Videsham

സാധാരണ നിലയിലുള്ള ടൈപ്പ്-1, ടൈപ്പ്-2 മാത്രമല്ല പ്രമേഹ രോഗം അഞ്ച് തരമുണ്ടെന്ന് വെളിപ്പെടുത്തലുമായി പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്. നിലവിലുള്ള രണ്ട് തരമല്ലാതെ കൗമാരത്തില്‍ അഞ്ച് തരം പ്രമേഹ രോഗം നിങ്ങളെ പിടികൂടാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. പ്രമേഹ രോഗത്തിലെ പുതിയ കാറ്റഗറികള്‍ മനസ്സിലാക്കുന്ന ഡോക്ടര്‍മാര്‍ക്ക് മികച്ച ചികിത്സ നടത്തുന്നതിനും സഹായിക്കുമെന്നും ഇത് ചികിത്സാ രീതിയെ തന്നെ മാറ്റാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ജീവനു തന്നെ ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള രോഗമാണ് പ്രമേഹം. ഇതിന് ഫലപ്രദമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ വലിയ അപകടങ്ങള്‍ ഉണ്ടായേക്കാം. ഫലപ്രദമായി ചികിത്സാ രീതിയെ കണ്ടെത്തുന്നതിന് പുതിയ കാറ്റഗറികള്‍ തിരിച്ചറിയുന്നത് സഹായകമാവും. ഇത് ചികിത്സയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതുമാണ്.

സാധാരണഗതിയില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുള്ള രണ്ട് തരം പ്രമേഹ രോഗങ്ങളാണ് ഉള്ളത് ഇതില്‍ ടൈപ്പ്-1 അപകടകാരിയാണ്. ബാല്യത്തില്‍ തന്നെ ടൈപ്പ്-1 കണ്ടെത്തിയേക്കാം. ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കുന്ന ഇന്‍സുലിന്‍ ഉത്പാദനം നിലയ്ക്കുന്നതാണ് ടൈപ്പ്-1. ഇത്തരം രോഗികകള്‍ക്ക് ഇന്‍സുലിന്‍ നേരിട്ട് കുത്തിവെക്കുകയാണ് ചെയ്യാറ്. രണ്ടാമത്തെ കാറ്റഗറിയായ ടൈപ്പ്-2 അത്ര അപകടകാരിയല്ല. പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്ന ഇന്‍സുലിന്‍ ചെറിയ തോതില്‍ ശരീരം ഉത്പാദിപ്പിക്കുമെങ്കിലും മൊത്തം ആവശ്യത്തിന് ഇവ തികയാതെ വരുന്ന അവസ്ഥയാണിത്. ടൈപ്പ്-1ലും ഗ്ലൂക്കോസിന്റെ അളവ് ശരീരത്തില്‍ കുത്തനെ കൂടാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. സാധാരണഗതിയില്‍ ടൈപ്പ്-1 രോഗികള്‍ക്ക് ഭക്ഷണത്തിലെ ക്രമീകരണവും മരുന്നുകളുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറ്.

18 മുതല്‍ 97 വയസ്സുവരെയുള്ള പുതിയതായി രോഗം കണ്ടെത്തിയിട്ടുള്ള ആളുകളിലാണ് പഠനം നടത്തിയിരിക്കുന്നത്. ഇന്‍സുലിന്‍ ഉത്പാദനത്തിലെ അളവിന്റെ വ്യത്യാസം കണക്കിലെടുത്ത് കാറ്റഗറി മാറുമെന്ന് പഠനം പറയുന്നു. നമ്മുടെ കാഴ്ച്ച ശക്തി നശിക്കാനും കിഡ്‌നി തകരാറിലേക്ക് നയിക്കാനും അതുപോലെ സ്‌ട്രോക്ക് വരാനുമുള്ള സാധ്യതകള്‍ പ്രമേഹ രോഗികളില്‍ കൂടുതലാണ്. ലോകത്ത് ഏകദേശം 420 മില്ല്യണ്‍ ആളുകള്‍ പ്രമേഹ രോഗത്താല്‍ ബുദ്ധിമുട്ടുന്നവരാണ്. ഇന്റര്‍ നാഷണല്‍ ഡയബെറ്റിസ് ഫെഡറേഷന്റെ കണക്കുകള്‍ പ്രകാരം 2045 ഓടെ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. വരും കാലഘട്ടത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം 629 മില്ല്യണിലേക്ക് ഉയരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ടൈപ്പ്-2 അപകടമേറിയതാണ്. പ്രമേഹത്തിലെ പതിറ്റാണ്ടുകളായി മാറ്റപ്പെടാതെ കിടക്കുന്ന കാറ്റഗറിയാണ് പുതിയ പഠനത്തിന്റെ വെളിച്ചത്തില്‍ വ്യത്യാസം വന്നിരിക്കുന്നത്.

പ്രതിരോധിക്കാനാവാത്ത ആണവായുധം പുറത്തിറക്കി റഷ്യ. ആണവായുധം വിക്ഷേപിക്കുന്നതിന്റെ ഗ്രാഫിക് ദൃശ്യങ്ങള്‍ പ്രസിഡന്റ് പുടിനാണ് പുറത്തുവിട്ടിരിക്കുന്നത്. തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ രാജ്യം പ്രതിരോധ രംഗത്ത് ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്ന് തെളിയിക്കാന്‍ കൂടിയാണ് പുതിയ ആയുധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 17 ദിവസങ്ങള്‍ക്കുള്ളില്‍ റഷ്യയില്‍ പുതിയ തെരെഞ്ഞെടുപ്പ് നടക്കും. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ആണവായുധം കൂടാതെ അത് വഹിച്ചുകൊണ്ടു പോകാനുള്ള ക്രൂയിസ് മിസൈലും റഷ്യ നിര്‍മ്മിച്ചിട്ടുണ്ട്. പുതിയ ആയുധത്തിന് ലോകത്തിലെവിടെയും എത്തിച്ചേരാന്‍ കഴിയുമെന്ന് പുടിന്‍ അവകാശപ്പെട്ടു. പുതിയ വാസ്തവങ്ങളെ ലോകം അംഗീകരിച്ചേ മതിയാവുകയുള്ളു. ഇത് ഒരു തമാശയല്ല പുടിന്‍ പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ ആണവായുധ ഡെലിവറി സിസ്റ്റത്തിന്റെ ഗ്രാഫിക് ദൃശ്യങ്ങളും പുടിന്‍ തന്റെ പ്രസംഗത്തിനിടയില്‍ പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശിപ്പിച്ച ഒരു വീഡിയോയില്‍ അമേരിക്കന്‍ പ്രദേശമായ ഫ്‌ളോറിഡയില്‍ മിസൈല്‍ വര്‍ഷിക്കുന്നതായിട്ടാണ് കാണിച്ചിരിക്കുന്നത്. പുതിയ ആയുധം റഡാര്‍ സംവിധാനങ്ങള്‍ക്കും ഇതര പ്രതിരോധ ഉപകരണങ്ങള്‍ക്കും കണ്ടെത്താന്‍ കഴിയില്ലെന്നാണ് റഷ്യയുടെ അവകാശ വാദം. പുറത്തിറക്കിയ ആയുധങ്ങളില്‍ ഒന്ന് താഴ്ന്ന് പറന്ന് ആക്രമണം നടത്താന്‍ കഴിവുള്ള മിസൈലുകളാണ്. ക്രൂയിസ് മിസൈലുകള്‍ക്കും യുദ്ധവിമാനങ്ങള്‍ക്കും കണ്ടെത്താന്‍ വളരെയേറെ ബുദ്ധിമുട്ടുള്ള ഇവയുടെ സഞ്ചാര പ്രതലം പ്രതിരോധ സംവിധാനങ്ങള്‍ക്ക് കണ്ടുപിടിക്കുക അസാധ്യമാണെന്ന് പുടിന്‍ പറയുന്നു. രണ്ടാമത് പുറത്തിറക്കിയത് ദീര്‍ഘ ദൂര സബ്മറൈന്‍ മിസൈലുകളാണ്. ആണവായുധങ്ങള്‍ വഹിക്കാന്‍ പ്രാപ്തിയുള്ള ഇവ ലോകത്ത് തന്നെ പുതിയതാണ്.

അമേരിക്ക വികസിപ്പിച്ചെടുത്തിട്ടുള്ള മിസൈല്‍ പ്രതിരോധ സംവിധാനത്തിനുള്ള മറുപടിയാണ് പുതിയ ആയുധങ്ങളെന്ന് പുടിന്‍ വ്യക്തമാക്കി. ഇരു പാര്‍ലമെന്റുകളിലുമായി നടന്ന പ്രസംഗം ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടു നില്‍ക്കുന്നതായിരുന്നു. പുതിയ ആയുധങ്ങളുടെ ആനിമേഷന്‍ വീഡിയോയില്‍ അമേരിക്കയെ ആണവായുധം ഉപയോഗിച്ച് ആക്രമിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ഉത്തരാവാദിത്വപ്പെട്ട രാജ്യമെന്ന രീതിയിലുള്ള റഷ്യന്‍ പ്രതികരണമല്ല ഇതെന്നും യുഎസ സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പ്രതികരിച്ചു. വരുന്ന തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വളരെക്കുറച്ച് പ്രചരണ പരിപാടികളിലെ പുടിന്‍ പങ്കെടുത്തിട്ടുള്ളു. അടുത്ത ആറ് വര്‍ഷത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്ലാനുകളെ കുറിച്ച് ചുരുക്കം വാക്കുകള്‍ മാത്രമാണ് അദ്ദേഹം ഇതുവരെ പറഞ്ഞിട്ടുള്ളത്.

വാഷിങ്ടന്‍: യുഎസിലെ മിഷിഗന്‍ സര്‍വകലാശാലയിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. തോക്കുമായി ക്യാമ്പസിനകത്തു കയറിയ എറിക് ഡേവിസ് എന്ന യുവാവാണ് വെടിയുതിര്‍ത്തതെന്നു പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടാനായിട്ടില്ല.

സെന്‍ട്രല്‍ മിഷിഗന്‍ സര്‍വകലാശാലയിലെ ഡോര്‍മിറ്ററിയില്‍ പ്രാദേശിക സമയം രാവിലെയായിരുന്നു സംഭവം. കറുത്ത വര്‍ഗക്കാരനായ പത്തൊന്‍പതുകാരനാണു സംഭവത്തിനു പിന്നിലെന്നും മിഷിഗന്‍ പൊലീസ് ട്വീറ്റ് ചെയ്തു. ക്യാംപസിലെ എല്ലാ മുറികളും അടച്ചു സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെപ്പറ്റി മുന്നറിയിപ്പു നല്‍കിയ പൊലീസ് പരിസരവാസികളോടു ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചു. അക്രമിക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

സിറിയയില്‍ യുദ്ധക്കെടുതി രൂക്ഷം. വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഘൌത്തയില്‍ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 25ന് നടത്തിയ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അതേസമയം സാധാരണ ജനങ്ങള്‍ക്കു മേല്‍ സിറിയ രാസായുധം പ്രയോഗിക്കുന്നതായി തെളിഞ്ഞാല്‍ രാജ്യം ആക്രമിക്കുമെന്ന് ബ്രിട്ടണ്‍. അമേരിക്കയുമായി സഹകരിച്ച് സിറിയന്‍ സൈന്യത്തെ ആക്രമിക്കുമെന്ന് ബ്രിട്ടണ്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിമത സൈന്യത്തെ തകര്‍ക്കാനെന്ന പേരില്‍ സിറിയ തുടരുന്ന ആക്രമണ പരമ്പര രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ മരണനിരക്ക് 500 ലും കവിഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. ഏകദേശം 185 ഓളം കുട്ടികള്‍ വിവിധ ആക്രമണ പരമ്പരകളില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമുണ്ടായ രാസായുധ പ്രയോഗത്തില്‍ ഒരു കുട്ടി കൊല്ലപ്പെടുകയും 14 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു,

ഓര്‍ഗനൈസേഷന്‍സ് ഓഫ് കെമിക്കല്‍ വെപ്പണ്‍സ് സിറിയയുടെ രാസായുധ ആക്രമണത്തിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റഷ്യന്‍ പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങള്‍ രാജ്യത്ത് വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് വീടും കുടുംബവും നഷ്ടപ്പെട്ടിരിക്കുന്നത്. അതേസമയം രാസായുധം പ്രയോഗിച്ചുവെന്ന വാര്‍ത്ത റഷ്യ നിഷേധിച്ചു. ആക്രമണത്തില്‍ പ്രദേശത്തെ ആശുപത്രികള്‍ തകര്‍ന്നിട്ടുണ്ട്.

60 വര്‍ഷത്തോളം രഹസ്യമായി കിടന്ന ആര്‍ട്ടിക്കിലെ അമേരിക്കന്‍ നിര്‍മ്മിത ന്യൂക്ലിയര്‍ മിസൈല്‍ കേന്ദ്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. കാലാവസ്ഥ മാറ്റങ്ങള്‍ മൂലം പ്രദേശത്തെ മഞ്ഞുരുകിയതോടെയാണ് കേന്ദ്രത്തിന്റെ അവശിഷ്ടങ്ങള്‍ പുറത്തു വന്നത്. ഗ്രീന്‍ലാന്റിലെ ഡാനിഷ് പ്രവിശ്യയായ ഉള്‍പ്രദേശത്ത് ശീതയുദ്ധക്കാലത്ത് അമേരിക്ക നിര്‍മ്മിച്ചതാണ് ഈ ക്യാമ്പ്. സെഞ്ച്വറി ക്യാമ്പ് എന്നാണ് ഈ കേന്ദ്രം അറിയപ്പെടുന്നത്. 1959 കാലഘട്ടത്തില്‍ ലോകത്തെമ്പാടും നിറഞ്ഞുനിന്നിരുന്ന പ്രതിസന്ധിയില്‍ സോവിയറ്റ് റഷ്യക്കെതിരെ ന്യൂക്ലിയര്‍ ആക്രമണങ്ങള്‍ നടത്താനായി അമേരിക്ക നിര്‍മ്മിച്ച കേന്ദ്രം പിന്നീട് ഉപയോഗ ശൂന്യമാകുകയായിരുന്നു. രഹസ്യ പദ്ധതി പ്രോജക്ട് ഐസ്‌വോം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ താവളത്തില്‍ നൂറു കണക്കിന് ബാലിസ്റ്റിക് മിസേലുകള്‍ സൂക്ഷിക്കാനായിരുന്നു അമേരിക്കയുടെ പദ്ധതി.

ആര്‍്ട്ടിക്കില്‍ നടപ്പിലാക്കിയ ഈ പദ്ധതി അതീവ രഹസ്യ സ്വഭാവമുള്ളതായിരുന്നു. ഗ്രീന്‍ലാന്റ് ആ സമയത്ത് ഭരിച്ചിരുന്ന ഡാനിഷ് അധികൃതരോട് പദ്ധതി ധ്രുവ പ്രദേശത്തെ പഠനം വിധേയമാക്കുന്നതിന് വേണ്ടിയുള്ളതാണ് എന്നായിരുന്നു അമേരിക്ക പറഞ്ഞിരുന്നത്. പക്ഷേ 1968കളിലെ മാറി വന്ന സാഹചര്യങ്ങളും മഞ്ഞുവീഴ്ച്ചയുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളും പദ്ധതി ഉപേക്ഷിക്കാന്‍ അമേരിക്കയെ നിര്‍ബന്ധിതരാക്കി. ഏകദേശം നാല് കിലോമീറ്ററോളം നീണ്ടുനില്‍ക്കുന്ന ഭൂഗര്‍ഭ താവളത്തില്‍ ആശുപത്രി, തീയ്യേറ്റര്‍, പള്ളി എന്നിവ നിര്‍മ്മിച്ചിരുന്നു. ഏകദേശം 200 ഓളം സൈനികര്‍ ക്യാമ്പിന്റെ നിര്‍മ്മാണത്തിനായി ഉണ്ടായിരുന്നു. യുഎസ് സൈനിക കമാന്റര്‍മാര്‍ക്ക് ന്യൂക്ലിയര്‍ താവളം നൂറ്റാണ്ടുകളോളം മഞ്ഞുമൂടി കിടക്കുമെന്ന് ഉറപ്പുണ്ടായിരുന്നു.

ക്യാമ്പിലെ കെമിക്കല്‍ മാലിന്യങ്ങളും ന്യൂക്ലിയര്‍ പദാര്‍ഥങ്ങളുമെല്ലാം നൂറ്റാണ്ടുകള്‍ മഞ്ഞില്‍ രഹസ്യമായി സൂക്ഷിക്കപ്പെടുമെന്ന് യുഎസ് സൈനിക മേധാവികള്‍ കരുതിയിരുന്നു. 30 മുതല്‍ 65 മീറ്റര്‍ താഴ്ച്ചയിലുള്ള ക്യാമ്പിന്റെ ഭാഗങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പക്ഷേ കാലവസ്ഥ വ്യതിയാനങ്ങള്‍ അവരുടെ ധാരണകളെ തിരുത്തി കുറിച്ചുകൊണ്ട് സൈനിക താവളത്തിന്റെ രഹസ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തു കൊണ്ടു വന്നിരിക്കുകയാണ്. ഗ്രീന്‍ലാന്റിലെ താപനിലയില്‍ ഉണ്ടാകുന്ന വ്യത്യാസം ക്യാമ്പിന്റെ പരിസര പ്രദേശങ്ങളെ മാലിന്യത്തില്‍ മുക്കാന്‍ സാധ്യതയുണ്ടെന്ന് ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്‍ ജെഫ് കോള്‍ഗന്‍ പ്രവചിച്ചിരുന്നു. പതിനായിരകണക്കിന് ലിറ്റര്‍ ഡീസല്‍, കെമിക്കലുകള്‍ കൂടാതെ ന്യൂക്ലിയര്‍ മാലിന്യങ്ങളും സെഞ്ച്വറി ക്യാമ്പിലെ മാലിന്യങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുമെന്നും ഗ്ലോബല്‍ എന്‍വിറോണ്‍മെന്റ് പൊളിറ്റിക്‌സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

ബ​ർ​ക്ക​യി​ൽ ക​ട​ൽ​വെ​ള്ളം ചു​വ​പ്പു​നി​റ​ത്തി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കു​ടി​വെ​ള്ള വി​ത​ര​ണ​ത്തെ ബാ​ധി​ച്ചേ​ക്കും. സ്​​ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും മ​സ്​​ക​ത്ത്, സീ​ബ്, ദാ​ഖി​ലി​യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഉ​ള്ള​വ​ർ ജ​ല ഉ​പ​ഭോ​ഗ​ത്തി​ൽ മി​ത​ത്വം പാ​ലി​ക്ക​ണ​മെ​ന്നും വൈ​ദ്യു​തി -ജ​ല പൊ​തു അ​തോ​റി​റ്റി (ദി​യാം) അ​റി​യി​ച്ചു.

‘റെ​ഡ്​ ടൈ​ഡ്​’ എ​ന്നാ​ണ്​ ഇൗ ​പ്ര​തി​ഭാ​സം ശാ​സ്​​ത്രീ​യ​മാ​യി അ​റി​യ​പ്പെ​ടു​ന്ന​ത്. പൊ​തു​അ​തോ​റി​റ്റി​യു​ടെ പ്ര​ധാ​ന അ​ടി​യ​ന്ത​ര ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്​​ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്​. കു​ടി​വെ​ള്ള ഉ​ൽ​​പാ​ദ​ന​ത്തെ ‘റെ​ഡ്​ ടൈ​ഡ്​’ ബാ​ധി​ക്കു​ന്നു​ണ്ട്. എ​ന്നി​രു​ന്നാ​ലും പ​ര​മാ​വ​ധി ഉ​ൽ​​പാ​ദ​നം ഉ​റ​പ്പാ​ക്കാ​ൻ ക​മ്പ​നി​ക​ൾ ശ്ര​മി​ക്കു​ന്നു​ണ്ട്. പ്ല​വ​ക​ങ്ങ​ളു​ടെ എ​ണ്ണം താ​ര​ത​മ്യേ​ന കു​റ​വു​ള്ള സ​മ​യ​ത്താ​ണ്​ കൂ​ടു​ത​ൽ ഉ​ൽ​​പാ​ദ​നം. സു​ര​ക്ഷി​ത​മാ​യ പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്കാ​ൻ ക​ട​ൽ​ജ​ലം പ​തി​വാ​യു​ള്ള ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. സീ​ബ്​ അ​ൽ​വു​സ്​​ത അ​ട​ക്കം ഭാ​ഗ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​ക​യോ കു​റ​യു​ക​യോ ചെ​യ്​​തി​ട്ടി​ല്ലെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ജ​ല വി​ത​ര​ണ​ത്തെ ‘റെ​ഡ്​ ടൈ​ഡ്​’ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ പ​ര​മാ​വ​ധി ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു. ഇൗ ​വി​ഷ​യ​ത്തി​ൽ ഇ​തു​വ​രെ കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളെ​യും ക​മ്മി​റ്റി പ്ര​ശം​സി​ച്ചു.

കേ​ര​ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ‘ചെ​ന്നീ​ർ’ എ​ന്നാ​ണ്​ ഇൗ ​പ്ര​തി​ഭാ​സ​ത്തെ വി​ളി​ക്കു​ന്ന​ത്. സൂ​ക്ഷ്​​മ ജീ​വി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന പ്ല​വ​ക​ങ്ങ​ളു​ടെ എ​ണ്ണം ക​ട​ൽ​ജ​ല​ത്തി​ൽ അ​തി​വേ​ഗം പെ​രു​കു​ന്ന​താ​ണ്​ ക​ട​ൽ ചു​വ​ക്കാ​ൻ കാ​ര​ണം. ഇൗ ​​പ്ര​തി​ഭാ​സ​ത്തി​ന്റെഫ​ല​മാ​യി ക​ട​ൽ ജ​ല​ത്തി​ൽ ഒാ​ക്​​സി​ജ​​െൻറ അ​ള​വ്​ കു​റ​യാ​റു​ണ്ട്. സ്വാ​ഭാ​വി​ക വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ഉ​ൽ​​പാ​ദ​ന​ത്തി​നും ‘ചെ​ന്നീ​ർ’ കാ​ര​ണ​മാ​കാ​റു​ണ്ട്.

അമേരിക്കയെ പിടിച്ചു കുലുക്കിയ, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍-മോണിക്ക ലൈംഗിക വിവാദം രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും വാര്‍ത്തയില്‍ നിറയുന്നു. ക്ലിന്റണുമായുള്ള ബന്ധത്തിന്റെ പേരില്‍ തന്നെയും കുടുംബത്തെയും വേട്ടയാടിയ അന്നത്തെ അഭിഭാഷകനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് മോണിക്ക ലെവന്‍സ്‌കി തുറന്നെഴുതിയതാണ് പുതിയ വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്. മീ ടു ക്യാമ്പയിന്റെ ഭാഗമായി വാനിറ്റി ഫെയറിലൂടെയാണ് മോണിക്കയുടെ വെളിപ്പെടുത്തല്‍ പുറത്തു വന്നിരിക്കുന്നത്.

തന്റെ ജീവിതം നരക തുല്യമാക്കിയ മുന്‍ അമേരിക്കന്‍ അഭിഭാഷകനും, സോളിസിറ്റര്‍ ജനറലുമായിരുന്ന കെന്‍സ്റ്റാറിനെതിരെയാണ് മോണിക്കയുടെ പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞ ക്രിസതുമസിനായിരുന്നു അയാളെ കാണുന്നത്. കെന്‍ സ്റ്റാര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയാളെ അറിയാന്‍ പ്രത്യേകത ഒന്നും ആവശ്യമുണ്ടായിരുന്നില്ല. തന്റെ ജീവിതം നശിപ്പിച്ചയാളെ എങ്ങനെ മറക്കുമെന്നും മോണിക്ക തന്റെ ലേഖനത്തില്‍ പറയുന്നു. കെന്‍സ്റ്റാര്‍ തന്നോട് ലൈംഗീക ചുവയോടെ പെരുമാറുകയായിരുന്നെന്നും, അനുവാദമില്ലാതെ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും മോണിക്ക ലേഖനത്തില്‍ പറയുന്നു. പലവട്ടം അയാള്‍ എന്നോട് അയ്യാളുടെ ഉദ്ദേശ്ശം വെളിപ്പെടുത്തിയിരുന്നു.

ലോകത്തിലെ ഏറ്റവും ശക്തനായ അമേരിക്കന്‍ പ്രസിഡന്റിനെ രാഷ്ട്രീയമായി തകര്‍ക്കുന്നതിന് എതിരാളികള്‍ എന്നെ ബലിയാടാക്കുകയായിരുന്നു. കെന്‍സ്റ്റാറും സംഘവും തന്നെ വേട്ടയാടുകയും ക്ലിന്റണുമായുള്ള ബന്ധം തുറന്നു പറയാന്‍ ഭീഷണിപ്പെടുത്തുകയുമായിരുന്നു. അവരുടെ ലക്ഷ്യം പ്രസിഡന്റായിരുന്നു. ബില്‍ ക്ലിന്റണുമായുള്ള തന്റെ ബന്ധം പരസ്പര സമ്മതത്തോടെയുള്ളതായിരുന്നു എന്നും മോണിക്ക എഴുതി.

കെന്‍സ്റ്റാര്‍ എന്ന പേരിന് വിശേഷണങ്ങളേറെയാണ് അമേരിക്കന്‍ അഭിഭാഷകന്‍ എന്നതിലുപരി, അമേരിക്കന്‍ സോളിസിറ്റര്‍ ജനറലായിരുന്നയാളാണ് കെന്‍ സ്റ്റാര്‍ അഥവ കെന്നെത്ത് വിന്‍സ്റ്റണ്‍ സ്റ്റാര്‍. പ്രസിഡന്റ് ക്ലിന്റന്റെ ഇംപീച്ച്‌മെന്റിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രബലമായ ശക്തിയായിരുന്നു കെന്‍സ്റ്റാറെന്ന് മോണിക്ക വാനിറ്റി ഫെയറില്‍ തുറന്നു പറയുകയാണ്.

ആറു മണിയോടെ ബാത്ത് ടബില്‍ അനക്കമറ്റ നിലയില്‍ കണ്ടെത്തിയ ശ്രീദേവിയെ ആശുപത്രിയില്‍ എത്തിച്ചത് മൂന്നു മണിക്കൂറിന് ശേഷം. അപകടാവസ്ഥയില്‍ കണ്ട ശ്രീദേവിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിന് പകരം സുഹൃത്തിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ച് വരുത്തി. ഒന്‍പത് മണിക്ക് ശേഷമാണ് പോലീസിനെ വിവരം അറിയിക്കുന്നത്. ബോണി കപൂര്‍ ആണ് ഈ വിവരങ്ങള്‍ തന്‍റെ മൊഴിയിലൂടെ ദുബായ് പോലീസിനെ അറിയിച്ചിരിക്കുന്നത്.

ബോണി നല്‍കിയ മൊഴി ഇങ്ങനെയാണ്:

ദുബൈയിലെ എമിറേറ്റ്സ് ടവര്‍ ഹോട്ടലിലായിരുന്നു തങ്ങള്‍ താമസിച്ചിരുന്നത്. താന്‍ ശ്രീദേവിക്കായി അപ്രതീക്ഷിത വിരുന്ന് ഒരുക്കിയിരുന്നു. ഇക്കാര്യം അറിയിക്കാന്‍ ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ ശ്രീദേവി ഉറങ്ങുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് 5.30നാണ് വിരുന്ന് തീരുമാനിച്ചിരുന്നത്. ശ്രീദേവിയെ വിളിച്ചുണര്‍ത്തിയ ബോണി കപൂര്‍ അവരുമായി 15 മിനിട്ടോളം സംസാരിച്ചു. പിന്നീട് ബാത്ത് റൂമിലേക്ക് പോയ ശ്രീദേവി 15 മിനിട്ട് കഴിഞ്ഞിട്ടും വാതില്‍ തുറക്കാതായപ്പോള്‍ ബോണി തട്ടിവിളിച്ചു.

പ്രതികരണം ഇല്ലാതെ വന്നതോടെ വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. അപ്പോഴാണ് ബാത് ടബ്ബിലെ വെള്ളത്തില്‍ ചലനമറ്റ് കിടക്കുന്ന നിലയില്‍ ശ്രീദേവിയെ കണ്ടത്. തട്ടി വിളിച്ചുനോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ബോണി തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളെ വിളിച്ചു വരുത്തി. ഒന്‍പതു മണിയോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. – ഇതാണ് ബോണി നല്‍കിയ മൊഴി

എന്നാല്‍ ശ്രീദേവിയ്ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മുമ്ബ് ഉണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. അതേസമയം, ശുചിമുറിയില്‍ തെന്നിവീണാണ് മരണമെന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ദുബൈയിലെ ജനറല്‍ ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഫോറന്‍സിക് എവിഡന്‍സില്‍ പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ കഴിഞ്ഞപ്പോള്‍ ആണ് മുങ്ങിമരണം ആണെന്ന് സ്ഥിരീകരിച്ചത്.  അതിനാല്‍ തന്നെ പ്രാഥമിക അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയാല്‍ മതിയെന്നാണ് ദുബൈ സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ രക്തസാമ്ബിളുകളുടെ പരിശോധനയും നടത്തിയിരുന്നു. ഇതിന്റെ റിസള്‍ട്ട് വരുന്നത് വരെ അല്‍ ഖിസൈസിലുള്ള പോലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

ഈ പരിശോധന റിസള്‍ട്ട് വന്നു കഴിഞ്ഞു മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബര്‍ ദുബൈ പോലീസ് സ്റ്റേഷനില്‍ നിന്നും മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് തരത്തിലാണ് റിപോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ജുമൈറ എമിറേറ്റ്സ് ടവര്‍ ഹോട്ടലിലെ ജീവനക്കാര്‍ ശ്രീദേവി താമസിക്കുന്ന മുറിയുടെ ഡോര്‍ ബെല്‍ അടിച്ചിട്ടും പ്രതികരണം ലഭിച്ചില്ല. തുടര്‍ന്ന് വാതില്‍ തല്ലിതകര്‍ത്ത് ജീവനക്കാര്‍ അകത്തുകടക്കുകയും അബോധാവസ്ഥയില്‍ നിലത്ത് കിടന്ന ശ്രീദേവിയെ കണ്ടെത്തുകയും ചെയ്തുവെന്നാണ് ഒരു റിപോര്‍ട്ട്.

അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ദുബൈയിലെത്തിയതായിരുന്നു ശ്രീദേവി. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷി കപൂറും ഫെബ്രുവരി 21ന് ഇന്ത്യയിലേയ്ക്ക് മടങ്ങിയിട്ടും ശ്രീദേവി ദുബൈയില്‍ തന്നെ തുടര്‍ന്നു. ഫെബ്രുവരി 24ന് ശ്രീദേവിയെ ആശ്ചര്യപ്പെടുത്താനായി ബോണി കപൂര്‍ ദുബൈയിലെത്തി. ശ്രീദേവിക്കൊപ്പം പുറത്തുനിന്ന് അത്താഴം കഴിക്കുവാനും അദ്ദേഹം പദ്ധതിയിട്ടു.

ഒരുങ്ങുന്നതിന് മുന്നോടിയായി ശ്രീദേവി കുളിമുറിയിലേയ്ക്ക് പോയി. അതിന് മുന്‍പ് ഇരുവരും സംസാരിച്ചിരുന്നു. വൈകിട്ട് 5നും ആറിനും ഇടയിലാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്. ബാത്ത് റൂമിലേയ്ക്ക് പോയ ശ്രീദേവിയെ 15 മിനിട്ട് കഴിഞ്ഞിട്ടും കാണാതായപ്പോള്‍ ബോണീ കപൂര്‍ കുളിമുറിയുടെ വാതിലില്‍ തട്ടി. എന്നാല്‍ അകത്തുനിന്ന് പ്രതികരണമുണ്ടായില്ല. ബലം പ്രയോഗിച്ച്‌ വാതില്‍ തുറന്ന ബോണി കപൂര്‍ അബോധാവസ്ഥയില്‍ ബാത്ത് ടബ്ബില്‍ കിടക്കുന്ന ശ്രീദേവിയെ ആണ് കണ്ടത്. തുടര്‍ന്ന് ബോണി കപൂര്‍ ഒരു സുഹൃത്തിനെ വിളിച്ച്‌ വരുത്തുകയും ഇരുവരും ചേര്‍ന്ന് ശ്രീദേവിയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചു. ഒന്‍പത് മണിയോടെയാണ് ബോണി കപൂര്‍ ദുബൈ പോലീസില്‍ വിവരമറിയിക്കുന്നത്. ഖലീജ് ടൈംസ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മൂന്ന് മണിക്കൂറില്‍ എന്ത് സംഭവിച്ചുവെന്ന് അറിയാന്‍ ബോണി കപൂറിനെ ചോദ്യം ചെയ്യാനിരിക്കുകയാണ് പോലീസ്.

കെയ്റോ: മൂന്നാം നിലയില്‍ നിന്ന് താഴെക്ക് വീണ അഞ്ചു വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി പോലീസുകാരന്‍. ഈജിപ്തിലാണ് സംഭവം. നഗരത്തിലെ ബാങ്കിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന മൂന്ന് പോലീസുകാരാണ് അഞ്ച് വയസ്സുകാരന്റെ ജീവന്‍ രക്ഷിച്ചത്. ബാങ്കിന് തൊട്ടടുത്തുള്ള കെട്ടിടത്തിലുള്ള പരിസരവാസികള്‍ മൂന്നാം നിലയുള്ള കെട്ടിടത്തിലേക്ക് നോക്കി ബഹളം വെക്കുന്നത് കണ്ട പോലീസുകാര്‍ കാര്യം തിരക്കിയപ്പോഴാണ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ അകടകരമാം വിധം ഒരു അഞ്ചു വയസുകാരന്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.

കെട്ടടത്തില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും താഴെ വീഴാമെന്ന നിലയിലായിരുന്നു കുട്ടി നിന്നിരുന്നത്. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായ പോലീസുകാര്‍ ആദ്യം തുണി വിരിച്ച് കുട്ടി വീഴുമ്പോള്‍ പിടിക്കാനുള്ള ശ്രമം നോക്കി എന്നാല്‍ അതിനു മുന്‍പെ താഴെക്ക് പതിച്ച കുട്ടിയെ പോലീസുകാരില്‍ ഒരാള്‍ കൈയിലൊതുക്കുകയായിരുന്നു.

കുട്ടിയെ രക്ഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. കുട്ടിയെ രക്ഷിച്ച പോലീസുകാരനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തു വന്നു. കാമില്‍ ഫാത്തി ജൈദ്, ഹസ്സന്‍ സയീദ് അലി, സാബ്രി മഹ്റൂസ് അലി എന്നീ മൂന്ന് പോലീസുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇവര്‍ രക്ഷപ്പെടുത്തിയ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസുകാര്‍ക്ക് നന്ദി രേഖപ്പെടുത്തി.

വീഡിയോ കാണാം;

ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ കറന്‍സികള്‍ക്കെതിരെ ഫത്‌വ. ഡിജിറ്റല്‍ കറന്‍സികളില്‍ ഇടപാടുകള്‍ നടത്തുന്നത് ഇസ്ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മുസ്ലിം പണ്ഡിതര്‍ അഭിപ്രായപ്പെട്ടു. ലോകത്തിലെ പല മുസ്ലിം രാജ്യങ്ങളിലെ പുരോഹിതന്‍മാരും ഇത്തരം സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ട്. ക്രിപ്‌റ്റോകറന്‍സികള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ ചൂതാട്ടത്തിന് തുല്ല്യമാണ് എന്നാരോപിച്ചാണ് മതപണ്ഡിതന്‍മാര്‍ ഇതിനെതിരെ രംഗത്തു വന്നിരിക്കുന്നത്.

ചൂതാട്ടം ഇസ്ലാമിക വിരുദ്ധമായ പ്രവര്‍ത്തിയാണ് അതിനോട് അടുത്തു നില്‍ക്കുന്നതാണ് ഡിജിറ്റല്‍ കറന്‍സികള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകളെന്ന് പുരോഹിതന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കറന്‍സികള്‍ക്കെതിരെ ഒടുവില്‍ ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത് ഈജിപ്തിലെ മുഖ്യ പുരോഹിതനാണ്. ഡിജിറ്റല്‍ കറന്‍സികള്‍ക്കെതിരെ നിരോധനം ഏര്‍പ്പെടുത്തുന്ന ഫത്‌വ പുറപ്പെടുവിച്ചത് നിരവധി സാമ്പത്തിക വിദഗ്ദ്ധരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണെന്ന് ഗ്രാന്‍ഡ് മുഫ്തി ഷാക്കി ആലം വ്യക്തമാക്കി.

ഡിജിറ്റല്‍ കറന്‍സികളില്‍ പലതും നിയമ വിധേയമല്ലാത്തവയാണെന്നും ഇവ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ ചൂതാട്ടത്തിന് തുല്ല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. തുര്‍ക്കിയിലെ ഏറ്റവും ഉന്നതമായ മത സമിതിയായ ഡയറക്ടറേറ്റ് ഓഫ് റിലീജിയസ് അഫയേഴ്സ് ക്രിപ്‌റ്റോകറന്‍സി പോലുള്ളവ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടില്‍ നിന്നും വിശ്വാസികള്‍ മാറി നില്‍ക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് ഇതു സംബന്ധിച്ച് നിര്‍ദേശം ഡയറക്ടറേറ്റ് ഓഫ് റിലീജിയസ് അഫയേഴ്സ് മുന്നോട്ടു വെച്ചത്.

RECENT POSTS
Copyright © . All rights reserved