പൗരത്വ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സ്‌റ്റേ നല്‍കാനാവില്ലെന്ന് സുപ്രീംകോടതി. ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി. കേന്ദ്രത്തിന് നാലാഴ്ച്ചത്തെ സമയം സുപ്രീംകോടതി അനുവദിച്ചു. അതേസമയം നിയമം സ്റ്റേ ചെയ്യണമെന്നാവശ്യം കേന്ദ്രം എതിര്‍ത്തു.

അതേസമയം പൗരത്വനിയമത്തിനെതിരായ ഹര്‍ജികളില്‍ സ്റ്റേ ആവശ്യപ്പെടുന്നില്ലെന്ന് ലീഗിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദം ഉന്നയിച്ചു. കേസ് മൂന്ന് മാസത്തേക്ക് മാറ്റിവെയ്ക്കണമെന്നും കബില്‍ സിബല്‍ ആവശ്യപ്പെട്ടു.

144 ഹര്‍ജിക്കാറുള്ളതിനാലാണ് തിരക്കെന്നും കോടതിയില്‍ പ്രവേശനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നും അറ്റോര്‍ണി ജനറല്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. യുഎസ്,പാകിസ്താന്‍ സുപ്രീംകോടതികളില്‍ ഇത്തരത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഇതിനെ പിന്തുണച്ചു. ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.