സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയുടെ ചാനല്‍ പുറത്തുവിട്ട ആരോപണങ്ങള്‍ തള്ളി ശശി തരൂര്‍ എംപി. തെറ്റായ വഴിയിലൂടെ ശ്രദ്ധ നേടാനുള്ള ശ്രമം മാത്രമാണ് പുതിയ ചാനല്‍ നടത്തുന്തെന്ന് അദ്ദേഹം പറഞ്ഞു.

“കോടതിയോടും പൊലീസിനോടും തനിക്കൊന്നും ഒളിക്കാനില്ല, എന്നാല്‍ ഇത്തരക്കാരെ ബോധിപ്പിക്കേണ്ട കാര്യമില്ല. മാധ്യമങ്ങള്‍ അന്വേഷകന്റെയോ ജുഡീഷ്യറിയുടേയോ ജോലി ചെയ്യേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ റിപബ്ലിക്കിന്റെ മാധ്യമ പ്രവര്‍ത്തകന്‍ ഇടയ്ക്ക് കയറി തടസ്സപ്പെടുത്തിയത് ചെറിയ തോതില്‍ സംഘര്‍ഷത്തിന് വഴിവെച്ചു. മൂന്നാം കിട മാധ്യമത്തിന്റെ ശ്രദ്ധ ക്ഷണിക്കല്‍ മാത്രമാണ് ഇതെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.

മാധ്യമപ്രവര്‍ത്തകന്റെ മുഖംമൂടി ധരിച്ചയാള്‍ ആള്‍ക്കാരുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടി പടച്ചുവിട്ട കല്ലുവെച്ച നുണയാണ് വാര്‍ത്തയെന്ന് അദ്ദേഹം നേരത്തേ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

ടെലിവിഷന്‍ റേറ്റിംഗിനും സ്വന്തം നേട്ടത്തിനും വേണ്ടി ഒരാളുടെ ജീവിതത്തിലുണ്ടായ ദുരന്തത്തെ ചൂഷണം ചെയ്യുന്നത് കാണുമ്പോള്‍ സഹിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചാനലിന്റെ ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും തരൂര്‍ വ്യക്തമാക്കി.

അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയാണ് കഴിഞ്ഞ ദിവസം തരൂരിനെതിരായി വാര്‍ത്ത പുറത്തുവിട്ടത്. സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടില്‍ സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന മുറി 307 ആണോ 345 ആണോ എന്ന് സംശയമുയര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്. ചാനല്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണങ്ങളില്‍ തരൂരിന്റെ വിശ്വസ്തന്‍ ഫോണിലൂടെ പറയുന്നത് മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് വരെ സുനന്ദ .

Image result for sasi tharoor sunanda pushkar dead body image

ലീല ഹോട്ടലിലെ 307ആം നമ്പര്‍ മുറിയിലായിരുന്നുവെന്നാണ്. എന്നാല്‍ 345ആം നമ്പര്‍ മുറിയിലാണ് സുനന്ദ മൃതദേഹം കാണപ്പെട്ടത്. 2014 ജനുവരി 17നാണ് സുനന്ദപുഷ്‌കര്‍ മരിച്ചത്. പുഷ്‌കറുമായും ശശി തരൂരിന്റെ അസിസ്റ്റന്റ് ആര്‍ കെ ശര്‍മ്മയുമായും വിശ്വസ്തന്‍ നാരായണനുമായും നടത്തി സംഭാഷണങ്ങളും ചാനല്‍ പുറത്തുവിട്ടു