ശ്രീജിത്തിന്റെ സമരപ്പന്തലിലെത്തിയ ചെന്നിത്തല ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉത്തരം മുട്ടി; വീഡിയോ കാണാം

by News Desk 5 | January 13, 2018 10:50 am

തിരുവനന്തപുരം: സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിനെ കാണാനെത്തിയ പ്രതിപക്ഷ നേതാവ് ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി. ശ്രീജിത്തിന്റെ സുഹൃത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ രമേശ് ചെന്നിത്തല സമരപ്പന്തലില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. 764 ദിവസമായി സമരം ചെയ്തുവരുന്ന ശ്രീജിത്ത് കഴിഞ്ഞ 35 ദിവസമായി നിരാഹാര സമരത്തിലാണ്.

സോഷ്യല്‍ മീഡിയ ഏറ്റെടുത്ത സമരത്തിന് പിന്തുണ പ്രഖ്യാപിക്കാനാണ് ചെന്നിത്തല എത്തിയത്. എന്നാല്‍ പ്രതിപക്ഷ നേതാവിനെ കാത്തിരുന്നത് ചോദ്യങ്ങളുടെ പെരുമഴയായിരുന്നു.

ചോദ്യങ്ങള്‍ ഇങ്ങനെ

‘ഒരു സംശയം ചോദിച്ചോട്ടെ ചൂടാവുകയല്ല. സര്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് ഈ സംഭവം നടക്കുന്നത്. സാറിന്റെ മുന്നില്‍ ശ്രീജിത്ത് വന്നിട്ടുണ്ട്. അപ്പോള്‍ സര്‍ പറഞ്ഞിട്ടുണ്ട്. റോഡില്‍ പോയി കിടന്നാല്‍ പൊടിയടിക്കും കൊതുക് കടിക്കും എന്നൊക്കെയാണ്. 700ല്‍ അധികം ദിവസം സമരം ചെയ്തിട്ടും നിങ്ങളൊക്കെ എവിടെയായിരുന്നു’

അപ്രതീക്ഷിതമായി ചോദ്യമുയര്‍ന്നപ്പോള്‍ പ്രതിരോധത്തിലായ ചെന്നിത്തല ഇത് ചോദിക്കാന്‍ നിങ്ങളാരാണെന്ന എതിര്‍ ചോദ്യമുന്നയിച്ചു. ചോദ്യമുയര്‍ത്തിയ സുഹൃത്തിനോട് മിണ്ടാതിരിക്കാന്‍ പറഞ്ഞെങ്കിലും താന്‍ പൊതുജനമാണെന്നും ശ്രീജിത്തിന് നീതി കിട്ടണമെന്നുമായിരുന്നു അയാള്‍ നല്‍കിയ മറുപടി. പൊതുജനമായ തനിക്ക് അത് ചോദിക്കാനുള്ള അധികാരമുണ്ടെന്ന് യുവാവ് വ്യക്തമാക്കിയതോടെ മറുപടിയില്ലാതായ ചെന്നിത്തല സ്ഥലംവിടുകയായിരുന്നു.

പോലീസുകാരന്റെ ബന്ധുവായ പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ ശ്രീജിത്തിന്റെ അനുജനായ ശ്രീജിവിനെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച് കൊന്നുവെന്നാണ് പരാതി. ആരോപണ വിധേയരായ പോലീസുകാര്‍ കുറ്റക്കാരാണെന്ന് പോലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റി കണ്ടെത്തിയെങ്കിലും ഇവര്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. നടപടി ആവശ്യപ്പെട്ടാണ് ശ്രീജിത്തിന്റെ സമരം.

സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉടന്‍ നടപടിയുണ്ടാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. അന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയെന്നും ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍ കേസില്‍ അന്വേഷണം നടത്താനാകില്ലെന്ന് സിബിഐ വ്യക്തമാക്കി. കഴിഞ്ഞ ജൂണിലാണ് കേസ് സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

വീഡിയോ കാണാം

[1]

#JusticeForSreejith #SupportSreejithപ്രിയ കൂട്ടുകാരൻ Anderson Edward ചോദ്യത്തിന് മുൻപിൽ പതറി – ഞെട്ടി തെറിച്ചു രമേശ് ചെന്നിത്തല … "ജാങ്കോ ഞാൻ പെട്ടട പെട്ട് "മാധ്യമങ്ങൾ മുക്കിയ വീഡിയോ കാണാം … ഫുൾ വീഡിയോ youtube Link : ആദ്യ ഭാഗം മുതല കണ്ണീർ , ആദ്യ ഭാഗത്തെ അഭിനയം കണ്ടാൽ ……. ഓസ്കാർ കൊടുത്തേക്കേണ്ടി വരും https://www.youtube.com/watch?v=o6VA8EE1s2k&feature=youtu.beSyed Shiyaz Mirza Sanoj Thekkekara Sandeep Sasikumar Arun Ghosh Arun Kc Arun Mohanan Dipin Deepu

Posted by Kiran Deepu Chennai[2] on Saturday, 13 January 2018

Endnotes:
  1. : https://www.facebook.com/kirandeepu.k/videos/2251821321510193/
  2. Kiran Deepu Chennai: https://www.facebook.com/kirandeepu.k
  3. ശ്രീജിത്തിന്റെ സുഹൃത്തിന്റെ ചോദ്യങ്ങൾക്കു ഫേസ് ബൂക്കിലൂടെ ചെന്നിത്തലയുടെ മറുപടി; അപഹാസ്യനായ രമേശ് ചെന്നിത്തല തന്നെ ഡിവൈഎഫ്‌ഐക്കാരനെന്നും കൂലിത്തല്ലുകാരനെന്നും വിളിച്ചതില്‍ പ്രതികരണവുമായി ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡ്: http://malayalamuk.com/ramesh-chennithala-fb-statement-against-sreejith-friend/
  4. ആ വിവാഹ വാർഷിക ദിനത്തിൽ സമ്മാനവുമായി വരുന്ന പ്രിയതമനെ കാത്തിരുന്ന അഖിലയെ തേടിവന്നത് നിശ്ചലമായ ശരീരം; എവിടെ എന്റെ അച്ഛൻ എന്ന ആ കുരുന്നിന്റെ ചോദ്യത്തിന് മുൻപിൽ കണ്ണീര്‍ മഴയായി മാറുകയാണ് ശ്രീജിത്തിന്റെ ബന്ധുക്കളും…………: http://malayalamuk.com/tragedy-in-sreejith-custody-death-after-his-house/
  5. എസ്‌ഐ ദീപക്ക് അറസ്റ്റില്‍; വരാപ്പുഴ കസ്റ്റഡിമരണം ആരോപണവിധേയനായ എസ്.ഐ നാലാം പ്രതി…: http://malayalamuk.com/varapuzha-murder-si-deepak-arrested/
  6. ബിജു രമേശിനെതിരേ രമേശ് ചെന്നിത്തല നിയമ നടപടിക്ക്: http://malayalamuk.com/chennithala-seeks-legal-steps-against-biju-ramesh/
  7. സൈന്യത്തെ വിളിക്കാൻ പറഞ്ഞപ്പോൾ മുഖ്യമന്ത്രി പുച്‌ഛിച്ചു, അതിൽ കുഴപ്പമില്ല; വിങ്ങിപ്പൊട്ടി രമേശ് ചെന്നിത്തല……: http://malayalamuk.com/kerala-rain-floods-rame-chennithala-press-meet/
  8. ലോകമെങ്ങും ചര്‍ച്ച ചെയ്യുന്ന ബിറ്റ് കോയിന്‍ എന്താണ്? നിങ്ങള്‍ക്കറിയേണ്ട അടിസ്ഥാന വിവരങ്ങള്‍ ഇവിടെ വായിക്കാം: http://malayalamuk.com/what-is-bitcoin/

Source URL: http://malayalamuk.com/chennithala-out-of-answers-at-sreejiths-agitation-as-questions-arised-at-his-visit/