കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന കപ്പലിലാണ് സ്ഫോടനമുണ്ടായത്; മരിച്ച അഞ്ചുപേരിൽ രണ്ടു പേർ മലയാളികൾ, മൂന്നുപേരുടെ നില അതീവഗുരുതരം

കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന കപ്പലിലാണ് സ്ഫോടനമുണ്ടായത്; മരിച്ച അഞ്ചുപേരിൽ രണ്ടു പേർ മലയാളികൾ, മൂന്നുപേരുടെ നില അതീവഗുരുതരം
February 13 08:35 2018 Print This Article

കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന കപ്പലിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. ഡ്രൈഡോക്കില്‍ വെല്‍ഡിങ്ങിനിടെ അസറ്റലൈന്‍ വാതകത്തിന് തീപിടിച്ച് സ്ഫോടനമുണ്ടായെന്നാണ് ആദ്യനിഗമനം. പത്തനംതിട്ട സ്വദേശി ജിവിന്‍, എറണാകുളം വൈപ്പിന്‍ സ്വദേശി റംഷാദ്, കൊച്ചി എരൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍, വൈറ്റില സ്വദേശി കണ്ണന്‍, തേവര സ്വദേശി ജയന്‍ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ അഭിലാഷ്, സച്ചു, ജയ്സണ്‍, ശ്രീരൂപ് എന്നിവരെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും ക്രിസ്റ്റി, ടിന്റു, രാജീവ് എന്നിവരെ കൊച്ചിന്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ശ്രീരൂപിന്റെ നില ഗുരുതരമാണ്. ഒഎന്‍ജിസി എണ്ണപര്യവേഷണത്തിനുപയോഗിക്കുന്ന സാഗര്‍ ഭൂഷണ്‍ കപ്പിലാണ് പൊട്ടിത്തെറി ഉണ്ടായത്.

ഡ്രൈഡോക്കില്‍ വെല്‍ഡിങ്ങിനിടെ അസറ്റലൈന്‍ വാതകത്തിന് തീപിടിച്ച് സ്ഫോടനമുണ്ടായെന്നാണ് ആദ്യനിഗമനം. പത്തനംതിട്ട സ്വദേശി ജിവിന്‍, എറണാകുളം വൈപ്പിന്‍ സ്വദേശി റംഷാദ്, കൊച്ചി എരൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍, വൈറ്റില സ്വദേശി കണ്ണന്‍, തേവര സ്വദേശി ജയന്‍ എന്നിവരാണ് മരിച്ചത്.

പരുക്കേറ്റ അഭിലാഷ്, സച്ചു, ജയ്സണ്‍, ശ്രീരൂപ് എന്നിവരെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും ക്രിസ്റ്റി, ടിന്റു, രാജീവ് എന്നിവരെ കൊച്ചിന്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ശ്രീരൂപിന്റെ നില ഗുരുതരമാണ്. ഒഎന്‍ജിസി എണ്ണപര്യവേഷണത്തിനുപയോഗിക്കുന്ന സാഗര്‍ ഭൂഷണ്‍ കപ്പിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഉണ്ണികൃഷ്ണനും ജിവിനും ഫയര്‍മാന്മാരും റംഷാദ് സൂപ്പര്‍വൈസറുമാണ്. കരാര്‍ ജീവനക്കാരനാണ് ഗവിന്‍.

ഡ്രൈഡോക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ കപ്പലിലെ വാട്ടര്‍ ബല്ലാസ്റ്റ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി.ദിനേശ് അറിയിച്ചു. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നും പുക പടര്‍ന്നാണ് മരണമുണ്ടായതെന്ന് കരുതുന്നതായും കമ്മീഷണര്‍ പറഞ്ഞു.

സുരക്ഷാസംവിധാനത്തിലുണ്ടായ വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്ന് കപ്പല്‍ശാലയിലെ യൂണിയന്‍ മുന്‍ നേതാവ് പി.എസ്.വിജു. കൃത്യമായ സുരക്ഷാപരിശോധന നടത്താതെ വാട്ടര്‍ ടാങ്കിന് സമീപത്തേക്ക് ആളുകള്‍ക്ക് പ്രവേശനം നല്‍കിയെന്നാണ് മനസിലാക്കുന്നതെന്നും വിജു  പറഞ്ഞു.

കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി അനുശോചനം അറിയിച്ചു. കപ്പല്‍ശാല സിഎംഡിയുമായി കേന്ദ്രമന്ത്രി ഫോണി‍ല്‍ സംസാരിച്ചു.

കൊച്ചി കപ്പല്‍ശാലയില്‍ സ്ഫോടനം ഉണ്ടായത് സാഗര്‍ ഭൂഷണ്‍ എണ്ണ പര്യവേഷണ കപ്പലിന്റെ വാട്ടര്‍ ബല്ലാസ്റ്റിലാണ്. കപ്പല്‍ ചെരിയാതെ നേരെ നില്‍ക്കാന്‍ വെള്ളം നിറയ്ക്കുന്ന അറ ആണ് ബല്ലാസ്റ്റ് എന്ന് പറയുന്നത്. 1991ലും കൊച്ചി കപ്പല്‍ശാലയില്‍ ഒ.എന്‍.ജി.സി. കപ്പലില്‍ തന്നെ സ്ഫോടനം നടന്ന് രണ്ടുമലയാളികള്‍ മരിച്ചിരുന്നു. പെയിന്റിങ് ജോലി ചെയ്തിരുന്ന രണ്ടു പേരാണ് അന്നുമരിച്ചത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles