സോജന്‍ ജോസഫ്

ചമ്പക്കുളം സംഗമം 2017 വെയില്‍സില്‍ ഉള്ള കെഫെന്‍ ലീ പാര്‍ക്കില്‍ ജൂണ്‍ 16, 17, 18 തീയതികളില്‍ നടന്നു. കുട്ടനാടന്‍ ഭക്ഷണവും നാടന്‍ കലാകായിക മത്സരങ്ങളും നടത്തി. സംഗമത്തിന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച്ച വൈകുന്നേരത്തോടുകൂടി കെഫെന്‍ ലീ പാര്‍ക്കില്‍ എത്തിച്ചേരുകയും ഒന്നിച്ചുള്ള അത്താഴത്തോടുകൂടി സംഗമത്തിന് തുടക്കം കുറിക്കുകയുമായിരുന്നു. രണ്ടാം ദിവസമായ പതിനേഴാം തീയതി ശനിയാഴ്ച്ച രാവിലെ ഒന്‍പതു മണിയോടെ അബെര്‍ടോവി ബീച്ചിലേക്ക് യാത്ര തിരിച്ചു. പ്രകൃതി രമണീയമായ ബീച്ചില്‍ മൂന്നു മണി വരെ സമയം ചിലവഴിച്ചു. നാലു മണിയോടെ താമസസ്ഥലത്തു തിരിച്ചെത്തി ഭക്ഷണത്തിനു ശേഷം ഫോറസ്റ്റില്‍ നടക്കാന്‍ പോയി.

അതിനു ശേഷം മലകയറാന്‍ പോയി. മൂന്നാം ദിവസം ഞായറാഴ്ച രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം സംഗമത്തിന്റെ സമാപന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. സാലി ജേക്കബ് എല്ലാവരെയും സ്വാഗതം ചെയ്തു. സമാപന സമ്മേളനത്തിന്റെ ഉത്ഘാടനം റീന ജോമോന്റെ മാതാപിതാക്കള്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ചമ്പക്കുളം കല്ലൂര്‍ക്കാട് ബസിലിക്ക പള്ളിയുടെ ചരിത്രം ഡോ. മാര്‍ട്ടിന്‍ എഴുതിയ പുസ്തകം എല്ലാവര്‍ക്കും വിതരണം ചെയ്തു. പുസ്തകം എഴുതിയ ഡോ. മാര്‍ട്ടിന്‍ പള്ളിയുടെ ചരിത്രത്തെ കുറിച്ചും അതുപോലെ പള്ളിയുടെ ചരിത്രത്തില്‍ പലരും മറന്നു പോയ രക്തസാക്ഷിയായ മാര്‍ ഇക്കാക്കോ കത്തനാരെക്കുറിച്ചും വിവരണം നല്‍കി.

സമ്മേളനത്തില്‍ വിവിധ തരം കലാരൂപങ്ങളും അവതരിപ്പിക്കപ്പെട്ടു. പാട്ട്, ഡാന്‍സ്, മോണോആക്ട്, കവിതാപാരായണം വഞ്ചിപ്പാട്ട് എന്നിവയും ഉണ്ടായിരുന്നു. ജേക്കബ്, ജോമോന്‍, സഞ്ജയ്, ജോപ്പന്‍, പോള്‍, ജോജോ, ടെസ്സി, ജിന്‍സി, റോസ്മേരി എന്നിവര്‍ നാടും നാടിനോടുള്ള സ്‌നേഹവും ഓര്‍മ്മകളും പങ്കുവച്ചു. സമ്മേളനത്തിന്റെ അവസാനം സോജന്‍ ചമ്പക്കുളം, സംഗമം ഒരു വന്‍വിജയമാക്കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. അടുത്ത വര്‍ഷത്തെ സംഗമം 2018 ജൂണ്‍ മാസം 15, 16, 17 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം നാലു മണിയോടുകൂടി ഓരോരുത്തരും അവരുടെ വീടുകളിലേക്ക് യാത്ര തിരിച്ചു.