തീര്‍ത്ഥയാത്ര നരകയാത്രയായി; യുകെയിലെ മലയാളി ടൂര്‍ ഓപ്പറേറ്റര്‍ക്കെതിരെ ലൂര്‍ദ്ദ് തീര്‍ഥാടകര്‍

തീര്‍ത്ഥയാത്ര നരകയാത്രയായി; യുകെയിലെ മലയാളി ടൂര്‍ ഓപ്പറേറ്റര്‍ക്കെതിരെ ലൂര്‍ദ്ദ് തീര്‍ഥാടകര്‍

സ്കൂള്‍ അവധിക്കാലത്ത്‌ കുടുംബ സമേതം നടത്തിയ തീര്‍ഥയാത്ര നരക യാത്രയായി മാറിയതില്‍ പ്രതിഷേധവുമായി യുകെ മലയാളികള്‍. തീര്‍ഥാടനത്തിലെ കയ്പ്പേറിയ അനുഭവങ്ങളുടെ പേരില്‍ നിയമ നടപടികള്‍ക്ക് ഒരുങ്ങുകയാണ് ഇപ്പോള്‍ യാത്രയില്‍ പങ്കെടുത്തവര്‍. തീര്‍ഥാടകരെ വഴിയില്‍ ഇറക്കി വിടുകയും പോലീസ് ഇടപെടല്‍ ഉണ്ടാവുകയും വരെ ചെയ്ത അനുഭവങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ വാട്ട്സ് ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയിലൂടെ ആണ് യാത്രയില്‍ പങ്കെടുത്തവര്‍ പ്രചരിപ്പിക്കുന്നത്. യാത്രയില്‍ പങ്കെടുത്ത് ദുരനുഭവങ്ങള്‍ നേരിട്ട ജോണ്‍ മുളയങ്കല്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഇങ്ങനെ അവതരിപ്പിക്കുന്നു.

സ്‌കൂള്‍ അവധി തുടങ്ങിയതിനാല്‍ അഞ്ചു ദിവസത്തെ പാക്കേജുമായി ജോജി ഫിലിപ്പ് എന്ന മാഞ്ചെസ്റ്റെര്‍ മലയാളി (ലൂര്‍ദ് ട്രാവെല്‍സ് ) നടത്തിയ ലൂര്‍ദ് യാത്രക്കിടയില്‍ ഉണ്ടായ സംഭവ വികാസമാണ് ഞാന്‍ ഇവിടെ എഴുതുന്നത്, ഞാന്‍ അടക്കം ഈ കഴിഞ്ഞ ആഴ്ച യാത്ര ചെയ്ത ഓരോ മലയാളിയും അതിനു ഇരകളാണ്, മൂന്ന് ബസുകളിലായി ഏതാണ്ട് ഇരുന്നൂറോളം വരുന്ന മലയാളികള്‍ ആണ് ഈ ട്രാവല്‌സില്‍ നിന്നും പാക്കേജ് എടുത്തു യാത്ര ചെയ്തത്, ദുരിത യാത്രക്കിടയില്‍ സംഭവിച്ച കാര്യങ്ങള്‍ ആണ് ഇവിടെ കുറിക്കുന്നത് ശനിയാഴ്ച രാവിലെ ഏഴു മണിക്ക് ബസില്‍ കയറിയ ഞങ്ങള്‍ ഞായാറാഴ്ച രാവിലെ 12 മണിക്കാണ് ലൂര്‍ദില്‍ എത്തിയത്.

ഡോവറില്‍ ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ ഉണ്ടായ താമസം ആണ് ഇത്രയും താമസിക്കാന്‍ കാരണം എന്നാണു ജോജി പറഞ്ഞത്. അതില്‍ ആര്‍ക്കും വിഷമം ഉണ്ടായിരുന്നില്ല , എന്നാല്‍ പിന്നീട് ഉണ്ടായ സംഭവങ്ങള്‍ ഈ യാത്രയില്‍ പങ്കെടുത്ത ആരും ജീവിതത്തില്‍ മറക്കും എന്ന് തോന്നുന്നില്ല. ബ്രേയ്ക് ഫാസ്‌ററ് , ഡിന്നര്‍ എന്നിവ പാക്കേജിന്റെ ഭാഗം ആയിരുന്നു. എന്നാല്‍ ലൂര്‍ദില്‍ ഞങ്ങള്‍ ബ്രേക്ക്ഫാസ്റ്റ് കഴിച്ചത് ഉച്ചക്ക് ഒരു മണിക്കാണ് , രാവിലെ ഉള്ള ഇന്റര്‍ നാഷണല്‍ മാസ് എല്ലാവര്ക്കും മിസ് ആയി.

ഞായറാഴ്ച ലൂര്‍ദ്ദില്‍ പള്ളിയില്‍ പ്രാര്‍ഥന, പ്രദിക്ഷിണം എന്നിവയില്‍ ഒക്കെ പങ്കെടുത്തു. പിറ്റേ ദിവസം അതായാത് തിങ്കളാഴ്ച മുതല്‍ കാര്യങ്ങള്‍ കൂടുതല്‍ കീഴ്‌മേല്‍ മറിഞ്ഞു , ലൂര്‍ദില്‍ നിന്നും രാവിലെ പാരീസിലേക്കു തിരിക്കേണ്ട ഞാങ്ങള്‍ ഉച്ചയോടെ ആണ് യാത്ര തിരിക്കുന്നത് , യാതൊരു പ്ലാനിംഗും ഇല്ലാത്ത യാത്ര, കൊച്ചു കുട്ടികള്‍ അടക്കമുള്ളവരെയുമായി ബാഗേജുകളുമായി ബസ് പാര്‍ക്ക് ചെയ്തിരുന്ന കുന്നിന്‍ മുകളിലേക്കു നടത്തി കൊണ്ടുപായി, ഇതിനെ ക്കുറിച്ചു ചോദിച്ച യാത്രക്കാരോട് ബസ് ഹോട്ടലിനു മുന്‍പില്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഇല്ല എന്ന് പറഞ്ഞു.

എന്നാല്‍ അങ്ങോട്ട് പോയപ്പോള്‍ ഇതേ ഹോട്ടലിന്റെ മുന്‍ വശത്തു വണ്ടി പാര്‍ക്ക് ചെയ്താണ് ലഗ്ഗേജ് അണ്‍ലോഡ് ചെയ്തത്, എല്ലാവരെയും നടത്തി മുകളില്‍ എത്തിച്ചു ലഗേജുകള്‍ കയറ്റിയ ശേഷം ഇതില്‍ ഒരു ബസ് അര മണിക്കൂറില്‍ കൂടുതല്‍ ഇതേ ഹോട്ടലിന്റെ മുന്‍പില്‍ പാര്‍ക്ക് ചെയ്യുകയും ഡ്രൈവര്‍ വെളിയില്‍ ഇറങ്ങി ഇരുന്നു സിഗരറ്റു വലിക്കുന്നതും കാണാമായിരുന്നു. ഈ സമയത്തു, എന്നാല്‍ ഉച്ച ആയില്ലേ ഇവിടെ നിന്നും ഭക്ഷണം കഴിക്കുകയോ അല്ലെങ്കില്‍ ടേക്ക് എവേ വാങ്ങുകയോ ചെയ്യാം എന്ന് പറഞ്ഞപ്പോള്‍, അതു സാരമില്ല, പോകുന്ന വഴി ഭക്ഷണം ലഭിക്കും ഒരു കുഴപ്പവും ഇല്ല എന്നാണ് ജോജി പറഞ്ഞത്.

ക്‌ളീന്‍ ചെയ്യാത്ത വണ്ടിയിലെ കുഞ്ഞു ടോയ്‌ലെറ്റുമായി യാത്ര തുടങ്ങിയപ്പോള്‍ ജോജിയുടെ വക അടുത്ത അനൗണ്‍സ് മെന്റ്. അത്യാവശ്യമുള്ളവര്‍ മാത്രം ടോയ്‌ലറ്റ് ഉപയോഗിക്കുക , പാരീസിലേക്കുള്ള യാത്രക്കിടയില്‍ ഈ മൂന്നു കോച്ചുകളും ഒരുമിച്ചു രണ്ടോ മൂന്നോ ടോയ്‍ലെറ്റുകൾ മാത്രമുള്ള ചെറു സര്‍വീസുകളില്‍ നിര്‍ത്തുകയും, പത്തു മിനിറ്റുകൊണ്ട് തിരികെ കാര്യം സാധിച്ചു തിരികെ എത്തണം എന്ന മുന്നറിയിപ്പും, ഭക്ഷണം കഴിക്കാന്‍ യാതൊന്നും ഇല്ലാത്തതും , അത്യാവശ്യം സാന്‍ഡ്വിച് ആണെങ്കില്‍ പോലും എല്ലാവര്ക്കും കഴിക്കാന്‍ ഇല്ലാത്തതുമായ സ്ഥലങ്ങളില്‍ ആണ് ബസുകള്‍ നിര്‍ത്തിയിരുന്നത്.

ഇത് ചോദ്യം ചെയ്ത ആളുകളോട് ഞാന്‍ എഴുപത്തിയഞ്ചു പ്രാവശ്യമായി ഈ പണി തുടങ്ങിയിട്ട് മലയാളികള്‍ക്ക് ഇത് മതി എന്ന ജോജിയുടെ മറുപടി. തിങ്കളാഴ്ച ഉച്ചക്ക് ലൂര്‍ദില്‍ നിന്നും ആരംഭിച്ച പട്ടിണി യാത്രക്കു അവസാനം കുറിച്ചത് വെളുപ്പിന് രണ്ടു മണിക്ക് ഒരു ഇന്ത്യന്‍ റെസ്റ്റോറന്റില്‍ ആണ്. ഉള്ളത് പറയണമല്ലോ ചോറും , നാനും , കോഴിക്കറിയും , ഒക്കെ ആയി കുഴപ്പമില്ലാത്ത ഭക്ഷണത്തെ പട്ടിണി കിടന്ന കൊച്ചു കുട്ടികള്‍ അടക്കം വെളുപ്പിനെ രണ്ടു മണിക്ക് ആര്‍ത്തിയോടെ കഴിക്കുന്നത് കാണാന്‍ കഴിഞ്ഞു. ഐറ്റിനെറിയില്‍ ഉണ്ടായിരുന്ന ഈഫല്‍ ടവറിന്റെ രാത്രി കാഴച, പടത്തില്‍ കാണിച്ചു. ആദ്യ ദിവസം പാരീസില്‍ വെളിപ്പിന് മൂന്നു മണിയോടെ ഹോട്ടലിലേക്ക് , ചൊവ്വാഴ്ച രാവിലെ ഒന്‍പതു മണിക്കാണ് ഡിസ്‌നി ലാന്‍ഡ് ടൂര്‍ പരഞ്ഞിരുന്നതും, പ്ലാന്‍ ചെയ്തിരുന്നതും, ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രം സന്ദര്‍ശിക്കുന്ന ഡിസ്‌നി ലാന്‍ഡിലെ വിസ്മയ കാഴ്ചകള്‍ മുഴുവന്‍ കണ്ടു തീര്‍ക്കണം എങ്കില്‍ ഒരു ദിവസം മുഴുവന്‍ തികയാതെ വരുമ്പോള്‍, ആകാംക്ഷയോടെ അതിരാവിലെ ബ്രേക്ക്ഫാസ്റ്റ് കാത്തിരുന്ന കുഞ്ഞുങ്ങളോടും, കുടുംബങ്ങളോടും അടുത്ത അടി. ഡ്രൈവര്മാര്ക്ക് ആവശ്യമുള്ള ബ്രേക്ക് നല്‍കാന്‍ കഴിഞ്ഞില്ല അതുകൊണ്ടു ഉച്ചയോടെയേ യാത്ര തുടങ്ങാന്‍ പറ്റൂ എന്ന്.

മുന്‍കൂട്ടി പ്ലാന്‍ ചെയ്തു സ്വപ്ന സമാനമായി കണ്ട യാത്രയില്‍ ഉണ്ടായ തടസ്സങ്ങളും പ്ലാനിങ് ഇല്ലായ്മയും , താന്‍ പോരിമയും കണ്ട് ചോദ്യം ചെയ്‌തെങ്കിലും വീണ്ടും ജോജിയുടെ വക ഉത്തരം ഇത് എഴുപത്തഞ്ചാമത്തെ ടൂര്‍ ആണ്, മലയാളികള്‍ക്ക് ഇത് മതി എന്ന്. ഉച്ചക്ക് തുടങ്ങി, വൈകിട്ട് പതിനൊന്നു മണി വരെ നീണ്ട ഡിസ്‌നി സന്ദര്‍ശനത്തില്‍ 45 ഓളം റൈഡുകളില്‍ പത്തില്‍ താഴെ മാത്രമാണ് പലര്‍ക്കും കയറാന്‍ പറ്റിയത്. ഗൈഡഡ് ടൂര്‍ എന്ന് പറഞ്ഞിട്ട് യാതൊരു ഗൈഡന്‍സും ലഭിച്ചില്ല. രാത്രി പതിനൊന്നു മണിക്ക് ഡിസ്‌നി ലാന്‍ഡില്‍ നിന്നും ഇറങ്ങിയ ഗ്രൂപ്പ് ഭക്ഷണം കഴിക്കുന്നത് വീണ്ടും വെളുപ്പിന് 2.30 മണിക്ക്. അതായത് ബര്‍മിംഗ് ഹാമില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം നോട്ടിങ് ഹാമിലോ, ഷെഫീല്‍ഡിലോ പോയി ഭക്ഷണം കഴിക്കുന്ന അവസ്ഥ. വീണ്ടും, തളര്‍ന്നു ഉറങ്ങി കിടന്ന കുട്ടികളെ വിളിച്ചെഴുന്നേല്പിച്ചു ആര്‍ത്തിയോടെ ഉള്ള ഭക്ഷണം കഴിക്കല്‍. അന്ന് വന്നു കിടന്നതും വെളുപ്പിന് മൂന്നു മണി. ബുധനനാഴ്ച രാവിലെ പാരിസ് ടൂര്‍ എന്നാണ് ടൂര്‍ പ്ലാനില്‍ പറഞ്ഞിരുന്നത്

എന്നാല്‍ രാവിലെ മുന്‍പ് പറഞ്ഞ പോലെ തന്നെ യാത്ര ആരംഭിക്കുന്നത് ഉച്ചക്ക് 12 മണിക്ക് , നേരെ ഈഫല്‍ ടവറിലേക്ക് , ഈഫല്‍ ടവര്‍ സന്ദര്‍ശനം കഴിഞ്ഞു തിരികെ ഇറങ്ങി കഴിഞ്ഞു പാരീസ് ടൂര്‍ , മ്യുസിയം സന്ദര്‍ശനം, ക്രൂയിസ് എന്നിവ ആണ് പറഞ്ഞിരുന്നത്. എന്നാല്‍ ഡ്രൈവര്മാര്ക്ക് നേരത്തെ പോണം എന്ന് പറഞ്ഞു ഇവ എല്ലാം ക്യാന്‍സല്‍ ചെയ്തു. ഭക്ഷണം കഴിച്ചു യാത്ര തുടങ്ങാം എന്ന യാത്രക്കാരുടെ ആവശ്യവും ഇയാള്‍ സ്വീകരിച്ചില്ല. ഡോവറിലേക്കുള്ള യാത്രക്കിടയില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്താം എന്നായിരുന്നു.

മാഞ്ചെസ്റ്റെറില്‍ നിന്നും എത്തിയ വണ്ടിയില്‍ ഉണ്ടായിരുന്നവര്‍ നേരത്തെ തന്നെ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തണം എന്ന് മുറവിളി കൂട്ടിയിരുന്നു. എന്നാല്‍ രാവിലെ 9 മണിക്ക് ബ്രേക്ക്ഫാസ്റ്റ് കഴിച്ച കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പിന്നെ വണ്ടി നിര്‍ത്തിയത് വൈകുന്നേരം ഏഴു മണി കഴിഞ്ഞാണ്. ഭക്ഷണം ഓര്‍ഡര്‍ ചെയ്തു കഴിച്ചുകൊണ്ടിരുന്ന ഇതില്‍ ചിലരെ നിര്‍ബന്ധിച്ചു വേഗം ബസില്‍ കയറാന്‍ ആവശ്യപ്പെടുകയും, ഭക്ഷണം കഴിച്ചതിനു ശേഷം മാത്രമേ വരാന്‍ കഴിയുകയുള്ളൂ എന്ന് പറഞ്ഞ ഇവരോട്, പ്രതികാര ദാഹിയായി , ഇവരുടെ കുഞ്ഞുങ്ങളെയും , ഭാര്യമാരെയും, ബസില്‍ കയറ്റുകയും, രണ്ടു മിനിറ്റ് വൈകിയതിന്റെ പേരില്‍ പാരീസില്‍ നിന്നും ഏതാണ്ട് 50 കിലോമീറ്ററുകള്‍ക്കു ഇപ്പുറത്തു ഇവരെ വണ്ടിയില്‍ കയറ്റാതെ ഉപേക്ഷിച്ചു ബസ് പുറപ്പെടുകയും ചെയ്തു, ബസില്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ കയറ്റാതെ യാത്ര പോകുന്നത് കണ്ട ഭാര്യമാരും , കുട്ടികളും വാവിട്ടു നിലവിളിച്ചു എങ്കിലും , ഇതൊന്നും കൂട്ടാക്കാതെ വണ്ടി യാത്ര തുടര്‍ന്നു.

പണം കൈപ്പറ്റി ടൂര്‍ പ്ലാന്‍ ചെയ്ത ജോജി ഈ സമയം മറ്റൊരു വണ്ടിയില്‍ ഇരുന്നു, വണ്ടി നിര്‍ത്തേണ്ട അവന്മാര്‍ എങ്ങനെയേലും വന്നു കൊള്ളും എന്ന് നിര്‍ദേശമാണ് നല്‍കിയത്. എന്നാല്‍ സെര്‍വീസസില്‍ വണ്ടിയില്‍ കേറാന്‍ പറ്റാതിരുന്നവര്‍ സമയോചിതമായി ഫ്രഞ്ച് പോലീസുമായി ബന്ധപ്പെടുകയും, പോലീസ് ഈ സര്‍വീസ് സ്റ്റേഷന്റെ മുപ്പതു കിലോമീറ്റെര്‍ ദൂരെ വച്ച് ബസ് തടയുകയും, പോലീസ് അകമ്പടിയോടെ തിരികെ ഈ സര്‍വീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. ഈ സമയത്തെല്ലാം, ഇവര്‍ ജോജിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓരോ വണ്ടിയും മാറി മാറി കയറി ഫോണ്‍ അറ്റന്‍ഡ് ചെയ്യാതെ കളിച്ചു. എന്നാല്‍ ഫ്രഞ്ച് പോലീസ് ഇയാളെ ബന്ധപ്പെടുകയും, മറ്റു വണ്ടികള്‍ എല്ലാം നിര്‍ത്തേണ്ടി വരും എന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.

എന്നിട്ടും ഈയാള്‍ ഇതൊന്നും കൂസാക്കാതെ താന്‍ വണ്ടിയില്‍ കയറ്റാത്തവരുമായോ, കരഞ്ഞും, നിലവിളിച്ചും ഇരുന്ന ഇവരുടെ ഭാര്യമാരുമായോ , കുട്ടികളുമായോ , ബന്ധപ്പെടാന്‍ ശ്രമിച്ചില്ല എന്നത് ഓര്‍ക്കുന്നു. ഫ്രാന്‍സില്‍ ഭാഷയും അറിയാതെ, സ്ഥലവും അറിയാതെ പാസ്‌പോര്‍ട്ട് പോലും ഇല്ലാതെ ഭക്ഷണം കഴിക്കാന്‍ വണ്ടി നിര്‍ത്തണം എന്ന് പല പ്രാവശ്യം ആവശ്യപ്പെട്ടതിന്റെ പേരില്‍ പണം കൊടുത്തു ഒരു മലയാളി സ്ഥാപനം വഴി കുടുംബവുമായി ഉല്ലാസ യാത്രക്ക് പോയ മലയാളി കുടുംബങ്ങള്‍ക്കുണ്ടായ ദുരനുഭവം അതനുഭവിച്ചാല്‍ മാത്രമേ മനസിലാകൂ. പോലീസ് അകമ്പടിയോടെ തിരികെ എത്തിയ വാഹനത്തിന്റെ രേഖകളും , ഡ്രൈവര്‍മാരുടെ രേഖകളും അടക്കം മുഴുവന്‍ പരിശോധിച്ച ശേഷം , ഇനി പ്രശ്ങ്ങള്‍ ഉണ്ടാകില്ല എന്ന ഉറപ്പില്‍ ഡോവര്‍ വരെ പോലീസ് അകമ്പടിയോടെ ആണ് ഈ ബസ് എത്തിയത് .

ബര്‍മിംഗ് ഹാമില്‍ നിന്നും ഞാന്‍ അടക്കമുള്ള ആളുകള്‍ യാത്ര ചെയ്ത ബസിലെ മുഴുവന്‍ യാത്രക്കാരും ഒറ്റക്കെട്ടായിരുന്നതിനാല്‍ യാത്രക്കിടയില്‍ ഉണ്ടായ കയ്‌പേറിയ അനുഭവങ്ങള്‍ക്കും , നടക്കാതെ പോയ കാഴ്ചകള്‍ക്കും നഷ്ട പരിഹാരം ആവശ്യപ്പെട്ടെങ്കിലും ഉടമ അതിനു തയാറാകാതെ വന്നതിനാല്‍ ഗ്രൂപ് ഒന്നായി നഷ്ട പരിഹാരം നിയമപരമായി ആവശ്യപ്പെടാന്‍ വേണ്ടി പ്രമുഖ സോളിസിറ്റര്‍ സ്ഥാപനവുമായി നിയമോപദേശം തേടിയിട്ടുണ്ട് , ജോജിയും ആയി ഇതില്‍ പങ്കെടുത്ത ആര്‍ക്കും വ്യക്തി പരമായി യാതൊരു പ്രശ്നവും ഉണ്ടായിട്ടല്ല ഇത് എഴുതുന്നത്. ആശിച്ചു മോഹിച്ചു പോയ ഒരു യാത്ര അടിമകള്‍ പോകുന്നത് പോലെ ഭക്ഷണം ഇല്ലാതെ, ഉറക്കം ഇല്ലാതെ, നന്നായി ടോയ്‌ലെറ്റില്‍ പോകാതെ ( ഇതില്‍ പങ്കെടുത്ത ചിലര്‍ ഒരു സെര്‍വീസസില്‍ രണ്ടു ടോയ്‌ലെറ്റ് മാത്രം ഉണ്ടായിരുന്ന സ്ഥലത്തു 170 പേര്‍ക്കായി വണ്ടി നിര്‍ത്തി പത്തു മിനിറ്റിനുള്ളില്‍ കാര്യം സാധിച്ചു തിരികെ വരണം എന്ന് പറഞ്ഞിട്ട് വളരെ ബുദ്ധിമുട്ടി പറമ്പില്‍ പോയാണ് കാര്യം സാധിച്ചത്).

ആശിച്ച കാഴ്ചകള്‍ ഒന്നും കാണാതെ പോലീസിനെ ഇടപെടുത്തി കുടുംബവുമായി ചേരാന്‍ കഴിഞ്ഞ ഒരു ട്രിപ്പ് എന്ന നിലയില്‍ ജീവിതത്തില്‍ ഇത് അവിസ്മരണീയം ആകും , നന്നായി നടത്താമായിരുന്ന ഒരു ട്രിപ്പ് അല്ലെ ജോജി ഇത്, മൂന്നു വണ്ടിക്കും വേണ്ടി ഒരു ഗൈഡ് , പ്ലാനിങ് ഇല്ലാത്ത യാത്രകള്‍ , എവിടെ ഭക്ഷണം ലഭിക്കും എന്ന അറിവില്ലായ്മ, സര്‍വീസുകളെക്കുറിച്ചുള്ള അജ്ഞത, പിറ്റേ ദിവസം കാണാന്‍ ഉള്ള സ്ഥലത്തിനടുത്തു താമസ സൗകര്യം ക്രമീകരിക്കാതിരിക്കല്‍, മലയാളികളല്ലേ ഇതൊക്കെ മതി എന്ന മുന്‍വിധി , തനിക്കു മാത്രം ലാഭം ഉണ്ടാകുക എന്ന ലക്ഷ്യം ഇതൊക്കെ മൂലമല്ലേ ഈ യാത്ര കുളമായത്‌.

ഇതൊക്കെ കഴിഞ്ഞു ഒരു ക്ഷമ പോലും പറയാതെ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ അസാമാന്യ തൊലിക്കട്ടിയോടെ ഇനിയും അടുത്ത ട്രിപ്പിനായി കാത്തിരിക്കുന്നവരോട് പ്രശ്നങ്ങള്‍ മുഴുവന്‍ യാത്ര ചെയ്തവര്‍ ഉണ്ടാക്കിയതാണ് എന്ന രീതിയില്‍ പ്രതികരിക്കുന്ന ജോജിക്കും ലൂര്‍ദ്ദ് ട്രാവല്‌സിനും ആശംസകള്‍ അറിയിച്ചു കൊണ്ടും, ലൂര്‍ദ് മാതാവിന്റെ അനുഗ്രഹം എല്ലാവര്‍ക്കുമുണ്ടാകട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ടും ബര്‍മിംഗ്ഹാമില്‍ നിന്നും മാഞ്ചസ്റ്ററിലെ ജോജിയുടെ ഉടമസ്ഥതയില്‍ ഉള്ള ലൂര്‍ദ് ട്രാവെല്‍സ് വഴി ഫ്രാന്‍സിലേക്ക് ടൂര്‍ പോയ ആളുകള്‍ക്ക് വേണ്ടി ജോണ് മുളയിങ്കല്‍.

ലണ്ടന്‍ പാര്‍ക്കില്‍ പോക്കെമോന്‍ ഗോ കളിച്ചവരെ തോക്കുചൂണ്ടി കൊള്ളയടിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,573

More Latest News

അറ്റ്‌ ലസ് രാമചന്ദ്രൻ ജയിലിൽനിന്നും പുറത്തിറങ്ങാൻ 40 വര്‍ഷം കാത്തിരിക്കേണ്ടിവരുമോ

ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ അകപ്പെട്ട് ദുബായ് ജയിലില്‍ തടവില്‍ കഴിയുന്ന പ്രവാസി മലയാളി വ്യവസായി അറ്റ്‌ ലസ് രാമചന്ദ്രന്റെ ജയില്‍വാസം അനന്തമായി നീണ്ടുപോയെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഒരു കേസില്‍ മാത്രം മൂന്ന്‍ വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടാണ് അദ്ദേഹത്തിന്‍റെ ജയില്‍വാസമെങ്കില്‍ ഉടന്‍ പരിഗണനയ്ക്ക് വരാനുള്ള കേസുകളില്‍ എല്ലാം കൂടി 40 വര്‍ഷത്തിലേറെ തടവ് ലഭിച്ചേക്കാമെന്നാണ് നിയമവിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഈ കേസുകളില്‍ പലതും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലും വിചാരണാ ഘട്ടത്തിലുമാണ്.

യുവനടിയെ ആക്രമിച്ച സംഭവത്തില്‍ ഒരു പ്രതി കൂടി പിടിയില്‍; സംഭവത്തിനു പിന്നിലെ സിനിമാബന്ധം തെളിയുന്നു

മലയാളത്തിലെ യുവനടിയെ ആക്രമിച്ച സംഭവത്തില്‍ ഒരു പ്രതി കൂടി പിടിയില്‍. പ്രമുഖ നടന്റെ ഫ്ളാറ്റില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം ഈ അറസ്റ്റ് സംഭവത്തിലെ സിനിമാബന്ധം പുറത്തെത്തിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തന്റെ വീട്ടിൽ യൂണിഫോമിലോ മഫ്തിയിലോ പൊലീസ് വന്നിട്ടില്ല; പ്രതികരണവുമായി ദിലീപ്

യുവനടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ശക്തമായ പ്രതികരണവുമായി നടൻ ദിലീപ്. തന്റെ വീട്ടിൽ യൂണിഫോമിലോ മഫ്തിയിലോ പൊലീസ് വന്നിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ദിലീപ് ഒരു പ്രമുഖ മലയാളം ഒാൺലൈന്‍ മാധ്യമത്തോട് ആണ് ഇത് വെളിപെടുത്തിയത് .

കുട്ടികളെ തട്ടികൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ഉള്‍പെടെ സംഘം പിടിയില്‍; കുട്ടികള്‍ക്ക് വില

പശ്ചിമ ബംഗാളില്‍ കുട്ടികളെ തട്ടികൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് ബിജെപി മഹിളാ നേതാവിനെയും എന്‍ജിഒ സംഘടനയില്‍ ഉള്ള യുവതിയേയും പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി മഹിളാമോര്‍ച്ച നേതാവ് ജൂഹി ചൗധരിയെയും ബിമല ശിശു ഗൃഹ ചെയര്‍പേഴ്‌സണ്‍ ചന്ദന ചക്രബോര്‍ത്തിയേയും, കുട്ടികളെ ദത്ത് നല്‍കുന്ന ഓഫീസര്‍ ഓഫീസര്‍ സോണാലി മോന്‍ഡോള്‍ എന്നിവരെയാണ് പശ്ചിമ ബംഗാളിലെ ജല്‍പൈഗുരിയില്‍ നിന്നും സിഐഡി അറസ്റ്റ് ചെയ്തത്.

കുവൈത്തില്‍ മലയാളി നഴ്‌സിന് കുത്തേറ്റു

മോഷണശ്രമം ചെറുക്കുന്നതിനിടെയില്‍ കുവൈത്തില്‍ മലയാളി നവ്‌സിന് കുത്തേറ്റു.കോട്ടയം കൊല്ലാട് പുതുക്കളത്തില്‍ ബിജോയിയുടെ ഭാര്യ ഗോപിക ബിജോ (27) ആണ് മോഷ്ടാക്കലുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ഇന്ന് രംവിലെ ഡ്യൂട്ടി കഴിഞ്ഞെത്തിയ നഴ്‌സ് വീട് തുറന്ന് അകത്തുകയറാന്‍ തുടങ്ങുമ്പോളായിരുന്നു സംഭവം.

നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിലേക്ക്; സംഭവം ക്വട്ടേഷൻ തന്നെ, മണികണ്ഠനിൽ നിന്നും ലഭിക്കുന്നത് നിർണ്ണായകതെളിവുകൾ,

ഇതിനിടയില്‍ രാഷ്ട്രീയക്കാര്‍ക്കുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ ഏത് വമ്പന്‍മാരാണെങ്കിലും പിടികൂടുമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. ദൈവം ആള്‍രൂപത്തില് വന്നാല്‍ പോലും എല്ലാവരേയും പിടികൂടുമെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയില്‍ അംഗീകരിക്കാനാവത്ത പ്രവണതകള്‍ ഉണ്ടെന്നും ഇപ്പോള്‍ മാളത്തിലുള്ള എല്ലാ പ്രതികളേയും പുറത്ത് കൊണ്ടുവരുമെന്നും ഉടുമ്പിനെ മാളത്തില്‍ നിന്ന് പുറത്തുചാടിക്കുന്നതുപോലെ എല്ലാ പ്രതികളേയും പുറത്തുകൊണ്ടുവരുമെന്നും അന്വേഷണം കൊട്ടേഷന്‍ സംഘത്തില്‍ മാത്രം ഒതുങ്ങില്ല. ഗൂഡാലോചന അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ദിലീപിനെ കുടുക്കാൻ എന്നെ കരുവാക്കി; പൾസർ സുനിയെന്ന് പറഞ്ഞ് ചില ഒാൺലൈൻ‌

നടി പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞതു മുതൽ നടൻ ദിലീപിനെ പ്രതിയാക്കാനുള്ള ഗൂഡാലോചനയാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഞാൻ ദിലീപേട്ടനുമായി നിൽക്കുന്ന ഫോട്ടായും ചേർത്ത് നടക്കുന്ന അപവാദ പ്രചരണം. നിലവാരമില്ലാത്ത പല ഓൺലൈൻ പത്രങ്ങളും സത്യം അന്വേഷിക്കാതെ ഇത് ഏറ്റെടുത്ത് വാർത്തയാക്കി. ഫോട്ടോ എന്റെ ഫെയ്സ്ബുക്കിൽ നിന്നും എടുത്തതാണ്. അപ്പോൾ അവർക്ക് അറിയാം ഞാൻ റിയാസ് ആണെന്ന്, മനപൂർവം എന്റെ ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചു. ഇവരുടെ ലക്ഷ്യം എന്താണെന്നു ഏതൊരു സാധാരണക്കാരനും അറിയാം.. റിയാസ്ഖാൻ എന്ന ഞാനല്ല.. ഫാൻസ്‌ അസോസിയേഷൻ എന്നുള്ളതിന്റെ മുമ്പിൽ "ദിലീപ്" എന്നുള്ള പേര് ഉള്ളതുകൊണ്ടാണ്.കേരളത്തിലെ ചില ഓൺലൈൻ മാധ്യമങ്ങളുടെ വ‍ത്തികെട്ട മുഖമാണ് സംഭവത്തിൽ പുറത്തുവരുന്നത്.

ചികിത്സ കിട്ടാതെ മരിച്ച മകളുടെ മൃതദേഹം പിതാവ് കൊണ്ടുപോയത് ബൈക്കിന്റെ പിന്നിലിരുത്തി; സഹായം കുടുംബം

പനിയും ചുമയും മൂര്‍ച്ഛിച്ചതോടെ രത്‌നമ്മയെ (20) ഞായറാഴ്ച രാത്രി കൊഡിഗെനഹള്ളി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് മടങ്ങി. രാവിലെ പനി കൂടിയ രത്‌നമ്മയെ ഡോക്ടര്‍ 20 കിലോമീറ്റര്‍ ദൂരെയുള്ള ആശുപത്രിയിലേക്ക് മാറ്റാനാവശ്യപ്പെട്ടെങ്കിലും ആംബുലന്‍സോ, സ്വകാര്യ വാഹനമോ വിളിക്കുന്നതിന് ഇവരുടെ കൈയില്‍ പണമില്ലായിരുന്നു. ഇതിനിടെ രോഗം മൂര്‍ച്ഛിച്ച് യുവതി മരണത്തിന് കീഴടങ്ങി. ബന്ധുവിന്റെ ബൈക്കിന്റെ പിന്നിലിരുത്തിയാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന അന്വേഷിക്കണമെന്നാവര്‍ത്തിച്ച് മഞ്ജു വാര്യര്‍

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആവര്‍ത്തിച്ച് മഞ്ജു വാര്യര്‍. അന്വേഷണത്തില്‍...

ചിന്താ ജെറോമിന് കെ എസ് യു നേതാവിന്റെ വിവാഹാലോചന

പത്തനംതിട്ട : ചവറ മാട്രിമോണിയലില്‍ പ്രത്യക്ഷപ്പെട്ട പരസ്യം വിവാദമായതോടെ ചിന്താ ജെറോമിനെ കല്ല്യാണം കഴിപ്പിക്കാനുള്ള തിരക്കിലാണ് നവമാധ്യമങ്ങള്‍. പരസ്യം താന്‍ നല്‍കിയതല്ലെന്ന് വ്യക്തമാക്കി ചിന്ത നേരിട്ട് രംഗത്തെത്തിയെങ്കിലും വിവാദം കെട്ടങ്ങിയില്ലെന്ന് മാത്രമല്ല, ഇപ്പോള്‍ ജാതിമതാതീതമായുള്ള വിവാഹാലോചനകളുടെ ഒഴുക്കാണ് അവര്‍ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. ചിന്തയുടെ വിവാഹപരസ്യം മുന്‍ നിര്‍ത്തി കോണ്‍ഗ്രസ് കെ.എസ്.യു നേതാക്കള്‍ വിവാദം കൊടുംബിരി കൊള്ളിക്കുന്നതിനിടെ അവരെയൊക്കെ ഞെട്ടിച്ചുകൊണ്ട് കെ.എസ്.യു സംസ്ഥാന നേതാവ് രാഹുല്‍ മാങ്കൂട്ടം പരസ്യമായി ചിന്തയെ വിവാഹം ആലോചിച്ചിരിക്കുകയാണ്.

യുകെ തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതിന് തെളിവുണ്ടെന്ന് മുന്‍ ലേബര്‍ മന്ത്രി

യുകെ തെരഞ്ഞെടുപ്പില്‍ റഷ്യ നേരിട്ട് ഇടപെട്ടതിന് തെളിവുണ്ടെന്ന് മുന്‍ ലേബര്‍ മന്ത്രി ക്രിസ് ബ്രയന്റ്. ബ്രിട്ടന്റെ സുരക്ഷ സംബന്ധിച്ച് പാര്‍ലമെന്റ് എടുത്ത ചില സുപ്രധാന തീരുമാനങ്ങള്‍ പോലും റഷ്യന്‍ ഇടപെടലില്‍ മാറ്റിവെക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നടിമാര്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്ന് അമ്മയുടെ നിര്‍ദേശം

നടിമാര്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്ന് ചലച്ചിത്ര താരസംഘടനയായ 'അമ്മ'യുടെ നിര്‍ദേശം. എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നത്. കൊച്ചിയില്‍ നടി ആക്രമണത്തിനിരയായ സാഹചര്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശമുയര്‍ന്നത്. പകലായാലും രാത്രിയായാലും നടിമാര്‍ക്ക് വാഹനങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടിവരേണ്ട സാഹചര്യം ഉണ്ടാവരുതെന്നാണ് നിര്‍ദേശം.

അജ്ഞാതമായ റേഡിയേഷന്‍ യൂറോപ്പിനെ വിഴുങ്ങുന്നതായി കണ്ടെത്തല്‍

ഉറവിടം വ്യക്തമല്ലാത്ത റേഡിയേഷന്‍ യൂറോപ്പില്‍ പടരുന്നതായി കണ്ടെത്തല്‍. മനുഷ്യനിര്‍മിത റേഡിയോ ആക്ടീവ് പദാര്‍ത്ഥമായ അയഡിന്‍ 131ല്‍ നിന്നുള്ള റേഡിയേഷനാണ് പടരുന്നതെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ജനുവരി ആദ്യം നോര്‍വേയില്‍ കണ്ടെത്തിയ റേഡിയേഷന്‍ പിന്നീട് യൂറോപ്പിലേക്ക് നീങ്ങുകയാണെന്നാണ് വിവരം.

രണ്ടാം വിരാള്‍ ഉത്സവത്തിന് നാളെ കൊടികയറും

നാട്ടില്‍ നിന്നും ആയിരം കാതം അകലെയാണെങ്കിലും നാടിന്റെ രുചിയും നാടന്‍ പാട്ടുകളുടെ താളവും പ്രവാസി ജീവിതത്തില്‍ നഷ്ടപ്പെടാതിരിക്കാന്‍ ലിവര്‍പൂളിനടുത്തുള്ള വിരാളിലെ കുടുംബങ്ങള്‍ ചേര്‍ന്ന് ഒരുക്കുന്ന വിരാള്‍ ഉത്സവം നാളെ പൊടിപൊടിക്കും. നാളെ നടക്കുന്ന രണ്ടാമത് ഉത്സവത്തില്‍ ഈ വര്‍ഷം ഇടം പിടിച്ചിരിക്കുന്ന പ്രധാന വിഭവം കോട്ടയംകാരുടെ തനതു വിഭവമായ പിടിയും നാടന്‍ കോഴിയുമാണ് എന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.

ഇന്ത്യയുടെ സമ്മര്‍ദ്ദത്തിന് മുമ്പില്‍ ബ്രിട്ടണ്‍ മുട്ടുമടക്കുന്നു, വിജയ് മല്യയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും

ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് ആയിരക്കണക്കിന് രൂപയുടെ വായ്പയെടുത്ത് ബ്രിട്ടണിലേക്ക് മുങ്ങി ഇവിടെ ആര്‍ഭാട ജീവിതം നയിക്കുന്ന വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടണ്‍ തയ്യാറായി. ബ്രിട്ടണിന്റെയും ഇന്ത്യയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

ഓസ്‌ട്രേലിയയില്‍ യാത്ര വിമാനം തകര്‍ന്നു വീണു; യാത്രികരെല്ലാം മരിച്ചതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ യാത്രാവിമാനം തര്‍ന്നുവീണ് യാത്രക്കാരെല്ലാം മരിച്ചതായി റിപ്പോര്‍ട്ട്. ചെറുയാത്രാ വിമാനമാണ് തകര്‍ന്നത്. അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ ഒമ്പതിന് എസഡന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഇരട്ട എന്‍ജിന്‍ വിമാനം ഷോപ്പിങ് മാളിന് മുകളില്‍ തകര്‍ന്നു വീഴുകയായിരുന്നു. എന്‍ജിന്‍ തകരാറിലായതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.