പീറ്റര്‍ ചേരാനല്ലൂരിന്റെയും മിന്‍മിനിയുടെയും സ്‌നേഹ സങ്കീര്‍ത്തനത്തിനായി ലണ്ടനിലെ ഡഗന്‍ഹാം ഒരുങ്ങി; സംഗീത സന്ധ്യ 26ന് 0

ഡഗന്‍ഹാം: ഇസ്രായേലിന്‍ നാഥനായി, വാഴുമേക ദൈവം എന്ന പ്രശസ്തമായ ക്രിസ്ത്യന്‍ ഗാനത്തിന്റെ ശില്‍പിയും രണ്ടായിരത്തോളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് ഈണമിട്ട പ്രശസ്ത സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനല്ലൂരും, ചിന്ന ചിന്ന ആസൈ എന്ന എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ഗാനം ആലപിച്ച തെക്കേ ഇന്ത്യയുടെ സ്വന്തം വാനമ്പാടി മിന്‍മിനിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ”സ്‌നേഹ സങ്കീര്‍ത്തനം’ എന്ന ഗാനസന്ധ്യ ഡിസംബര്‍ 26-ാം തീയതി വൈകുന്നേരം 6 മണിക്ക് ലണ്ടനിലെ ഡഗന്‍ഹാമിലുള്ള ഫാന്‍ഷേവ് കമ്മ്യൂണിറ്റി ഹാളില്‍ അരങ്ങേറുന്നു. ഈ സന്ധ്യയില്‍ ഇവരോടൊപ്പം ക്രിസ്തീയ ആത്മീയ സംഗീത ലോകത്തേക്ക് തനതായ ശൈലിയുമായി കടന്നുവന്ന കെ ജെ നിക്‌സന്‍, ഈശോയിക്ക് വേണ്ടി പാടി തിളങ്ങി വളര്‍ന്നു വരുന്ന കൊച്ചു ഗായികയായ നൈഡന്‍ പീറ്റര്‍, സുനില്‍ കൈതാരം, ബൈജു കൈതാരം തുടങ്ങിയവരും പങ്കെടുക്കുന്നതായിരിക്കും.

Read More

ലോക്കല്‍ ബസുകള്‍ക്ക് പകരം ഊബര്‍ ശൈലിയിലുള്ള സംവിധാനമേര്‍പ്പെടുത്തണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി 0

ലണ്ടന്‍: ലോക്കല്‍ ബസുകള്‍ക്ക് പകരം ഊബര്‍ ടാക്‌സി ശൈലിയിലുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ക്രിസ് ഗെയ്‌ലിംഗ്. ബസുകള്‍ക്ക് പകരം ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് നടത്തുന്ന സംവിധാനങ്ങളാണ് വേണ്ടതെന്ന് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ ചെയര്‍മാന്‍ ലോര്‍ഡ് പീറ്റര്‍, ട്രാന്‍സ്‌പോര്‍ട്ട് ബോര്‍ഡ് അധ്യക്ഷന്‍ മാര്‍ട്ടിന്‍ ടെറ്റ് എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് ഗെയ്‌ലിംഗ് പറഞ്ഞത്. ഊബര്‍ ശൈലിയിലുള്ള ഒരു ആപ്പ് ഉപയോഗിക്കാനായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി നല്‍കിയ നിര്‍ദേശമെന്ന് യോഗത്തിന്റെ മിനുറ്റ്‌സ് വ്യക്തമാക്കുന്നു.

Read More

ഫ്രാന്റിക് ഫ്രൈഡേ 22ന്; വന്‍ ഗതാഗതക്കുരുക്കുകള്‍ക്ക് സാധ്യത; ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കണമെന്ന് ആര്‍എസിയുടെ നിര്‍ദേശം 0

ലണ്ടന്‍: ക്രിസ്മസിന് തൊട്ടു മുമ്പത്തെ വെള്ളിയാഴ്ചയായ 22ന് കടുത്ത ഗതാഗത കുരുക്കുകള്‍ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഫ്രാന്റിക് ഫ്രൈഡേയെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന അവസ്ഥയായിരിക്കും ഈ ദിവസമെന്നാണ് മുന്നറിയിപ്പ്. ക്രിസ്മസിനോടനുബന്ധിച്ച് നിരവധി പേര്‍ യാത്രകള്‍ നടത്തുന്നതും വീക്കെന്‍ഡും ഒക്കെച്ചേര്‍ന്ന് വെള്ളിയാഴ്ച റോഡുകളില്‍ വാഹനങ്ങള്‍ പെരുകും. ഇത് ഗതാഗതക്കുരുക്കിന് കാരണമായേക്കാമെന്ന് ആര്‍എസി മുന്നറിയിപ്പ് നല്‍കുന്നു. വൈകിട്ട് 4 മണി മുതല്‍ 8 മണി വരെ ഏറ്റവും രൂക്ഷമായ തിരക്കിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ കഴിവതും യാത്രകള്‍ കുറയ്ക്കണമെന്നാണ് ആര്‍എസി നിര്‍ദേശിക്കുന്നത്.

Read More

ഇന്ത്യയില്‍ നിന്നും 5500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ഒരു ഏജന്‍സിയ്ക്കും അനുമതി നല്കിയതായി അറിവില്ലെന്ന് എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് ടീം. ഏജന്‍സികള്‍ കോഡ് ഓഫ് പ്രാക്ടീസ് കര്‍ശനമായി പാലിച്ചിരിക്കണം. തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങള്‍ക്ക് എതിരെ പരാതി നല്കാന്‍ എന്‍എച്ച്എസിനെ സമീപിക്കാന്‍ നിര്‍ദ്ദേശം. 0

മലയാളം യുകെ ന്യൂസ് ടീം ഓവര്‍സീസ് റിക്രൂട്ട്‌മെന്റ് നടത്തുന്ന എന്‍ എച്ച് എസ് ലിസ്റ്റില്‍ ഉള്ള ഏജന്‍സികള്‍ കോഡ് ഓഫ് പ്രാക്ടീസ് കര്‍ശനമായി പാലിച്ചിരിക്കണമെന്ന് എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് ടീം കര്‍ശന നിര്‍ദ്ദേശം നല്കി. ഇന്ത്യയില്‍ നിന്നും 5500 നഴ്‌സുമാരെ

Read More

ശമ്പളത്തിന്റെ പത്ത് ശതമാനം പാര്‍ക്കിംഗ് ഫീസായി പോകുന്നു; എന്‍എച്ച്എസിന്‍റെ കൊള്ളയ്ക്കെതിരെ എം.പി.മാര്‍ 0

ലണ്ടന്‍: എന്‍ എച്ച് എസില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാര്‍ക്ക് ശന്പളത്തില്‍ നിന്ന് നല്ലൊരു ശതമാനം പാര്‍ക്കിങ് ഫീസായി നല്‍കേണ്ടി വരുന്നുവെന്ന് പരാതി. എന്‍ എച്ച് എസിന്റെ കീഴിലുള്ള 247 ആശുപത്രികളിലാണ് ജോലി ചെയ്യാനെത്തുന്ന ജീവനക്കാരില്‍ നിന്ന് പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത്. പാര്‍ക്കിംഗ് ഫീസുകളെക്കുറിച്ച് ആരാഞ്ഞു ജി എം ബി യൂണിയന്‍ ട്രസ്റ്റുകള്‍ക്ക് അയച്ച കത്തിന് മറുപടി നല്ലിയത് 131 ട്രസ്റ്റുകള്‍ മാത്രം. അതില്‍ തന്നെ 92 ട്രസ്റ്റുകള്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നുവെന്നാണ് അറിയിച്ചിട്ടുള്ളത്.

Read More

ബെന്നി മാത്യുവിന് യുകെ മലയാളികള്‍ കണ്ണീരോടെ വിട നല്‍കി; പിതാവിന്‍റെ ഓര്‍മ്മയില്‍ വിതുമ്പിയ സ്റ്റെഫാനിക്കൊപ്പം കരഞ്ഞ് യുകെ മലയാളികളും 0

എന്റെ പിതാവ് എന്നെ മോട്ടോര്‍ സൈക്കിളില്‍ കയറ്റി കൊണ്ടുനടന്നത് ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ എല്ലാം ഷെയര്‍ ചെയ്തിരുന്നത് ഡാഡിനോടായിരുന്നു. ഇപ്പോള്‍ എന്റെ ഡാഡ് സന്തോഷവനായിരിക്കും. അദ്ദേഹം അദ്ദേഹത്തിന്റെ പിതാവിനോടും സഹോദരന്‍മാരോടുമൊപ്പം സ്വര്‍ഗത്തില്‍ എത്തികഴിഞ്ഞു. എങ്കിലും ഞങ്ങള്‍ക്ക് ഇതു താങ്ങാന്‍ കഴിയുന്നില്ല. ഞാനും ഒരിക്കല്‍ എന്റെ പിതാവിന്റെ അടുത്തെത്തി അദ്ദേഹത്തെ കാണും.

Read More

മലയാളം മിഷന്‍ യുകെ ചാപ്റ്ററിന് വിപുലമായ കര്‍മ്മ പദ്ധതികള്‍; യുകെ ചാപ്റ്ററിന് കീഴില്‍ നാല് മേഖലകള്‍; സുപ്രധാന തീരുമാനങ്ങളുമായി പ്രഥമ ദേശീയ നിര്‍വ്വാഹക സമിതിയോഗം സമാപിച്ചു 0

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ദേശീയ നിര്‍വ്വാഹക സമിതിയുടെ പ്രഥമയോഗം കവന്‍ട്രിയില്‍ ചേര്‍ന്നു. ദേശീയ കോര്‍ഡിനേറ്റര്‍ മുരളി വെട്ടത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മലയാള ഭാഷാ പ്രവര്‍ത്തനം, യു.കെയിലെ എല്ലാ പ്രദേശങ്ങളിലേയ്ക്കും വ്യാപിക്കുന്നതിനായി വിപുലമായ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കി.യുകെയിലെ ഏറ്റവും വലിയ സപ്ളിമെന്ററി വിദ്യാഭ്യാസ ശൃംഖല ആകുക എന്നതാണ് മലയാളം മിഷന്‍ യുകെ ലക്ഷ്യം വെയ്ക്കുന്നത്.’എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന ആപ്തവാക്യം യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ടി കേരള സര്‍ക്കാര്‍ ഏല്‍പിച്ചിരിക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്ന മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയപഥത്തില്‍ എത്തിക്കാന്‍ യുകെയിലെ എല്ലാ വിഭാഗം മലയാളികളുടെയും സംഘടനകളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണം എന്ന് മുരളി വെട്ടത്ത് അഭ്യര്‍ത്ഥിച്ചു.

Read More

മലയാളി സാന്നിദ്ധ്യം നിറഞ്ഞ് നിന്ന മാഞ്ചസ്റ്റര്‍ പരേഡ്; വീഡിയോ പുറത്തിറക്കി കേരള ടൂറിസം വകുപ്പും 0

പതിനായിരക്കണക്കിന് തദ്ദേശീയര്‍ അണിനിരക്കുന്ന മാഞ്ചസ്റ്റര്‍ പരേഡിന് കേരളത്തിന്റെ സാംസ്‌കാരിക, തനതുപാരമ്പര്യ കലാസൃഷ്ടികള്‍ അവതരിപ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലിന്റെയും ഒപ്പം കേരള ടൂറിസം വകുപ്പിന്റെയും അംഗീകാരവും പ്രശസ്തിയും പിടിച്ച് പറ്റിയ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് മറ്റൊരു തിലകക്കുറിയായി കേരള ഗവണ്‍മെന്റ് പുതിയ വീഡിയോ പുറത്തിറക്കി.

Read More

വിസ്‌കിയും വോഡ്കയും ഒക്കെ പിന്നിലായി; ഇതാണ് യുകെയിലെ കുടിയന്മാര്‍ക്ക് ഇപ്പോള്‍ ഏറ്റവും പ്രിയം 0

ലണ്ടന്‍: ലഹരിപാനീയങ്ങളില്‍ വിസ്‌കിക്കും വോഡ്കക്കും യുകെയില്‍ ഒരു എതിരാളി. ജിന്‍ ആണത്രേ ജനങ്ങള്‍ക്ക് ഇപ്പോള്‍ ഏറ്റവും പ്രിയം. കഴിഞ്ഞ വര്‍ഷം 47 ദശലക്ഷം കുപ്പി ജിന്‍ ആണ് ബ്രിട്ടനിലെ ജനങ്ങള്‍ കുടിച്ചു തീര്‍ത്തത്. 2015നെ അപേക്ഷിച്ച് 70 ലക്ഷം കുപ്പികള്‍ അധികമാണ് ഇത്. 29 ശതമാനം ഉപയോക്താക്കളും തങ്ങളുടെ ഫേവറിറ്റ് ഡ്രിങ്ക് ആണെന്ന് വിധിയെഴുതിയതോടെ മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് ഒരു വര്‍ഷത്തിനുള്ളിലാണ് ജിന്‍ കുതിച്ചെത്തിയത്. വിസ്‌കിക്ക് 25 ശതമാനവും വോഡ്കയ്ക്ക് 23 ശതമാനവും പിന്തുണ മാത്രമാണ് ലഭിച്ചത്.

Read More

സ്വാന്‍സി മലയാളി അസോസിയേഷന്‍റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ഡിസംബര്‍ മുപ്പതിന് 0

ടോമി ജോര്‍ജ് സ്വാന്‍സീ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവല്‌സര ആഘോഷങ്ങള്‍ ഈ വരുന്ന 30 /12/17 നു Ytsradgynlais മൈനെര്‍സ് വെല്‍ഫേര്‍ ഹാളില്‍ വച്ചു നടത്തപ്പെടുന്നു. അന്നേ ദിവസം വൈകിട്ട് 5 മണിക് സ്വാന്‍സി മലയാളി അസോസിയേഷനിലെ കുട്ടികളുടെ വിവിധങ്ങളായ

Read More