തിരുപ്പിറവിയെ ആഘോഷമാക്കി ലീഡ്‌സിലെ സീറോ മലബാര്‍ സമൂഹം

തിരുപ്പിറവിയെ ആഘോഷമാക്കി ലീഡ്‌സിലെ സീറോ മലബാര്‍ സമൂഹം

ജോജി തോമസ്.
പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും ലീഡ്‌സ് സെന്റ്. വില്‍ഫ്രിഡ്‌സ് ചര്‍ച്ചും പരിസരവും പാതിരാ കുര്‍ബാനയ്ക്കായി വിശ്വാസ
സമൂഹത്തേക്കൊണ്ട് നിറഞ്ഞപ്പോള്‍, ലീഡ്‌സിലെ സീറോ മലബാര്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം തിരുപ്പിറവി വിശ്വാസ img-20161225-wa0053പ്രഖ്യാപനത്തിന്റെ വേദിയായി. ഇരുപത്തിനാലാം തീയതി ഒമ്പതു മണിയോടെ തങ്ങളുടെ ഇടവക ദേവാലയമായ സെന്റ്. വില്‍ഫ്രിഡ് ചര്‍ച്ചില്‍ ഒത്തുചേര്‍ന്ന ഇടവക സമൂഹം വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ കരോള്‍ ഗാനം ആലപിച്ചത് തിരുപ്പിറവിയുടെ ഓര്‍മ്മകള്‍ വിശ്വാസികളുടെ മനസ്സില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും നെയ്ത്തിരികള്‍ ജ്വലിപ്പിച്ചു. ഇടവക വികാരി റവ. ഫാ. മാത്യൂ മുളയോലിയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ അര്‍പ്പിച്ച ക്രിസ്തുമസ്സ് കുര്‍ബാനയില്‍ പ്രശസ്ത വാഗ്മിയും ധ്യാനഗുരുവുമായ ഫാ.ജോണ്‍ ചൊള്ളാനി. കപ്പുച്ചിന്‍ തിരുപ്പിറവി സന്ദേശം img-20161225-wa0052നല്‍കി. മനുഷ്യ ജീവന്റെയും ജീവിതത്തിന്റേയും വിലയും, രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലിത്തൊഴിത്തില്‍ ഉദിച്ച പ്രകാശത്തിന്റെ ആധുനിക ലോകത്തുള്ള പ്രസക്തിയും
ഫാ. ജോണ്‍ പൊള്ളാനി തന്റെ ക്രിസ്തുമസ്സ് സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ഇടവക സമൂഹത്തിന്റെ കൂട്ടായ്മയും സാഹോദരവും വിളിച്ചോതുന്ന വിഭവസമൃദ്ധമായ ക്രിസ്തുമസ്സ് വിരുന്നും ആസ്വദിച്ചതിന് ശേഷമാണ് ഇടവക ജനങ്ങള്‍ തങ്ങളുടെ ഭവനങ്ങളിലേയ്ക്ക് മടങ്ങിയത് . ഇടവക വികാരി റവ. ഫാ. മാത്യൂ മുളയൊലില്‍ വിശ്വാസികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
ലീഡ്‌സിലെ ആഘോഷങ്ങളുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണുക.

 

 

 

 

 

img-20161225-wa0041 img-20161225-wa0042 img-20161225-wa0043 img-20161225-wa0044 img-20161225-wa0045 img-20161225-wa0046 img-20161225-wa0047 img-20161225-wa0048 img-20161225-wa0049  img-20161225-wa0051 img-20161225-wa0054 img-20161225-wa0055img-20161225-wa0050

 

 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,576

More Latest News

കനത്ത നാശം വിതച്ച് ബ്രിട്ടനില്‍ ഡോറിസ് കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

ലണ്ടന്‍: അറ്റ്‌ലാന്റിക്കില്‍നിന്ന് മണിക്കൂറില്‍ 90 മൈല്‍ വേഗത്തില്‍ വീശിയടിച്ച ഡോറിസ് കൊടുങ്കാറ്റ് ബ്രിട്ടനില്‍ പലയിടത്തും നാശം വിതച്ചു. കനത്ത മഴയും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടു. ഹീത്രൂ, കാര്‍ഡിഫ് വിമാനത്താവളങ്ങളില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി. പലയിടത്തും ട്രെയിനുകള്‍ വൈകിയത് യാത്രക്കാരെ വലച്ചു.

പൾസർ സുനി കോടതിയിലെത്തിയത് ഇങ്ങനെ

എറണാകുളത്തപ്പൻ മൈതാനം വരെ ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ പൾസർ സുനിയും വിജേഷും അവിടെനിന്ന് കോടതിയുടെ മതിൽ ചാടി കടന്നാണ് സമുച്ചയത്തിൽ എത്തിയത്. കോടതിയുടെ പിറകു വശം വഴി കയറിയ ഇവർ പോലീസിന്റെ കണ്ണിൽപ്പെടാതെ കോടതിയ്ക്കുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. പ്രതികൾക്ക് മാത്രം നിൽക്കാനുള്ള കോടതിയിലെ പ്രതിക്കൂട്ടിൽ ഇവർ ഓടിക്കയറി നിന്നു.

മമ്മൂട്ടി കേസില്‍ ഇടപെട്ടാല്‍ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടും; ചില നടിമാരെ ഒതുക്കാന്‍ ഒരു പ്രബല

ആക്രമിക്കപ്പെട്ട നടിക്കും ഗീതുമോഹന്‍ ദാസിനും സംയുക്ത വര്‍മ്മയ്ക്കും എതിരെ സിനിമ രംഗത്ത് ഒരു പ്രബല ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍. മഞ്ജുവാര്യരെ സപ്പോര്‍ട്ടു ചെയ്യുന്നതാണ് മറ്റു രണ്ടുപേരോടുമുള്ള ഇവരുടെ പകയ്ക്ക് കാരണമെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. സംയുക്ത വര്‍മ്മ വീട്ടമ്മയായി ഒതുങ്ങികൂടിയതുകൊണ്ട് ഭര്‍ത്താവ് ബിജുമേനോന്റെ പല പടങ്ങളും സ്റ്റോപ്പു ചെയ്യിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായി.

യുവതി കാമുകനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി റെഫ്രിജറേറ്ററിൽ ഒളിപ്പിച്ചു; കൊലപാതകത്തിൽ സഹായിച്ചത് സ്വന്തം ഭർത്താവും!

വിപിനുമായുള്ള അവിഹിത ബന്ധത്തില്‍ അനുരാധ ഗര്‍ഭിണിയായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ തന്നെ വിവാഹം ചെയ്യണമെന്ന് അനുരാധ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ഈ ആവശ്യം നിരസിച്ചുവെന്ന് മാത്രമല്ല. തങ്ങളുടെ ബന്ധത്തെക്കുറിച്ച് പലരോടും പറയുകയും ചെയ്തു. ഇതോടെ ഭര്‍ത്താവിനെയും സഹോദരനെയും കൂട്ടി വിപിനെ കൊലപ്പെടുത്താന്‍ അനുരാധ പദ്ധതി തയ്യാറാക്കിയെന്നാണ് പോലീസ് ഭാഷ്യം. സുലേഷിന്റെ ഭാര്യ അനുരാധാ പട്ടേലുമായി വിപിന്‍ അവിഹിത ബന്ധം പുലര്‍ത്തിയതാണ് പ്രകോപനകാരണം. ഈ മാസം എട്ടിനാണ് ക്രൂരമായ കൊലപാതകം നടത്തിയത്. എന്നാല്‍ കുമാറിന്റെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ചയാണ് വിപിന്റെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുമാറിനെയും ഭാര്യ അനുരാധയെയും പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു

അതൊരു സ്ത്രീ ആണ്; ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി ആക്രമിക്കപ്പെട്ട നടിയോട്

നടിയെ ആക്രമിച്ച സംഭവത്തില്‍ പുതിയൊരു വെളിപെടുത്തലുമായി ഭാഗ്യലക്ഷ്മി .ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി ആക്രമിക്കപ്പെട്ട നടിയോട് പറഞ്ഞതായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു .

രംഗങ്ങൾ സിനിമ സ്റ്റെയിലിൽ തന്നെ ; ബൈക്കിൽ എത്തി കോടതിയുടെ മതിൽ ചാടിക്കടന്നു വന്ന

പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും കേരളത്തിന് പുറത്തേക്ക് കടന്നെന്നാണ് പൊലീസ് കരുതിയിരുന്നത്. ഇതേത്തുടര്‍ന്ന് കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അതേസമയം സുനി കോടതിയില്‍ കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞിരുന്നില്ല. ഈ സാധ്യത മുന്നില്‍ക്കണ്ട് സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ കോടതികളിലും പൊലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെല്ലാമിടയിലാണ് പൊലീസിനെ വെട്ടിച്ച് പള്‍സര്‍ സുനിയും രണ്ടാം പ്രതിയും ബൈക്കിലെത്തി മതില്‍ ചാടിക്കടന്നാണ് പ്രതികള്‍ കൊച്ചിയിലെ കോടതിയില്‍ എത്തിയത്

നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിര്‍ണായക തെളിവായി സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പ്രമുഖ നടൻ

നടിയെ തട്ടിക്കൊണ്ടുപോകുന്ന കാര്യത്തെപ്പറ്റി തനിക്കറിയില്ലായിരുന്നുവെന്നും പള്‍സര്‍സുനി വിളിച്ചതിനെ തുടര്‍ന്ന് താന്‍ ഒപ്പം ചേരുകയായിരുന്നു എന്നാണ് മണികണ്ഠന്‍ ആദ്യം പൊലീസിന് മൊഴിനല്‍കിയത് . എന്നാല്‍ വിശദമായ ചോദ്യംചെയ്യലിനിടെയാണ് മണികണ്ഠന്‍റെ പുതിയ വെളിപ്പെടുത്തല്‍ .സംഭവദിവസം നടിയുടെ വാഹനത്തില്‍ കയറിയതിന് പിന്നാലെ നടി പള്‍സര്‍ സുനിയെ തിരിച്ചറിഞ്ഞു. ഇക്കാര്യം മനസ്സിലാക്കിയതോടെയാണ് സംഭവം ക്വട്ടേഷനാണെന്ന് സുനിനടിയോട് വെളിപ്പെടുത്തിയത്. ഒരു സ്ത്രീ പറഞ്ഞിട്ടാണ് താന്‍ വന്നതെന്നും ഇതാരാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നും സുനി നടിയോട് പറഞ്ഞതായി മണികണ്ഠന്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.

നടിക്ക് ആക്രമണമേറ്റ സംഭവത്തില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ എസ്പി

കൊച്ചി: കൊച്ചിയില്‍ നടിക്ക് ആക്രമണമേറ്റ സംഭവത്തില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്പി. എവി.ജോര്‍ജ്ജ്. അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും എവിടെനിന്നാണ് ഇത്തരം വാര്‍ത്തകള്‍ വന്നതെന്ന് അറിയില്ലെന്നും എസ്പി വ്യക്തമാക്കി. ഇന്നലെയാണ് പ്രമുഖ നടന്റെ മൊഴി പോലീസ് എടുത്തതായി ദൃശ്യമാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്ത വന്നത്. വാര്‍ത്ത നിഷേധിച്ച് ദിലീപും പ്രസ്താവനയിറക്കിയിരുന്നു.

വണ്ണപ്പുറത്ത് ലോറി വീട്ടിലേക്ക് ഇടിച്ചിറങ്ങി ഉറങ്ങിക്കിടന്ന യുവതിക്കും ലോറി ഡ്രൈവര്‍ക്കും  ദാരുണാന്ത്യം..

വണ്ണപ്പുറം/ തൊടുപുഴ : നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ചിറങ്ങി ലോറി ഡ്രൈവര്‍ക്കും ഉറങ്ങിക്കിടന്ന യുവതിക്കും ദാരുണാന്ത്യം. വണ്ണപ്പുറം നാല്പതേക്കര്‍ പുളിക്കാമറ്റത്തില്‍ മധുവിന്റെ ഭാര്യ അന്‍സിലിന്‍ (22), ലോറി ഓടിച്ചിരുന്ന ഏലപ്പാറ ചപ്പാത്ത് ഹെലിബെറിയ വിജയഭവനില്‍ മുരുകന്റെ മകന്‍ മനോജ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.45 ന് വണ്ണപ്പുറം ചേലച്ചുവട് മുണ്ടന്‍മുടി റൂട്ടില്‍ നാല്പതേക്കറിന് സമീപത്തെ വളവിലാണ് സംഭവം. അന്‍സിലിനൊപ്പം ഉറങ്ങിക്കിടന്ന മൂന്നു വയസുള്ള മകള്‍ ജോത്സന അദ്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട്ടു നിന്നു കട്ടപ്പനയിലേക്ക്

മത്സരം പെൺകുട്ടികൾ തമ്മിൽ പക്ഷെ ആവേശ കൊടുമുടിയിൽ ഹൃദയം സ്തംഭിച്ചു; സ്ത്രീകളുടെ ക്രിക്കറ്റ്

ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 245 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. ഇന്ത്യക്കായി 82 പന്തില്‍ നിന്ന് 59 റണ്‍സടിച്ച മോന ശര്‍മ്മയും 89 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയ ദീപ്തി ശര്‍മ്മയും മികച്ച തുടക്കം നല്‍കി. ഇതോടെ 43 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടിയ ഇന്ത്യ ഏകദേശം ജയമുറപ്പിച്ചു.

തളിര്‍ത്തിട്ടും, പൂത്തിട്ടും കായ്ക്കാത്ത മുന്തിരി വള്ളികള്‍ !!! പത്ത് ധ്യാനത്തിന് പകരമാകാവുന്ന സിനിമയെക്കുറിച്ച്

ഇതൊരു സിനിമാ റിവ്യൂ അല്ലാ, അതിനുള്ള പരിജ്ഞാനവുമില്ലാ സ്വന്തം ആസ്വാദനശേഷിയുടെ പരിമിതികളില്‍ നിന്നു കൊണ്ടുള വ്യക്തിഗത അഭിപ്രായം മാത്രം..... ഭൂഖണ്ഡാന്തര മലയാള മാധ്യമങ്ങളുടെയും സര്‍വ്വ സംഹാര പ്രഭാവമുള്ള സോഷ്യല്‍ മീഡിയയുടെയും നിരന്തര പ്രഘോഷണത്തില്‍ സാധാരണ പോലെ ആകൃഷ്ടനായി ഈ നൂറ്റാണ്ടിലെ മികച്ച കുടുംബ ചിത്രം ഇംഗ്ലണ്ടിലെത്തിയാല്‍ 'സകുടുംബം' കാണണം എന്നു നിനച്ചിരിക്കുമ്പോഴാണ് സാക്ഷാല്‍ കേരള കത്തോലിക്കാ സഭയുടെ പരമാധികാരി ആലഞ്ചേരി തിരുമേനിയുടെ കല്‍പന വരുന്നത് ഏതൊരു കത്തോലിക്കാ കുടുംബവും കണ്ടിരിക്കേണ്ട സിനിമാ.... പോരാത്തതിന് നാട്ടിലെ ഇടവക പള്ളില്‍ ഞായറാഴ്ച പ്രസംഗത്തില്‍ വികാരിയച്ചനും പറഞ്ഞിരിക്കുന്നു പത്തു ധ്യാനം കൂടുന്ന ഫലം കിട്ടൂമെത്ര ... ന്റമ്മോ രണ്ടര മണിക്കൂറില്‍ പത്തു ധ്യാനത്തിന്റെ ഫലമോ .. ആദ്യ ഷോയ്ക്ക് തന്നെ ബുക്ക് ചെയ്യണമെന്ന് ഭാര്യക്ക് നിര്‍ബന്ധം!! നാളിതുവരെ ഒരു ധ്യാനം പോലും മുഴുവനായി കൂടാന്‍ ഭാഗ്യം ലഭിക്കാത്ത എനിക്ക് ലോട്ടറിയടിച്ച പോലെ....

നിങ്ങളുടെ ശരീരത്തിലെ ഏറ്റവും അപകടകരമായ ഭാഗം എതാണെന്നറിയേണ്ടേ?

നിങ്ങളുടെ ശരീരത്തിലെ ഏറ്റവും അപകടകരമായേക്കാവുന്ന ഭാഗം ഏതാണെന്നറിയാമോ? ഏറ്റവും ആകര്‍ഷകമെന്ന് കരുതപ്പെടുന്ന ഭാഗം തന്നെയാണ് ഏറ്റവും അപകടകരവും ആകുന്നതെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ആലില വയറും ഒതുങ്ങിയ അരക്കെട്ടും ഒക്കെ സൗന്ദര്യ സങ്കല്പ്പങ്ങളായി കരുതപ്പെതുന്ന കാര്യങ്ങളാണ്. പക്ഷെ ശരീര സൗന്ദര്യം നിലനിര്‍ത്തണമെന്നാഗ്രഹിക്കുന്നെങ്കില്‍ ആകര്‍ഷകത്വം നില നിര്‍ത്താന്‍ ഏറ്റവും പ്രയാസമുള്ള ഭാഗവും ഇത് തന്നെ. കാരണം മറ്റൊന്നുമല്ല നമ്മുടെ ശരീര ഭാരം അല്‍പ്പം കൂടുമ്പോള്‍ തന്നെ ഈ ഭാഗങ്ങളുടെ ഷേപ്പും മാറുന്നു എന്നത് തന്നെ.

പൾസർ സുനി പിടിയിൽ, കോടതിവളപ്പിലെത്തിയ പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടി; അൽപനേരം മുൻപ് കോടതിവളപ്പിൽ അരങ്ങേറിയത്

കീഴടങ്ങാനെത്തിയ സുനിയെ കോടതിക്കകത്തുനിന്ന് വലിച്ചിറക്കി അറസ്റ്റു ചെയ്യുകയായിരുന്നു. കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞപ്പോഴാണ് സുനിയും വിജീഷും കോടതിയിലെത്തിയത്. പൊലീസുകാരുടെ ശ്രദ്ധയിൽപ്പെടാതെ അകത്തുകയറിയ സുനിയെ മഫ്തിയിലും യൂണിഫോമിലുമുള്ള പൊലീസുകാർ പ്രതിക്കൂടിനു സമീപത്തുനിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. ക്രൂരമായി മർദിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ലിവര്‍പൂളില്‍ നിന്നും കേരളത്തിലെത്തിയ ബ്രിട്ടീഷ് പഠനസംഘം ഒരേ സ്വരത്തില്‍ പറയുന്നു കേരളം എത്ര പ്രകൃതി

ഇന്‍ഡോ- ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്‌കാരിക കൈമാറ്റ പദ്ധതിയുടെ ഭാഗമായി ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്നും കേരളത്തിലെത്തിയ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങിയ പതിനഞ്ചംഗ കേരള പഠനസംഘത്തെ വിദ്യാഭ്യാസ ടൂറിസം വകുപ്പുകള്‍ ഒന്നു ചേര്‍ന്ന് പരമ്പരാഗത രീതിയില്‍ സ്വീകരിച്ചു.

പ്രതീക്ഷയുടെയും പ്രത്യാശയുടെയും നിറ ദീപമായിരുന്ന അലീഷ രാജീവിന്റെ സ്മരണയിൽ അലീഷ ദി ലൈറ്റ് ഹൌസ്

അകാലത്തിൽ തങ്ങളിൽ നിന്നും വേർപെട്ടു പോയ അലീഷ രാജീവ് എന്ന കൊച്ചു മിടുക്കിയുടെ ഓർമ്മകളിൽ നീറി കഴിയുന്ന ഗ്ലോസ്റ്റെർഷെയർ മലയാളി സമൂഹം തങ്ങളുടെ വേദനകൾ മറച്ച് വെച്ച് അലീഷയുടെ പേരിൽ ഒരു ചാരിറ്റി നിശ നടത്താനൊരുങ്ങുകയാണ്. അലീഷയുടെ 14 - ആം ജന്മദിനമായ ഫെബ്രുവരി 25 -ന് ജി എം എ യുടെ ചെൽട്ടൻഹാം യൂണിറ്റ് ആണ് ഈ ചാരിറ്റി നൈറ്റിന് നേതൃത്വം നൽകുന്നത്. അലീഷ തന്റെ ജീവിതത്തിലെ ഏറിയ ഭാഗവും ചിലവഴിച്ച തന്റെ പ്രൈമറി സ്‌കൂൾ ആയിരുന്ന ചെൽറ്റൻഹാമിലെ സെന്റ്. ഗ്രിഗറീസ് കാത്തോലിക് പ്രൈമറി സ്കൂളിൽ വെച്ചാണ് ഈ ചാരിറ്റി നിശക്ക് അരങ്ങ് ഒരുങ്ങുന്നത്.

സൈക്കിള്‍ യാത്രക്കാരിയായ യുവതിയുടെ പ്രതികാരത്തിന്റെ വൈറല്‍ വീഡിയോ വ്യാജമെന്ന് വെളിപ്പെടുത്തല്‍

ലണ്ടന്‍: തന്നെ അനാവശ്യം പറഞ്ഞ വാന്‍ ഡ്രൈവറോട് പ്രതികാരം ചെയ്യുന്ന സൈക്കിള്‍ യാത്രക്കാരിയായ സ്ത്രീയുടെ വീഡിയോ വ്യാജമാണെന്ന് വെളിപ്പെടുത്തല്‍. വീഡിയോ പുറത്തു വിട്ട ലണ്ടന്‍ കമ്പനിയാണ് ഇത് വ്യാജമാണെന്ന് അറിയിച്ചത്. ജംഗിള്‍ ക്രിയേഷന്‍സ് എന്ന കമ്പനിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ നല്‍കിയത്. ഒരു ബൈക്ക് യാത്രക്കാരന്‍ ഷൂട്ട് ചെയ്ത വീഡിയോ എന്ന വിധത്തിലായിരുന്നു ഇത് പ്രചരിച്ചത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.