ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായി തീഹാർ ജയിലിൽ കഴിയുന്ന മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ പുതിയ സന്ദേശം പുറത്ത്. തന്നെ അറസ്റ്റ് ചെയ്ത് നടപടിയില്‍ പ്രതികരണവുമായി ട്വിറ്ററിലൂടെ അദ്ദേഹം. നിക്ക് വേണ്ടി ട്വറ്റ് ചെയ്യാന്‍ കുടുംബത്തോട് അഭ്യര്‍ത്ഥിച്ചുവെന്ന് ആരംഭിക്കുന്ന ട്വീറ്റിൽ കേസിലെ നടപടിക്രമങ്ങളെയും അദ്ദേഹം വിമർശിക്കുന്നുണ്ട്.

കേസില്‍ താന്‍ വേട്ടയാടപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം. താൻ ജയിലിൽ കഴിയേണ്ടി വന്ന ഈ കേസില്‍ ഉള്‍പ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പോലും ഇതുവരെ അറസ്റ്റു ചെയ്യപ്പെട്ടില്ല. പിന്നെ താങ്കളെ മാത്രം എന്തുകൊണ്ട് അറസ്റ്റ് ചെയ്തു എന്ന് ആളുകള്‍ എന്നോട് ചോദിക്കുകയാണ്. എന്നും അദ്ദേഹം പറയുന്നു.

‘കേസില്‍ ഉള്‍പ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പോലും ഇതുവരെ അറസ്റ്റു ചെയ്യപ്പെട്ടില്ല. പിന്നെ താങ്കളെ മാത്രം എന്തുകൊണ്ട് അറസ്റ്റ് ചെയ്തു എന്ന് ആളുകള്‍ എന്നോട് ചോദിക്കുകയാണ്. ഇടപാടിൽ അവസാനം ഒപ്പുവച്ച വ്യക്തി ആയതുകൊണ്ടാണോ? എനിക്ക് ഉത്തരമില്ല”. ചിദംബരത്തിന്റെ ട്വീറ്റ് പറയുന്നു.

ഒരു ഉദ്യോഗസ്ഥനും തെറ്റായി ഒന്നും ചെയ്തിട്ടില്ല. ആരും അറസ്റ്റ് ചെയ്യപ്പെടണം എന്ന് താൻ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കുന്ന മറ്റൊരു ട്വീറ്റും ചിദംബരത്തിന്റെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ജയിലിൽ കഴിയുന്ന ചിദംബരത്തിന്റേതായി ട്വീറ്റുകൾ പുറത്ത് വരുന്നത് നവ മാധ്യമങ്ങളിൽ‍ തർക്കങ്ങൾക്കും വഴിവച്ചട്ടുണ്ട്. ജയിലില്‍ കിടക്കുന്ന ഒരാള്‍ എങ്ങനെ ട്വിറ്റര്‍ ഉപയോഗിക്കുമെന്നായിരുന്നു ഇതിൽ പ്രധാനം. ഇതിന് പിന്നാലെയാണ് തന്റെ അക്കൗണ്ട് നിയന്ത്രിക്കുന്നതിന് കുടുംബാംഗങ്ങളെ അനുവദിച്ചിട്ടുണ്ടെന്ന് ട്വീറ്റില്‍ വ്യക്തമാക്കുന്നത്.

ഓഗസ്റ്റ് 21-ന് രാത്രി ദല്‍ഹിയിലെ വസതിയില്‍ നിന്നും സി.ബി.ഐ സംഘം അറസ്റ്റു ചെയ്ത ചിദംബരത്തെ പ്രത്യേക കോടതി 15 ദിവസം കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇത് അവസാനിച്ചതിനു പിന്നാലെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തീഹാർ ജയിലേക്ക് മാറ്റിയത്.