസമയം സ്‌കൂളിന്റെ കര്‍ക്കശമായ നിര്‍ദേശത്തെ രൂക്ഷമായി വിമര്‍ശിച്ച് രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തി.

“എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇക്കാലത്ത്, അനുചിതമായ സ്പർശനവും അടിയും അടിയും – തീർച്ചയായും കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ ആരോഗ്യകരമായ ബന്ധം എങ്ങനെ വേണമെന്ന് അവർ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നില്ല,” ഒരു രക്ഷിതാവ് പറഞ്ഞു. .

മറ്റൊരു രക്ഷിതാവ് പറഞ്ഞു, “നിങ്ങൾക്ക് ആരെയും തൊടാൻ കഴിയില്ല, കുട്ടികൾക്ക് അനുയോജ്യമല്ലാത്തത് എന്താണെന്ന് അറിയില്ല, ഒപ്പം അവരുടെ സമപ്രായക്കാരോട് സഹാനുഭൂതി കാണിക്കാനുള്ള കഴിവ് എടുത്തുകളയുന്നു.”

എന്നാല്‍ ഭൂരിഭാഗം രക്ഷിതാക്കളും കുട്ടികളും തങ്ങളുടെ നടപടിയെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് സ്‌കൂള്‍ അധികൃതരുടെ പക്ഷം. നടപടി വിദ്യാര്‍ഥികള്‍ക്കിടയില്‍ പരസ്പരം ബഹുമാനം ജനിപ്പിക്കുകയും ഭാവിയില്‍ ഏതൊരു തൊഴിലുടമയും പ്രതീക്ഷിക്കുന്നതുപോലെ പ്രൊഫഷണലായി പെരുമാറാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ വിശദീകരണം.

 

ബ്രിട്ടനിലെ ലിവര്‍പൂളിനു സമീപം വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ഥി വിജിന്‍ വര്‍ഗീസിന്റെ കുടുംബത്തിന് സഹായഹസ്തവുമായി പ്രവാസി കൂട്ടായ്മ. വിരാല്‍ മലയാളി കമ്മ്യൂണിറ്റി ശേഖരിച്ച 6535 പൗണ്ട് വിജിന്‍ വര്‍ഗീസിന്റെ കുടുംബത്തിന് കൈമാറി.

ഇന്ത്യന്‍ തുകയായ 6,36,320.70 രൂപയാണു മാതാപിതാക്കളായ കൊട്ടാരക്കര കിഴക്കേത്തെരുവ് ഇരുങ്ങൂര്‍ നീലാംവിളയില്‍ വിവി നിവാസില്‍ ഗീവര്‍ഗീസിനും ജെസിക്കും ബാങ്ക് അക്കൗണ്ട് വഴി കൈമാറിയതെന്നു വിരാല്‍ മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് ജോഷി ജോസഫ് പറഞ്ഞു.

വിജിന്‍ ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്സി എന്‍ജിനിയറിങ്ങ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയായിരുന്നു. വിജിന്റെ മരണ ശേഷമാണ് പരീക്ഷ ഫലം പുറത്തു വന്നത്. മികച്ച വിജയമായിരുന്നു വിജിനു ലഭിച്ചത്.

ഡിസംബര്‍ 2 നാണു വിജിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്ന മെഴ്‌സിസൈഡ് പോലീസ് വിവരങ്ങള്‍ മാര്‍ച്ച് മാസത്തോടെ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.

ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്സി എന്‍ജിനിയറിങ്ങ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിജിന്‍ എത്തിയത്. പഠനത്തോടൊപ്പം സ്വകാര്യ ഏജന്‍സി മുഖേന പാര്‍ട്ട് ടൈം ജോലിയും ചെയ്തിരുന്ന വിജിന് ജോലിക്ക് പോയിരുന്ന സ്ഥാപനത്തില്‍ സ്ഥിരമായി ജോലിയും വര്‍ക്കിംഗ് പെര്‍മിറ്റും കിട്ടിയതായി സൂചനയുണ്ട്. ഇത്തരത്തില്‍ സന്തോഷകരായി മുന്നോട്ടു പോകേണ്ടുന്ന സാഹചര്യത്തില്‍ ഉണ്ടായ മരണം ബന്ധുക്കളിലും സുഹൃത്തുക്കളിലും ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു.

വാർത്ത : ബെന്നി പാലാട്ടി

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾ ഇന്നേ വരെ കാണാത്ത വിസ്മയ കാഴ്ചകളുടെ അകമ്പടിയോടെ എസ് എം എ യുടെ ക്രിസ്മസ് പുതവത്സര ആഘോഷമാണ് ശനിയാഴ്ച സ്റ്റോക്ക് ഓൺ ട്രെന്റിൽ നടന്നത്. സ്റ്റോക്ക് ഓൺ ട്രെന്റിലെ ആദ്യ സംഘടനയും, അംഗസംഖ്യയിൽ മുന്നിലുള്ളതും ആയ  മലയാളി അസോസിയേഷനായ  എസ്‌ എം എ യുടെ ക്രിസ്മസ് പുതവത്സര ആഘോഷമാണ് ശനിയാഴ്ച ക്ലയിറ്റൺ സ്കൂൾ അക്കാദമി ഹാളിൽ വച്ച് നടത്തപ്പെട്ടത്.

സാധാരണ അസ്സോസിയേഷനുകളിൽ നടക്കാറുള്ള പതിവ് വൈകിപ്പിക്കൽ ഒന്നും ഇല്ലാതെപറഞ്ഞ സമയത്തോട് കൂറുപാലിച്ചു ഉച്ചതിരിഞ്ഞു മൂന്നരക്ക് തന്നെ പരിപാടികൾ ആരംഭിച്ചു.

കൊറോണയുടെ പിടിയിൽ നിന്നും മോചിതരായ ഒരു മലയാളി സമൂഹത്തിന്റെ സന്തോഷത്തോടെ ക്രിസ്മസ്മ പുതുവത്സര പരിപാടിയിലേക്ക്  മടി കൂടാതെ കടന്നു വന്നു. കണ്ണിനും കാതിനും വിസ്മയങ്ങൾ തീർത്ത കലാവിരുന്നുകളും, മ്യൂസിക്കൽ നൈറ്റും ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ പ്രൗഢഗംഭീരമായി.

കൊറോണ മഹാമാരിക്ക് ശേഷം നടന്ന ആദ്യ ക്രിസ്തുമസ് പുതുവത്സരാഘോഷത്തിൽ നൂറുകണക്കിന് മലയാളി കുടുംബങ്ങൾ പങ്കെടുത്തു. എസ് എം എ യുടെ ഓണപരിപാടിയിൽ എഴുന്നൂറിൽ പരം ആൾക്കാർ എത്തിയപ്പോൾ 600 രിൽ പരം മലയാളികൾ ആണ് എസ്‌ എം എ യുടെ ക്രിസ്മസ് പുതവത്സര പരിപാടിയിലേക്ക് ഒഴുകിയെത്തിയത്.

 

SMAയുടെ പുതുതായി ആരംഭിച്ച സിനിമാറ്റിക് ഡാൻസ് സ്കൂളിലെ കുട്ടികളും ക്ലാസിക് ഡാൻസ് സ്കൂളിലെ കുട്ടികളും മാറി മാറി അവതരിപ്പിച്ച കലാവിരുന്നുകൾ, കേരളത്തിൽ നിന്നും എത്തിയ കലാകാരന്മാർ പാട്ടിന്റെ പാലാഴി തീർത്തപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾ ചുവട് വെച്ചപ്പോൾ ന്യൂകാസ്റ്റിലെ ക്ലയിറ്റൺ ഹാൾ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവ നഗരിയായി മാറി.

വിഭവസമൃദ്ധമായ ഭക്ഷണം കരുതിയ സമയത്തു തന്നെ വിളമ്പിയത് വന്നവർ അത്ഭുതത്തോടെ നീക്കിക്കണ്ടു. ഇത്രയധികം സമയ നിഷ്ട പാളിച്ച ഒരു മലയാളി പരിപാടികളും ഇന്നേവരെ സ്റ്റോക്ക് ഓൺ ട്രെന്റ് ദർശിച്ചിട്ടില്ല എന്നാണ് വന്നവർ സാക്ഷ്യം നൽകിയത്.

സിജിൻ ജോസ്, സെറീന സിറിൽ എന്നവർ ആരംഭിച്ച പ്രാർത്ഥനാഗാനത്തോടെ പൊതുസമ്മേളന പരിപാടികൾക്ക് തുടക്കം കുറിച്ചു. ഹോളിഡേയിൽ ആയിരുന്ന എസ് എം എ യുടെ പ്രസിഡന്റായ വിൻസെന്റ് കുര്യക്കോസിന്റെ അഭാവത്തിൽ  വൈസ് പ്രസിഡൻറ് ശ്രീ ജിജോ ജോസഫ് ആഘോഷങ്ങളുടെ ഉദ്ഘാടനവും, ജനറൽ സെക്രട്ടറി ശ്രീ റോയ് ഫ്രാൻസിസ് സ്വാഗത പ്രസംഗവും , മുൻ യുക്മ പ്രസിഡൻറ് ശ്രീ വിജി കെ പി ക്രിസ്മസ് സന്ദേശവും നൽകി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ ബെന്നി പാലാട്ടി എല്ലാവർക്കും നന്ദി അർപ്പിക്കുകയും ചെയ്തപ്പോൾ പ്രോഗ്രാം കൺവീനർമാരിൽ ഒരാളായ ബേസിൽ ജോസഫ് പരിപാടിയുടെ ക്രമാനുഗത പുരോഗതിക്കായി മുന്നിൽ നിന്ന് സഹായിച്ചു.  നൂറ് കണക്കിന് സ്റ്റോക്ക് മലയാളികൾ ഒത്തുകൂടിയപ്പോൾ എസ് എം എ യുടെ പരിപാടികളുടെ ക്വാളിറ്റി വിളിച്ചറിയിക്കുന്നതായിരുന്നു.

അഞ്ച് മണിക്കൂർ നീണ്ടു നിന്ന കലാപരിപാടികൾ ഒൻപത് മണിയോടെ അവസാനിച്ചപ്പോൾ താമസിച്ചു വന്നവർ നിരാശരായി. പരിപാടി ഗംഭീരമെന്ന് പറഞ്ഞു മടങ്ങിയ മലയാളികൾ, സമയ ക്ലിപ്തത പാളിച്ച അസ്സോസിയേഷൻ, ക്ലാസിക് പരിപാടികൾ അവതരിച്ച എസ് എം എ യുടെ കുട്ടികൾ, സ്വാദിഷ്ടമായ ഭക്ഷണം… സ്റ്റോക്ക് ഓൺ ട്രെന്റിൽ എസ് എം എ ക്ക് പകരം നിലക്കാൻ ആരുമില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചപ്പോൾ വീണ്ടും കാണാം എന്ന പ്രത്യാശയോടെ എല്ലാവരും ഭവനകളിലേക്ക് യാത്രയായി….

 

ഭാര്യയും രണ്ട് മക്കളും കയറിയ ടെസ്‌ല കാര്‍ കുത്തനെയുള്ള മലഞ്ചെരുവിലേക്ക് ഓടിച്ചിറക്കിയ ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ അറസ്റ്റില്‍. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. കാലിഫോര്‍ണിയയില്‍ കുടുംബമായി താമസിക്കുന്ന ധര്‍മേഷ് പട്ടേല്‍ എന്ന ഗുജറാത്തിയാണ് ഭാര്യയെും മക്കളെയും കൊലപ്പെടുത്താന്‍ മന:പൂര്‍വ്വം അപകടം സൃഷ്ടിച്ച കേസില്‍ അറസ്റ്റിലായത്.

അപകടത്തില്‍ ഇയാളുടെ ഭാര്യയും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ധര്‍മേഷ് പട്ടേലിനെതിരെ കൊലപാതക ശ്രമത്തിനും കുട്ടികളെ ദുരുപയോഗം ചെയ്തതിനും പോലീസ് കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ 250 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കാര്‍ തവിടുപൊടിയായി.

കാറില്‍ നിന്നും തെറിച്ചു വീണ നാലും ഒമ്പതും വയസ്സും പ്രായമുള്ള കുട്ടികളെ അഗ്‌നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ സാരമായ പരുക്കുകളോടെ രക്ഷപ്പെടുത്തി.പട്ടേലും ഭാര്യയും കാറിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവരെ ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്.

യുകെയിൽ നഴ്സുമാരുടെ ശമ്പള വര്‍ധന സംബന്ധിച്ച് സര്‍ക്കാരുമായുള്ള തര്‍ക്കം അവസാനിപ്പിക്കാന്‍ റോയല്‍ കോളജ് ഓഫ് നഴ്‌സിങ്(ആര്‍സിഎന്‍) യൂണിയന്‍ തയാറാകുമെന്ന് സൂചന. ഏകദേശം 10% ശമ്പള വര്‍ധനയ്ക്ക് സമരം അവസാനിപ്പിച്ചേക്കാമെന്ന സൂചനകളാണ് പുറത്തു വരുന്നത്. കഴിഞ്ഞ ദശകത്തില്‍ കുതിച്ചുയരുന്ന പണപ്പെരുപ്പവും യഥാര്‍ത്ഥ വേതനത്തിലെ ഇടിവും നികത്താന്‍ യൂണിയന്‍ സമരത്തിന്റെ തുടക്കത്തില്‍ 19% വരെ വര്‍ധനയാണ് ആവശ്യപ്പെടുന്നത്. ഇതിനായി യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ഡിസംബറിൽ രണ്ട് ദിവസം നടത്തിയിരുന്നു.

ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് നടത്തിയ പ്രസംഗത്തിൽ 19% ശമ്പള വർധന നടപ്പിലാക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയ്തത്. എന്നാല്‍ ആവശ്യപ്പെട്ടതില്‍ നിന്ന് പകുതി വര്‍ധന എന്ന ആവശ്യവുമായി സര്‍ക്കാരിനെ കാണാന്‍ ആർസിഎൻ യൂണിയന്‍ തയാറാകും എന്ന സൂചനകളാണ് പുറത്തു വരുന്നത്. എന്നാൽ ഇതിന് ആർസിഎൻ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

യുകെയിലെ ആര്‍ സി എന്‍ അംഗങ്ങള്‍ വോട്ട് ചെയ്തതോടെ യൂണിയന്റെ 106 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യത്തെ ദേശീയ പണിമുടക്കായിരുന്നു ഡിസംബറിൽ നടന്നത്. ഏകദേശം ഒന്നര ലക്ഷം നഴ്സുമാരാണ് പണിമുടക്കിൽ പങ്കെടുത്തത്. കുറഞ്ഞ വേതനം നഴ്‌സിങ് ജീവനക്കാരെ തൊഴിലില്‍ നിന്ന് മാറാന്‍ പ്രേരിപ്പിക്കുമെന്നും രോഗികളുടെ പരിചരണത്തെ അപകടത്തിലാക്കുകയും ചെയ്യുമെന്നും ആർസിഎൻ പറയുന്നു.

ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ഇരട്ട അക്ക വേതന വര്‍ധനവ് ആവശ്യമാണന്നും ആർസിഎൻ യൂണിയനോടൊപ്പം മറ്റ് യൂണിയനുകളും ആവശ്യപ്പെട്ടു. എന്നാല്‍ ശമ്പളത്തിന്റെ കാര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി വിസമ്മതിച്ചു. യുകെ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഏകദേശം 4% എന്ന സ്വതന്ത്ര ശമ്പള അവലോകന ബോഡിയുടെ ശുപാര്‍ശയില്‍ ഉറച്ചുനില്‍ക്കുന്നത് ശരിയാണെന്നാണ് സര്‍ക്കാര്‍ വാദം.

സമരങ്ങള്‍ പ്രഖ്യാപിച്ചിട്ടും സര്‍ക്കാര്‍ മുട്ടുമടക്കാത്തതോടെയാണ് യൂണിയന്‍ ആവശ്യങ്ങളില്‍ കുറവ് വരുത്തുന്നത്. ഡിസംബറില്‍ രണ്ട് ദിവസം പണിമുടക്ക് നടത്തിയതിന് പുറമെ ജനുവരി 18, 19 തീയതികളില്‍ പണിമുടക്ക് നടത്താനുള്ള ഒരുക്കത്തിലാണ് ആർസിഎൻ. ഇത്തവണ കൂടുതൽ നഴ്സുമാർ പങ്കെടുക്കുമെന്ന് ആർസിഎൻ ഭാരവാഹികൾ പറഞ്ഞു.

വർഷങ്ങളായി, ആകർഷകമായ നിരവധി പ്രണയകഥകൾ ഞങ്ങൾ കേട്ടിട്ടുണ്ട്, എന്നാൽ ഇതുപോലെ ഒന്നുമില്ല. ഇന്നത്തെ അസാധാരണമായ വാർത്തകളിൽ, ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം യുണൈറ്റഡ് കിംഗ്ഡത്തിൽ വച്ച് വിവാഹം കഴിക്കാനുള്ള ബ്രഹ്മചര്യത്തിന്റെ പ്രതിജ്ഞ ലംഘിച്ച ഒരു കന്യാസ്ത്രീയുടെയും സന്യാസിയുടെയും ഒരു കഥയുണ്ട്. ബിബിസി പറയുന്നതനുസരിച്ച്, മുമ്പ് സിസ്റ്റർ മേരി എലിസബത്ത് എന്നറിയപ്പെട്ടിരുന്ന ലിസ ടിങ്ക്‌ലർ കന്യാസ്ത്രീയായി 24 വർഷത്തിനുശേഷം അതിഥി സന്യാസിയുമായി പ്രണയത്തിലായി.

അവരുടെ കൗതുകകരവും അപ്രതീക്ഷിതവുമായ പ്രണയം ആരംഭിച്ചത് മനഃപൂർവമല്ലാത്ത സ്ലീവ് ബ്രഷ് ഉപയോഗിച്ചാണ്, ഒരു ചെറിയ സമ്പർക്കം അവരുടെ ജീവിതം മാറ്റിവെച്ച് ഒന്നാകാൻ അവരെ പ്രേരിപ്പിച്ചു.

കർമ്മലീറ്റ് റോമൻ കത്തോലിക്കാ മതവിഭാഗത്തിൽപ്പെട്ട ലങ്കാഷെയറിലെ പ്രെസ്റ്റണിലുള്ള ഒരു കോൺവെന്റിൽ 19 വയസ്സ് മുതൽ ടിങ്ക്‌ലർ കന്യാസ്ത്രീയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. 2015-ൽ, ഓക്‌സ്‌ഫോർഡ് ആസ്ഥാനമായുള്ള കർമ്മലൈറ്റ് സന്യാസിയായ ഫ്രിയർ റോബർട്ടിനെ അവളുടെ കോൺവെന്റിൽ വച്ച് അവർ കണ്ടുമുട്ടി, അവർ അവിചാരിതമായി സ്ലീവ് ബ്രഷ് ചെയ്തു. അവർക്ക് എന്തെങ്കിലും അനുഭവപ്പെട്ടപ്പോൾ, ആകസ്മികമായ സ്പർശനം അവരുടെ ലോകത്തെ മുഴുവൻ മാറ്റിമറിച്ചു.

പ്രിയോറിയിലെ സന്ദർശന വേളയിൽ, അവൻ പ്രസംഗിക്കുന്നത് അവൾ കേട്ടിരുന്നു. എന്നിരുന്നാലും, റോബർട്ടിന് എന്തെങ്കിലും കഴിക്കാൻ ആവശ്യമുണ്ടോ എന്നറിയാൻ ടിങ്ക്‌ലർ പോയി.റോബർട്ട് പോകാൻ നിൽക്കുമ്പോൾ, അവരുടെ കൈകൾ അറിയാതെ സ്പർശിക്കുകയും ലിസയ്ക്ക് ഒരു ബന്ധം അനുഭവപ്പെടുകയും ചെയ്തു.

മിസ് ടിങ്കർ ബിബിസിയോട് പറഞ്ഞു, “എനിക്ക് അവിടെ ഒരു രസതന്ത്രം തോന്നി, എന്തോ, എനിക്ക് അൽപ്പം നാണക്കേട് തോന്നി. ദൈവമേ, അവനും അങ്ങനെ തോന്നിയോ എന്ന് ഞാൻ ചിന്തിച്ചു. ഞാൻ അവനെ യാത്രയാക്കിയപ്പോൾ അത് വളരെ വേദനയായി തോന്നി അസഹ്യമായിരുന്നു.”

അവൾ പറഞ്ഞു, “പ്രണയത്തിലായിരിക്കുമ്പോൾ എന്താണ് തോന്നുന്നതെന്ന് എനിക്കറിയില്ല, അത് എന്റെ മുഖത്ത് കാണുമെന്ന് ഞാൻ കരുതി. അതിനാൽ ഞാൻ വളരെ പരിഭ്രാന്തനായി. എന്നിലെ മാറ്റം എനിക്ക് അനുഭവപ്പെട്ടു, അത് എന്നെ ഭയപ്പെടുത്തി.”

മിസ്റ്റർ റോബർട്ട് ഇതേ ബന്ധം അനുഭവിച്ചതിന് ശേഷം, ഇരുവരും പരസ്പരം കൂടുതൽ കൂടുതൽ ചിന്തിക്കാൻ തുടങ്ങി, ഒടുവിൽ പ്രണയവികാരത്തിലേക്ക് നയിച്ചു. തന്നെ വിവാഹം കഴിക്കാനുള്ള ഉത്തരവിൽ നിന്ന് അവൾ പിന്മാറുമോ എന്ന് ചോദിച്ച് ഒരാഴ്ചയ്ക്ക് ശേഷം ശ്രീ. റോബർട്ട് മിസ് ടിങ്ക്‌ലറിന് ഒരു സന്ദേശം എഴുതി.

റോബർട്ടിനോട് തനിക്ക് വികാരമുണ്ടെന്ന് തന്റെ പ്രിയറസിനോട് പറയാൻ ആത്യന്തികമായി ആത്മവിശ്വാസം നേടിയതെങ്ങനെയെന്നും അവൾ പറഞ്ഞു, അവഹേളനത്തിന് മാത്രമായി.

എന്നിരുന്നാലും, അവരുടെ പ്രണയം വിജയിക്കുകയും ദമ്പതികൾ പരസ്പരം സന്തോഷകരമായ സ്ഥാനം കണ്ടെത്തുകയും ചെയ്തു. അവർ ഇപ്പോൾ സന്തുഷ്ട വിവാഹിതരാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. നോർത്ത് യോർക്ക്ഷെയറിലെ ഹട്ടൺ റഡ്ബി ഗ്രാമത്തിലെ ഒരു വീട്ടിലാണ് അവർ താമസിക്കുന്നത്. റോബർട്ട് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ ചേരുകയും ലോക്കൽ ചർച്ചിന്റെ വികാരിയായും നിയമിതനാവുകയും ചെയ്തു, അതേസമയം ടിങ്ക്‌ലർ ഒരു ഹോസ്പിറ്റൽ ചാപ്ലിൻ ആയി സേവനമനുഷ്ഠിക്കുന്നു.

ടോം ജോസ് തടിയംപാട് 

ഡിസംബർ 15 നു കെറ്ററിംഗിൽ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഭർത്താവിന്റെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ട കോട്ടയം വൈക്കം സ്വദേശി അഞ്ജുവിന്റെയും മക്കളായ ജീവ, ജാൻവി എന്നിവരുടെയും മൃതദേഹങ്ങൾ വരുന്ന ശനിയാഴ്ച 7/ 1/ 2023 രാവിലെ 10 മണിമുതൽ 12 മണിവരെ കെറ്ററിംഗിലെ സാൽവേഷൻ ആർമി കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിനു വയ്ക്കുമെന്നു അഞ്ജുവിന്റെ കുടുംബം NEXT OF KIN ആയി നിയോഗിക്കപ്പെട്ട അഞ്ജുവിന്റെ സഹപ്രവർത്തകൻ മനോജ് മാത്യു അറിയിച്ചു.

പോസ്റ്റ് കോഡു൦ അഡ്ഡ്രസ്സും താഴെ പ്രസിദ്ധീകരിക്കുന്നു. പൊതു ദർശനത്തിനു ശേഷം തൊട്ടടുത്ത ദിവസം മൃതദേഹം നാട്ടിലേക്കയക്കും. നാട്ടിൽ എത്തി തന്റെ പിഞ്ചുകുഞ്ഞുങ്ങളോടൊപ്പം മൃതദേഹങ്ങൾ ചിതയിൽ അമരുമ്പോൾ വളരെ വലിയ സ്വപനങ്ങളുമായി തന്റെ മകളെ കൂലിപ്പണിയെടുത്തു പഠിപ്പിച്ചു യു കെ യിൽ എത്തിച്ച അഞ്ജുവിന്റെ പിതാവ് അശോകന്റെയും മാതാവിന്റെയും മനോവ്യഥ നമുക്ക് അളക്കാൻ കഴിയില്ല .വയസുകാലത്തു ഒരു കൈസഹായമാകേണ്ട മകളുടെയും കുഞ്ഞുങ്ങളുടെയും ജീവനില്ലത്ത ശരീരങ്ങൾ കാണുവാൻ അവർക്കു കരുത്തുണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു .

കഴിഞ്ഞ ദിവസം മനോജിനോടൊപ്പം പോലീസുകാർ കൊലനടന്ന വീട്ടിൽ എത്തി അഞ്ജുവിന്റെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും കുട്ടികളുടെ വസ്ത്രങ്ങളും മറ്റും പായ്ക്ക് ചെയ്തപ്പോൾ ആ കുട്ടികളുടെ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും കണ്ടപ്പോൾ കണ്ണീരടക്കൻ മനോജിനുമാത്രമല്ല കൂടെവന്ന പോലീസുകാർക്കും കഴിഞ്ഞില്ല എന്നാണ് അറിയുന്നത് . യു കെ മലയാളി ചരിത്രത്തിൽ ആദ്യമായിട്ടാണ് പിഞ്ചു കുട്ടികളെ കൂട്ടക്കുരുതി നടത്തിയ ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് അതുകൊണ്ടുതന്നെ അഞ്ജുവും കുട്ടികളും കൊല്ലപ്പെട്ട ഫ്ലാറ്റിനു മുൻപിൽ ഇംഗ്ലീഷ് സമൂഹവും മലയാളിസമൂഹവും പുഷ്പ്പങ്ങൾ കൊണ്ട് നിറച്ചാണ് അവരുടെ ആദരവുപ്രകടിപ്പിച്ചത്.

ശനിയാഴ്ച യു കെ യുടെ വിവിധഭാഗങ്ങളിൽനിന്നും ഒരു വലിയ ജനക്കൂട്ടം അഞ്ചുവിനേയും കുട്ടികളെയും ഒരുനോക്കുകാണാൻ കെറ്ററിംങ്ങിൽ എത്തിച്ചേരും.

പൊതുദർശനം നടത്തുന്ന സ്ഥലത്തിന്റെ അഡ്രസ് .

Salvation Army, community Hall.Rockingham road, Kettering .NN16 8JU.

വോക്കിങ്:  യുകെ മലയാളികളെ വിട്ടൊഴിയാതെ മലയാളി മരണങ്ങൾ.  വോക്കിങ്ങിൽ കുടുംബസമേതം താമസിച്ചിരുന്ന ആദ്യയകാല മലയാളികളിൽ ഒരാളായ വിജയന്റെ (63) ആകസ്മിത മരണം അൽപം മുൻപ് സംഭവിച്ചത്. ഭാര്യ ലളിത,  കവിത, വിചിത എന്നിവർ മക്കളും രമിത് മരുമകനുമാണ്. പയ്യന്നൂർ കുഞ്ഞിമംഗലം ആണ് പരേതന്റെ സ്വദേശം.

വോക്കിങ്ങിൽ ഉള്ള ചെന്നെ ദോശ റെസ്റ്റോറന്റിൽ ഷെഫായിട്ടാണ് ജോലി ചെയ്‌തിരുന്നത്‌. മൂന്ന് ദിവസം മുൻപ് ജോലി ചെയ്തുകൊണ്ടിരിക്കെ അനുഭവപ്പെട്ട നെഞ്ചുവേദനയെത്തുടന്ന് ആശുപത്രിയിൽ പരിശോധനക്കായി പോയതായിരുന്നു വിജയൻ. ആശുപത്രിയിൽ വച്ച് സ്ട്രോക്ക് ഉണ്ടാവുകയും ചെയ്‌തു. ആരോഗ്യ നില വഷളായതോടെ എയർ ആംബുലസിൽ ലണ്ടൻ കിങ്‌സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വെന്റിലേറ്ററിൽ ആയിരുന്ന വിജയൻറെ അതിജീവനത്തിന് ഉതകുന്ന തരത്തിൽ പുരോഗതി ലഭിച്ചില്ല. തുടന്ന് കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷം വെന്റിലേറ്ററിൽ നിന്നും മാറ്റി മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഈ മാസം ഏഴാം തിയതി നാട്ടിൽ പോകാനിരിക്കെയാണ് മരണം വിജയനെ കുടുംബത്തിൽ നിന്നും എന്നന്നേക്കുമായി  വേർപെടുത്തിയത്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന രണ്ടാമത്തെ മകളുടെ വിവാഹത്തിനായി തിരക്കിട്ട കാര്യങ്ങൾ ക്രമീകരിച്ചുകൊണ്ടിരുന്ന ഈ കുടുംബനാഥന്റെ മരണം ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിനും അപ്പുറത്താണ്. എല്ലാവരോടും സ്നേഹത്തോടെ സംസാരിച്ചു നടന്ന വിജയൻറെ മരണം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിശ്വസിക്കാനാവുന്നില്ല.

സംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ ഒന്നും തീരുമാനിച്ചിട്ടില്ല. വിജയൻറെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

 

RECENT POSTS
Copyright © . All rights reserved