UK

യുകെയിൽ മലയാളി യുവതിയുടെ മരണത്തിന്റെ ഞെട്ടലിൽ സുഹൃത്തുക്കളും ബന്ധുക്കളും. ബെൽഫാസ്റ്റിലെ 19 കാരിയായ മലയാളി യുവതിയുടെ അകാല മരണം യുകെ മലയാളി സമൂഹത്തെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.

നോര്‍ത്തേണ്‍ അയര്‍ലന്റിലെ ബാങ്കറിലുള്ള ഡയാന സണ്ണി, 19, യാണ് തീർത്തും അപ്രതീക്ഷിത മരണപെട്ടത്. ഭക്ഷണം കഴിക്കുന്നതിനിടെ ഡയാനയുടെ തൊണ്ടയില്‍ കുടുങ്ങി മരണം സംഭവിക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു.സണ്ണി- ആന്‍സി ദമ്പതികളുടെ മകളാണ്. സംഭവ സമയത്ത് ആന്‍സി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.

പിതാവ് സണ്ണി മൂത്ത മകനെയും കൂട്ടി പുറത്തേക്ക് പോയപ്പോഴാണ് സംഭവം.ആന്‍സി ഡ്യൂട്ടിയ്ക്ക് പോകുവാനായി യാത്ര പറയാന്‍ മകളെ വിളിച്ചപ്പോൾ ആണ് ഹൃദയം തകർക്കുന്ന കാഴ്‌ച കണ്ടത്.

കട്ടിലില്‍ നിന്നും താഴെ വീണ നിലയിൽ ഡയാന അനക്കമില്ലാതെ കിടക്കുകയായിരുന്നു. സീനിയർ നഴ്‌സായ ആൻസി ഉടന്‍ തന്നെ സിപിആര്‍ നല്‍കിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞുവെന്ന റിപ്പോര്‍ട്ട്. ഡെന്നിസ്, മെര്‍ലിന്‍ എന്നിവര്‍ സഹോദരങ്ങള്‍ ആണ്. നാട്ടില്‍ കോട്ടയം കൂടല്ലൂര്‍ ഇവരുടെ കുടുംബം.

സൗന്ദര്യമത്സരങ്ങളില്‍ മേക്കപ്പില്ലാതെ പങ്കെടുക്കുന്നത് മത്സാര്‍ഥികള്‍ക്ക് ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള പൊളിറ്റിക്‌സ് വിദ്യാര്‍ഥി മെലീസ റൗഫ് സൗന്ദര്യ മത്സരത്തില്‍ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ്.

മേക്കപ്പില്ലാതെ മിസ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ റൗണ്ട് വരെ എത്തിയിരിക്കുകയാണ് ഈ 20-കാരി. മിസ് ഇംഗ്ലണ്ടിന്റെ 94 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരാര്‍ഥി മേക്കപ്പിലാതെ പങ്കെടുക്കുന്നത്.

‘പലപ്പോഴും സ്ത്രീകള്‍ മേക്കപ്പ് ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്. സൗന്ദര്യവര്‍ധക വിപണിയുടെ സമ്മര്‍ദ്ദം അവര്‍ക്ക് താങ്ങാനാകുന്നില്ല. അതിനിലാണ് ഞാന്‍ ശക്തമായ ഒരു നിലപാടെടുത്തത്. സ്വാഭാവിക സൗന്ദര്യത്തെ പ്രചരിപ്പിക്കാനും വിഷലിപ്തമായ മാനസികാവസ്ഥ ഇല്ലാതാക്കാനും മിസ് ഇംഗ്ലണ്ട് വേദി ഉപയോഗിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മെലീസ പ്രതികരിച്ചു.

ചെറുപ്പത്തില്‍ മേക്കപ്പ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കംഫര്‍ട്ടബ്ള്‍ ആയിരുന്നില്ലെന്നും മെലീസ പറയുന്നു.

‘ഒരാള്‍ സ്വന്തം ചര്‍മ്മത്തില്‍ സന്തുഷ്ടനാണെങ്കില്‍, മേക്കപ്പ് ഉപയോഗിച്ച് മുഖം മറയ്ക്കാന്‍ അയാളെ നിര്‍ബന്ധിക്കരുത്. നമ്മുടെ പോരായ്മകളാണ് നമ്മളെ നമ്മളായി മാറ്റുന്നത്. അതാണ് ഓരോ വ്യക്തിയേയും വ്യത്യസ്തമാക്കുന്നതും. ആളുകള്‍ അവരുടെ കുറവുകളേയും പോരായ്മകളേയും സ്‌നേഹിക്കുകയും സ്വീകരിക്കുകയും ചെയ്യണമെന്ന് ഞാന്‍ കരുതുന്നു. കാരണം ലാളിത്യമാണ് യഥാര്‍ഥ സൗന്ദര്യം.’ മെലീസ വ്യക്തമാക്കുന്നു.

ടോം ജോസ് തടിയംപാട്

ഒരു കുടുംബജീവിതം സ്വപ്നം കണ്ട് 6 മാസം മുൻപ് വിവാഹിതനായ നെടുങ്കണ്ടം സ്വദേശി ഷാജി പി ൻ എന്ന യുവാവിന്റെ സ്വപ്നങ്ങളെ തകർത്തെറിഞ്ഞുകൊണ്ടു ക്യൻസർ തലച്ചോറിനെ ബാധിച്ചപ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഷാജിയുടെ കുടുംബം ആകെയുണ്ടായിരുന്ന വരുമാനം ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന ചെറിയ തുകയായിരുന്നു . അസുഖം ബാധിച്ചതോടെ അതും നിലച്ചു. ഷാജിയുടെ ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ നിങ്ങൾ സഹായിക്കണം .ഷാജിക്കു വേണ്ടി നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 705 പൗണ്ട് ലഭിച്ചു ബാങ്കിന്റെ സമ്മറി സ്റ്റേറ്റ് മെൻറ് താഴെ പ്രസിദ്ധികരിക്കുന്നു.

ഷാജി ഇടുക്കി നെടുങ്കണ്ടം, ആനക്കല്ലു സ്വദേശിയാണ്. ഷാജിയുടെ വേദനനിറഞ്ഞ ജീവിതം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ അറിയിച്ചത് യു കെ യിലെ കിങ്‌സ്‌ലിൻലിൽ താമസിക്കുന്ന നെടുങ്കണ്ടം പാലാർ സ്വദേശി തോമസ് പുത്തൻപുരക്കലാണ്. തോമസിന്റെ അയൽവാസിയാണ്. ഷാജി തോമസിന്റെ അഭ്യർത്ഥന മാനിച്ചു ഷാജിയെ സഹായിക്കുന്നതിനു വേണ്ടി ഞങ്ങൾ ഓണം ചാരിറ്റി നടത്താൻ തീരുമാനിക്കുകയായിരുന്നു . നാമെല്ലാം ഓണം ഉണ്ണാൻ തയ്യാറായികൊണ്ടിരിക്കുമ്പോൾ ഈ ചെറുപ്പക്കാരന്റെ വേദനയിൽ ഒരു കൈത്താങ്ങാകാൻ നമുക്കൊരുമിക്കാം . നിങ്ങളുടെ സഹായങ്ങൾ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ താഴെ കാണുന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റിക്ക് വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

ജിസിഎസ് ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 9 നേടി ലൗവിൻ ജോസ് . ജവഹർലാൽ നെഹ്റുവും , വിൻസന്റ് ചർച്ചിലും പോലെയുള്ള പ്രമുഖർ പഠിച്ച ഹാരോ ബോർഡിങ് സ്കൂളിലാണ് എ ലെവൽ പഠിക്കുന്നത്.

പിയാനോയിലും, വയലിനിലും പ്രാവീണ്യം നേടിക്കൊണ്ടിരിക്കുന്ന ലൗവിൻ ജോസ് കൊയർ സംഘത്തിലും ഉണ്ട് . യു കെ മലയാളികളുടെ പ്രധാന വേദിയായ യൂക്‍മ കലാമേളകളിൽ റീജിനൽ ലെവലിലും നാഷണൽ ലെവലിലും സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

പാലാ രാമപുരം സ്വദേശിയായ ജോസ് പി എമ്മിന്റെയും ബിന്ദുമോൾ ജോസിന്റെയും ഇളയ പുത്രനായ ലൗവിന് ഒരു ജ്യേഷ്ഠൻ കൂടിയുണ്ട്. ഐവിൻ ജോസ് ഇംപീരിയൽ കോളേജ് ലണ്ടനിൽ മെഡിസിന് പഠിക്കുന്നു. 2001 -ൽ യുകെയിലെത്തിയ പിതാവ് ജോസ് പി എം സോഫ്റ്റ്‌വെയർ അനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. മാതാവ് ബിന്ദു മോൾ കാർഡിയോളജിയിൽ സ്പെഷലിസ്റ്റ് നേഴ്സ് ആയി ജോലി ചെയ്യുകയാണ്. ലണ്ടനിലെ ഈലിങ്ങിൽ ആണ് കുടുംബം താമസിക്കുന്നത്.

മികച്ച വിജയം നേടിയ ലൗവിൻ ജോസിനും എല്ലാ കുട്ടികൾക്കും മലയാളം യുകെ ന്യൂസ് ടീമിൻറെ അഭിനന്ദനങ്ങൾ.

മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ ന്യൂസിനെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]

സാൽഫോർഡ് : ജിസിഎസ്ഇ പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ ലോറെറ്റോ ഗ്രാമർ സ്കൂളിലെ നിമ്മി ബിജു എല്ലാ വിഷയങ്ങൾക്കും ഗ്രേഡ് എ സ്റ്റാർ നേടിയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. ലോറെറ്റോയിൽ തന്നെ എ ലെവൽ തുടർപഠനം ചെയ്യുവാൻ ആണ് നിമ്മി ബിജു ആഗ്രഹിക്കുന്നത്.

സോളിസിറ്റർ ആയ ബിജു ആന്റണിയുടെയും ഐസിയു സിസ്റ്റർ ആയ സോഫിയ ബിജുവിന്റെയും രണ്ടാമത്തെ മകളാണ് നിമ്മി ബിജു. യുക്മയുടെ നാഷണൽ കലാമേളയിൽ സെമി ക്ലാസിക്കൽ ഡാൻസിൽ സമ്മാനം നേടിയിട്ടുണ്ട്.

മികച്ച വിജയം നേടിയ നിമ്മി ബിജുവിനും എല്ലാ കുട്ടികൾക്കും മലയാളം യുകെ ന്യൂസ് ടീമിൻറെ അഭിനന്ദനങ്ങൾ.

മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ ന്യൂസിനെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]

ലണ്ടനിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രം ശ്രദ്ധനേടുന്നു.

ഷെയ്ഖ് ഹംദാന്റെ ഇരട്ടക്കുട്ടികളായ ഷെയ്ഖയും റാഷിദും അവരുടെ മുത്തച്ഛനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പം സമയം ചെലവിടുന്ന മനോഹരമായ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്.

ആരുടെയും ഹൃദയം കവരുന്നതാണ് ഈ ചിത്രങ്ങൾ. രണ്ടു ചിത്രങ്ങൾക്കൊപ്പം ഷെയ്ഖ് മുഹമ്മദ് ഇരട്ടക്കുട്ടികളെ കുറിച്ച് എഴുതിയ ഒരു കവിതയും ഷെയ്ഖ് ഹംദാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇരട്ട കുട്ടികൾ അദ്ദേഹത്തിന്റെ ജീവിതം കൂടുതൽ സന്തോഷവും മനോഹരവുമാക്കുന്നുവെന്നാണ് കവിതയിൽ പറയുന്നത്.

ആദ്യത്തെ ചിത്രത്തിൽ കുഞ്ഞു ഷെയ്ഖയെ നിൽക്കാൻ ഷെയ്ഖ് മുഹമ്മദ് സഹായിക്കുന്നതാണ്. രണ്ടാമത്തെ ചിത്രത്തില്‍ കുഞ്ഞു റാഷിദിനൊപ്പം ഷെയ്ഖ് മുഹമ്മദ് കളിക്കുന്ന ചിത്രവുമാണ് പുറത്തുവിട്ടത്.

നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുമായി എത്തിയത്. എല്ലാവരും അവരുടെ സ്നേഹം അറിയിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ ഷെയ്ഖ് ഹംദാൻ വളരെ സജീവമാണ്. @faz3 എന്ന തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്.

 

 

View this post on Instagram

 

A post shared by Fazza (@faz3)

യുകെയില്‍ പണപ്പെരുപ്പം ജൂലൈയില്‍ 10.1% എത്തി, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ (BoE) ലക്ഷ്യത്തിന്റെ അഞ്ചിരട്ടി. പണപ്പെരുപ്പം സ്ട്രാറ്റോസ്ഫിയറിലേക്ക് പ്രവേശിക്കുകയാണെന്നും ഇത് 18 ശതമാനമായി ഉയരുമെന്നും ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് സിറ്റി പറഞ്ഞു. അതേസമയം, റെസല്യൂഷന്‍ ഫൗണ്ടേഷന്‍ ഇത് 18.3 ശതമാനത്തിലെത്തുമെന്ന് പറഞ്ഞു. വരും മാസങ്ങളില്‍ പണപ്പെരുപ്പം 13 ശതമാനത്തിലധികം ഉയരുമെന്ന് ബോഇ പ്രവചിക്കുന്നു.

വിലക്കയറ്റത്തിന്റെ ദുരിതം കൂടുതല്‍ തീവ്രമാകുമെന്ന് മുന്നറിയിപ്പ്. ഇപ്പോള്‍ പത്തു ശതമാനം പിന്നിട്ട പണപ്പെരുപ്പം അടുത്ത വര്‍ഷം 18% പിന്നിടുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ വിലയാണ് രാജ്യത്തെ പണപ്പെരുപ്പത്തെ അടുത്ത വര്‍ഷം 18% വരെ ഉയര്‍ത്തുക . ഇത് 50 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരിക്കും എന്ന് സാമ്പത്തിക വിശകലന വിദഗ്ധര്‍ പ്രവചിക്കുന്നു.

സിറ്റിയുടെ പ്രവചനം – 1976 ന് ശേഷമുള്ള യുകെയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കായിരിക്കും – വിതരണക്കാര്‍ക്ക് ഒക്‌ടോബര്‍ മുതല്‍ വീടുകളില്‍ നിന്ന് ഗ്യാസിനും വൈദ്യുതിക്കും ഈടാക്കാവുന്ന പരമാവധി തുക സംബന്ധിച്ച വെള്ളിയാഴ്ചത്തെ ഊര്‍ജ്ജ വില പരിധി പ്രഖ്യാപനത്തിന് മുന്നോടിയായാണ് ഇത് വരുന്നത്.

പണപ്പെരുപ്പം 15.4% ആയിരിക്കുമെന്ന് പ്രവചിച്ച EY-Parthenon പോലുള്ള മറ്റ് സാമ്പത്തിക വിദഗ്ധര്‍ നടത്തിയതിനെ അപേക്ഷിച്ച് നിക്ഷേപ ബാങ്കിന്റെ പ്രവചനം സ്കെയിലിന്റെ ഉയര്‍ന്ന അറ്റത്താണ്. എന്നിരുന്നാലും, റെസൊല്യൂഷന്‍ ഫൗണ്ടേഷന്‍ തിങ്ക് ടാങ്കിലെ സാമ്പത്തിക വിദഗ്ധര്‍ ബിബിസിയോട് പറഞ്ഞത് , നിലവിലെ വില പരിധി പ്രവചനങ്ങളും നിരക്ക് വിലയെക്കുറിച്ചുള്ള ഏറ്റവും പുതിയ ഡാറ്റയും അടിസ്ഥാനമാക്കി, പണപ്പെരുപ്പം 18.3% വരെ ഉയരാം എന്നാണ്.

കണ്‍സള്‍ട്ടന്‍സി കോണ്‍വാള്‍ ഇന്‍സൈറ്റ് ഇപ്പോള്‍ ഒക്‌ടോബര്‍ മുതല്‍ പ്രതിവര്‍ഷം ഒരു സാധാരണ ഗാര്‍ഹിക ഊര്‍ജ്ജ ബില്‍ 3,554 പൗണ്ട് പ്രതീക്ഷിക്കുന്നു. ഇത് അതിന്റെ മുന്‍ പ്രവചനത്തിന് അല്പം താഴെയാണ്. എന്നിരുന്നാലും, എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം ജനുവരിയില്‍ 4,650 പൗണ്ടിന്റെ വില പരിധി പ്രഖ്യാപിക്കുമെന്ന് ഇപ്പോള്‍ പ്രതീക്ഷിക്കുന്നു, ഇത് അതിന്റെ മുന്‍ എസ്റ്റിമേറ്റായ 4,266 പൗണ്ടിനേക്കാള്‍ കൂടുതലാണ്.

അതിന്റെ കണക്കുകൂട്ടലുകള്‍ കഴിഞ്ഞ ആഴ്‌ചയിലെ മൊത്തവിലയില്‍ 15% വര്‍ദ്ധനവ് പ്രതിഫലിപ്പിച്ചു, കോണ്‍വാള്‍ പറഞ്ഞു. എന്നാല്‍ ‘വിപണിയുടെ ഉയര്‍ന്ന അസ്ഥിര സ്വഭാവം’ അര്‍ത്ഥമാക്കുന്നത് അടുത്ത രണ്ട് മാസങ്ങളില്‍ ഈ കണക്കുകള്‍ വ്യത്യാസപ്പെടാം എന്ന് പ്രതീക്ഷിക്കുന്നു.

ഒക്‌ടോബര്‍ മുതല്‍, യുകെയിലെ എല്ലാ കുടുംബങ്ങള്‍ക്കും അവരുടെ ഊര്‍ജ്ജ ബില്‍ ആറുമാസത്തെ പ്രതിമാസ തവണകളിലൂടെ 400 പൗണ്ട് കുറയും, ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ 66 പൗണ്ടും ഡിസംബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ പ്രതിമാസം 67 പൗണ്ടും കുറയും. എട്ട് ദശലക്ഷം താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവിനുള്ള പിന്തുണ ലഭിച്ചുതുടങ്ങി, പേയ്‌മെന്റിന്റെ ആദ്യ ഗഡു 650 പൗണ്ട് ജൂലൈയില്‍ ബാങ്ക് അക്കൗണ്ടുകളില്‍ എത്തി.

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിമരുന്നുമായി പിടിയിലായ പാലക്കാട് സ്വദേശി, വനിതകള്‍ നിയന്ത്രിക്കുന്ന രാജ്യാന്തര ലഹരിമാഫിയ സംഘത്തിലെ കണ്ണി. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെ ഇന്ത്യയില്‍ നിയന്ത്രിക്കുന്നത് ഡല്‍ഹിയില്‍ താമസമാക്കിയ വനിതയെന്നും വിവരം. രണ്ട് വര്‍ഷത്തിനിടെ സംഘം ഇന്ത്യയിലേക്ക് കടത്തിയത് ഇരുനൂറ് കോടിയിലേറെ വില വരുന്ന ലഹരിമരുന്നുകള്‍.

സിയാലിന്‍റെ അത്യാധുനിക സ്കാനിങ് യന്ത്രം ഞായറാഴ്ച ചികഞ്ഞെടുത്തത് ലോകമാകെ പടര്‍ന്ന് കിടക്കുന്ന ലഹരിറാക്കറ്റിന്‍റെ വേരുകളാണ്. മാരക മയക്കുമരുന്നായ മെഥാക്വിനോള്‍ രാജ്യങ്ങള്‍ താണ്ടി ഇന്ത്യയിലേക്ക് കൈമറിഞ്ഞെത്തുന്നത് ഒരു മലയാളിയുടെ കയ്യിലൂടെ. അന്താരാഷ്ട്ര വിപണിയില്‍ 36 കോടി രൂപ വിലയുള്ള 18കിലോ മെഥാക്വിനോളുമായാണ് പാലക്കാട് സ്വദേശി മുരളീധരന്‍ ഉണ്ണി പിടിയിലായത്.

സിംബാംബ് വെയിലെ ഹരാരയില്‍ നിന്ന് ശേഖരിച്ച ലഹരിമരുന്ന് ഖത്തര്‍ വഴി കൊച്ചിയിലെത്തി ഇവിടെ നിന്ന് ഡല്‍ഹിയില്‍ എത്തിക്കാനായിരുന്നു പദ്ധതി. രണ്ട് ബാഗുകള്‍ക്കടിയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്. കാരിയറായ മുരളീധരനില്‍ നിന്ന് ലഹരിമരുന്ന് കൈപ്പറ്റാന്‍ ഡല്‍ഹിയില്‍ കാത്തു നിന്ന നൈജീരിയന്‍ വനിത യുകാമ ഇമ്മാനുവേല ഒമിഡിനെ ചടുലമായ നീക്കത്തിലൂടെ കസ്റ്റംസ് പിടികൂടി. ഇവരില്‍ നിന്നാണ് ലഹരിക്കടത്ത് സംഘത്തിലെ തലൈവിയെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

ലണ്ടനിലുള്ള ജെന്നിഫര്‍ എന്ന വനിതയാണ് ഇടപാടുകളത്രയും നിയന്ത്രിക്കുന്നത്. ഇവരുടെ കീഴില്‍ ഓരോ രാജ്യത്തും തലവന്‍മാര്‍. ഡല്‍ഹിയില്‍ സോഫിയ എന്ന പേരുള്ള സ്ത്രീയാണ് ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് സൂചന. നൈജീരിയന്‍ വനിതയെ അയച്ചതും സോഫിയയാണെന്നാണ് വിവരം. മുരളീധരനും നൈജീരിയന്‍ വനിത യുകാമ ഇമ്മാനുവേല ഉള്‍പ്പെടെയുള്ളവര്‍ കാരിയര്‍മാരാണ്. മുരളീധരന്‍ മൂന്ന് തവണ എത്തിച്ച ലഹരിമരുന്നും കൈമാറിയത് പിടിയിലായ യുകാമയ്ക്കാണ്. അതിന് മുന്‍പ് രണ്ട് തവണ കൈപ്പറ്റിയത് മറ്റൊരു യുവതി. ഇത്തവണത്തെ ഇടപാടില്‍ രണ്ട് ലക്ഷം രൂപയായിരുന്നു മുരളീധരന്‍ ഉണ്ണിക്കുള്ള പ്രതിഫലം. ഈ പണം നൈജിരിയന്‍ യുവതിയുടെ പക്കല്‍ നിന്ന് കണ്ടെത്തി. വാട്സപ്പിലൂടെയായിരുന്നു ഇരുവരുടെയും ആശയവിനിമയം.

സേവനത്തിന്റെ 20 വർഷം പിന്നിടുന്ന യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ ലിമ ലിവർപൂൾ ലിമ ഇന്ത്യയുടെ സ്വാതന്ത്ര്യംത്തിന്റെ 75 വർഷം അഘോഷിച്ചു.ലിമക്ക് വേണ്ടി പ്രസിഡന്റ്‌ ശ്രീ സെബാസ്റ്റ്യൻ ജോസഫ് പതാക ഉയർത്തി.

സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ നോടൊപ്പം മേഴ്‌സി സൈഡിൽ പുതിയതായി എത്തിയവർക്കും, പഴയവർക്കും ഒരുമിക്കാനും വേണ്ടി ഒരുക്കിയ മീറ്റ് ,ഗ്രീറ്റ് ആൻഡ് ട്രീറ്റ് എന്ന പരിപാടിയും നടത്തപ്പെട്ടു. പ്രസ്തുത പരിപാടിയിൽ യുകെയിലെ മോർട്ടഗേജ് & ഇൻഷുറൻസ് മേഖലയിൽ പരിണിതപ്രജ്ഞമായ ലൈഫ് ലൈൻ പ്രൊട്ടക്ട് കമ്പനിയുടെ മോർട്ടഗേജ് അഡ്വൈസർ ശ്രീമതി ഓക്സീന മരിയം ക്ലാസ്സുകൾ നയിച്ചു. യുകെ എഡ്യൂക്കേഷൻ സിസ്റ്റം ക്ലാസുകൾ ശ്രീ സെബാസ്റ്റ്യൻ ജോസഫും, നഴ്സിങ് മേഖലയിലെ കരിയർ ഗ്രോത്ത് ഓപ്പർച്യുണിറ്റിസ് കരിയർ ക്ലാസുകൾ ശ്രീമതി പ്രിൻസി സന്തോഷും നയിച്ചു.യുക്മ (UUKMA) യെ പ്രതിനിധീകരിച്ച് ശ്രീ മാത്യു അലക്സാണ്ടറും ,വേൾഡ് മലയാളി കൗൺസിലിനെ പ്രതിനിധീകരിച്ച് ശ്രീ ലിതേഷ് രാജ് തോമസും സംസാരിച്ചു.തുടർന്ന് സംഗീത നിശയും ഡിന്നറും എല്ലാവരും ആസ്വദിച്ചു. ലിമയുടെ ഓണാഘോഷം സെപ്റ്റംബർ 10 ന് അരങ്ങേറും .

എ ലെവൽ പരിക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ നേടി വാറ്റ് ഫോഡ് മലയാളികളുടെ അഭിമാനമായി മാറി ജോഷ്വ ജോൺ. ഫിസിക്സ്,മാത് സ്,ഫർതെർ മാത് സ് എന്നി വിഷയങ്ങൾക്കാണ് എ പ്ലസ് ലഭിച്ചത്. എച്ച് സി വൺ റിവർ കോർട്ട് വാറ്റ്ഫോർഡ് മാനേജർ സിബി ജോണിന്റെയും അവിടെ തന്നെ നേഴ്സായി ജോലി ചെയ്യുന്ന ജോസെലിന്റെയും പുത്രനാണ്.

കമ്പ്യൂട്ടർ സയൻസിൽ സതാംപ്ടൺ യൂണിവേഴ്സിറ്റിയിലാണ് ഉപരി പഠനത്തിന് പ്രവേശനം ലഭിച്ചിരിക്കുന്നത്. ബൾഗേറിയയിലെ വർണ്ണ യൂണിവേഴ്സിറ്റിയിൽ 3-ാവർഷ മെഡിസിൻ വിദൃാത്ഥി മരിസാ ജോൺ സഹോദരിയാണ്. സഹോദരൻ ജെയിംസ് ജോൺ രണ്ടാം ക്ലാസിൽ പഠിക്കുന്നു. കെസിഎഫ് വാറ്റ്ഫോർഡിന്റെ സ്ഥാപക നേതാവും ട്രസ്റ്റിയുമായിരുന്ന സിബി ജോൺ സംഘടനയുടെ എല്ലാ പ്രവർത്തനങ്ങൾക്കും മികച്ച പിന്തുണയാണ് നൽകിവരുന്നത്.

RECENT POSTS
Copyright © . All rights reserved