ലണ്ടന്‍: അനുതാപത്തിന്റെയും, ജീവിത നവീകരണത്തിന്റെയും വിശുദ്ധ വാരത്തിലേക്കു കടന്നിരിക്കുന്ന ക്രൈസ്തവ വിശ്വാസികള്‍ക്ക് അനുതപിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ലണ്ടനില്‍ നിന്നും അതിമനോഹരമായഒരു ക്രിസ്തീയ ഭക്തി ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആരാധന ക്രമസംഗീതത്തിന്റെ ചുമതലയുള്ള റവ.ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല രചന നിര്‍വഹിച്ചു ക്രിസ്തീയ ഭക്തിഗാന രംഗത്ത് സമാനതകള്‍ ഇല്ലാത്ത അയ്യായിരത്തോളം ഗാനങ്ങള്‍ക്ക് രചനയും സംഗീതവും നിര്‍വഹിച്ചിട്ടുള്ള ചങ്ങനാശേരി അതിരൂപതയുടെ സെഹിയോന്‍ ധ്യാന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ ഷാജി തുമ്പേചിറയില്‍ സംഗീതം നിര്‍വഹിച്ചു ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിജയിയും, ചലച്ചിത്ര പിന്നണി ഗായകനുമായ നജീം അര്‍ഷാദ് ആലപിച്ച’ അഴുകാന്‍ മനസ്സാകും ധാന്യ മണികളെ പുതുജീവന്‍ അവകാശമായി നുകരൂ’ എന്നു തുടങ്ങുന്ന ഏറ്റവും പുതിയ ഈസ്റ്റര്‍ മെലഡി വിശ്വാസികള്‍ ഇതിനോടകം ഏറ്റെടുത്തിരിക്കുന്നു, എളിമയുടെയും, വിനയത്തിന്റെയും സന്ദേശം വളരെ ലളിതമായി മനുഷ്യ മനസിലേക്ക് പകര്‍ന്നു നല്‍കുന്ന ഈ ഗാനം സെലിബ്രന്റ്സ് ഇന്ത്യക്കു വേണ്ടി പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് യു കെ മലയാളിയായ ഷൈമോന്‍ തോട്ടുങ്കല്‍ ആണ്.

അമ്മെ അമ്മെ തായേ , അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല , എന്നമ്മയെ ഓര്‍ക്കുമ്പോള്‍.. ഉള്‍പ്പടെ പ്രശസ്തമായ നിരവധി ഭക്തി ഗാനങ്ങള്‍ക്ക് ജന്മം നല്‍കിയ ഷാജി തുമ്പേച്ചിറ അച്ചനും , കഴിഞ്ഞ ക്രിസ്മസിന് ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രവിച്ച ‘ബേത് ലഹേം താഴ്വര തഴുകി വരുന്ന’ , വൈദിക വര്‍ഷത്തില്‍ പുറത്തിറങ്ങിയ ദി പ്രീസ്‌റ് എന്ന ആല്‍ബത്തിലെ ശാന്തിതന്‍ തീരം അണയുന്നു , ഉള്‍പ്പടെ നിരവധി ഗാനങ്ങളുടെ സൃഷ്ടാവായ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല യും ഒരുമിച്ചു ഒരുക്കിയ ഈ ഗാനം ഇതിനോടകം തന്നെ നല്ല പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത് . ഷാജി തുമ്പേച്ചിറ അച്ചന്റെ തന്നെ ഏറെ പ്രശസ്തമായ പളുങ്കുകടല്‍ എന്ന ആല്‍ബത്തിലെ സങ്കടങ്ങള്‍ എന്ന ആല്‍ബത്തിലും , മറ്റു ചില ക്രിസ്തീയ ആല്‍ബങ്ങളിലും പാടി അഭിനയിച്ചിട്ടുള്ള യു കെ യിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനായ ഷൈമോന്‍ തോട്ടുങ്കല്‍ നിര്‍മ്മാണവും നിര്‍വഹിച്ച ഈ ഗാനം യു കെ മലയാളികള്‍ ഈ വിശുദ്ധ വാരത്തില്‍ ഏറ്റെടുക്കുമെന്ന് നിസംശയം പായാം .

പാട്ടിന്റെ വീഡിയോ ആല്‍ബം കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക .