Uncategorized

ബിനോയി ജോസഫ്

മനസു നിറയെ സ്വപ്നങ്ങളുമായി യുകെയിലേയ്ക്ക് മലയാളികളുടെ കുടിയേറ്റം തുടങ്ങിയിട്ട് ഇരുപതോളം വർഷങ്ങൾ കഴിഞ്ഞു. ആദ്യമൊരു വർക്ക് പെർമിറ്റ് നേടിയെടുക്കാനുള്ള പരിശ്രമമായിരുന്നെങ്കിൽ പിന്നീട് പെർമനന്റ് റസിഡൻസി കൈപ്പിടിയിലൊതുക്കാനുള്ള  കഠിന ശ്രമങ്ങളായിരുന്നു. വർഷങ്ങൾ കഴിയുമ്പോൾ കുടിയേറിയവരിൽ മിക്കവരും യുകെയിൽ കുടുംബ സഹിതം സ്ഥിര താമസമാക്കുകയും ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയും ചെയ്തു. കുടിയേറിയവരിൽ ഭൂരിപക്ഷവും നഴ്സിംഗ് രംഗത്ത് ജോലി തേടിയെത്തിയവരായിരുന്നു.

ഡിസിഷൻ ലെറ്ററും അഡാപ്റ്റേഷനും ഓർമ്മകളിലേക്ക് മറയുമ്പോൾ ഭൂരിപക്ഷം നഴ്സുമാരും തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചെങ്കിലും എൻഎംസി നിഷ്കർഷിച്ചിരിക്കുന്ന ഇംഗ്ലീഷ് യോഗ്യത നേടാനാവാത്തതിന്റെ പേരിൽ നിരവധി നഴ്സുമാരാണ് ഇപ്പോഴും യുകെയിൽ രജിസ്ട്രേഷൻ ലഭിക്കാതെ കഴിയുന്നത്. സ്റ്റുഡന്റ് വിസയിൽ എത്തിയവരും സീനിയർ കെയറർ വിസയിൽ എത്തിയവരും ഉണ്ട് ഇവരിൽ. 2007 ൽ എൻഎംസി നടപ്പാക്കിയ കർശനമായ ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങളാണ് ഇവർക്ക് വിനയായത്. ഐഇഎൽടിഎസിനൊപ്പം ഒഇടിയും നടപ്പാക്കിയെങ്കിലും  യൂറോപ്യൻ യൂണിയനു പുറത്തുള്ളവർക്കായി നടപ്പാക്കിയിരിക്കുന്ന ഈ നിയന്ത്രണം ആയിരക്കണക്കിന് മലയാളികളുടെ യുകെയിലെ രജിസ്റ്റേർഡ് നഴ്സ് എന്ന പദവി നേടിയെടുക്കുന്നതിൽ വിഘാതം സൃഷ്ടിക്കുന്നു.

യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർക്ക് ഇംഗ്ലീഷ് യോഗ്യതയുടെ കാര്യത്തിൽ വൻ ഇളവുകൾ NMC നല്കുമ്പോൾ യുകെയിൽ നിലവിൽ വർഷങ്ങളോളം എക്സ്പീരിയൻസുള്ള ഇതര രാജ്യങ്ങളിൽ നിന്നുള്ളവർക്ക്  എതിരെയുള്ള ഈ വിവേചനം ആയിരക്കണക്കിന് പേരെയാണ് പ്രതികൂലമായി ബാധിച്ചത്. നിരവധി തവണ ഇംഗ്ലീഷ് ടെസ്റ്റ് എഴുതി സ്കോർ മെച്ചപ്പെടുത്താൻ പലർക്കും കഴിഞ്ഞെങ്കിലും 2016 ൽ കൊണ്ടുവന്ന ക്ലബ്ബിംഗ് സിസ്റ്റം പ്രതീക്ഷകൾ തകിടം മറിക്കുന്നതായിരുന്നു.

IELTS സ്കോറുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയന്ത്രണങ്ങൾക്ക് ഇളവു വരുത്തണമെന്ന ആവശ്യവുമായി NMC യെ പലതവണ മുൻപ് സമീപിച്ചിരുന്നെങ്കിലും അനുകൂലമായ ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. അയ്യായിരം മുതൽ പതിനായിരം പൗണ്ട് വരെ ഏജൻസികൾക്ക് കൊടുത്ത് യുകെയിൽ എത്തിയ നിരവധി പേർ പിൻ നമ്പർ ഇല്ലാതെ യുകെയിലെമ്പാടും ഉണ്ട്. ഇവിടെ എത്തിച്ചേർന്നതിനു ശേഷം വർക്ക് പെർമിറ്റിനായും സ്പോൺസർഷിപ്പ് നേടാനുമായി വീണ്ടും ആയിരക്കണക്കിന്‌ പൗണ്ട് വീണ്ടും ചെലവ് വന്നു.

NMC നടപ്പാക്കിയ ഇംഗ്ലീഷ് ലാംഗ്വേജ് നിയന്ത്രണങ്ങൾ വന്നതോടെ ഇവരിൽ ഭൂരിപക്ഷവും IELTS നായി ശ്രമം തുടങ്ങി. കുറേയധികം പേർ കടമ്പ കടന്നു. പക്ഷേ ആയിരക്കണക്കിന് പേർ പലതവണ ശ്രമിച്ചിട്ടും ആവശ്യമായ സ്കോർ നേടാനാവാതെ നിരാശരായി. അതിനിടയിൽ OET യും NMC യോഗ്യതയായി നിശ്ചയിച്ചു. എന്നാൽ ഇതു കൊണ്ടൊക്കെ ലാഭമുണ്ടാക്കിയത് IELTS, OET കോഴ്സു നടത്തുന്നവരാണ്. ടെസ്റ്റ് എഴുതുന്നവർ ഓരോ തവണ പരാജയപ്പെടുമ്പോഴും കോഴ്സു നടത്തിപ്പുകാരുടെ ബാങ്ക് ബാലൻസ് വർദ്ധിച്ചു കൊണ്ടിരുന്നു. മലയാളം പ്രാഥമിക ഭാഷയായി കുറഞ്ഞത് 20- 30 വർഷം സംസാരിച്ചവർക്ക് ഇംഗ്ലീഷ് ടെസ്റ്റ് അത്ര എളുപ്പം പാസാകാൻ സാധിക്കുകയില്ലെന്നത് സാധാരണ കാര്യം മാത്രമാണ്.

കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മികച്ച ശമ്പളം ലഭിച്ചിരുന്ന ജോലികൾ ഉപേക്ഷിച്ച് എത്തിയവരിൽ നിരവധി പേർ സീനിയർ കെയറർ പോലുള്ള ജോലികൾ ചെയ്ത് യുകെയിൽ തുടരുന്നുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണയോടെ ഹെൽത്ത് കെയർ സെക്ടറുകളുടെ തലപ്പത്തുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് അനുകൂലമായ രീതിയിലുള്ള ഒരു നയമാറ്റം NMC യുടെ ഭാഗത്ത് നിന്ന് നടപ്പാക്കിയെടുക്കാൻ ഉള്ള ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത് കേംബ്രിഡ്ജ് സിറ്റി കൗൺസിലറായ ബൈജു വർക്കി തിട്ടാലയാണ്. ബ്രിട്ടീഷ് പാർലമെൻറിൽ ബൈജു തിട്ടാലയുടെ നേതൃത്വത്തിൽ ലോബിയിംഗ് നടത്തിയതിന്റെ തുടർച്ചയായാണ് പുതിയ നീക്കം.

വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച്, സമാന സാഹചര്യങ്ങളിൽ പെട്ട് പിൻ നമ്പർ ലഭിക്കാതെ കഴിയുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച്  NMC യ്ക്കു നല്കി വീണ്ടുമൊരു ശ്രമം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. കേംബ്രിഡ്ജിൽ നിന്നുള്ള ഡാനിയേൽ സെയ്നർ, ഹെയ്ഡി അലൻ അടക്കമുള്ള എം.പിമാർ ഇക്കാര്യത്തിൽ അനുകൂലമായ നിലപാടാണ് എടുത്തിട്ടുള്ളത്. NMC യ്ക്ക് കാര്യങ്ങൾ ബോധ്യപ്പെടുന്ന രീതിയിലുള്ള ഡോക്കുമെന്റുകളും കൃത്യമായ വിശദാംശങ്ങളും സഹിതം രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ പിന്തുണ തേടിക്കൊണ്ടുള്ള നീക്കം ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ സംരംഭത്തിൽ പങ്കാളികളാകാൻ താത്പര്യമുളള പിൻ നമ്പർ ലഭിക്കാത്തവർ  താഴെപ്പറയുന്ന ഈമെയിൽ അല്ലെങ്കിൽ ഫോൺ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.

Baiju Thittala ( Cambridge City Councillor & Lawyer) [email protected]

Binoy Joseph  07915660914

Rinto James 07870828585

Jerish Phillip 07887359660

 

ല്‍സാര്‍ പിരിയുകയാണ്. 2002 മാര്‍ച്ചുകൊണ്ട് അദ്ദേഹത്തിന്റെ
അധ്യാപനജീവിത്തിന് ഔപചാരികമായ വിരാമമാകു
ന്നു. അദ്ദേഹത്തോടൊപ്പം മറ്റ് ആറുപേരും വിരമിക്കുന്നുണ്ട്. 1970
ജൂലൈ മുതല്‍ അദ്ദേഹം ഉഴവൂര്‍ കോളജിന്റെ ഭാഗമായി. തന്റെ
32 വര്‍ഷത്തെ ജീവിത്തിന്റെ നല്ലകാലം ചെലവഴിച്ചത് ഇവിടെയാണ്.
അദ്ദേഹത്തിന് സമുചിതമായ ഒരു യാത്രയയപ്പ് നല്‍കുവാന്‍
ഞങ്ങള്‍ തീരുമാനിച്ചു. മലയാളം ഹിന്ദി വിഭാഗത്തിന്റെ
സംയുക്ത ആഭിമുഖ്യത്തില്‍ കോട്ടയത്ത് ഞങ്ങള്‍ ഒരു വിരുന്നൊരുക്കി.
വിന്‍സര്‍കാസില്‍ എന്ന കോടിമതയിലെ നക്ഷത്ര ഹോട്ട
ലിലാണ് ഞങ്ങള്‍ അന്ന് പകല്‍ സമയം ചെലവഴിച്ചത്. മലയാളത്തില്‍
നിന്ന് സോമി ജേക്കബ്, സിസ്റ്റര്‍ ദീപ പിന്നെ ഞാനും.
ഹിന്ദിയില്‍ നിന്ന് വത്സലാ വര്‍മ്മയും അന്നമ്മ സൈമണും
സിന്ധു ടീച്ചറും. ഹിന്ദിയിലെ എന്‍. ജെ. തോമസ് സാര്‍ വിദേശത്തായിരുന്നതിനാല്‍
ക്ഷണിക്കാന്‍ സാധിച്ചില്ല. ആന്റണി
സാറിനെ ക്ഷണിച്ചെങ്കിലും പാലക്കാട്ടുനിന്ന് എത്താന്‍ സാധി
ച്ചില്ല. കൊച്ചുവര്‍ത്തമാനങ്ങളും തമാശകളും പറഞ്ഞ് ഹോട്ട
ലിലെ പുല്‍ത്തകിടികളിലൂടെ നടന്ന് ഞങ്ങളൊരു വേര്‍പാടിനെ
സന്തോഷകരമാക്കി. അന്ന് ഫെയ്‌സ്ബുക്കൊന്നും ഇല്ലാതിരുന്ന
തിനാല്‍ ചിത്രങ്ങളെടുക്കാനോ പോസ്റ്റുചെയ്യാനോ ആരും ശ്രമി
ച്ചില്ല.
മലയാള സമാജത്തിന്റെ ആഭിമുഖ്യത്തിലും ഞങ്ങള്‍ ചെറി
യൊരു സമ്മേളനം സംഘടിപ്പിച്ചു. സെമിനാര്‍ഹാള്‍ നിറഞ്ഞ്
കുട്ടികള്‍ വന്നിരുന്നു. പ്രാല്‍സാറിന്റെ മറുപടി പ്രസംഗം കേട്ട്
പ്രാ

കുട്ടികള്‍ പൊട്ടിച്ചിരിച്ചു. മലയാള സമാജത്തിന്റെ പേരില്‍ ചെറിയൊരു
മെമന്‍േറാ അദ്ദേഹത്തിനു സമ്മാനിച്ചു. ചായയും വടയും
കഴിച്ച് കുട്ടികളെല്ലാം പിരിഞ്ഞുപോയി.
മാര്‍ച്ച് മാസത്തിന്റെ അവസാനത്തില്‍ സ്റ്റാഫ് അസോസിയേഷന്റെ
ആഭിമുഖ്യത്തില്‍ യാത്രയയപ്പ് സമ്മേളനം നടന്നു. അന്ന്
കോട്ടയം രൂപതയുടെ സഹായ മെത്രാനായിരുന്ന മാത്യു മൂല
ക്കാട്ടാണ് മുഖ്യാഥിതി. അദ്ദേഹം ഉഴവൂര്‍ കോളജില്‍ പ്രീഡി
ഗ്രിയും ബി.എ ്.സിയും പഠിച്ചതാണ്. ഫിസിക്‌സ് ആയിരുന്നു
അദ്ദേഹത്തിന്റെ മുഖ്യവിഷയം. മലയാളം ക്ലാസുകളില്‍ അദ്ദേഹം
പ്രാല്‍ സാറിന്റെ ശിഷ്യനായി. പ്രിന്‍സിപ്പല്‍ വി.പി. തോമസുകുട്ടി
സാറാണ് സ്വാഗതം പറഞ്ഞത്. പിന്നെ കൊച്ചുമെത്രാന്‍
ഉഴവൂര്‍ കോളജിലെ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു. 1964ല്‍ ഉഴവൂര്‍
ഇടവകക്കാരാണ് കോളജ് സ്ഥാപിക്കുന്നത്. കോളജിന്റെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇടവകക്കാര്‍ വളരെയധികം സഹകരിച്ചു.
സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന താനും കല്ലുചുമക്കാന്‍
കൂടിയ കഥകളൊക്കെ കൊച്ചുമെത്രാന്‍ സരസമായി വിവരിച്ചു.
ഇനി ഓരോ അധ്യാപകനെക്കുറിച്ച് അവരവരുടെ ഡിപ്പാര്‍ട്ടുമെന്റിലെ
പിന്‍ഗാമി പ്രസംഗിക്കണം. പ്രാല്‍ സാറിനെ അവതരി
പ്പിച്ചുകൊണ്ട് ഞാനാണ് പ്രസംഗിക്കുന്നത്. സാറിനോടുള്ള അടു
പ്പവും സ്‌നേഹവും എന്റെ പ്രസംഗത്തെ ജീവനുള്ളതാക്കി.
അധ്യാപക വര്‍ഗത്തോടുള്ള അദ്ദേഹത്തിന്റെ ശക്തമായ നില
പാടുകളെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചു. പ്രീഡിഗ്രി ബോര്‍ഡ് സമരം,
യു.ജി.സി സമരം എന്നിവയിലെ അദ്ദേഹത്തിന്റെ സജീവ
പങ്കാളിത്തം ഞാന്‍ അനുസ്മരിച്ചു. സ്റ്റാഫ് മീറ്റിംഗുകളില്‍ അധ്യാ
പകര്‍ക്കുവേണ്ടി അദ്ദേഹം വാദിച്ചു. ഒരു സന്ദര്‍ഭത്തില്‍ പ്രിന്‍സി
പ്പല്‍ പുതിയകുന്നേല്‍ ലൂക്കാച്ചന്‍ സ്റ്റാഫ് മീറ്റിംഗ് വിളിക്കുവാന്‍
വിസമ്മതിച്ചപ്പോള്‍ പ്രാല്‍സാര്‍ മുന്‍കൈയ്യെടുത്താണ് സ്റ്റാഫ്
അസോസിയേഷന്റെ വിമത മീറ്റിംഗ് വിളിച്ചത്. ഹിന്ദിയിലെ
എം.ജെ. തോമസ് സാറിനെ അദ്ധ്യക്ഷസ്ഥാനത്തിരുത്തി.
അതൊരു വിപ്ലവകരമായ നീക്കമായിരുന്നു. മറ്റൊരു സന്ദര്‍ഭ
ത്തില്‍ സ്റ്റാഫ് മീറ്റിംഗില്‍ മാനേജ്‌മെന്റിന്റെ ഒരു കാര്യം അവതരിപ്പിക്കുവാന്‍
അന്നത്തെ മാനേജര്‍ ഫാദര്‍ പീറ്റര്‍ ഊരാളില്‍
എത്തി. അധ്യാപകരുടെ സാമ്പത്തികമായ കോണ്‍ട്രിബ്യൂഷനെ
ക്കുറിച്ചുള്ള ഒരു അഭ്യര്‍ത്ഥനയായിരുന്നു അത്. തന്റെ സന്ദേശം

കഴിഞ്ഞും മാനേജര്‍ അച്ചന്‍ സ്റ്റാഫ്മീറ്റിംഗില്‍ ഇരുന്നപ്പോള്‍
പ്രാല്‍സാര്‍ പറഞ്ഞു. ”അച്ചനു പറയാനുള്ളതു പറഞ്ഞുകഴി
ഞ്ഞാല്‍ പോകുന്നതാണ് നല്ലത്. ഞങ്ങള്‍ക്ക് മീറ്റിംഗ് തുടരണം.”
എല്ലാവരും ഒന്ന് അന്തിച്ച് നിന്നെങ്കിലും ”ഓക്കെ ഗുഡ്” എന്നു
പറഞ്ഞു കൊണ്ട് രണ്ടു കോളജുകളുടെ പ്രിന്‍സിപ്പലായിരുന്ന
ഊരാളിലച്ചന്‍ വേദിവിട്ടുപോയത് ഞാനോര്‍മ്മിക്കുന്നു.
സ്റ്റാഫ് മീറ്റിംഗില്‍ കാര്യങ്ങള്‍ പറയുവാന്‍ ഭീരുക്കളായ അധ്യാ
പകര്‍ അവ ഉന്നയിക്കുവാന്‍ പലപ്പോഴും പ്രാല്‍സാറിനെ സമീ
പിക്കുന്നത് ഞാനോര്‍ക്കുന്നു. 1981 ല്‍ ഞാന്‍ ചെല്ലുമ്പോള്‍ പല
അധ്യാപകരും ലേഡീസ് ഹോസ്റ്റലിലാണ് ഊണുകഴിച്ചിരുന്നത്.
അന്ന് കാന്റ്റീനില്‍ ഊണില്ല. ഹോസ്റ്റലിലെ ഭക്ഷണത്തെക്കുറിച്ച്
അധ്യാപകര്‍ പിറുപിറുത്തു. ”പോത്തു വെള്ളത്തില്‍” എന്നു
പറഞ്ഞ് ഗുരുജി പരിഹസിച്ചു. പ്രാല്‍സാറാകട്ടെ തന്റെ സഹപ്ര
വര്‍ത്തക കൂടിയായ ഹോസ്റ്റല്‍ വാര്‍ഡന്‍ സിസ്റ്റര്‍ ജയിംസിനോട്
പരസ്യമായി കലഹിച്ചു. ഉടന്‍ അതിന് പരിഹാരമു
ണ്ടായി.
1981ല്‍ ഞാന്‍ ചെല്ലുമ്പോള്‍ മലയാളവിഭാഗത്തിനാകെ രണ്ടുമേശയും
നാലു കസേരയുമാണുണ്ടായിരുന്നത്. ഒരു മേശക്കിരു
പുറവുമായി ബ്ലാവത്തുസാറും ഞാനും ഇരുന്നു. മറ്റൊരു മേശ
ക്കിരുപുറവുമായി പ്രാല്‍സാറും ചാക്കോസാറും ഇരുന്നു. പിറ്റേ
വര്‍ഷം സോമി ടീച്ചര്‍ എത്തിയപ്പോള്‍ ഇരിക്കുവാന്‍ കസേരയി
ല്ല. എവിടെ നിന്നോ ഒരു കസേര സംഘടിപ്പിച്ച് വത്സലാ വര്‍മ്മടീച്ചറിന്റെ
മേശക്ക് മറുവശത്ത് അവരെ ആസനസ്ഥയാക്കി.
”എല്ലാ വര്‍ക്കും ഓരോ മേശയും കസേ രയും കിട്ടി യി രു ന്നെ
ങ്കില്‍…” ഞാന്‍ നിഷ്‌കളങ്കമായി സിനിമാനടന്‍ ജയനെപ്പോലെ
ഒരാളഹഗതം പറഞ്ഞു. പ്രാല്‍സാര്‍ എന്നെ ക്രുദ്ധനായി നോക്കി.
അടുത്ത സ്റ്റാഫ് മീറ്റിംഗില്‍ പ്രാല്‍സാര്‍ ഈ പ്രശ്‌നം ഉന്നയിച്ചു.
”പട്ടി കൂടിപ്പിടിച്ചു നില്‍ക്കുന്നതുപോലെ ഞങ്ങളും ഒരു മേശ
ക്കുചുറ്റും കൂടിപ്പിടിച്ചിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഇരിക്കാന്‍
മേശയും കസേരയും വേണം.” പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗൊരേത്തി
നടുങ്ങി; അധ്യാപകര്‍ പകച്ചു. പിറ്റേദിവസം പ്രശ്‌നത്തിനു പരിഹാരമായി.
സഹൃദയനായ അധ്യാപകനായിരുന്നു പ്രാല്‍സാര്‍ എന്നു
ഞാന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചു. അദ്ദേഹം കഥകളും നോവലും
പ്രാല്‍സാര്‍ പിരിയുകയാണ്

എഴുതി. പലതിലെയും കഥ കോളജിലേതന്നെ സംഭവങ്ങളായിരുന്നു.
പിഞ്ചണ്ടി മുതല്‍ ആപ്പുവരെയുള്ള അദ്ദേഹത്തിന്റെ കഥകള്‍
ആക്ഷേപഹാസ്യ പ്രാധന്യമുള്ളതായിരുന്നു. അതിലെ കഥാ
പാത്രമെന്ന് സ്വയം ധരിച്ച് ചില അധ്യാപകര്‍ അദ്ദേഹത്തെ പിടി
ക്കാന്‍ പുറകെ ഓടി. ‘വേലപ്പന്‍ വരും വരാതിരിക്കില്ല’ എന്ന
കഥയിലൂടെ മനുഷ്യന്റെ ദുരയെ പ്രത്യേകിച്ച് മധ്യവര്‍ഗത്തിന്റെ
അത്യാര്‍ത്തിയെ അദ്ദേഹം കണക്കറ്റു പരിഹസിച്ചു. വേലപ്പന്റെ
നാഗമ്പടത്തെ കടയില്‍ ടി.വിക്കും ഫ്രിഡ്ജിനും വേണ്ടി ഇന്‍സ്റ്റാള്‍
മെന്റ ് അടയ്ക്കുന്നവരുടെ കൂട്ടത്തില്‍ ഉഴവൂരെയും ബി.സി.എമ്മിലെയും
അധ്യാപകരുമുണ്ടായിരുന്നു. വേലപ്പന്‍ ഒരു ദിവസം
മുങ്ങി.
കുട്ടികള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു പ്രാല്‍സാര്‍. നര്‍മ്മത്തിന്റെ
താക്കോല്‍ ഉപയോഗിച്ച് അദ്ദേഹം കഥകളുടെയും കവിതകളുടെയും
ഹൃദയത്തിലേക്കിറങ്ങി.. ഞങ്ങളുടെയൊക്കെ പ്രിയ
ശിഷ്യന്‍ പിറവം സണ്ണി പറഞ്ഞ ഓരോര്‍മ്മയാണ്. സുന്ദരനും
സുമുഖനുമായ സണ്ണി പെണ്‍കുട്ടികളുടെ ഓമനയായിരുന്നു.
പ്രാല്‍സാര്‍ ക്ലാസില്‍ ശാകുന്തളം പഠിപ്പിക്കുന്നു. ദുഷ്യന്തനെ
വര്‍ണിക്കുന്നു. അപ്പോഴാണ് വരാന്തകളിലലഞ്ഞ് ക്ഷീണിതനായി
വൈകിയെത്തിയ സണ്ണി വാതില്‍ക്കല്‍ മുഖം നീട്ടി ”സാറെ! കേറിക്കോട്ടെ”
എന്ന് ചോദിക്കുന്നത്. ”കേറിക്കോ! കേറിക്കോ! നിന്റെ
കാര്യം ഇപ്പോള്‍ പറഞ്ഞതേയൊള്ളു.” കുട്ടികള്‍ ആര്‍ത്തുചിരി
ച്ചു. 40 വര്‍ഷത്തിനുശേഷം തന്നെ പ്രാല്‍സാര്‍ ദുഷ്യന്തനോടുപമി
ച്ചതിനെ ഓര്‍ത്ത് സണ്ണി സന്തോഷിക്കുന്നു.
ജീവിതം സന്തോഷിക്കാനുള്ളതാണെന്നും സായാഹ്നങ്ങള്‍
മധുരോദരമാക്കാനുള്ളതാണെന്നും പ്രാല്‍ സാര്‍ വിശ്വസിച്ചു.
മുന്തിയ ഇനം പാനീയങ്ങളുടെ രുചിക്കൂട്ടുകള്‍ ആസ്വദിച്ച്
അദ്ദേഹം സന്ധ്യകള്‍ക്ക് സിന്ധൂരം ചാര്‍ത്തി. മധുരമനോജ്ഞ
പ്രണയഗാനങ്ങള്‍ പാടി. വീട്ടിലെത്തുന്ന സഹപ്രവര്‍ത്തകരെയും
അതിഥികളെയും അദ്ദേഹം ആദരിച്ച് സല്‍ക്കരിച്ചു. കഥാകൃത്തു
ക്കളും കവികളും സിനിമാ പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ
സുഹൃത്തുക്കളായിരുന്നു. തന്റെ മറുപടി പ്രസംഗത്തില്‍ എന്റെ
പ്രസംഗത്തെ അദ്ദേഹം അനുമോദിച്ചു. ഞാന്‍ ഉന്നയിച്ച മൂന്നു
കാര്യങ്ങളും അംഗീകരിച്ചുകൊണ്ട് സ്വതന്ത്ര മനസിന്റെയും ആളഹബോധത്തിന്റെയും
പ്രാധാന്യം അദ്ദേഹം ശക്തമായി ഉന്നയിച്ചു.

മാര്‍ച്ച് 31ാം തീയതി ഒരു ടൊയോട്ട ക്വാളിസില്‍ ഞങ്ങള്‍
അദ്ദേഹത്തെ വീട്ടില്‍ കൊണ്ടുചെന്നാക്കി. ഒരു ടൊയോട്ട ക്വാളീസ്
ഒരു ദിവസത്തേക്ക് വാടകയ്‌ക്കെടുത്ത് ഞാന്‍ തന്നെയാണ്
അത് ഓടിച്ചിരുന്നത്. ഞാനും പ്രാല്‍സാറും മുന്നില്‍. പെണ്ണുങ്ങളൊക്കെ
പുറകില്‍. 32 വര്‍ഷത്തിനു ശേഷമുള്ള മടക്കയാത്ര.
റോസമ്മ ടീച്ചറും കുട്ടികളും പ്രാല്‍ സാറിനെ സ്വീകരിച്ചു. സമൃ
ദ്ധമായ ഉച്ചഭക്ഷണം. ഞങ്ങള്‍ കൈകള്‍ വീശി യാത്രയായി. ”സ
ന്ധ്യക്കു വരണം. രാത്രിയില്‍ വേറെ കൂട്ടായ്മയുള്ളതറിയാമല്ലോ.”
പ്രാല്‍സാര്‍ അടുത്ത സല്‍ക്കാരത്തെക്കുറിച്ചോര്‍മ്മിപ്പിച്ചു.
ഒീിലേ്യെ ശ െവേല ളശൃേെ രവമുലേൃ ശി വേല യീീസ ീള ണശറെീാ.
ഠവീാമ െഖലളളലൃീെി

ഹെറിഫോര്‍ഡ് മലയാളികളെ കൂടുതല്‍ കരുത്തോടെ നയിക്കുവാന്‍ അനിപോളിന്റെയും അനു കൃഷ്ണയുടെയും നേതൃത്വത്തില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. യുകെയിലെ സജീവ സംഘടനയായ ഹെറിഫോര്‍ഡ് മലയാളി അസോസിയേഷന്‍ (HEMA) 2018-19 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി കരുത്തോടെ മുന്‍പോട്ടു പോകുവാന്‍ ഒന്‍പതംഗ കമ്മറ്റിയെയാണ് ഹെറിഫോര്‍ഡ് മലയാളികള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

പ്രസിഡന്റ്റ് അനി പോള്‍, വൈസ് പ്രസിഡന്റ്റ് അനീഷ് കുര്യന്‍, സെക്രട്ടറി അനു കൃഷ്ണ, ജോയിന്റ് സെക്രട്ടറി ജോണ്‍സന്‍ ജോസഫ്, ട്രഷറര്‍ ഷാജന്‍ തോമസ് എന്നിവരാണ് ചുമതലയേറ്റത്. ഇവര്‍ക്ക് മികച്ച പിന്‍തുണയുമായി അനീഷ് ജോസഫ്, ബിനോ മാത്യു, ബില്‍ബി തോമസ്, ജേക്കബ് പൊന്നിടം എന്നിവര്‍ എക്‌സിക്യൂട്ടിവ് മെമ്പേഴ്‌സായി ചുമതലയേറ്റു. പുതിയ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളെ ആകാംക്ഷയോടെയാണ് ഹെറിഫോര്‍ഡ് മലയാളികള്‍ കാത്തിരിക്കുന്നത്.

ആഷ്‌ഫോര്‍ഡ്: കെന്റിലെ ഏറ്റവും വലിയ മലയാളി ഏസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 1-ാം തിയതി ശനിയാഴ്ച്ച അഖില യു.കെ ബാഡ്മിന്റണ്‍(ഡബിള്‍സ്) ടൂര്‍ണമെന്റ് നടത്തപ്പെടുന്നു.

വിജയകരമായ ക്രിക്കറ്റ് ടൂര്‍ണമെന്റിന് ശേഷം യു.കെയിലെ കായിക പ്രേമികള്‍ക്കായി മറ്റൊരു കായിക മാമാങ്കത്തിനായി ആഷ്‌ഫോര്‍ഡ് മലയാളികള്‍ ഒരുങ്ങുന്നു. ആഷ്‌ഫോര്‍ഡ് നോര്‍ട്ടണ്‍ നാച്ച്ബൂള്‍ സ്‌കൂളിന്റെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ടൂര്‍ണമെന്റില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വിജയികളാകുന്ന ടീമുകള്‍ക്ക് യഥാക്രമം 401 ഉം 201ഉം പൗണ്ട് നല്‍കുന്നതാണ്. ടൂര്‍ണമെന്റിന്റെ അന്നേ ദിവസം രാവിലെ 9 മണിക്ക് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. രാവിലെ മുതല്‍ മത്സരങ്ങള്‍ അവസാനിക്കുന്ന സമയം വരെ കാണികള്‍ക്കും കളിക്കാര്‍ക്കും വൈവിധ്യവും രുചികരവുമായ ഭക്ഷണശാല ‘ കൈച്ചേന്തി ഭവന്‍’ പ്രവര്‍ത്തിക്കുന്നതാണ്.

ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ക്ക് രൂപം കൊടുത്തു. ഈ മത്സരങ്ങളെല്ലാം വന്‍ വിജയമാക്കുവാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളുടെയും നീസ്സീമമായ സഹകരണവും പങ്കാളിത്തവുമുണ്ടാകണമെന്നും യു.കെയിലെ കായിക പ്രേമികളായ എല്ലാവരെയും പ്രസ്തുത ദിവസം സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും ജസ്റ്റിന്‍ ജോസഫ് (പ്രസിഡന്റ്), മോളി ജോളി (വൈസ്. പ്രസിഡന്റ്), ട്രീസാ സുബിന്‍ (സെക്രട്ടറി), സിജോ ജെയിംസ് (ജോ. സെക്രട്ടറി), ജെറി ജോസഫ് (ഖജാന്‍ജി) എന്നിവര്‍ സംയുക്താമായി പ്രസ്താവനയില്‍ അറിയിച്ചു.

ടൂര്‍ണമെന്റിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ബന്ധപ്പെടുക;

ജസ്റ്റിന്‍ ജോസഫ്: 07833227738
രാജീവ് തോമസ്: 07877124805
ജെറി ജോസ്: 07861653060
ജോണ്‍സണ്‍ തോമസ്: 07889367154

മത്സരവേദിയുടെ വിലാസം:

നോര്‍ട്ടണ്‍ നാച്ച്ബുള്‍ സ്‌കൂള്‍
Hythe Road
Ashford Kent
TN 24 OQJ

പ്രൊഫ. ബാബു പൂഴിക്കുന്നേല്‍

ഒരു മലയാള സമാജം ഉഴവൂര്‍ കോളജില്‍ ആരംഭിക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചു. മലയാളം മെയിനില്ലെങ്കിലും സെക്കന്റ ് ലാംഗ്വേജ് വിദ്യാര്‍ത്ഥികളെ അണിനിരത്തി കുറെ സര്‍ഗാക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാം എന്നായിരുന്നു എന്റെ ചിന്ത. ഞാന്‍ തന്നെ മുന്‍കൈയ്യെടുത്ത് മലയാളം പഠിക്കുന്ന കുട്ടികളില്‍ നിന്നും പ്രതിനിധികളെ തിരഞ്ഞെടുത്ത് ഒരു കമ്മിറ്റിയുണ്ടാക്കി. വകുപ്പദ്ധ്യക്ഷന്‍ പ്രസിഡന്റ ്. മലയാളത്തിലെ ഒരു അധ്യാപകന്‍ ട്രഷറാര്‍. ബാക്കി ഭാരവാഹികളെല്ലാം വിദ്യാര്‍ത്ഥികള്‍. ഈ ഉദ്യമത്തിന് പ്രാല്‍ സാര്‍ പച്ചക്കൊടി വീശി. ”ഞാന്‍ റിട്ടയര്‍ ചെയ്യാന്‍ പോവുകയാണ്. നീ എല്ലാം നോക്കി നടത്തിക്കോ.” ഇലഞ്ഞിക്കാരനായ ജോസഫ് സി. സൈമണ്‍ എന്ന വിദ്യാര്‍ത്ഥിയായിരുന്നു സെക്രട്ടറി. ജോസഫ് ഓടിനടന്ന് എല്ലാകാര്യങ്ങളും നടത്തിയിരുന്നത് എനിക്ക് ഉത്സാഹമായി. ഒരു കവിയരങ്ങോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം എന്നു ഞങ്ങള്‍ തീരുമാനിച്ചു. കവി ചെമ്മനം ചാക്കോയെ ഉദ്ഘാടനത്തിന് വിളിച്ചു. കവി ഡി. വിനയചന്ദ്രന്റെ ഉത്സാഹത്തില്‍ കുരീപ്പുഴ ശ്രീകുമാര്‍, എസ്.ജോസഫ്, മനോജ് കുറൂര്‍ തുടങ്ങിയ യുവ കവികളെയും ക്ഷണിച്ചു. രണ്ടായിരാമാണ്ട് ഒക്‌ടോബര്‍ മാസത്തില്‍ കവിയരങ്ങ് നടത്തുവാന്‍ ഒരു തീയതിയും നിശ്ചയിച്ചു. പ്രത്യേകരീതിയിലുള്ള നോട്ടീസ് റെഡിയാക്കി. പനയോലകള്‍ കൊണ്ട് കേരളീയ മാതൃകയില്‍ കമാനങ്ങെളാക്കെ ഒരുക്കുവാനും കുട്ടികള്‍ അണിയറയില്‍ പ്രവര്‍ത്തനം തുടങ്ങി.

പരിപാടിയുടെ രണ്ടു ദിവസം മുന്‍പ് കോളജില്‍ അതിഭയങ്കരമായ സംഘര്‍ഷം ഉണ്ടായി. ഇക്കണോമിക്‌സ് അസോസിയേഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്‍ എഴുതി ഒട്ടിച്ചിരുന്ന പോസ്റ്റര്‍ ഏതോ കോമേഴ്‌സ് വിദ്യാര്‍ത്ഥി കീറിക്കളഞ്ഞു. കുട്ടികള്‍ തമ്മില്‍ അടിപിടിയായി. ഇക്കണോമിക്‌സുകാര്‍ സമരം പ്രഖ്യാപിച്ചു. കൊമേഴ്‌സുകാര്‍ അവര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. പ്രശ്‌നം ഇക്കണോമിക്‌സ്, കോമേഴ്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള വൈരമായി വളര്‍ന്നു. പിറ്റേദിവസവും സമരം ശക്തമായി. കോളജ് കവാടത്തിലെ ഷട്ടറുകള്‍ അടച്ചിട്ട് ഇരുവിഭാഗവും ബലപരീക്ഷണത്തിന് മുതിര്‍ന്നു. ഒരു കോമേഴ്‌സ് അധ്യാപകന്റെ മകന്‍ സസ്‌പെന്‍ഷനിലായി. മലയാള സമാജത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ച് ഞങ്ങള്‍ പ്രിന്‍സിപ്പലിനോട് ചോദിച്ചു. വി.പി. തോമസുകുട്ടി സാര്‍ നിസഹായനായി കൈമലര്‍ത്തി. ”ഈ ബഹളത്തില്‍ ഞാനെന്തുചെയ്യാനാ. കവിയരങ്ങ് മാറ്റിവയ്ക്ക്.” അദ്ദേഹം പറഞ്ഞു. കുട്ടികള്‍ നിരാശരായി. ഉയര്‍ത്തിക്കെട്ടിയ ബാനറുകള്‍ അഴിച്ച് മടക്കിവച്ചു. പനയോലകള്‍ കാന്റീന്റെ പിറകില്‍ ഒളിപ്പിച്ചുവച്ചു. ജോസഫ് സി. സൈമണ്‍ കണ്ണീരണിഞ്ഞ് ഇലഞ്ഞിയിലേക്കു മടങ്ങി.

വൈകുേന്നരം വീട്ടിെലത്തിയ ഞാന്‍ ചെമ്മനം ചാക്കോസാറിനെ ഫോണ്‍ ചെയ്തു. കവിയരങ്ങ് മാറ്റിവച്ചു എന്ന വാര്‍ത്തകേട്ടപ്പോള്‍ സാര്‍ പൊട്ടിത്തെറിച്ചു. ”ഞാന്‍ പെട്ടിയെല്ലാം അടുക്കി പുലര്‍ച്ചെയുള്ള തീവണ്ടിക്ക് പോരാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നല്ലോ. നിങ്ങളെന്തു പണിയാണീ കാണിച്ചത്.” എന്റെ കദനകഥ കേട്ടപ്പോള്‍ സാര്‍ തണുത്തു. പിന്നെ ഒരിക്കലാവാം എന്നുപറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ടുചെയ്തു. മറ്റു യുവ കവികളെ വിനയചന്ദ്രന്‍ സാര്‍ വിളിച്ച് ആശ്വസിപ്പിച്ചു. അങ്ങനെ മലയാള സമാജം എന്ന കുഞ്ഞിന്റെ ജന്മം എട്ടു മാസത്തേക്കുകൂടി നീണ്ടു! കടിഞ്ഞൂല്‍ പ്രസവം വേദനാമയമായി. 2001 ജൂണിലാണ് മലയാള സമാജത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നത്. സുകുമാര്‍ അഴിക്കോടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചാഴിക്കാട്ടു ഹാളില്‍ കോളജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അണിനിരത്തിയായിരുന്നു ആ സമ്മേളനം. പ്രിന്‍സിപ്പല്‍ വി.പി തോമസുകുട്ടി സാര്‍ ഇക്കാര്യത്തില്‍ ഉദാരമായ സമീപനമാണ് കൈക്കൊണ്ടത്. അദ്ധ്യക്ഷന്‍ പ്രാല്‍സാര്‍, പ്രിന്‍സിപ്പല്‍ തോമസുകുട്ടി സാര്‍ ആശംസ.

കോളജിലെ മിക്കവാറും എല്ലാ അധ്യാപകരും അഴിക്കോട് സാറിന്റെ പ്രസംഗംകേള്‍ക്കുവാന്‍ മുന്‍ നിരയില്‍ വന്നിരുന്നു. പന്ത്രണ്ട് മിനിട്ട് നീണ്ട ഒരു സ്വാഗതമാണ് ഞാന്‍ ആശംസിച്ചത്. നല്ല ഒരന്തരീക്ഷമായിരുന്നതിനാല്‍ സ്വാഗതം കത്തിക്കയറി. അഴീക്കോട് സാറിനെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ സൂചിപ്പിച്ചുെകാണ്ടുതന്നെ എനിക്കവതരിപ്പിക്കുവാന്‍ കഴിഞ്ഞു. അതിന്റെ സന്തോഷം അദ്ദേഹം ഒരു മണിക്കൂര്‍ നീണ്ട പ്രഭാഷണത്തില്‍ സൂചിപ്പിക്കുകയും ചെയ്തു. അപശബ്ദങ്ങളൊന്നുമില്ലാതെ ഒന്നരമണിക്കൂര്‍ ചാഴികാട്ട് ഹാള്‍ സാംസ്‌കാരിക നിലവാരത്തിന്റെ സുന്ദരമുഖം പ്രകടിപ്പിച്ചു. തൃശൂരില്‍ നിന്നെത്തിയ അഴീക്കോട് സാര്‍ ഹോസ്റ്റലില്‍ ഊണുകഴിച്ച് ഞങ്ങളെ നോക്കി അപൂര്‍വ്വമായ ആ പുഞ്ചിരിപൊഴിച്ച് കോട്ടയത്തേക്ക് യാത്രയായി. അന്നുവൈകുന്നേരം മാമ്മന്‍ മാപ്പിളഹാളില്‍ അദ്ദേഹത്തിന് മറ്റൊരു പ്രഭാഷണമുണ്ട്.

മലയാള സമാജത്തിന്റെ പേരില്‍ പിന്നീട് പലപ്രവര്‍ത്തനങ്ങളും ഞങ്ങള്‍ സംഘടിപ്പിച്ചു. കൈയ്യെഴുത്തു മാസിക എല്ലാ വര്‍ഷവും പ്രസിദ്ധീകരിച്ചു. ചെമ്പകം, പച്ചക്കുതിര, മുരജം തുടങ്ങിയ പേരുകളുള്ള കൈയ്യെഴുത്തു മാസികകള്‍ കുട്ടികളുടെ സര്‍ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. കൈയ്യെഴുത്തുമാസികയുടെ സകല ജോലികളും കുട്ടികള്‍ സന്തോഷത്തോടെ ഏറ്റെടുത്തു. ജോസഫ് സി.സൈമണ്‍, ഉദയകുമാര്‍, കുസുമം ജോസഫ്, ഡോണാ സേവ്യര്‍ തുടങ്ങിയ മിടുക്കരായ വിദ്യാര്‍ത്ഥികളെ ഞാനിപ്പോഴും ഓര്‍മ്മിക്കുന്നു. ഉദയകുമാര്‍ ഇപ്പോള്‍ യു.എ.ഇയില്‍ ഉണ്ട്. ദുബായില്‍ നിന്നും കൊച്ചിയിലേക്കുള്ള ഒരു വിമാന യാത്രയില്‍ ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. ആ കാലഘട്ടത്തിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെപ്പറ്റി ഉദയകുമാര്‍ സംസാരിച്ചത് എന്നെ സന്തോഷവാനാക്കി. ഡി. വിനയചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍, എസ്. ജോസഫ്, മനോജ് കുറൂര്‍ എന്നിവരൊക്കെ മലയാളസമാജത്തിന്റെ പല വേദികളില്‍ കവിതകളവതരിപ്പിച്ചു. സി.എല്‍ തോമസ്, പോള്‍ മണലില്‍, ജോസ് ടി. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു മീഡിയാ വര്‍ഷോപ്പ് നടത്തുവാന്‍ കഴിഞ്ഞു. ട്രഷററായിരുന്ന സോമിടീച്ചറിന്റെ നേതൃത്വത്തില്‍ ഒരു ലോട്ടറി നടത്തി പണം സമാഹരിച്ചു. ഞാന്‍ പ്രിന്‍സിപ്പലാകുന്നതുവരെ മലയാള സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായിരുന്നു.

ബി.സി.എം. കോളജില്‍ എത്തിയപ്പോഴും മലയാള സമാജ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞത് വളരെ സന്തോഷകരമായ ഒരു സാംസ്‌കാരിക അനുഭവമായി ഞാന്‍ സ്മരിക്കുന്നു. ഓര്‍മ്മ എന്ന പേരില്‍ 2014ലിലും 2015 ലും ഓരോ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ആദ്യത്തെ ഓര്‍മ്മയില്‍ ബി.സി.എം കോളജിലെ അധ്യാപികമാരുടെ ജീവിതത്തിലെ രസകരമായ അനുഭവങ്ങളാണ് പങ്കുവച്ചത്. അത് കോളജില്‍ വലിയ സംസാരവിഷയമായി. തങ്ങള്‍ക്കു പറ്റിയ അമളികളും അബദ്ധങ്ങളും എഴുതി പലരും എഴുത്തുകാരായി. 2015 ലെ ഓര്‍മ്മ ആ വര്‍ഷം കോളജില്‍ നടന്ന നാക് ടീമിന്റെ സന്ദര്‍ശനം ഉണ്ടാക്കിയ സംഭവങ്ങളെ ആസ്പദമാക്കിയായിരുന്നു. നാക് സന്ദര്‍ശനത്തിന്റെ ഉദ്വേഗജനകവും രസകരവുമായ സ്മരണകളാണ് ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടത്. മലയാളം ഐച്ഛികമായി കോളജുകളില്‍ പഠിപ്പിക്കപ്പെടുന്നില്ലെങ്കിലും സാഹിത്യതല്പരരായ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചാല്‍ ഒട്ടേറെ സര്‍ഗാക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്നതിന്റെ ദൃഷ്ടാന്തങ്ങളായി ഈ രണ്ടു കോളജുകളിലെയും മലയാള സമാജ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ കഴിയുമെന്ന് എനിക്കു തോന്നുന്നു.

ചാലക്കുടിയുടെ ആഘോഷം ലോകത്തിനു മാതൃകയാവുന്നു. പത്തൊന്‍പതു വയസ്സുവരെ ആരോരുമില്ലാതെ ചാലക്കുടിയിലെ മേഴ്‌സിഹോമില്‍ അനാഥയായി വളര്‍ന്ന ജയന്തിമരിയ കതിര്‍മണ്ഡപത്തിലേക്ക് പ്രവേശിക്കുകയാണ്. അവസാനം ഉപേക്ഷിക്കപ്പെട്ട അവളുടെ ജീവിതത്തിലേക്ക് വെളിച്ചം പകരാന്‍ ഒരു രാജകുമാരന്‍ വന്നെത്തുന്നു.  പോട്ട നാടുകുന്ന് സ്വദേശി അമ്പാടന്‍ വീട്ടില്‍ പ്രിന്‍സാണ് വരന്‍. ഇനി മുതല്‍ അവള്‍ അനാഥയല്ല. ജയന്തി മരിയ വിവാഹിതയാകുന്നതോടെ അവളുടെ സംരക്ഷകത്വം വഹിച്ച കുറച്ച് മനുഷ്യസ്‌നേഹികളുടെ ഹൃദയം ആനന്ദാശ്രുക്കള്‍ പൊഴിക്കുകയാണ്.

1999 ഡിസംബര്‍ 2 വ്യാഴാഴ്ച പുലര്‍ച്ചെ ദേശീയപാതയോരത്ത് ഗവ. ആശുപത്രി ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കൈകുഞ്ഞായ ഇവളെ കണ്ടെത്തിയത്. ടൗവലില്‍ പൊതിഞ്ഞ നിലയിലായിരുന്നു. കുറച്ച് വൃത്തിയുള്ള കുഞ്ഞുടുപ്പുകള്‍ അവള്‍ക്കൊപ്പം ഉപേക്ഷിക്കപ്പെട്ടിരുന്നു. അന്ന് ചാലക്കുടിയിലെ പോലീസ് സി.ഐ ആയിരുന്ന ജോളി ചെറിയാന്‍ കുഞ്ഞിനെ മാറോട് ചേര്‍ത്ത് ഗവ. ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് അവളെ തേടി ആരും എത്തിയില്ല. മേഴ്‌സി ഹോമിന്റെ ഡയറക്ടര്‍ കെ.എല്‍.ജേക്കബ്  ഇരുകൈകളും നീട്ടി അവളെ ഏറ്റുവാങ്ങിയതോടെ അവള്‍ ചാലക്കുടി നാടിന്റെ ഓമനയായി മാറുകയായിരുന്നു. നിരാലംബരായ കുട്ടികള്‍ക്കൊപ്പം അവള്‍ പഠിച്ചു വളര്‍ന്നു. ചാലക്കുടി വനിത ഐ.ടി.ഐയില്‍നിന്ന് ഇന്റീരിയര്‍ ഡിസൈന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി നില്‍ക്കുമ്പോഴാണ് അവളെ കണ്ട് ഇഷ്ടപ്പെട്ട് പ്രിന്‍സ് വിവാഹ അഭ്യര്‍ഥനയുമായി എത്തിയത്.

11ന് പോട്ട ചെറുപുഷ്പദേവാലയത്തില്‍ വച്ച് പ്രിന്‍സ് അവളുടെ കഴുത്തില്‍ മിന്നുകെട്ടുന്നതോടെ അവളിലെ അനാഥത്വത്തിന്റെ തേങ്ങല്‍ അവസാനിക്കും. ശനിയാഴ്ച ചാലക്കുടി സെന്റ് മേരീസ് ഫൊറോനപ്പള്ളിയില്‍ വച്ചാണ് മോതിരമാറ്റം നടക്കുക. അതിന് ശേഷം മര്‍ച്ചന്റ്‌സ് ജൂബിലിഹാളില്‍ ചെറിയൊരു വിവാഹ സല്‍ക്കാരവും നടക്കും. ചാലക്കുടിയിലെ പൊതുരംഗത്തെ 500 ഓളം പേര്‍ ചടങ്ങില്‍ അനുഗ്രഹിക്കാനെത്തും. സുമനസ്സുകളുടെ സഹായത്തോടെ 10 പവന്റെ ആഭരണങ്ങളും വിവാഹവസ്ത്രവും അലമാരയും ഒന്നിനും ഒരു കുറവില്ലാതെ മേഴ്‌സി ഹോം ഭാരവാഹികള്‍ വധുവിന്റെ വീട്ടുകാരുടെ ഭാഗത്തുനിന്ന് വിവാഹ പാരിതോഷികമായി നല്‍കുന്നുണ്ട്.

ലണ്ടന്‍: സര്‍വ്വവും ഗുരുവായൂരപ്പന് സമര്‍പ്പിച്ച ചെമ്പൈ വൈദ്യനാഥഭാഗവതര്‍ക്ക് ഗുരുപൂജ നടത്താന്‍ അണിയറയില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ചെമ്പൈ വൈദ്യനാഥഭാഗവതര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ കൂടിയാണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന സംഗീതോത്സവമാണ് ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം അഥവ ഏകാദശി സംഗീതോത്സവം. പാടാന്‍ തുടങ്ങുന്ന വരും പാടി തികഞ്ഞവരുമടക്കം കുറേ പേര്‍ സംഗീതാര്‍ച്ചന നടത്തുനത്തിനുള്ള ഒരുക്കത്തിലാണ്. ശ്രീകോവിലില്‍ നിന്നുള്ള അഗ്‌നി സംഗീത മണ്ഡപത്തിലേക്ക് പകര്‍ന്നു നല്‍കുതോടെ ക്രോയ്ഡോണിലെ ത്രോണ്‍ടോണ്‍ഹീത്ത് കമ്മ്യൂണിറ്റി സെന്റര്‍ ഗുരുപവനപുരിയായി ശുദ്ധ സംഗീതത്തിന്റെ അലകളുയരും.


നഷ്പ്പെട്ട നാദം തിരിച്ചു തന്നത് ഇഷ്ടദേവനായ ഗുരുവായൂരപ്പനാണെന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വിശ്വാസമാണ് ഗുരുവായൂര്‍ ഏകാദശി സംഗീതോത്സവത്തിന്റെ ആരംഭത്തിന് കാരണമായത്. അതുപോലെ തന്നെ ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം നിറഞ്ഞു നില്‍ക്കുന്ന ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവത്തിലൂടെ യു.കെയിലെ തന്നെ പ്രഗത്ഭരായ സംഗീതജ്ഞന്‍മാര്‍ക്കും തുടക്കകാര്‍ക്കും ചെമ്പൈ സംഗീതോത്സവത്തെ അനുസ്മരിപ്പിക്കുംവിധം ഗാനാര്‍ച്ചന നടത്തുന്നതിനുള്ള വേദികൂടിയാണ്.


ഈ കഴിഞ്ഞ വര്‍ഷങ്ങളിലെപോലെ യു.കെയിലെ അനുഗ്രഹീത കലാകാരനായ ശ്രീ രാജേഷ് രാമന്‍ ഏകാദശി സംഗീതോത്സവത്തിനു നേതൃത്വം നല്‍കും. കര്‍ണാടക സംഗീതത്തിന് ഇംഗ്ലണ്ടിന്റെ മണ്ണിലും വേരുകള്‍ നല്‍കിയ സര്‍ഗ്ഗധനരായ കുറെ കലാകാരന്‍മാര്‍ വേദിയില്‍ അണിനിരക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സംഗീതസ്‌കൂളുകളിലെ കുട്ടികളും ചേരുമ്പോള്‍ ഈ വര്‍ഷത്തെയും സംഗീതോത്സവം യു.കെ മലയാളികള്‍ക്ക് സംഗീതാസ്വാദനത്തിന്റെ പ്രതീക്ഷകളാണ് നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി

Suresh Babu: 07828137478,
Rajesh Raman: 07874002934
Subhash Sarkara: 07519135993
Jayakumar: 07515918523
Geetha Hari: 07789776536
Diana Anilkumar: 07414553601

Venue:
731-735, London Road,
Thornton Heath,
Croydon. CR7 6AU

രാജേഷ്‌ ജോസഫ്‌, ലെസ്റ്റെര്‍

“അസതോമ സദ്ഗമയ … തമസോമാ ജ്യോതിർഗമയ … മൃത്യോർമ അമൃതംഗമായ ഓം ശാന്തി ശാന്തി ശാന്തി ..”

പ്രകാശത്തിൻ പ്രഭ ഏവരിലും പരത്തുന്ന പുഞ്ചിരി വ്യക്തികളെയും ജീവിതങ്ങളെയും ഏറെ സ്വാധീനിച്ചതാണ്.പല സന്ദർഭങ്ങൾക്കും നിറച്ചാർത്തു നൽകി നമ്മുടെയൊക്കെ ജീവിതങ്ങളിൽ ഏറെ സ്വാധിനം ചെലുത്തുന്നു. ലോക ചരിത്ര താളുകളിൽ പുഞ്ചിരിക്കുന്ന ദൈവം അല്ലെങ്കിൽ ദൈവ സങ്കല്പത്തെപറ്റി അധികം ആരും വിവർത്തനങ്ങൾക്കു പാത്രമാക്കിയിട്ടില്ല. ശാസിക്കുന്ന ശിക്ഷിക്കുന്ന വിദൂരസ്ഥമായ ദൈവ സങ്കല്പങ്ങളും കരുണയുള്ള നീതിമാനായ സമീപസ്ഥങ്ങളായ കാഴ്ചപ്പാടുകളുമാണ് ഉടനീളം ദർശിക്കുന്നത്.

പുഞ്ചിരിക്കുന്ന ദൈവ സങ്കല്പത്തെ മനസ്സിലാക്കണമെങ്കിൽ വിവിധങ്ങളായ സ്ഥലങ്ങളിൽ അന്വേഷിക്കണമെന്നില്ല. അവനവൻറെ ഉള്ളിലേക്കുള്ള യാത്രയാണ് പുഞ്ചിരി പ്രഭ തൂകുന്ന ദൈവത്വം. അവബോധത്തിൽ നിന്നും സ്വയാവബോധത്തിലേക്കുള്ള യാത്ര. A JOURNEY FROM AWARENESS TO SELF AWARENESS . അസത്യത്തിൽ നിന്നും സത്യത്തിലേക്കും അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്കുള്ള യാത്രയായിരിക്കണം ജീവിതം എന്ന തീർത്ഥാടനം.

അറിവ് അഹങ്കാരമായി കരുതുന്ന മലയാളി സമൂഹങ്ങൾ സാക്ഷരതയിൽ 100 ശതമാനം പുലർത്തുന്നവർ നവോദ്ധാന പരിഷ്കാരത്തിനു കൊടിപിടിച്ചവർ ഈ വിശേഷണങ്ങളെല്ലാം സാദാരണ മലയാളിയുടെ മെറ്റഫോറുകളാണ് .ജീവിതം ധ്യനമായാൽ മനസിലാകും അറിവുകൾ എന്ന് നാം അവകാശപ്പെടുന്നവ പലതും നമ്മളെ രക്ഷിക്കുന്നില്ല എന്ന യാഥാർഥ്യം. അറിവില്ലായ്മയാണ് അറിവ് എന്ന വായന ശകലം ഓർമ വരുന്നു.

കേരളത്തിൽ ഉണ്ടായ ആനുകാലിക സംഭവങ്ങൾ നമ്മുടെ അറിവുകളുടെ പരിമിതി എത്ര അഗാതമാണ് എന്ന തിരിച്ചറിവ് നൽകുന്നു. ജ്ഞാനമില്ലാത്ത അറിവ് കൂപമണ്ഡൂകമാണ്. കിണറ്റിലെ തവളയുടെ വിചാരം അവന്റെ ലോകമാണ് ഏറ്റവും വലുത്. ഒരുവൻ അവനാൽ ബന്ധിതനായ അവസ്ഥ. തന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും തനിക്കു തുല്യരായി കാണാൻ സാധിക്കാത്തവർക്കു നീതി നിഷേധിയ്ക്കുന്നവർക്കു എങ്ങനെ ദൈവ സങ്കല്പത്തിലേക്കു യാത്ര സാധ്യമാകും. ലോക രാജ്യങ്ങൾ ഏറെ ആദരവോട് കാണുന്ന പുരാണങ്ങളും ഇതിഹാസങ്ങൾക്കും ജന്മം നൽകിയ നാട് മൗലിക സ്വാതന്ത്ര്യത്തിന് വില നൽകാത്തത് വിരോധാഭാസമാണ്.

മതത്തിന്റെ, ജാതിയുടെ, ഉപജാതിയുടെ വേലിക്കെട്ടുകൾ ഭേദിച്ച് അവനവന്റെ ഉള്ളിലേക്ക് നോക്കുന്ന ദൈവ സങ്കല്പത്തിലേക്കു യാത്ര ആരംഭിക്കാം. ഏതു വിഭാഗത്തിലുള്ളവർ എന്നതല്ല പ്രസക്തമായതു മറിച്ച് അഹം ബ്രഹ്മസിയാകുക എന്നുള്ളതാണ് . ഞാൻ തന്നെയാണ് ദൈവം എന്ന അഹങ്കാര മുക്തമായ തിരിച്ചറിവ് വരുമ്പോൾ ജീവിതം ആത്മീയ സന്തോഷത്തിൻ ബോധി പ്രകാശത്തിൽ അലിയുന്നു. നാസാരന്ത്രങ്ങളിലേക്കു അഭിനവിപ്പിച്ച ജീവൻ തുടിപ്പുകൾ പ്രോജ്വലിക്കുന്നു.

വയലിൽ നനയ്ക്കാൻ സഹായിച്ച ചിന്നിയ കുടവും നല്ല കുടവും യജമാനൻ അടുക്കൽ എത്തി ചിന്നിയ കുടം ഇങ്ങനെ പറഞ്ഞു. അല്ലയോ യജമാനൻ നിന്റെ വളർച്ചയിൽ എൻ പങ്കു ചെറുതാണ്, എന്നെ ഉടച്ചു നല്ല കുടം വാങ്ങികൊള്ളൂ. യജമാനൻ ചിന്നിയ കുടത്തോട് പറഞ്ഞു നിന്റെ വഴിത്താരകൾ നോക്കുക അവ പുഷ്പ സംപൃതമാണ്

ജീവിത യാത്രയിൽ ചിന്നിയ കുടങ്ങളെ , പാർശ്വവരിക്കപ്പെട്ടവരെ നാം അനുദിനം കാണുന്നു, സമൂഹത്തിൽ , സഹൃദങ്ങളിൽ, കുടുംബങ്ങളിൽ വ്യക്തി ബന്ധങ്ങളിൽ അങ്ങനെ സമസ്ത മേഖലകളിലും. നമുക്ക് അവരെ നമ്മോടൊപ്പം ചേർത്ത് പിടിക്കാം തുല്യ നീതി നൽകാം. നമ്മുടെ അറിവുകൾക്കും അനുഭവങ്ങൾക്കും അവർ താദാത്മ്യർ അല്ലായിരിക്കാം പക്ഷെ നമ്മുടെ ജീവിതത്തിൽ നിശബ്ദമായി പ്രഭ പരത്തുന്നവരാണവർ. സത്യം നമ്മെ സ്വതന്ത്രമാക്കട്ടെ.

ന്യൂസ് ഡെസ്ക്

കോട്ടയം സ്വദേശിനിയായ മലയാളി നഴ്സ് യുകെയിൽ മരണമടഞ്ഞു. ദീർഘകാലമായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന എൽസി തോമസ് (51) ആണ് മരിച്ചത്. . കോട്ടയം കൂടല്ലൂർ എറുമ്പിൽ കുടുംബാംഗമാണ്. കല്ലറ പീടികപ്പറമ്പിൽ തോമസ് അബ്രാഹമാണ് ഭർത്താവ്. അതുൽ, അതുല്യ, അഖിൽ എന്നിവർ മക്കളാണ്. ക്രോയ്ഡോണിനടുത്തുള്ള  കേറ്റർഹാമിൽ ആണ് ഇവർ താമസിക്കുന്നത്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

മലയാളം യുകെ ന്യൂസ് ടീമിന്റെ ആദരാഞ്ജലികൾ.

ബിനോയ് ജോസഫ്

1984 ഒക്ടോബർ 31. ഇന്ത്യയുടെ തലസ്ഥാന നഗരമായ ന്യൂഡൽഹിയിലെ ഒരു സാധാരണ ദിനം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് അന്ന് രണ്ട് പ്രധാന ഔദ്യോഗിക പരിപാടികൾ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് ആക്ടറും ടെലിവിഷൻ അവതാരകനുമായ പീറ്റർ ഉത്സിനോവുമായുള്ള അഭിമുഖം രാവിലെയും പ്രിൻസസ് ആൻ ഓഫ് ബ്രിട്ടന്റെ ബഹുമാനാർത്ഥം ഒരുക്കിയിരിക്കുന്ന ഡിന്നർ വൈകുന്നേരവും. ടിവി ഇന്റർവ്യൂവിനുള്ള മേക്ക് അപ്പിനായായി ഡ്രെസ്സിംഗ് ടേബിളിൻറെ മുന്നിൽ ഇരുന്നു കൊണ്ട് ഡിന്നറിനുള്ള ഗസ്റ്റ് ലിസ്റ്റിൽ ചില മാറ്റങ്ങൾ വരുത്താൻ ഇന്ദിരാഗാന്ധി തൻറെ പ്രൈവറ്റ് സെക്രട്ടറി ആർ.കെ ധവാന് നിർദ്ദേശങ്ങൾ നല്കി.

സമയം രാവിലെ 9 മണി കഴിഞ്ഞിരിക്കുന്നു. ഇളം ഓറഞ്ച് നിറത്തിലുള്ള സാരിയും കറുത്ത പാദരക്ഷയും അണിഞ്ഞ് ചുവപ്പ് കളറിലുള്ള ഒരു ബാഗും കൈയിലേന്തി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയുടെ ഔദ്യോഗി വസതിയായ 1, സഫ്ദർജംഗ് റോഡിൽ നിന്നും ഓഫീസായ 1, അക്ബർ റോഡിലേയ്ക്ക് പുറപ്പെട്ടു. ഇൻറർവ്യൂവിനായി പീറ്റർ ഉത്സിനോവ് അവിടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കാത്ത് നിൽപ്പുണ്ടായിരുന്നു. സൂര്യരശ്മികളിൽ നിന്ന് തണലേകാൻ ഹെഡ് കോൺസ്റ്റബിൾ നരേൻ സിംഗ്  കുട ചൂടിച്ച് പ്രധാനമന്ത്രിയ്ക്ക് ഒപ്പം നടന്നു. ഗാർഡനിലൂടെ ഇന്റർവ്യൂ സ്ഥലത്തേക്ക് നടക്കവേ, ഉത്സിനോവുമായി നടത്തുന്ന ഇന്റർവ്യൂ ടേബിളിൽ ആ സമയം വയ്ക്കാനുള്ള ടീ സെറ്റുമായി നിൽക്കുന്ന സെർവ്വൻറിനെ കണ്ടു. അതു മാറ്റി മനോഹരമായ മറ്റൊന്ന് കൊണ്ടുവരാൻ ഇന്ദിരാഗാന്ധി നിർദ്ദേശിച്ചു. മനോഹരമായ പുൽത്തകിടിയുള്ള ഇരുവശത്തും വൃക്ഷങ്ങൾ നിറഞ്ഞ പൂന്തോട്ടത്തിലെ നടപ്പാതയിലൂടെ 20 മീറ്ററോളം നടന്ന് ഒദ്യോഗിക വസതിയെയും ഓഫീസിനെയും വേർതിരിക്കുന്ന ഗേറ്റിൽ എത്തി.

സമയം രാവിലെ 9.09. ഗേറ്റിൽ സുരക്ഷയൊരുക്കി കാത്തു നിന്നിരുന്നത്  പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രിയങ്കരനായ സബ് ഇൻസ്പെക്ടർ ബിയാന്ത് സിംഗ്. ഇന്ദിരാജിക്ക് ബിയന്ത് സിംഗിനെ പത്തു വർഷമായി നേരിട്ടറിയാം. ബിയന്തിനൊപ്പം ഗാർഡ് സത് വന്ത് സിംഗ്. പ്രധാന മന്ത്രിയുടെ സുരക്ഷാ ടീമിൽ ഈ 22 വയസുകാരൻ ചേർന്നിട്ട് അഞ്ചുമാസം മാത്രം. ഗേറ്റിൽ എത്തിയ ഇന്ദിരാഗാന്ധി ഗാർഡുകൾക്ക് നമസ്തേ പറഞ്ഞ് കരങ്ങൾ കൂപ്പി… ബിയാന്ത് സിംഗിൻറെ കൈയിലിരുന്ന റിവോൾവർ ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേരെ ഉയർന്നു… 0.38 റിവോൾവർ മൂന്നു റൗണ്ട് വെടിയുതിർത്തു… ഒപ്പമുണ്ടായിരുന്ന സത് വന്ത് സിംഗിൻറെ കൈയിലെ സബ് മെഷീൻ ഗണ്ണും ഇന്ദിരാജിയുടെ നേരെ 30 റൗണ്ട് തീ തുപ്പി… ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രിയെ സ്വന്തം സുരക്ഷാ ഗാർഡുകൾ തന്നെ വെടിവച്ചു വീഴ്ത്തിയ നിമിഷങ്ങൾ…  ഭാരതാംബയുടെ നെഞ്ചിലേക്ക് ഇന്ത്യയുടെ വീരപുത്രി വെടിയേറ്റു വീണു…

വെടിയൊച്ച സഫ്ദർജംഗ് റോഡിൽ മാറ്റൊലി കൊണ്ടു. ബിയാന്ത് സിംഗും സത് വന്ത് സിംഗ് തോക്കുകൾ വലിച്ചെറിഞ്ഞു. “ഞാൻ ചെയ്യേണ്ടത് ചെയ്തിരിക്കുന്നു. ഇനി നിങ്ങൾക്ക് വേണ്ടത് ചെയ്യാം”. ബിയാന്ത് സിംഗ് വിളിച്ചു പറഞ്ഞു. ഇൻഡോ-ടിബറ്റൻ പോലീസിലെ ഉദ്യോഗസ്ഥരായ ടാർസീൻ സിംഗ് ജാംവാലും രാം സരണും ചേർന്ന് ബിയാന്ത് സിംഗിനെ വെടിവച്ചു കൊന്നു. സത് വന്ത് സിംഗിനെയും സഹായി കേഹാർ സിംഗിനെയും മറ്റു സുരക്ഷാ ഗാർഡുകൾ ചേർന്ന് കീഴ്പ്പെടുത്തി.

വെടിയൊച്ച കേട്ട് സോണിയാ ഗാന്ധി സഫ്ദർജംഗ് റോഡിലെ വീട്ടിൽ നിന്നും പുറത്തേയ്ക്ക് ഓടിയെത്തി. ഇന്ദിരാജിയുടെ സുരക്ഷാ ടീമിനെ ഡോക്ടറും ഉടനെയെത്തി. ആംബുലൻസ് സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ഡ്രൈവറെ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ വെടിയേറ്റു വീണ ഇന്ദിരാ ഗാന്ധിയെ ഓദ്യോഗിക കാറിൽ കയറ്റി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേയ്ക്ക് പാഞ്ഞു. വെടിയേറ്റ് ഗുരുതരാവസ്ഥയിലുള്ള പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ മടിയിൽ കിടത്തി മരുമകൾ സോണിയ വെളുത്ത അംബാസഡർ കാറിൽ എയിംസിലേക്ക്. വെസ്റ്റ് ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായിരുന്നു  മകൻ രാജീവ് ഗാന്ധി.

രാവിലെ 9.30. വെടിയേറ്റു വീണ ഇന്ദിരാഗാന്ധിയെ എയിംസിലെ ഡോക്ടർമാർ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചു. 33 വെടിയുണ്ടകൾ ഇന്ത്യയുടെ പ്രധാനമന്ത്രിയെ ലക്ഷ്യമാക്കിയിൽ 30 ഉം ശരീരത്തിൽ തറച്ചു. 23 എണ്ണം ശരീരത്തെ തുളച്ച്  കടന്നു പോയി. ഏഴ് എണ്ണം ശരീരത്തിൽ തങ്ങി. 40 കുപ്പി രക്തം നല്കിയെങ്കിലും കരളും ശ്വാസകോശവും കിഡ്നിയും വെടിയുണ്ടയേറ്റ് തകർന്നതിനാൽ രക്ത സ്രാവം നിയന്ത്രിക്കാനായില്ല. രാവിലെ 11.25. ഹെഡ് കോൺസ്റ്റബിൾ നരേൻ സിംഗിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തുഗ്ലക് പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യപ്പെട്ടു.

ഇന്ത്യയുടെ പ്രസിഡന്റ് സെയിൽ സിംഗിനെയും ലോക്സഭാ സ്പീക്കർ, സൈന്യാധിപന്മാർ, രാജീവ് ഗാന്ധി എന്നിവർക്ക് ഇന്ദിരാഗാന്ധി വെടിയേറ്റതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചു കഴിഞ്ഞിരുന്നു. ഓൾ ഇന്ത്യാ റേഡിയോയും ദൂരദർശനും വാർത്താ പ്രക്ഷേപണം നിറുത്തി വച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ അരുതാത്തത് എന്തോ നടന്നെന്നും ഇന്ദിരാഗാന്ധി എയിംസിൽ ആണെന്നും ഉള്ള വാർത്ത ഡൽഹിയിലെങ്ങും പരന്നിരുന്നു. ഉച്ചയ്ക്ക് 2.20 ന് ഇന്ദിരാഗാന്ധിയുടെ മരണം ഔദ്യോഗികമായി എയിംസിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇന്ത്യാ മഹാരാജ്യം ആ വാർത്തയിൽ നടുങ്ങി. BBC ഇന്ത്യൻ സമയം ഒരു മണിയോടെ തന്നെ വാർത്ത പുറത്തു വിട്ടിരുന്നു. രാജീവ് ഗാന്ധി ഉച്ചയോടെ ഡൽഹിയിൽ തിരിച്ചെത്തി. കോൺഗ്രസ് പാർലമെന്ററി പാർട്ടി രാജീവ് ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി നിർദ്ദേശിച്ചു. യെമനിൽ സന്ദർശനത്തിലായിരുന്ന രാഷ്ട്രപതി ഗ്യാനി സെയിൽ സിംഗ് തിരിച്ചെത്തിയതിനു ശേഷം വൈകുന്നേരം 6.30 ന് ഇന്ദിരാഗാന്ധിയുടെ പിൻഗാമിയായി മകൻ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റു.

ഇന്ത്യയുടെ യശസ്സുയർത്തിയ ധീരവനിത അറുപത്തി ആറാം വയസിൽ രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായി. 1917 നവംബർ 19 ന് ജവഹർലാൽ നെഹ്റുവിന്റെയും കമലാ നെഹ്റു വിന്റെയും മകളായി ജനിച്ച ഇന്ദിരാ പ്രിയദർശിനി ഗാന്ധി ചരിത്രത്താളുകളിൽ മറഞ്ഞു. ഡൽഹിയിലെ റോഡുകളിൽ തിങ്ങിനിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി ഇന്ദിരാജിയുടെ ഭൗതിക ശരീരം ഗൺ കാര്യേജിൽ നവംബർ ഒന്നിന് തീൻ മൂർത്തി ഭവനിൽ എത്തിച്ചു. നവംബർ 3ന് രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധിക്കടുത്ത് ശക്തിസ്ഥലിൽ ഇന്ദിരാഗാന്ധിയുടെ ഭൗതികദേഹം ഭാരതാംബയിൽ അലിഞ്ഞു ചേർന്നു.

ഇന്ദിരാജി വെടിയേൽക്കുന്നതിന്റെ തലേന്ന് ഒറീസയിലെ സെക്രട്ടറിയേറ്റിൻറെ മുൻപിലുള്ള പരേഡ് ഗ്രൗണ്ടിൽ നടത്തിയ പ്രസംഗത്തിൽ ജനങ്ങളോടായി ഇങ്ങനെ പറഞ്ഞു. “ഞാനിന്ന് ജീവനോടെയിരിക്കുന്നു. നാളെ അങ്ങനെ ആവണമെന്നില്ല. എൻറെ അവസാനശ്വാസം വരെ ഞാൻ സേവനം ചെയ്യും. മരിച്ചു വീഴുമ്പോൾ എനിക്ക് പറയാൻ സാധിക്കും, എൻറെ ഓരോ രക്തത്തുള്ളിയും ഇന്ത്യയെ പുഷ്ടിപ്പെടുത്തിയെന്നും ശക്തിപ്പെടുത്തിയെന്നും. രാജ്യ സേവനത്തിനിടെ മരിച്ചാൽ അതിൽ ഞാനഭിമാനിക്കും. ഏൻറെ ഓരോ തുള്ളി രക്തവും… രാജ്യത്തിൻറെ വളർച്ചയ്ക്കായി ഉപയോഗിക്കപ്പെടുകയും ശക്തിയും ഊർജ്ജസ്വലതയും നല്കുകയും ചെയ്യും”. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ ഭരണാധികാരി… ഇന്ത്യയുടെ പ്രധാനമന്ത്രി പദം വഹിച്ചത് 14 വർഷങ്ങൾ.

ഇന്ത്യയുടെ പ്രിയങ്കരിയായ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ സ്മരണയിൽ ആദരാഞ്ജലികൾ.

RECENT POSTS
Copyright © . All rights reserved