17കാരിയുടെ മരണ കാരണം ബ്ലൂ വെയിൽ ഗെയിം അല്ല; കൊലപാതകം, പെൺകുട്ടിയുടെ സുഹൃത്ത് അറസ്റ്റിൽ

17കാരിയുടെ മരണ കാരണം ബ്ലൂ വെയിൽ ഗെയിം അല്ല; കൊലപാതകം, പെൺകുട്ടിയുടെ സുഹൃത്ത് അറസ്റ്റിൽ
September 13 14:23 2017 Print This Article

ഹൈദരാബാദിൽ 17കാരി കൊല്ലെപ്പട്ട സംഭവത്തിൽ ഉറ്റസുഹൃത്ത് അറസ്റ്റിൽ. ശനിയാഴ്ച വൈകിട്ടോടെ ചന്ദ്നി എന്ന പെൺകുട്ടിയെ കാണാതാവുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സിറ്റിയുെട പ്രാന്ത പ്രദേശത്തു നിന്നും പെൺകുട്ടിയുെട മൃതദേഹം കണ്ടെത്തിയത്.

ചാന്ദ്നിയും 17കാരനായ പ്രതിയും ഉറ്റ സുഹൃത്തുക്കളായിരുന്നു. 2015 മുതൽ ഇരുവരും പ്രണയത്തിലായിരുന്നുന്നെന്നും പോലീസ് പറയുന്നു. കഴിഞ്ഞ ആറു മാസമായി ഇൗ ബന്ധം അവസാനിപ്പിക്കാൻ 17 കാരന്‍ ശ്രമിക്കുന്നു. എന്നാല്‍, ചാന്ദ്നി നിരന്തരം ഇയാളെ ഫോൺ ചെയ്യുകയും  സന്ദേശങ്ങളയക്കുകയും ചെയ്ത് ശല്യപ്പെടുത്തിയിരുന്നു. തുടർന്ന് ശനിയാഴ്ച വൈകുന്നേരം പെൺകുട്ടിയോട് കാണണമെന്ന് പ്രതി ആവശ്യപ്പെടുകയും ആളൊഴിഞ്ഞ കുന്നിൻപ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. അവിടെ വച്ച് വാക്കുതർക്കങ്ങൾ ഉണ്ടാവുകയും പ്രതി പെണ്‍കുട്ടിയുടെ തലക്കടിച്ച ശേഷം പത്തടി താഴ്ചയുള്ള പാറമടയിലേക്ക് തള്ളിയിടുകയായിരുന്നു.

മണിക്കൂറുകൾക്കുശേഷം ചാന്ദ്നിയുടെ സഹോദരി പ്രതിെയ വിളിച്ച് അവള്‍ കൂടെയുണ്ടോ എന്ന് അന്വേഷിച്ചു. ഇല്ലെന്ന് പറഞ്ഞ പ്രതി ഉടന്‍ ചാന്ദ്നിയുെട വീട്ടിെലത്തുകയും അവളെ തിരയാൻ വീട്ടുകരോടൊപ്പം കൂടുകയും ചെയ്തുവെന്നും പോലീസ് പറയുന്നു. പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാർ സുഹൃത്തുക്കളെ എല്ലാം വിളിച്ചന്വേഷിച്ചിരുന്നു. അതിനു ശേഷം പോലീസിൽ പരാതി നൽകി. എല്ലാത്തിനും സഹായിയായി പ്രതിയും വീട്ടുകാരോടോപ്പമുണ്ടായിരുന്നു.

ആദ്യം ബ്ലൂെവയിഗൈയിം കളിച്ചതാണെന്ന് പോലീസ് സംശയിെച്ചങ്കിലും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ചാന്ദ്നി ആൺകുട്ടിയുടെ കൂടെയാണ് പോയതെന്ന് കെണ്ടത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാൽ പ്രതിയുമായി പെൺകുട്ടി പ്രണയത്തിലായിരുന്നെന്ന വിവരം അറിയില്ലെന്ന് വീട്ടുകാർ പറഞ്ഞു. ചാന്ദ്നിയുടെ ധാരാളം സുഹൃത്തുക്കൾ വീട്ടൽ വരാറുണ്ട്. അവരോടൊപ്പവും അല്ലാതെയും ധാരാളം തവണ പ്രതി വീട്ടിൽ വന്നിട്ടുെണ്ടന്നും രക്ഷിതാക്കൾ പറയുന്നു.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles