ക്രിസ്തുമസ്സിനെയും പുതുവര്‍ഷത്തെയും വരവേല്‍ക്കാന്‍ സന്ദര്‍ ലാന്‍ഡ് മലയാളികള്‍ ഒരുങ്ങുന്നു; കരോള്‍ ഡിസംബര്‍ 8, 9 (വെള്ളി,ശനി); മലയാളം കുര്‍ബാന 16 ശനിയാഴ്ച, ക്രിസ്തുമസ് സംഗമം ജനുവരി 2 ചൊവാഴ്ച

by News Desk 5 | December 7, 2017 4:45 am

മാത്യു ജോസഫ്

സന്ദര്‍ലാന്‍ഡ്: ക്രിസ്തുമസ്സിനെ വരവേല്‍ക്കാന്‍ സന്ദര്‍ലാന്‍ഡ് മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. കരോള്‍ സംഗീതവും ഉണ്ണി യേശുവുമായുള്ള ഭവനസന്ദര്‍ശനം ഡിസംബര്‍ 8, 9 (വെള്ളി, ശനി) ദിവസങ്ങളില്‍ നടക്കും. ക്രിസ്തുമസ് സംഗമത്തിന് ഒരുങ്ങുന്ന സന്ദര്‍ ലാന്‍ഡ് സീറോ മലബാര്‍ കത്തോലിക്കാ സമൂഹം ഡിസംബര്‍ 16 ശനിയാഴ്ച നടക്കുന്ന മലയാളം കുര്‍ബാനയും പുതുവര്‍ഷത്തെ പ്രാത്ഥനകളോടെ വരവേല്‍ക്കാന്‍ ഡിസംബര്‍ 31 ശനിയാഴ്ച വൈകുന്നേരം 7.30ന് തുടങ്ങുന്ന ആരാധനകള്‍ പാതിരാ കുര്‍ബാനയോടെയും സമാപിക്കുന്നു. പ്രാര്‍ത്ഥന നിര്‍ഭരമായ ശുശ്രൂക്ഷകളിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

ജനുവരി 2 ചൊവാഴ്ച നടക്കുന്ന ക്രിസ്തുമസ് സംഗമത്തില്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ബഹു. ഫാ. സജി തോട്ടത്തില്‍ ക്രിസ്തുമസ് സന്ദേശം നല്‍കും. സെ. ജോസഫ്സ് ചര്‍ച്ച് വികാരി ബഹു. ഫാ. മൈക്കില്‍ മക്കോയ് മുഖ്യാതിഥിയായിരിക്കും. ക്രിസ്തുമസ് സംഗീതവും ആശസകളും കൊണ്ട് മുഖരിതമാകുന്ന സന്ധ്യയില്‍ ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ക്ക് പരിസമാപ്തി കുറിക്കും. ഈ സ്നേഹസംഗമത്തിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നു.
മലയാളം കുര്‍ബാന : ഡിസംബര്‍ 16 ശനി , 10.30 am @ സെ.ജോസഫ്സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ് : SR4 6HP
പുതുവര്‍ഷ ദിവ്യബലി – ഡിസംബര്‍ 31 ഞായര്‍ , 11.45 pm @ സെ. ജോസഫ്സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ് : SR4 6HP
ക്രിസ്തുമസ് സംഗമം : ജനുവരി 2 , ചൊവാഴ്ച , 5.30 pm മുതല്‍ @ സെ. ജോസഫ്സ് പാരിഷ് സെന്റര്‍, സന്ദര്‍ലാന്‍ഡ് : SR4 6HP

Source URL: http://malayalamuk.com/christmas-gathering-malayalam-mass-carol/