ചേര്‍ത്തലയിലും പരിസര പ്രദേശങ്ങളിലും നിന്നും യുകെയില്‍ വന്നവര്‍ക്ക് പരസ്പരം അറിയുവാനും, സൌഹൃദം പങ്കുവെക്കുവാനും ഒരു വേദി എന്നതിലുപരിയായി സ്വന്തം നാടിന്റെ സ്പന്ദനത്തോടൊപ്പം, പ്രവാസ ജീവിതത്തിലെ സുഖ ദു:ഖങ്ങളെ ചേര്‍ത്തു പിടിച്ചു ഒരുമിച്ചു സഞ്ചരിക്കുവാനൊരു വേദിയായ ചേര്‍ത്തല സംഗമത്തിന്റെ നാലാം വാര്‍ഷിക കൂട്ടായ്മ ജൂണ്‍ മാസം 23 ശനിയാഴ്ച ഓക്‌സ്‌ഫോര്‍ഡ് ഷെയറിലുള്ള ഇസ്ലിപ് വില്ലേജ് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു.

ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തെ താലൂക്കാണ് ചേര്‍ത്തല. ദേശീയപാത 47 ല്‍ ആലപ്പുഴക്കും കൊച്ചിക്കും നടുവില്‍ ചേര്‍ത്തല സ്ഥിതി ചെയ്യുന്നു. ആലപ്പുഴയില്‍ നിന്നും 22 കിലോമീറ്ററും കൊച്ചിയില്‍ നിന്നും 36 കിലോമീറ്ററും അകലെ ആയിട്ടാണ് ചേര്‍ത്തല ടൌണിന്റെ കിടപ്പ്. കിഴക്ക് വേമ്പനാട്ടു കായലും പടിഞ്ഞാറു അറബിക്കടലും കാവല്‍ നില്‍ക്കുന്ന പ്രകൃതിരമണീയമായ പ്രദേശം. തെക്ക് മാരാരിക്കുളം മുതല്‍ വടക്ക് അരൂര്‍ വരെ അറബിക്കടലും വേമ്പനാട്ടുകായലും അതിര് തീര്‍ക്കുന്ന ചേര്‍ത്തല താലൂക്ക് ഭൂപ്രദേശത്തും പരിസരപ്രദേശങ്ങളിലും ജനിച്ചു വളര്‍ന്നവരും പിന്നീട് താമസം മാറ്റിയവരും വിവാഹമോ മറ്റു ബന്ധങ്ങളോ വഴി ചേര്‍ത്തലയുമായി അടുപ്പമുള്ളവരും പഠനമോ ജോലിയോ സംബന്ധമായി ചേര്‍ത്തലയിലും പരിസരപ്രദേശത്തും കഴിഞ്ഞവരുമായ എല്ലാവര്‍ക്കും ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേദമന്യേ ഈ കൂട്ടായ്മയില്‍ പങ്കുചേരാം.

കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംഗമത്തില്‍ ഇനിയും പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവരും താഴെ പറയുന്ന വ്യക്തികളുമായി ബന്ധപ്പെടെണ്ടതാണ്. യുകെയിലെ സാമൂഹ്യ സാംസ്‌കാരിക കലാ സാഹിത്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വളരെയധികം വ്യക്തികള്‍ അംഗങ്ങള്‍ ആയുള്ള ഏക പ്രാദേശിക സംഗമം കൂടിയാണ് ചേര്‍ത്തല സംഗമം. സാജു ജോസഫ് (Woking) 07939262702, ടോജോ ഏലിയാസ് (Feltham) 07817654461.ജോണ്‍ ഐസക് നെയ്യാരപ്പള്ളി (Heathrow) 07903762950,