എട്ടാം ക്ളാസ്സുകാരി പെണ്‍കുട്ടിയുമായി വിവാഹവും ലൈംഗിക ബന്ധവും;  ലണ്ടനിലെ സ്‌കൂൾ അധ്യാപകന് കിട്ടിയത് എട്ടിന്റെ പണി

by News Desk 3 | October 10, 2018 9:17 pm

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്യുകയും കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്ത അധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ലണ്ടന്‍ നോട്ടിക്കല്‍ സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനായ ജോഷിം നൂര്‍  (34) ആണ് പുറത്താക്കപ്പെട്ടത്. 2006ലാണ് നൂര്‍ ലണ്ടൻ നോട്ടിക്കല്‍ സ്‌കൂളിൽ അധ്യാപകനായിരിക്കെ 13 വയസുള്ള ബംഗ്ലാദേശി പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനായി ബംഗ്ലാദേശിലേക്ക് പറന്നത്.

അന്ന് നൂറിന് 22 വയസായിരുന്നു. സ്‌കൂള്‍ അവധിക്കാലത്ത് പെണ്‍കുട്ടിയുടെ അച്ഛന്‍ എടുത്ത പെണ്‍കുട്ടിയുടെ വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാണ് ജോഷിം നൂര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ പെൺകുട്ടിക്ക് പതിനെട്ട് തികഞ്ഞു എന്ന് പറഞ്ഞു എന്നെ പറ്റിക്കുകയായിരുന്നു എന്നാണ് നൂർ കവെൻട്രിയിൽ വച്ച് നടന്ന ടീച്ചിങ്ങ് റെഗുലേഷൻ അധികാരികളുടെ സമിതിക്ക്  മുൻപിൽ വാദിച്ചത്. എന്നാൽ സ്‌കൂളിൽ പഠിപ്പിക്കുന്ന നൂറിൻറെ വാദഗതികൾ കമ്മീഷൻ തള്ളുകയായിരുന്നു.

വിവാഹ ദിവസത്തിന് മൂന്ന് ദിവസം മുൻപേ താൻ എട്ടാം ക്ലാസിലാണ് പഠിക്കുന്നതെന്നും 13 വയസ്സ് മാത്രമാണ് പ്രായം എന്നും അറിയിച്ചതായി പെൺകുട്ടി പോലീസിനെ എഴുതി അറിയിച്ചിരുന്നു. നൂര്‍ പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു എന്ന കാര്യം നിരാകരിച്ചില്ല. പിന്നീട് ലണ്ടനിൽ താമസമാക്കിയ നൂർ അടുത്തുള്ള കുടുംബാസൂത്രണ ആശുപത്രിയിലെത്തി ഗര്‍ഭ നിരോധന ഗുളിക കഴിക്കാന്‍ പ്രേരിപ്പിക്കുകയുമായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിനോട് പറയുകയും തെളിവ് കണ്ടെത്തുകയും ചെയ്‌തു.

2013ലാണ് പെണ്‍കുട്ടി നൂറിനെതിരെ പരാതി നല്‍കിയത്. തുടർന്ന് പോലീസ് നടത്തിയ വൈദ്യ പരിശോധനയില്‍ വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് തെളിഞ്ഞു. ഇതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ റെഗുലേറ്ററി കമ്മീഷൻ നൂറിനെ സ്‌കൂളില്‍ നിന്നും പുറത്താക്കിയതും അധ്യാപന ജോലിക്ക്  ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയതും. ഇവർ എത്ര നാൾ ഒരുമിച്ചു ജീവിച്ചുവെന്നോ കുട്ടികൾ എത്രയെന്നോ ഉള്ള വിവരങ്ങൾ ഒന്നും ലഭ്യമല്ല.

 

Endnotes:
  1. എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം; കുറ്റപത്രത്തില്‍ വെളിപ്പെടുന്നത് ക്രൂരതയുടെ ഭയാനക മുഖം: http://malayalamuk.com/asifa-case-culprits-cruel-face-revealed/
  2. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  3. പറശ്ശിനിക്കടവ് കൂട്ടബലാല്‍സംഗം: മകളുടെ നഗ്നത കാണാൻ കുളിമുറിയിൽ ദ്വാരം ഉണ്ടാക്കി അച്ഛൻ, മുഖ്യ പ്രതികളുടെ അറസ്റ്റോടെ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തേക്ക്: http://malayalamuk.com/kannur-parassinikadavu-girl-brutal-rape-case-follow-up/
  4. രാത്രിയിൽ വന്യമൃഗങ്ങൾ പിടികൂടാതിരിക്കാൻ പെൺകുട്ടിയെ മരത്തിൽ 10 അടിയോളം ഉയരത്തില്‍ കയറ്റി ഇരുത്തും; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി മധുവിധു 23 ദിവസമായി കാട്ടിൽ, ടാർസൺ സിനിമക്കഥയെ വെല്ലുംവിധം ടാർസൻ അപ്പുവിന്റെ ജീവിതം: http://malayalamuk.com/appukuttan-moolamattom-lovers-who-eloped-and-stayed-in-the-forest-for-23-days/
  5. “താമരശ്ശേരി, ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. ശവമഞ്ചം വഹിച്ചുകൊണ്ട്  അതിന്റെ പിറകില്‍ കുന്തിരിക്കം വീശി, പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി എന്‍റെ ശവസംസ്‌ക്കാരം  ചെയ്തു. ഗാഡ് ഗില്‍ റിപ്പോർട്ടിനെ അനുകൂലിച്ചതിനാൽ…: http://malayalamuk.com/p-t-thomas-mla-shares-the-bitter-experiences-he-faced-for-supporting-gadgil-report/
  6. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 30 ലുധിയാനയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക്: http://malayalamuk.com/autobiography-of-karoor-soman-part-30/

Source URL: http://malayalamuk.com/child-marriage-teacher-get-punished-at-london/