വൈദികരും അല്‍മായരും... ക്രിസ്തുമസ്സില്‍ പറഞ്ഞ സമാധാനം..!

വൈദികരും അല്‍മായരും… ക്രിസ്തുമസ്സില്‍ പറഞ്ഞ സമാധാനം..!

മലയാളം യുകെ ന്യൂസ് ടീം.

ഭൂമിയില്‍  ദൈവ പ്രസാദമുള്ളവര്‍ക്ക്  സമാധാനം. യുകെയിലെ സീറോ മലബാര്‍ ക്രൈസ്തവ സമൂഹം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ഒന്നായതിനു ശേഷമുള്ള ആദ്യത്തെ ക്രിസ്തുമസ്സാണിത്. വിശ്വാസത്തില്‍ അടിയുറച്ച വൈദീക ഗണവും വിശ്വാസത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അത്മായരും. ദൈവവും മനുഷ്യനും തമ്മില്‍ കൂട്ടിമുട്ടിയ പുല്‍ക്കൂട്ടില്‍ ഇവര്‍ ഒന്നിക്കുമ്പോള്‍ ഈ സമൂഹത്തോട് പറയുവാന്‍ ഇവര്‍ക്കും ചിലതൊക്കെയുണ്ട്. മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ക്കായി യു കെയിലെ വൈദീകരുംഅല്‍മായരും നല്‍കിയ ക്രിസ്തുമസ്സ് സന്ദേശം….

fr-wilfred-scj

ഫാ. വില്‍ഫ്രഡ് പെരേപ്പാടന്‍ എസ്. സി. ജെ .

പ്രിയ സഹോദരീസഹോദരന്മാരെ, ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ മംഗളാശംസകള്‍ സ്‌നേഹത്തോടെ ഏവര്‍ക്കും നേരുന്നു. ഓരോ ക്രിസ്തുമസും നമ്മെ ഓര്‍മ്മപെടുത്തുന്നത് ദൈവം മനുഷ്യനായി അവതരിച്ചു, നമ്മില്‍ ഒരുവനെപോലെ ആയി എന്നതാണ് ‘ ഇമ്മാനുവേല്‍’ , ദൈവം നമ്മോടുകൂടെ.
വര്ഷത്തിലെ ഏറ്റുവും മനോഹരങ്ങളായ ദിവസങ്ങളാണ് ഈ പുണ്യ ദിനങ്ങള്‍.
യേശുവിന്റെ മനുഷ്യാവതാരം നമ്മുക്കൊരോരുത്തര്‍കും നല്‍കുന്ന പ്രത്യാശയാണ് ഈ ദിവസങ്ങളില്‍ നമ്മള്‍ സ്മരിക്കുന്നത്. ദൈവം ക്രിസ്തുവിലൂടെ തന്റെ ജനത്തെ സന്ദര്ശിക്കുവാന്‍ തിരുമനസായി എന്നുള്ള സത്യമാണ് ക്രിസ്തുമസിന്റെ കേന്ദ്രബിന്ദു. നമ്മുടെ ജീവതം മെച്ചപ്പെടുത്തുന്നതിനും, വിശ്വാസത്തെ നവീകരിക്കുന്നതിനും, ക്രിസ്തുവും, നമ്മുടെ അയല്‍ക്കാരും തമ്മിലുള്ള വ്യക്തിബന്ധത്തെ കൂടതല്‍ അരക്കിട്ടുറപ്പിക്കുന്നതിനും ഈ സന്ദേശം നമ്മെ പ്രാപ്തരാക്കുന്നു. ഈ ക്രിസ്മസ് ദിനത്തില്‍ യേശുവിനെ നമ്മുടെ ഹൃദയങ്ങളിലേക്കും, മനസുകളിലേക്കും, കുടുംബങ്ങളിലേക്കും, സമൂഹത്തിലേക്കും നമ്മുക്ക് സ്വാഗതം ചെയ്യാം.
ഉണ്ണിയേശുവിന്റെ സുസ്ഥിരമായ സാനിധ്യം നമ്മുടെ ജീവിതത്തില്‍ യഥാര്‍ത്ഥ സന്തോഷവും, ആനന്ദവും നിറക്കെട്ടെ എന്ന് ഈ ക്രിസ്തുമസില്‍ ഞാന്‍ വിനയപൂര്‍വം പ്രാര്‍ത്ഥിക്കുന്നു.”

ഒത്തിരി സ്‌നേഹത്തോടെ …. ഫാ. വില്‍ഫ്രഡ് പെരേപ്പാടന്‍ എസ്. സി. ജെ .

img-20161224-wa0045

ബിജു ചാക്കോ ലീനുമോള്‍ ഫാമിലി

“ദൈവം തന്നെയായ യേശു പുല്‍ക്കൂട്ടില്‍ ജനിച്ചു കൊണ്ട് ദാരിദ്യം നമുക്ക് കാട്ടിത്തന്നു. എളിമയും വിനയവും ലാളിത്യവും ബോധ്യപ്പെടുത്തി. ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് ശാന്തിയും സമാധാനവും വാഗ്ദാനം നല്കി. നമ്മോടുള്ള ദൈവസ്‌നേഹത്തിന്റെ ഉദാത്തമായ തെളിവാണ് യേശുവിന്റെ ജനനം. അതുകൊണ്ടുതന്നെയാണ് എല്ലാ ക്രിസ്മസും നാം പൂര്‍ണമനസോടെ ആഘോഷിക്കുന്നതും സന്തോഷം പങ്കുവയ്ക്കുന്നതും. യേശുവിന്റെ ജനനം മാനവരാശിക്കു നല്കിയ ഈ മഹദ്‌സന്ദേശം ഓരോ വ്യക്തിയുടെയും ജീവിതത്തെ നവീകരിക്കട്ടെ. അങ്ങനെ ഈ ക്രിസ്മസ് നമുക്കേവര്‍ക്കും ഒരു പുതുജീവന്‍ നല്കട്ടെ. എല്ലാവര്‍ക്കും ക്രിസ്മസിന്റെ മംഗളാശംസകള്‍ നേരുന്നു.”

ലിങ്കണ്‍ ഷയറിലെ ഗ്രിംസ്ബിയില്‍ നിന്നും ബിജു ചാക്കോ – ലീനുമോള്‍ ഫാമിലി

 

img-20161222-wa0036

ഫാ. ജോസഫ് വെമ്പടംതറ

“ക്രിസ്തുമസ്, ലോക രക്ഷകനായ യേശു ക്രിസ്തുവിന്റെ ജന്മദിനാഘോഷമാണ്. എന്റെയും നിങ്ങളുടെയും രക്ഷകനാണ് കര്‍ത്താവായ യേശു. വചനം സാക്ഷ്യപ്പെടുത്തുന്നു, ‘ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു’. ധന, ജ്ഞാന, സ്ഥാന, മാന വ്യത്യാസങ്ങള്‍ക്കപ്പുറം ദൈവത്തെ ആശ്രയിച്ചിരിക്കുന്ന മനുഷ്യര്‍ എന്ന അടിസ്ഥാനപരമായ സമാനതയിലേക്കു മിഴികള്‍ തുറക്കാന്‍ ക്രിസ്തുമസ് നമ്മെ സഹായിക്കുന്നു. അഹന്തയുടെയും താന്‍പോരിമയുടെയും സഹോദര നിരസനങ്ങളുടെയും ബന്ധനങ്ങളില്‍ നിന്നും വിടുതല്‍ പ്രാപിച്ച് എളിമയുടെയും ശൂന്യവല്‍ക്കരണത്തിന്റെയും സാഹോദര്യത്തിന്റെയും സ്വാതന്ത്ര്യത്തിലേക്ക്, യഥാര്‍ത്ഥമായ മാനുഷികതയിലേക്ക്, ബന്ധങ്ങളുടെ ഉഷ്മളതയിലേക്ക്, ദൈവികമായ തുറവിയിലേക്ക് പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണീശോ നമ്മെ ക്ഷണിക്കുന്നു. രക്ഷകന്റെ ജനനത്തിന്, അതു വഴി സംജാതമാകുന്ന രക്ഷയുടെ അനുഭവത്തിന് നമ്മുടെ ജീവിതത്തില്‍ ഹൃദയപൂര്‍വകമായ ഒരു ഒരുക്കം ആവശ്യമാണ്. വിശുദ്ധ ആഗസ്തിനോസിന്റെ ചിന്തയും നമുക്കു മനസിലേക്ക് കൊണ്ടുവരാം, ‘മനുഷ്യനെ ദൈവമാക്കുന്നതിനു ദൈവം മനുഷ്യനായി…നിന്നെ കൂടാതെ നിന്നെ സൃഷ്ട്ടിച്ച ദൈവത്തിന് നിന്നെ കൂടാതെ നിന്നെ രക്ഷിക്കാന്‍ സാധിക്കുകയില്ല’. അതുകൊണ്ട് പരിശുദ്ധ അമ്മയോടും വിശുദ്ധ യൗസേപ്പുപിതാവിനോടും ചേര്‍ന്നുനിന്ന് പരിപൂര്‍ണ സമര്‍പ്പണത്തിലൂടെ നമുക്ക് നമ്മുടെ ജീവിതങ്ങളെ തിരുപ്പിറവിക്കായി ഒരുക്കാം. എല്ലാവര്‍ക്കും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും മംഗളങ്ങള്‍ നേരുന്നു. ഉണ്ണിശോയോടൊപ്പം നമുക്കും യഥാര്‍ത്ഥ ക്രിസ്തീയതയിലേക്ക് വളരാം. ഉണ്ണീശോ നമ്മെ അനുഗ്രഹിക്കട്ടെ.”
സനേഹത്തോടെ,
ജോസഫ് വെമ്പടംതറയച്ചന്‍ 

img-20161224-wa0046-1

മനോജ് കുര്യന്‍ വാണിയപ്പുരയ്ക്കല്‍

“കേരളത്തില്‍ നിന്നും കുടിയേറിയ സീറോ മലബാര്‍ വിശ്വാസികള്‍ക്കു ലഭിച്ച വലിയ ഒരു അനുഗ്രഹമായ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യ ക്രിസ്തുമസാണിത്. ഇന്ന് 155 വി.കുര്‍ബാന കേന്ദ്രങ്ങളിലായി നാല്‍പതിനായിരത്തിലധികം വിശ്വാസികള്‍ സഭയ്ക്കുണ്ട്. നമ്മുടെ വിശ്വാസവും പൈതൃകവും ശക്തിപ്പെടുത്തുവാന്‍ നമ്മള്‍ ആഗ്രഹിക്കുമ്പോള്‍ തന്നെ സീറോ മലബാര്‍ സഭാമക്കളുടെ വരവ് വളരെയധികം പ്രതീക്ഷയോടെയാണ് ഈ രാജ്യത്തെ കത്തോലിക്കാ സമൂഹം നോക്കിക്കാണുന്നത്. സീറോ മലബാര്‍ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ വരുകാലങ്ങളില്‍ കൂടുതല്‍ ശക്തിപ്പെടട്ടെ. ഈ ക്രിസ്തുമസ് സഭയ്ക്കും സഭാമക്കള്‍ക്കും അനുഗ്രഹത്തിന്റെ വര്‍ഷമാകട്ടെ എന്നാശംസിക്കുന്നു. “

നോര്‍ത്ത് ലിങ്കണ്‍ഷയറിലെ സ്‌കന്‍തോര്‍പ്പില്‍ നിന്നും മനോജ് കുര്യന്‍ വാണിയപ്പുരയ്ക്കല്‍

img-20161221-wa0017

ഫാ. ജോഷി ജോസഫ് തുമ്പക്കാട്ടേല്‍

സന്മനസ്സുള്ളവര്‍ക്ക് സമാധാനം.

“കാലിത്തൊഴുത്തില്‍ ജനിച്ച ദൈവപുത്രന്‍ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും എളിമയുടെയും പ്രതീകമാണ്. എല്ലാമായിരിന്നിട്ടും ഒന്നുമല്ല. മനുഷ്യമനസ്സുകളിലേയ്ക്ക് ദൈവസ്‌നേഹവും പരിപാലനയും വിളിച്ചറിയിച്ച് ദൈവം സ്‌നേഹമാണെന്നും ആ സ്‌നേഹത്തില്‍ പങ്കുചേരാനായി പാപികളായിരുന്നിട്ടും ദൈവം നമ്മെ ക്ഷണിച്ചു. മാറോടണച്ച ദൈവസൂന്‍. ആ ദൈവ സുതന്റെ ജന്മദിനം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ആ ദൈവസുതന്‍ നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തില്‍ ജനിക്കണം. എങ്കില്‍ മാത്രമേ നമ്മുടെ ക്രിസ്തുമസ്സ് പൂര്‍ണ്ണമാകൂ.

സുറിയാനി പാരമ്പര്യം ലഭിച്ച് അതില്‍ വളര്‍ന്ന നാമോരോരുത്തരും നമ്മുടെ ജീവിത ശൈലിയിലൂടെ ക്രിസ്തുവിനെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുവാന്‍ സാധിക്കണം. മറുനാട്ടില്‍ നമ്മുടെ വിശ്വാസപൈതൃകങ്ങള്‍, നല്ല രീതിയില്‍ ജീവിച്ച് നമ്മുടെ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാം. പരസ്പര സാഹോദരത്തിലൂടെ ആദിമ ക്രൈസ്തവ സമൂഹത്തെപ്പോലെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ സാധിക്കണം. പുല്‍ക്കൂട്ടില്‍ ജാതനായ ഉണ്ണിയേശു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ക്രിസ്തുമസ് ആശംസകള്‍ നേരുന്നു.”

ഫാ. ജോഷി ജോസഫ് തുമ്പക്കാട്ടേല്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,638

More Latest News

മെഡിറ്ററേനിയൻ കടലിൽ വൻ അപകടം; അഭയാര്‍ത്ഥി ബോട്ടുകൾ മുങ്ങി ഇരുന്നൂറിലേറെ പേര്‍ മരിച്ചു

അമിത ഭാരം കയറ്റിയതാണ് ബോട്ടുകൾ മുങ്ങാൻ കാരണം. ഒരു ബോട്ടിൽ 120 മുതൽ 140 പേര്‍ വരെയാണ് ഉണ്ടായിരുന്നത്. ഇറ്റാലിയൻ തീരദേശ സേനയുടെ നേതൃത്തിലാണ് രക്ഷാ പ്രവര്‍ത്തങ്ങൾ പുരോഗമിക്കുന്നത്. അഭയാര്‍ത്ഥികൾക്കായുള്ള സംഘടനയുടെ കണക്കനുസരിച്ച് ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെ സമാന അപകടങ്ങളിൽ 521 പേരാണ് മരിച്ചത്

മാവോയിസ്റ്റ് നേതാവ് ഷൈനയെ കൊടുംക്രിമിനലായി ചിത്രീകരിച്ചു; ‘അങ്കമാലി ഡയറീസി’നെതിരേ ഷൈനയുടെ മകള്‍

അങ്കമാലി ഡയറീസില്‍ മാവോയിസ്റ്റ് നേതാവ് ഷൈനയുടെ ചിത്രം അപമാനകരമായി ഉപയോഗിച്ചതിനെതിരെ മകള്‍ ആമി.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയിലാണ് ഷൈനയുടെ ചിത്രം ജയിലിലെ 'ഇവരെ സൂക്ഷിക്കുക' ലിസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ശാന്ത എന്ന പേരിലാണ് ഷൈനയുടെ ചിത്രം സിനിമയില്‍ കാണിച്ചത്. ഷൈനയുടെ മകള്‍ ആമി ചിത്രത്തിനെതിരെ രംഗത്തെത്തി.

കുത്തേറ്റ് മരിച്ച സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തും

കുത്തേറ്റ് മരിച്ച സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തും. വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള ഘട്ടമാണിത്. ഇതുമായി ബന്ധപ്പെട്ട രേഖകളുടെ പഠനവും വോട്ടിംഗും വത്തിക്കാനില്‍ പൂര്‍ത്തിയായിട്ടുണ്ട്. കര്‍ദിനാള്‍മാരാണ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി സമര്‍പ്പിച്ചത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇത് ഒപ്പ് വയ്ക്കുന്നതോടെ സിസ്റ്റര്‍ റാണി മറിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ തീയ്യതി വ്യക്തമാകും.

അമ്മ പ്രേമത്തിനു തടസ്സം നില്‍ക്കുന്നു; അമ്മയെ ജയിലില്‍ അടക്കണം എന്ന് മകന്റെ പരാതി

അമ്മയ്‌ക്കെതിരെ പരാതിയുമായി മകന്‍ പോലീസ് സ്‌റ്റേഷനില്‍. അമ്മ പ്രണയിക്കാന്‍ സമ്മതിക്കുന്നില്ലെന്നാണ് ഈ മകന്റെ പരാതി. മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലാണ് ഇങ്ങനെയൊരു പരാതിയെത്തിയത്. പതിനെട്ട് വയസുള്ള മകന്‍ രേഖാമൂലം പരാതി നല്‍കി.

വിമാനത്തില്‍ പക്ഷിയിടിച്ചാല്‍ ദാ ഇങ്ങനെ ഇരിക്കും; ഒഴിവായത് വന്‍ അപകടം; ഇടിച്ചത് അഹമ്മദാബാദ് –

എയര്‍ ഇന്ത്യയുടെ എല്‍-171 അഹമ്മദാബാദ് – ലണ്ടന്‍ വിമാനത്തില്‍ പക്ഷിയിടിച്ചു.തലനാഴിഴയ്ക്ക് ഒഴിവായത് വന്‍ അപകടം .ഇതേതുടര്‍ന്നു ലണ്ടനിലേക്കുള്ള യാത്ര എയര്‍ ഇന്ത്യ റദ്ദാക്കി. ബുധനാഴ്ചയായിരുന്നു സംഭവം. വിമാനത്തില്‍ 230 യാത്രക്കാരും 50 ജീവനക്കാരുമുണ്ടായിരുന്നു. ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

മലയാറ്റൂരിലെയും മന്നാത്തറയിലെയും വികാരി അച്ചന്‍മാര്‍ ചോദിക്കുന്നു ഷാനുമോന്‍ ശശിധരനെയും ശരീരം തളര്‍ന്നു കിടക്കുന്ന തോപ്രാംകുടിയിലെ

ആകെയുള്ള 70 സെന്റ് സ്ഥലത്ത് പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍ പാവയ്ക്കാക്കു കമ്പി വലിച്ചുകെട്ടികൊണ്ടിരുന്നപ്പോള്‍ കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ് നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രാംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനെയും കിഡ്നി രോഗത്തിന് ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനെയും സഹായിക്കണമെന്ന് മലയാറ്റൂരിലെയും മന്നാത്തറയിലെയും വികാരി അച്ചന്മാര്‍ അഭ്യര്‍ത്ഥിക്കുന്നു.

കോഹിലിക്കെതിരെ തിരിഞ്ഞു വീണ്ടും ഓസ്‌ട്രേലിയന്‍ ദിനപത്രം; കായിക രംഗത്തെ ഡൊണാള്‍ഡ് ട്രംപാണ് വിരാട്

കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലെ ഏറ്റുമുട്ടലുകളുടെ തുടര്‍ച്ചയായാണ് ഓസീസ് മാധ്യമങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റനെതിരെ രംഗത്തെത്തിയത്. ഡിആര്‍എസ് വിവാദം, കോഹ്ലിയുടെ പരിക്കിനെ പരിഹസിച്ചല്‍ ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ ഫിസിയോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടങ്ങിയ സംഭവങ്ങളില്‍ കോഹ്ലി ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കെതിരപെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതോടെ ധര്‍മ്മശാലയില്‍ നടക്കുന്ന നാലാം ടെസ്റ്റും ഇരുടീമുകള്‍ തമ്മിലുളള രൂക്ഷമായ വാക്കേറ്റത്തിന് ഇടയാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. പരമ്പരയില്‍ 1-1ന് സമനിലയിലായ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയക്കും അവസാന മത്സരം ജയിക്കേണ്ടത് നിര്‍ണ്ണായകമാണ്.

ആ യാത്രയിൽ.. വിസ്മയക്കാഴ്ചകളുടെ - മോയാർ ലേഖകന്റെ യാത്ര അനുഭവം.....!

മസനഗുഡിയിലെത്തി റോഡ് മുറിച്ച് കടന്ന് നാല് കിലോമീറ്ററുള്ള സിങ്കാര വനമേഖലയിലേയ്ക്ക്, വഴിയുടെ തുടക്കത്തിൽ കൃഷിഭൂമിയിലൂടെ തുടങ്ങി വനത്തിനടുത്തേക്ക്, ഈ ഭാഗത്ത് നാല് റിസോർട്ടുകൾ നല്ല അറക്കവാളുമായ് യാത്രികരെ കാത്തിരിക്കുന്നുണ്ട്. പോകുന്ന വഴിയിൽ ഒരു കാട്ടരുവിയും, മയിലുകളും, മാൻകൂട്ടങ്ങളേയും, ആന പിണ്ഡങ്ങളും കണ്ട് ആ രാത്രി യാത്ര അവസാനിപ്പിച്ച് മസനഗുഡിയിലെത്തി

ലോക റെക്കോര്‍ഡ് ജേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നിവേദനം നല്‍കി.

സ്വന്തം കഴിവുകളിലൂടെ വ്യത്യസ്ത മേഖലകളില്‍ നിന്നും ലോക റെക്കോര്‍ഡുകളില്‍ ഇടം നേടിയ പ്രതിഭകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് ലോക റെക്കോര്‍ഡ് ജേതാക്കള്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. ഓള്‍ ഗിന്നസ് റിക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള ട്രഷറര്‍ ഗിന്നസ് ഡോ. സുനില്‍ ജോസഫ്, ഗിന്നസ് & യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള, ലിംകാ റെക്കോര്‍ഡ് ജേതാവ് വിവേക് രാജ്, യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവ് ലേഖ രാധാകൃഷ്ണന്‍, യു.ആര്‍.എഫ് ഗ്രീന്‍ ക്ലബ് കോര്‍ഡിനേറ്റര്‍ ഹാരിസ് താഹ, എന്നിവരടങ്ങിയ സംഘമാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നല്‍കിയത്.

യുകെ മലയാളിയുടെ സഹോദരി നിര്യാതയായി

വർഗീസ് മാത്യുവിന്റെ ഭാര്യയും പത്തനാപുരം പിടവൂർ തോട്ടത്തിൽ പരേതരായ വര്ഗീസ് പണിക്കറുടേയും മറിയാമ്മയുടേയും മകളായ പ്രിയ...

അമേരിക്കയില്‍ വീണ്ടും വംശീയ ആക്രമണം; ഇന്ത്യന്‍ ടെക്കി യുവതിയും ഏഴുവയസുള്ള മകനും

കോഗ്നിസെന്റ് ജീവനക്കാരിയാണ് ആന്ധ്രയിലെ പ്രകാശം ജില്ലയില്‍ നിന്നുള്ള ശശികല. ഇവരുടെ ഭര്‍ത്താവ് ഹനുമന്ത റാവു ആണ് ആദ്യ മൃതദേഹങ്ങള്‍ കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആന്ധ്ര സ്വദേശികളായ ഹനുമന്ത റാവുവും ഭാര്യയും ഒമ്പത് വര്‍ഷമായി അമേരിക്കയിലാണ്. സോഫ്റ്റ് വെയര്‍ പ്രൊഫഷണുകളാണ് ഇരുവരും. വീട്ടില്‍ നിന്നാണ് ശശികല ജോലി ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം വംശീയ ആക്രമണം എന്ന് തന്നെ സംശയം

വിജയ് മല്യ കുടുങ്ങുമോ ? ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉറപ്പ്; അറസ്റ്റ് വാറണ്ട്

60 വയസുകാരനായ കിംഗ് ഫിഷര്‍ മുതലാളി, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് ഭീമന്‍ തുക 17 ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തത്. കിംഗ് ഫിഷര്‍ നഷ്ടത്തിലായി പൂട്ടിപ്പോവുകയും ചെയ്തതോടെ മല്യ വായ്പ തുക തിരിച്ചടച്ചില്ല. ദേശസാല്‍കൃത ബാങ്കുകള്‍ നിയമ നടപടി സ്വീകരിച്ചതോടെ മാര്‍ച്ച് 2ന് വിജയ് മല്യ ഇന്ത്യയില്‍ നിന്ന് മുങ്ങി. നാടുവിട്ട വ്യവസായി ഇംഗ്ലണ്ടിലാണ് താമസം.

ആ ദുരന്തം തകർത്തത്, 25 വർഷത്തെ ഇവരുടെ ദാമ്പത്യജീവിതം; ലണ്ടൻ ഭീകരാക്രമണത്തെ തുടർന്ന്

25 വർഷം മുൻപായിരുന്നു അവരുടെ വിവാഹം. അതുകൊണ്ടുതന്നെ ഇത്തവണത്തെ വിവാഹ വാർഷികം കാര്യമായി...

സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ ഇല്ലാതാക്കാന്‍ ഇടപെടണം; ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ ഇല്ലാതാക്കാന്‍ ഇടപെടണമെന്ന് പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ സുപ്രീം കോടതിയില്‍. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഈ ആവശ്യം. ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് മഹിജ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വാതന്ത്യത്തിനായുള്ള രണ്ടാം ഹിതപരിശോധന സംബന്ധിച്ച വോട്ടെടുപ്പ് സ്‌കോട്ടിഷ് പാര്‍ലമെന്റ് മാറ്റിവെച്ചു

ലണ്ടന്‍: സ്വാതന്ത്ര്യത്തിനായുള്ള പുതിയ ഹിതപരിശോധന സംബന്ധിച്ചുള്ള ബില്ലിന്‍മേലുള്ള വോട്ടെടുപ്പ് സ്‌കോട്ടിഷ് പാര്‍ലമെന്റ് മാറ്റിവെച്ചു. മാര്‍ച്ച് 28ന് ഈ വിഷയത്തില്‍ വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി തെരേസ മേയ് ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിക്കുന്നതിന് തലേദിവസമാണ് വോട്ടെടുപ്പ്. രണ്ടാം ഹിതപരിശോധന എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് വെസ്റ്റ്മിന്‍സ്റ്റര്‍ ഭീകരാക്രമണം നടന്നത്. ഇതോടെയാണ് വോട്ടിംഗ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്.

രക്തപരിശോധനയിലൂടെ ക്യാന്‍സര്‍ നിര്‍ണ്ണയിക്കാനുള്ള രീതി ഒരു വര്‍ഷത്തിനുള്ളില്‍ പ്രാവര്‍ത്തികമാകും

കാലിഫോര്‍ണിയ: ക്യാന്‍സര്‍ നിര്‍ണ്ണയം രക്തപരിശോധനയിലൂടെ സാധ്യമാകുന്ന ലോകത്തെ ആദ്യ രീതി ഒരു വര്‍ഷത്തിനകെ പ്രാവര്‍ത്തികമാകും. ഇതിന്റെ പ്രോട്ടോടൈപ്പ് പരിശോധന ഒരു വര്‍ഷത്തിനുള്ളില്‍ സാധ്യമാകുമെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകയായ ജാസ്മിന്‍ സോയും സംഘവുമാണ ഈ പരീക്ഷണങ്ങള്‍ക്ക് പിന്നില്‍. രക്തസാംപിളുകളിലെ ട്യൂമര്‍ ഡിഎന്‍എകള്‍ കണ്ടെത്താനുള്ള കംപ്യൂട്ടര്‍ പ്രോഗ്രാം ഇവര്‍ വികസിപ്പിച്ചു. ഈ ഡിഎന്‍എകള്‍ ശരീരത്തില്‍ ഏതു ഭാഗത്തു നിന്നാണ് ഉദ്ഭവിക്കുന്നതെന്നും വ്യക്തമായി പറഞ്ഞുതരാന്‍ പ്രോഗ്രാമിന് സാധിക്കും.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.