പാതിരാ കുര്‍ബാനയുടെ നിറവില്‍ യുകെ മലയാളികള്‍ ക്രിസ്തുമസ്സ് ആഘോഷിച്ചു.

പാതിരാ കുര്‍ബാനയുടെ നിറവില്‍ യുകെ മലയാളികള്‍ ക്രിസ്തുമസ്സ് ആഘോഷിച്ചു.

ഷിബു മാത്യൂ.

അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം….
യുകെ മലയാളികള്‍ ക്രിസ്തുമസ്സ് ആഘോഷിച്ചു. പതിവിന് വിപരീതമായി ശക്തമായ കാറ്റിലും മഴയിലുമാണ് മലയാളി സമൂഹം ഇത്തവണ പാതിരാ കുര്‍ബാനയ്ക്ക് ദേവാലയങ്ങളിലെത്തിയത്. പലയിടങ്ങളിലും തിരുപ്പിറവിശുശ്രൂഷകള്‍ നേരത്തേ തന്നെ നടന്നിരുന്നു. മഞ്ഞില്‍ കുളിച്ച രാത്രിയില്‍ വെറുമൊരു കാലിതൊഴുത്തില്‍ പിറന്ന ഉണ്ണിയേക്കാണാന്‍ വിശ്വാസികള്‍ക്ക് കാലാവസ്ഥ ഒരു പ്രശ്‌നമായിരുന്നില്ല. കേരള തനിമയിലുള്ള പുല്‍ക്കൂടും പാശ്ചാത്യര്‍ കണ്ട പുല്‍ക്കൂടും, നക്ഷത്രങ്ങളും ദീപാലങ്കാരങ്ങള്‍ കൊണ്ടും അനുഗ്രഹീതമായിരുന്നു പാതിരാ കുര്‍ബാന. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ജനനവും മറ്റ് ക്രൈസ്തവ സമൂഹങ്ങളുടെ കൂട്ടായ വിശ്വാസത്തിന്റെ ഫലമായുള്ള ഇടവകകളുടെ രൂപീകരണവും ഈ വര്‍ഷത്തെ ക്രിസ്തുമസ്സിന്റെ പ്രത്യേകയാണ്. കേരളത്തനിമയിലുള്ള ക്രിസ്തുമസ്സാഘോഷത്തെ പാശ്ചാത്യര്‍ക്ക് പരിചയപ്പെടുത്താനുള്ള ഒരവസരം കൂടിയായി ഈ വര്‍ഷത്തെ ക്രിസ്തുമസ്സാഘോഷത്തെ മലയാളികള്‍ മാറ്റി. മലയാളികള്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്ന ദേവലയങ്ങളിലെ കേരള ശൈലിയിലുള്ള പുല്‍ക്കൂടും നക്ഷത്രങ്ങളും ദീപകാഴ്ചകളും പാശ്ചാത്യര്‍ക്ക് പുത്തന്‍ അനുഭവമായി മാറി. ഒട്ടുമിക്ക ദേവാലയങ്ങളിലും കേരളത്തനിമയില്‍ ഉയരത്തില്‍ തൂക്കിയ നക്ഷത്രങ്ങള്‍ കാണുവാന്‍ സാധിച്ചു.

മലയാളം യുകെ തയ്യാറാക്കിയ യു കെ മലയാളികളുടെ ക്രിസ്തുമസ്സാഘോഷകളിലേയ്ക്ക്…

വെസ്റ്റ് മിനിസ്റ്റര്‍ രൂപത:father-thomas-parayadiyil
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത വികാരി ജനറാള്‍ റവ. ഡോ. തോമസ് പാറയടിയില്‍ വെസ്റ്റ് മിനിസ്റ്റര്‍ രൂപതയിലെ സെന്റ്105_1482636637170 ജോസഫ് ചര്‍ച്ച് ബെഡ് വെല്‍ സ്റ്റീവനേജിലാണ് പാതിരാ കുര്‍ബാനയര്‍പ്പിച്ചത്. രാത്രി പന്ത്രണ്ട് മണിക്കാരംഭിച്ച വിശുദ്ധ കുര്‍ബാനയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. വളരെ പ്രതികൂലമായ കാലാവസ്ഥയിലും വിശ്വാസികള്‍ പാതിരാ കുര്‍ബാനയില്‍ സംബന്ധിക്കാന്‍ എത്തിയത് ശ്രദ്ധേയമായി. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത പിറന്നതിനു ശേഷമുള്ള ആദ്യത്തെ ക്രിസ്തുമസ്സിന്റെ സന്തോഷത്തിലായിരുന്നു പുതിയ രൂപതയുടെ വികാരി ജനറാള്‍ റവ. ഡോ. തോമസ് പാറയടിയില്‍. തിരുപിറവിയുടെ സന്ദേശം ഡോ. പാറയടിയില്‍ വിശ്വാസികള്‍ക്ക് നല്‍കി. തിരുപ്പിറവിശുശ്രൂഷകള്‍ക്ക് ശേഷം സ്‌നേഹവിരുന്നും നടന്നു.

img-20161224-wa0061കേംബ്രിഡ്ജ്;
ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ കേംബ്രിഡ്ജ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലാണ് തിരുപ്പിറവിശുശ്രൂഷകളില്‍ പങ്കു ചേര്‍ന്നത്. ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കേംബ്രിഡ്ജ് ബര്‍മ്മിംഗ്ഹാം ഇടവക വികാരി റവ. ഫാ. ഹാപ്പി ജേക്കബാണ് തിരുപ്പിറവി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്. വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയോടെ തിരുപ്പിറവിശുശ്രൂഷകളാരംഭിച്ചു. കേംബ്രിഡ്ജും പരിസര പ്രദേശങ്ങളില്‍ നിന്നുമായി നിരവധി വിശ്വാസികള്‍ തിരുപ്പിറവിശുശ്രൂക്ഷകളില്‍ പങ്കെടുത്തു. ഫാ. ഹാപ്പി ജേക്കബ് തിരുപ്പിറവി സന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം തീജ്വാല ശുശ്രൂഷയും നടന്നു. സ്‌നേഹവിരുന്നോടെ തിരുപ്പിറവി ശുശ്രൂഷകള്‍ അവസാനിച്ചു.

ലീഡ്‌സ്:

ലീഡ്‌സ് രൂപതയിലെ സീറോ മലബാര്‍ വിശ്വാസികള്‍ തങ്ങളുടെ ഇടവക ദേവാലയമായ സെന്റ് വില്‍ഫ്രിഡ്‌സ് ചര്‍ച്ചില്‍ പാതിരാക്കുര്‍ബാനയില്‍ പങ്കു ചേര്‍ന്നു. രാത്രി ഒമ്പതു മണിക്ക് ഇടവകയുടെ കീഴിലുള്ള ആറ് കമ്മ്യൂണിറ്റികളില്‍ നിന്നുമുള്ള

img-20161224-wa0059കരോള്‍ ഗാനത്തോടെ ശുശ്രൂഷകള്‍ ആരംഭിച്ചു. ഇടവക വികാരി റവ. ഫാ. മാത്യൂ മുളയൊലിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടന്നു. ഫാ. ജോണ്‍ ചൊള്ളാനി. കപ്പൂച്ചിന്‍ തിരുപ്പിറവി സന്ദേശം നല്‍കി. പ്രശസ്ത വചനപ്രഘോഷകനായാ ഫാ. ജോണ്‍ ചൊള്ളാനിയുടെ വാക്കുകള്‍ തിരുപ്പിറവി ശുശ്രൂഷകളില്‍ പങ്കെടു
img-20161224-wa0056
ത്ത വിശ്വാസ സമൂഹത്തിന് യഥാര്‍ത്ഥ പുല്‍ക്കൂട് എന്താണെന്ന് വെളിപ്പെടുത്തി കൊടുത്തു. ദൈവം മനുഷ്യനായി അവതരിച്ചത് എന്തിന്?..
മനുഷ്യത്വത്തിന്റെ പൂര്‍ത്തീകരണം… നഷ്ടപ്പെട്ടത് മനുഷ്യത്വത്തിന്റെ ക്വാളിറ്റിയാണ്… ദൈവം ചെറുതായി മനുഷ്യനായത് നമ്മള്‍ ദൈവത്തോളം വലുതാകാന്‍ വേണ്ടി… ദൈവവും മനുഷ്യനും കണ്ടുമുട്ടുന്ന സ്ഥലമാണ് പുല്‍ക്കൂട്… വാക്കിലും പ്രവര്‍ത്തിയിലും ചിന്തയിലുമാണ് പുല്‍ക്കൂട് മറ്റുള്ളവര്‍ക്ക് മുമ്പില്‍ കാണിച്ചു കൊടുക്കേണ്ടത്… ക്രിസ്തുഗ്രഹണത്തിന്റെ കാലമാണിത്… ക്രിസ്ത്യാനികളുടെ ഹൃദയത്തില്‍ തറയ്ക്കുന്ന സന്ദേശമായിരുന്നു പ്രസംഗത്തിലുടനീളം നിറഞ്ഞു നിന്നത്.
വളരെ പ്രതികൂലമായ കാലാവസ്ഥ ആയിരുന്നെങ്കിലും സെന്റ്. വില്‍ഫ്രിഡ്‌സ് ദേവാലയം വിശ്വാസികളാല്‍ നിറഞ്ഞിരുന്നു. ആറ് കമ്മ്യൂണിറ്റികളില്‍ നിന്നുമായി നൂറുകണക്കിനാളുകള്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു. പന്ത്രണ്ട് മണിയോടെ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു. തുടര്‍ന്ന് സ്‌നേഹ കൂട്ടായ്മ നടന്നു. ഇടവകയിലെ കുടുംബങ്ങള്‍ സംയുക്കമായി ഉണ്ടാക്കിയ രുചിയേറിയ ഭക്ഷണം കിസ്തുമസ്സ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ലീഡ്‌സ് രൂപതയിലെ വിശ്വാസ സമൂഹത്തിന് ഇടവക വികാരി റവ. ഫാ. മാത്യൂ മുളയൊലില്‍ ക്രിസ്തുമസ്സാശംസകള്‍ നേര്‍ന്നു. ഇന്ന് രാവിലെ 10.30 ന് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതാണെന്നറിയ്ച്ചിട്ടുണ്ട്.

സ്‌കോട്‌ലാന്റ്:

img-20161225-wa0013-1മദര്‍ വെല്‍ രൂപതയില്‍ ബേണ്‍ ബാങ്ക് സെന്റ്. കത്‌ബേര്‍ട്‌സ് ചര്‍ച്ചിലാണ് സീറോ മലബാര്‍ വിശ്വാസികള്‍ തിരുപിറവിശുശ്രൂഷകളില്‍ പങ്കെടുത്തത്. വൈകിട്ട് പത്ത് മണിക്ക് റവ.ഫാ. ജോസഫ് വെമ്പാടും തറയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ ശുimg-20161225-wa0011-1ശ്രൂഷകള്‍ ആരംഭിച്ചു. ഇടവകയ്ക്കകത്തു നിന്നും പുറത്തു നിന്നുമായി മുന്നൂറില്‍പ്പരം വിശ്വാസികള്‍ തിരുപ്പിറവി ശുശ്രൂഷകളില്‍ പങ്കു ചേര്‍ന്നു. ഫാ. ജോസഫ് വെമ്പാടുംതറ വിശ്വാസ സന്ദേശം നല്‍കി. പുല്‍ക്കൂട് നിര്‍മ്മാണത്തില്‍ ശ്രദ്ധേയരായ മദര്‍ വെല്‍ രൂപതയിലെ സീറോ മലബാര്‍ സമൂഹം ഇത്തവണയും മനോഹരമായ പുല്‍ക്കൂട് തീര്‍ത്തു. പാശ്ചാത്യര്‍ക്ക് അത്ഭുതമായ പുല്‍ക്കൂടിന്റെ മുമ്പില്‍ നിന്ന് നിരവധിയാളുകള്‍ ചിത്രങ്ങള്‍ എടുക്കുന്നത് കാണാമായിരുന്നു. സ്‌കോട്‌ലാന്റിലെ കഴിഞ്ഞ വര്‍ഷത്തെ പുല്‍ക്കൂടും ജനശ്രദ്ധ നേടിയിരുന്നു. ഫാ. ജോസഫ് വെമ്പാടും തറയുടെ നേതൃത്വത്തില്‍ സ്‌കോട്‌ലാന്റിലെ സീറോ മലബാര്‍ വിശ്വാസ സമൂഹം വളരുകയാണ്.

img-20161224-wa0043
മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ക്ക് ക്രിസ്തുമസ്സാശംസകള്‍…

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,506

More Latest News

അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ഇന്ത്യന്‍ സൈനികനെ പാകിസ്താന്‍ വിട്ടയച്ചു

കഴിഞ്ഞ സെപ്റ്റംബറില്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ എത്തിയ ഇന്ത്യന്‍ സൈനികനെ മോചിപ്പിച്ചു. ചന്ദു ബാബുലാല്‍ ചൗഹാന്‍ എന്ന സൈനികനെയാണ് പാകിസ്താന്‍ മോചിപ്പിച്ചത്. സൈനികനെ ഉച്ചയ്ക്ക് രണ്ടരയോടെ വാഗാ അതിര്‍ത്തിയില്‍ വെച്ച് ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു.കഴിഞ്ഞ സെപ്റ്റംബര്‍ 29നാണ് ചന്ദു ബാബുലാല്‍ ചൗഹാന്‍ അതിര്‍ത്തി കടന്നത്.ഇന്ത്യ-പാക്ക് സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ സൈനികനെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചത്

വിവാഹത്തിനുമുമ്പുള്ള ലൈംഗിക ബന്ധത്തിന് വിദ്യാസമ്പന്നയായ പെണ്‍കുട്ടി തയാറായാല്‍ ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്നു ഹൈക്കോടതി; പ്രതിക്ക് ജാമ്യം

വിവാഹത്തിന് മുമ്പുള്ള ലൈംഗികതയില്‍ വിദ്യാസമ്പന്നയായ പെണ്‍കുട്ടി തയാറായാല്‍ ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ ബാധ്യതയുണ്ടെന്നു ബോംബെ ഹൈക്കോടതിയുടെ കോടതിയുടെ വിധി. 21 വയസുകാരനായ കാമുകന്‍ വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന പരാതിയുമായി എത്തിയ പെണ്‍കുട്ടിയെയാണു കോടതി അധിക്ഷേപിച്ചത്. പെണ്‍കുട്ടിയുടെ പരാതിക്കു വില കല്‍പിക്കാതെ യുവാവിന് ജസ്റ്റിസ് മൃദുല ഭത്കര്‍ ജാമ്യം അനുവദിച്ചു.

മാതാപിതാക്കള്‍ രണ്ടു വഴിക്ക് പോയി; മഞ്ചേരിയില്‍ ഒരു ഫ്ലാറ്റിലെ രണ്ടു കുട്ടികള്‍ മാസങ്ങളായി കഴിഞ്ഞത്

അച്ഛനും അമ്മയും സ്വന്തം വഴിക്ക് പോയപ്പോള്‍ അനാഥരായി രണ്ടു കുട്ടികള്‍ ദിവസങ്ങളോളം അടച്ചിട്ട ഫ്ലാറ്റില്‍. മഞ്ചേരിക്കടുത്തുള്ള ഒരു ഫ്ലാറ്റിലാണ് പത്താം ക്ലാസുകാരിയും ഏഴാം ക്ലാസുകാരനും ദിവസങ്ങളായി ആരുമില്ലാതെ ഒറ്റയ്ക്ക് കഴിഞ്ഞത് .ഒടുവില്‍ കുട്ടികളെ ജില്ലാ ബാല സംരക്ഷണ യൂണിറ്റ് എത്തിയാണ് ഫ്ലാറ്റില്‍ നിന്നും കൂട്ടികൊണ്ട് പോയത് .

എട്ടാം ക്ലാസുകാരന്‍ ഒമ്പതുകാരനെ കൊന്നു മാംസം ഭക്ഷിച്ചു; പഞ്ചാബില്‍ നിന്നൊരു ഞെട്ടിക്കുന്ന സംഭവം

ഒമ്പത് വയസുകാരനെ കൊന്നു തിന്ന ‘നരഭോജി’യായ കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ലുധിയാനയിലെ ദുഗ്രിയിലുള്ള 16 കാരനെയാണ് പോലീസ് പിടികൂടിയത്. അയല്‍വാസിയായ ദീപു കുമാര്‍ എന്ന ബാലനെയാണ് ഈ കുട്ടി കൊന്ന് തിന്നത്. കഴിഞ്ഞ തിങ്കളാഴ്ച ദീപുവിനെ കാണാതായിരുന്നു. പിറ്റേന്ന് ഇവര്‍ താമസിക്കുന്ന ദുഗ്രി ഏരിയയിലെ ആളൊഴിഞ്ഞ സ്ഥലത്ത് തലയറുത്ത നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ നിന്നാണ് പോലീസിന് വിവരങ്ങള്‍ ലഭിച്ചത്.

സഹോദരിയുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ്‌ ചെയ്തു ബ്ലാക്ക്‌മെയില്‍ ചെയ്തു; ചോദ്യം ചെയ്യാനെത്തിയ സഹോദരന്‍ ബിരുദ

വാക്കേറ്റത്തിനിടെ പ്ലസ്‌ടു വിദ്യാര്‍ഥിയുടെ ബിയര്‍ കുപ്പി കൊണ്ടുള്ള തലയ്‌ക്കടിയേറ്റു ബിരുദ വിദ്യാർത്ഥിയായ യുവാവ്‌ മരിച്ച സംഭവത്തിന്റെ തുടക്കം സഹോദരിയെ ശല്യപ്പെടുത്തിയതിൽ നിന്ന്.സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ്‌ടു വിദ്യാര്‍ഥി പോലീസ്‌ കസ്‌റ്റഡിയില്‍. അറക്കുളം സെന്റ്‌ ജോസഫ്‌ കോളജിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ്‌ ബിരുദ വിദ്യാര്‍ഥി, വണ്ടമറ്റം അമ്പാട്ട്‌ സോമന്റെയും വിലാസിനിയുടെയും മകന്‍ അര്‍ജുനാ (20)ണ്‌ മരിച്ചത്‌. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അര്‍ജുന്‍ ഇന്നലെ ഉച്ചയോടെയാണ്‌ മരിച്ചത്‌.

ആരാധന മൂത്ത് പോണ്‍ നടിയുടെ മുഖം കാലില്‍ പച്ചകുത്തി;പകരം ആരാധകന് താരം നല്‍കിയത്

താരങ്ങളോടുള്ള ആരാധന മൂത്താല്‍ ആരാധകര്‍ എന്തും ചെയ്യാന്‍ തയാറാവുന്നത് പതിവാണ്. അക്കൂട്ടത്തില്‍ ലെബനീസ് നീലച്ചിത്ര നടിയായ മിയ ഖലീഫയ്ക്കും കിട്ടി പുതിയൊരു ആരാധകന്‍. താരത്തിന്റെ മുഖം കാലില്‍ പച്ച കുത്തിയിരിക്കുകയാണ് ആരാധകന്‍. അതും മായ്ച്ചുകളയാന്‍ പറ്റാത്ത തരത്തില്‍.എന്നാല്‍ ഈ ആരാധകന് മിയ ഖലീഫ നല്‍കിയ ‘സമ്മാന’മാകട്ടെ നല്ല ചീത്തവിളിയും. സമൂഹമാധ്യമത്തിലൂടെയാണ് മിയ തന്റെ മുഖം പച്ച കുത്തിയതിന് ആരാധകനെ ചീത്ത വിളിച്ചത്. ഇഡിയറ്റ് എന്നാണ് തന്നെ ഇത്രയേറെ സ്‌നേഹിക്കുന്ന ആരാധകനെ മിയ വിളിച്ചത്.

ബിഗ് ബാഷ് ലീഗ് മത്സരത്തിനിടയിൽ ബ്രെൻഡൻ മക്കുല്ലത്തിന്റെ തൊണ്ടയിൽ ചൂയിങ്ങ്ഗം കുടുങ്ങി, പിന്നെ വീഡിയോ

ബാറ്റ് ചെയ്തു കൊണ്ടിരുന്ന ചൂയിങ്ഗം തൊണ്ടയില്‍ കുടുങ്ങിയ മുന്‍ ന്യുസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലം ഗ്രൗണ്ടില്‍ വിവശനായി. ഛര്‍ദ്ദിയും ചുമയും അനുഭവപ്പെട്ട താരം അല്‍പസമയം ബാറ്റിങ് നിര്‍ത്തിവെക്കുകയും ചെയ്തു. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് 20/20 ലീഗില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന ബ്രിസ്‌ബെയ്ന്‍ മെല്‍ബണ്‍ റിനീഗേഡ്‌സ് മത്സരത്തിനിടയിലായിരുന്നു സംഭവം. ബ്രിസ്‌ബെയ്‌നുവേണ്ടി കളത്തിലിറങ്ങിയ മക്കല്ലം കളി തുടരുകയും18 പന്തില്‍ 50 റണ്‍ നേടുകയും ചെയ്‌തെങ്കിലും ഒരു റണ്ണിന് ടീം പരാജയപ്പെട്ടു.

എമ്പാടും ട്രംപ് വിരുദ്ധ പ്രകടനങ്ങള്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാരോഹണത്തില്‍ യുകെ പ്രതികരിച്ചത് ഇങ്ങനെ

ലണ്ടന്‍: അമേരിക്കയുടെ 45-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റപ്പോള്‍ യുകെ ജനത പ്രതിഷേധ പ്രകടനങ്ങളുമായാണ് വരവേറ്റത്. ലണ്ടനിലെ അമേരിക്കന്‍ എംബസിക്കു പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തില്‍ 2000ത്തിലേറെ ആളുകള്‍ പങ്കെടുത്തു. ഗ്ലാസ്‌ഗോ, എഡിന്‍ബര്‍ഗ്, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ 1500ലേറെ ആളുകള്‍ പങ്കെടുത്തുവെന്നാണ് വിവരം. രാജ്യത്തെ മറ്റു പ്രമുഖ നഗരങ്ങളിലും പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നു.

ജെല്ലിക്കെട്ട് പ്രതിഷേധകരെ അഭിനന്ദിച്ചു മമ്മൂട്ടിയും; ‘ഈ പ്രക്ഷോഭം ഇന്ത്യയ്ക്ക് മാതൃക’

ഏതെങ്കിലും ഒരു രാഷ്ട്രീയ ഇടപ്പെടലുകളോ പിന്തുണയോ ഇല്ലാതെ, ഒരു നേതാക്കളുടെയും മാര്‍ഗനിര്‍ദ്ദേശമില്ലാതെ, മതത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ അടിസ്ഥാനത്തിലുള്ള യാതൊരു വിവേചനവും ഇല്ലാതെ, ആക്രമണത്തിന്റെ പാതയില്‍ അല്ലാതെ, ലക്ഷക്കണക്കിന് ആളുകള്‍ ഒരു കാര്യത്തിനു വേണ്ടി തമിഴ്‌നാട്ടില്‍ ഒരുമിച്ചിരിക്കുന്നു. ഈ പ്രക്ഷോഭം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയാണ്. അഭിനന്ദനങ്ങള്‍ സുഹൃത്തുക്കളെ'

ഹോസ്പിറ്റലിൽ സ്ഥിര താമസമാക്കിയ രോഗിയെ പുറത്താക്കാൻ കോടതി ഉത്തരവ്.

രണ്ടു വർഷം ഹോസ്പിറ്റൽ വീടാക്കി മാറ്റിയ രോഗി ഒടുവിൽ പുറത്തായി. കോടതി ഉത്തരവിലൂടെ ആണ് മുൻ രോഗിയെ പുറത്താക്കിയത്. നോർഫോൾക്കിലാണ് സംഭവം. 2014 ആഗസ്റ്റിലാണ് രോഗി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്. രോഗം ഭേദമായെന്നും വീട്ടിൽ പോകാൻ ഫിറ്റാണെന്നും ഡോക്ടർമാർ സർട്ടിഫൈ ചെയ്തെങ്കിലും രോഗി ഡിസ്ചാർജ് വാങ്ങി പോകാൻ വിസമ്മതിച്ചു.

സൗത്താംപ്ടനില്‍ നിര്യാതനായ സിജോയ് ജോസഫിന് യുകെ മലയാളികള്‍ ഇന്ന് വിട നല്‍കി; അന്ത്യോപചാരം അര്‍പ്പിക്കാന്‍

കഴിഞ്ഞ ഒന്‍പതാം തീയതി യുകെയിലെ സൗത്താംപ്ടണില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ ഇടുക്കി, തോടുപുഴ കരിമണ്ണൂര്‍ സ്വദേശി കാനാട്ട്, സിജോയ് ജോസഫ് (42)ന്‍റെ മൃതദേഹം ഇന്നു ശനിയാഴ്ച്ച രാവിലെ പത്തു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പൊതുദര്‍ശനുത്തിന് വച്ചു. സൗത്താംപ്ടണിലെ ഹോളി ഫാമിലി പള്ളിയിലാണ് സിജോയിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്. വിവിധ മലയാളി അസോസിയേഷനുകളും, സമൂഹത്തിന്‍റെ നാന തുറയിലുള്ളവരും മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

വെസ്റ്റ്‌ വെയില്‍സ് മലയാളി അസോസിയേഷന് നവ നേതൃത്വം; ജിജോ മാനുവല്‍ പ്രസിഡണ്ട്; സജി ജോസഫ്

വെസ്റ്റ് വെയില്‍സിലെ കാര്‍മാര്‍ത്തന്‍ ഷെയര്‍, കാര്‍ഡിഗന്‍ ഷെയര്‍, പെംബ്രോക് ഷെയര്‍, എന്നീ കൗണ്ടികളിലെ മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മയായ ഡബ്ലുഡബ്ലുഎംഎ (വെസ്റ്റ്‌ വെയില്‍സ് മലയാളി അസോസിയേഷന്‍) വിജയകരമായ ഏഴാം വര്‍ഷത്തില്‍ അതിന്റെ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. യുകെയിലെ ഏറ്റവും വിശാലമായ ഭൂപ്രദേശം കവര്‍ ചെയ്യുന്ന വെസ്റ്റ്‌ വെയില്‍സ് മലയാളി അസോസിയേഷന് അതിന്‍റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ദൂരപരിധി ഒരിക്കലും തടസ്സമായി നിന്നിട്ടില്ല. ഒരു മണിക്കൂറിലധികം പോലും യാത്ര ചെയ്താണ് അംഗങ്ങള്‍ പലരും അസോസിയേഷന്‍ പരിപാടികളില്‍ പങ്ക് ചേരാന്‍ എത്തിച്ചേരാറുള്ളത്. എന്നാല്‍ ഐക്യവും കെട്ടുറപ്പും കൈമുതലായുള്ള അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഇതൊരിക്കലും ബുദ്ധിമുട്ടായിട്ടില്ല.

ദാസേട്ടന്റെ ശബ്ദത്തില്‍ പാടാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല! ഇതെന്റെ സ്വരമാണ്. അഭിജിത് കൊല്ലം.

ദാസേട്ടന്റെ ശബ്ദമാണ് എന്ന് ആസ്വാദകര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും അഭിജിത് കൊല്ലം പറയുന്നതിങ്ങനെ.. ദാസേട്ടന്റെ ശബ്ദം ഒരിക്കലും ഞാന്‍ അനുകരിച്ചിട്ടില്ല. ആ ശബ്ദത്തില്‍ ഒരു വരി പോലും പാടാന്‍ ഞാന്‍ ശ്രമിച്ചിട്ടുമില്ല. ആകാശത്തോളമുയര്‍ന്ന അദ്ദേഹത്തിന്റെ സംഗീതത്തിന്റെ മുമ്പില്‍ ഞാന്‍ എത്ര ചെറുതാണ്. ഇനി, അദ്ദേഹത്തിന്റെ ശബ്ദത്തെ ആരെങ്കിലും അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, അതും തെറ്റാണ്. ഇതെന്റെ സ്വരമാണ്. സംഗീതം ഇഷ്ടമായ ഞാന്‍ എന്റെ സ്വന്തം സ്വരത്തില്‍ മാത്രമാണ് പാടുന്നത്. എന്നാല്‍ ദാസേട്ടന്റെ സ്വരവുമായി സാമ്യം ഉണ്ടെന്ന് ആസ്വാദകര്‍ പറയുന്നു. അത്രമാത്രം. അഭിജിത് കൊല്ലം നേതൃത്വം നല്‍കുന്ന ഗന്ധര്‍വ്വ ഗീതങ്ങള്‍ എന്ന ലൈവ് ഗാനമേള യുകെയിലെ മിഡ്‌ലാന്‍ഡ്‌സില്‍ അരങ്ങേറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മലയാളം യുകെയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാസേട്ടന്റെ ശബ്ദത്തോട് സാമ്യം ഉണ്ടല്ലോ.! ആ ശബ്ദം അനുകരിച്ച് ജനശ്രദ്ധ നേടാനുള്ള ശ്രമമാണോ എന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍.. ആസ്വാദകര്‍ പറയുന്നു. ഞാന്‍ അതിനു ശ്രമിച്ചിട്ടില്ല. ദൈവാനുഗ്രഹം എന്നു മാത്രമേ എനിക്ക് പറയുവാനുള്ളൂ. ദാസേട്ടന്റെ ശബ്ദത്തോട് സാമ്യം ഉണ്ട് എന്ന കാരണത്താലാണ് ലോകത്തിലുള്ള മലയാളികള്‍ എന്നെ അറിഞ്ഞു തുടങ്ങിയത് എങ്കില്‍ അത് ദാസേട്ടനെ മലയാളികള്‍ എത്രമാത്രം സ്‌നേഹിക്കുന്നുണ്ട് എന്നതിന് വ്യക്തമായ തെളിവാണ്. അതു തന്നെയല്ലേ ഞാന്‍ ഇപ്പോള്‍ യുകെയില്‍ എത്താന്‍ കാരണമായതും. ദാസേട്ടന്റെ സ്വരം കേള്‍ക്കാനല്ലേ നിങ്ങളും കാത്തിരിക്കുന്നത്. അല്ലാതെ വെറും ഒരു അഭിജിത്തിനെ കാണാനല്ലല്ലോ.? കുറെ പാട്ടുകള്‍ കേള്‍ക്കാന്‍ മാത്രമായിരുന്നെങ്കില്‍ എന്നേക്കാള്‍ മധുരമായി പാടുന്ന എത്രയോ ഗായകര്‍ മലയാളത്തിനുണ്ട്. ഇത് ദാസേട്ടനുള്ള അംഗീകാരം മാത്രം.

ശിവപ്രസാദിന്റെ കുടുംബത്തിനു  കെസിഎഫ് വാറ്റ് ഫോർഡ് അപ്പീൽ വഴി ലഭിച്ച തുക കൈമാറി.

ശിവപ്രസാദിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേർന്ന് വാറ്റ് ഫോർഡിലെ നല്ലവരായ മലയാളികൾ മാതൃകയാവുന്നു. യുകെയിലെ ചാരിറ്റികൾക്ക് മാതൃകയാക്കാവുന്ന വാറ്റ് ഫോർഡിലെ കേരള കമ്യൂണിറ്റി ഫൗണ്ടേഷൻ എന്ന കെ സി എഫ് വാറ്റ് ഫോർഡ് ഇത്തവണ മുന്നോട്ടു വന്നത് ലണ്ടനിൽ മരണമടഞ്ഞ ശിവപ്രസാദിന്റെ കുടുംബത്തെ സഹായിക്കാനുള്ള അഭ്യർത്ഥനയുമായാണ്. വാറ്റ് ഫോർഡിലെ 100 ലേറെ വരുന്ന മലയാളി കുടുംബങ്ങളുടെ അഭിമാനമായ കെസിഎഫ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ കരുത്താർജിച്ചു കൊണ്ടിരിക്കുകയാണ്.

പുതിയ 500, 2000 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ എത്ര രൂപ ചെലവാകും? ഉത്തരങ്ങള്‍ ഇതാ

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനു പിന്നാലെ രാജ്യത്ത് 2000 രൂപ നോട്ടുകളാണ് ആദ്യം അവതരിപ്പിച്ചത്. ഇതിനു പിന്നാലെ പുതിയ 500 രൂപ നോട്ടുകളും അവതരിപ്പിച്ചു. രാജ്യത്ത് കള്ളപ്പണം തടയാനെന്ന പേരിലാണ് ഉപയോഗത്തിലുണ്ടായിരുന്ന 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്. പുതിയ നോട്ടുകള്‍ അച്ചടിക്കുന്നതിന് റിസര്‍വ് ബാങ്ക് എത്ര രൂപയാണ് ചെലവാക്കുന്നതെന്ന് അറിയാമോ.

യുകെ മലയാളികള്‍ക്ക് ഐക്യത്തിന്‍റെ മാതൃക കാണിച്ച വാറ്റ്ഫോര്‍ഡ് മലയാളി അസോസിയേഷനെ പുറത്ത് നിര്‍ത്തി റീജിയണല്‍

യുകെയിലെ ഒരു പറ്റം മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയില്‍ (യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍) ഇന്ന് റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് തുടക്കം കുറിക്കുന്നു. യുക്മയുടെ പത്ത് റീജിയനുകളില്‍ ഏഴ് എണ്ണത്തിലാണ് ഇന്നും നാളെയുമായി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈസ്റ്റ് ആംഗ്ലിയ, ഈസ്റ്റ് ആന്‍റ് വെസ്റ്റ്‌ മിഡ്ലാന്‍ഡ്‌സ്, നോര്‍ത്ത് വെസ്റ്റ്‌, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്‌, വെയില്‍സ്, യോര്‍ക്ക്‌ഷയര്‍ ആന്‍റ് ഹംബര്‍ എന്നീ റീജിയനുകളില്‍ ആണ് ഇലക്ഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്തേന്‍ അയര്‍ലണ്ട്, സ്കോട്ട്ലാന്‍ഡ്‌ എന്നീ റീജിയനുകളില്‍ നിന്നും അസോസിയേഷനുകള്‍ ഒന്നും പ്രതിനിധി ലിസ്റ്റ് അയച്ച് നല്‍കിയിട്ടില്ലാത്തതിനാല്‍ ഈ രീജിയനുകളില്‍ തെരഞ്ഞെടുപ്പ് ഉണ്ടായിരിക്കില്ല.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.