ജോഷി വല്ലൂര്‍

ബ്ലാക്പൂള്‍: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പഞ്ചവത്സര പദ്ധതിയിലെ ആദ്യ വര്‍ഷം കുട്ടികളുടെ വര്‍ഷമായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നതിന്‍ പ്രകാരം സെന്റ് ജോണ്‍ വിയാനി പള്ളിയില്‍ റവ.ഫാദര്‍ മാത്യു പിണക്കാട്ടിന്റെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ ബലിയും കുട്ടികളുടെ വര്‍ഷാരംഭവും ഒരു പുതിയ അനുഭവവമായി വിശ്വാസികള്‍ അറിയിച്ചു. സെന്റ് ജോണ്‍ വിയാനി ഇടവക വികാരി ഫാ. ജാനൂസ് കോപെകും വിശ്വാസ പരിശീലന പ്രഥമ അധ്യാപകന്‍ സിബിച്ചന്‍ കുര്യാക്കോസും പള്ളി കൈക്കാരന്‍ റ്റോമി ഔസേഫും കുട്ടികളുടെ പ്രതിനിധികളായി എയ്ഡന്‍ വല്ലൂരും വിക്ടോറിയ ജിമ്മിയും തിരിതെളിച്ച് കുട്ടികളുടെ വര്‍ഷാരംഭത്തിന് തുടക്കമിട്ടു.

സെന്റ് ജോണ്‍ വിയാനി അസിസ്റ്റന്റ് വികാരിയും സീറോ മലബാര്‍ എപ്പാര്‍ക്കിക്കുവേണ്ടി ഒത്തിരി സഹായങ്ങള്‍ നല്‍കുകയും ചെയ്ത ഫാ. ഡാനിയല്‍ ഇറ്റിയാന്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ വചനപ്രഘോഷണം നടത്തി. ഈ പഞ്ചവത്സര പദ്ധതിയില്‍ കുട്ടികളുടെ വര്‍ഷം ആദ്യ തന്നെ തെരഞ്ഞെടുത്ത മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ തീരുമാനത്തെ ഫാ. ഡാനിയല്‍ പ്രശംസിക്കുകയുണ്ടായി. വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ കുട്ടികള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും സീറോ മലബാര്‍ രൂപത ഈ രാജ്യത്തെ ക്രിസ്തീയ വിശ്വാസികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകളെയും ഫാ. ഡാനിയല്‍ അനുസ്മരിക്കുകയുണ്ടായി.

ബ്ലാക്പൂളില്‍ ശനിയാഴ്ചകളില്‍ കുട്ടികള്‍ക്കായി നടത്തി വരുന്ന ക്രിസ്തീയ വിശ്വാസ പരിശീലനം ഈ രാജ്യത്തെ വിശ്വാസികള്‍ക്കും മാതൃകയാണ്. ബുധനാഴ്ചകളിലും ഞായറാഴ്ചകളിലും നടത്തിവരുന്ന വിശുദ്ധ കുര്‍ബാനയും അതുപോലെ തന്നെ ഡിസംബര്‍ 24ന് രാത്രി 8 മണിക്ക് ആഘോഷമായ ക്രിസ്മസ് കുര്‍ബാനും ഡിസംബര്‍ 31ന് രാത്രി 8 മണിക്ക് വിശുദ്ധ കുര്‍ബാനയും വര്‍ഷാരംഭ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ് എന്ന് ഫാ. മാത്യു പിണക്കാട്ടും പള്ളിക്കമ്മിറ്റിയും അറിയിച്ചു.