ജോസി ജോസഫ്

സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടേയും ഭാരതത്തിലെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാളും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും 2018 ജൂലൈ 7, 8 തീയതികളില്‍ അത്യാഘോഷപൂര്‍വ്വംകൊണ്ടാടും. തിരുന്നാളാഘോഷങ്ങള്‍ ഗംഭീരമാക്കുവാനുള്ള ഒരുക്കങ്ങള്‍ സെന്റ് ജോസഫ് ചര്‍ച്ച് ലോംഗ്‌സൈറ്റ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ചുമതല വഹിക്കുന്ന ഗ്രേറ്റ്ബ്രിട്ടന്‍ രൂപതാ ചാന്‍സിലര്‍ ഫാ. മാത്യു പിണക്കാട്ടിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. തിരുനാളിനോട് അനുബന്ധിച്ച് 2018 ജൂണ്‍ 30 മുതല്‍ ജുലൈ 6ാംതീയതിവരെ എല്ലാ വാര്‍ഡ് യൂണിറ്റുകളിലും നൊവേന ഉണ്ടായിരിക്കുന്നതാണ്.

തിരുനാള്‍ കൊടിയേറ്റ് ദിവസമായി ജൂലൈ 7ാം തീയതി ശനിയാഴ്ച ഉച്ചക്ക് 2.30ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ഫാ. സാജന്‍ നെട്ടപ്പെങ് ദിവ്യബലിക്കും നൊവേനക്കും കാര്‍മ്മികനാകും. നൊവേനക്ക് ശേഷം കൃത്യം 4.30ന് ഫാ. ഇയാന്‍ ഫാരല്‍ തിരുനാള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കുന്നതാണ്.

പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ച വൈകുന്നേരം 3ന് പ്രധാന തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. സീറോ മലബാര്‍ സെന്ററില്‍ നിന്നും തിരുശേഷിപ്പുമായി പ്രദക്ഷിണമായി ബഹുമാനപ്പെട്ട വൈദികരൊന്നിച്ച് ഇടവകാംഗങ്ങള്‍ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം തിരുസ്വരൂപ പ്രതിഷ്ടയും തുടര്‍ന്ന് അത്യാഘോഷ പൂര്‍വ്വമായ തിരുനാള്‍ പാട്ട് കുര്‍ബാനയും ആരംഭിക്കും. വിഥിന്‍ഷോ സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിനും പ്രശസ്ത വചന പ്രഘോഷകനും കൂടിയായ റവ. ഫാ. ജോസ് അഞ്ചാനിക്കലാണ് തിരുനാളിന്‍ മുഖ്യകാര്‍മ്മികനാകുന്നത്. മറ്റ് വൈദികര്‍ സഹകാര്‍മ്മികരാകും. ദിവ്യബലിക്ക് ശേഷം ലദീഞ്ഞും സമാപനാശീര്വാദവും നടക്കും.

തുടര്‍ന്ന് കുഞ്ഞുങ്ങളെ അടിമ വയ്ക്കുന്നതിനും, കഴുന്ന് എടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. വിമണ്‍ഫോറത്തിന്റെയും സീറോ മലബാര്‍ യൂത്ത് ലീഗിന്റെയും സ്റ്റാളുകള്‍ ഉണ്ടായിരിക്കും.

തുടര്‍ന്ന് 5.30ന് സീറോ മലബാര്‍ സെന്ററില്‍ മതബോധന സ്‌കൂള്‍ വാര്‍ഷിക പരിപാടികള്‍ ആരംഭിക്കുന്നതാണ് ഇടവകാംഗങ്ങളുടെയും സണ്‍ഡേ സ്‌ക്കൂള്‍ കുട്ടികളുടെയും നേതൃത്വത്തിലുള്ള കലാസന്ധ്യ ആരംഭിക്കും.

ന്യത്തങ്ങള്‍, സ്‌കിറ്റുകള്‍, പാട്ടുകള്‍ എന്നിങ്ങനെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും. 8ന് സ്‌നേഹവിരുന്നോടെ തിരുനാളാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.

തിരുനാളാഘോഷങ്ങളില്‍ പങ്ക് ചേര്‍ന്ന് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരേയും റവ. ഫാ. മാത്യു പിണക്കാട്ടും തിരുനാള്‍ കണ്‍വീനര്‍ ജോസി ജോസഫും കമ്മിറ്റി അംഗങ്ങളും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരുമായി ബന്ധപ്പെടുക:

ഹാന്‍സ് ജോസഫ് 07951222331
വര്‍ഗ്ഗീസ് കോട്ടയ്ക്കല്‍ 07812365564

ദേവാലയത്തിന്റെ വിലാസം:-

ST.JOSEPH CHURC-H,
PORTLAND CRESCENT,
LONGSIGHT,
MANCHE STER ,
MI3 OBU.