ജോര്‍ജുകുട്ടി വടക്കേക്കുറ്റിന്റെ നേതൃത്വത്തിലുള്ള കവന്‍ട്രി കേരള കമ്മ്യൂണിറ്റി ഭരണസമിതി പടിയിറങ്ങി

ജോര്‍ജുകുട്ടി വടക്കേക്കുറ്റിന്റെ നേതൃത്വത്തിലുള്ള കവന്‍ട്രി കേരള കമ്മ്യൂണിറ്റി ഭരണസമിതി പടിയിറങ്ങി
May 08 06:55 2019 Print This Article

കഴിഞ്ഞ ഒരു വര്‍ഷക്കാലം കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായി ശ്രീ ജോര്‍ജ്കുട്ടി വടക്കേക്കുറ്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച 19 അംഗ കമ്മറ്റി നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് ശേഷം ഇന്നലെ പടി ഇറങ്ങിയത് ഒത്തിരി സ്വപ്ന തുല്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ്. കവന്റി കേരളാ കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായി സോഷ്യല്‍ ബോധവല്‍ക്കരണ സെമിനാറും, മെഡിക്കല്‍ ബോധവല്‍ക്കരണ സെമിനാറും നടത്തിയതോടൊപ്പം നാട്ടില്‍ പ്രളയം ഉണ്ടായപ്പോള്‍ പത്തു ലക്ഷത്തില്‍ അധികം പൗണ്ട് നാട്ടില്‍ എത്തിക്കാനും കഴിഞ്ഞ കമ്മറ്റിക്ക് സാധിച്ചു എന്ന കാര്യം വളരെ പ്രശംസനീയമാണ്.

പ്രളയത്തിന് ശേഷം നാട്ടിലോട്ട് സാധനങ്ങള്‍ കയറ്റി അയക്കാന്‍ UUKMA യുടെ National Sorting Centre ആയി പ്രവര്‍ത്തിച്ചതിന് യുക്മയുടെ പ്രത്യേക ജ്യൂറി അവാര്‍ഡ് സികെസിക്ക് ലഭിക്കുകയുണ്ടായി. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി കനിവ് ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ അഞ്ച് നിര്‍ദ്ധന കുടുംബങ്ങളെ സഹായിച്ച് കഴിഞ്ഞ കമ്മറ്റി വളരെ അധികം ശ്രദ്ധ നേടി.

വളരെ സുതാര്യമായ പ്രവര്‍ത്തനങ്ങളിലൂടെയും, ശ്രീ ജോമോന്‍ വല്ലൂര്‍ പ്രസിഡന്റായിരുന്ന മുന്‍ കമ്മറ്റി കൈമാറി തന്ന പൈസയും കൂടി കൂട്ടി പതിനായിരത്തില്‍ അധികം പൗണ്ട് സേവിംഗ്‌സ് അക്കൗണ്ടിലും, കനിവ് ചാരിറ്റി അക്കൗണ്ടിലും ആയി മിച്ചം വെച്ചപ്പോള്‍ മുപ്പതിനായിരം പൗണ്ടിന് മുകളിലായിരുന്നു ഒരു വര്‍ഷത്തെ സി കെ സി യുടെ മൊത്തം വരവ് ചിലവ്.

ഒരു എല്‍സിഡി വാളോട് കൂടിയ ക്രിസ്തുമസ് പരിപാടി പുതുമ നിറഞ്ഞതും എല്ലാവരാലും ആസ്വദിച്ചതും കമ്മറ്റി അംഗങ്ങള്‍ പ്രത്യേകം എല്ലാവരുടെയും അഭിനന്ദനം ഏറ്റുവാങ്ങുന്നതും ആയിരുന്നു. കൂട്ടികള്‍ക്കായി പ്രത്യേകം മാജിക് ഷോയും മിമിക്‌സും, ലൈവ് ഗാനമേളയോടും കൂടി ഒരു Charity Annual Day ഒരുക്കിയത് ഈ കമ്മിറ്റിയുടെ ഉത്സാഹം എടുത്ത് കാണിക്കുന്നതും എല്ലാവര്‍ക്കും ഒരു പോലെ ആസ്വദിക്കത്തക്കതും ആയിരുന്നു.

ഒത്തിരി നല്ല പ്രവര്‍ത്തനങ്ങളിലൂടെ എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങിയതിന് ശേഷം ആണ് ജോര്‍ജ്കുട്ടി വടക്കേകുറ്റിന്റെയും, ഷിന്‍സണ്‍ മാത്യുവിന്റെയും, തോമസ് മണിയങ്ങാട്ടിന്റെയും നേതൃത്വത്തിലുള്ള 19 അംഗ കമ്മറ്റി സ്ഥാനം ഒഴിയുന്നത്. ശ്രീ ജോണ്‍സണ്‍ യോഹന്നാന്‍ പ്രസിഡന്റായും, ശ്രീ ബിനോയി തോമസ് സെക്രട്ടറി ആയും ശ്രീ സാജു പള്ളിപ്പാടന്‍ ട്രഷററായും ഉള്ള പുതിയ കമ്മറ്റി സികെസിയെ വലിയ ഉന്നതങ്ങളിലേക്ക് നയിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles