ന്യൂഡൽഹി: ഡിസ്കവറി ചാനലിലെ പ്രശസ്ത പരിസ്ഥിതി ഷോയിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടീഷ് അവതാരകനായ ബിയർ ഗ്രിൽസിന്റെ Man vs Wild എന്ന ഷോയിലാണ് മോദി എത്തുന്നത്. ഓഗസ്റ്റ് 12 ന് രാത്രി 9 മണിക്ക് ഡിസ്കവറി ചാനൽ ഇന്ത്യയിലാണ് പരിപാടി പ്രക്ഷേപണം ചെയ്യുക. മോദി പങ്കെടുക്കുന്ന എപ്പിസോഡിന്റ ചെറിയൊരു ഭാഗം അടങ്ങിയ വീഡിയോ ഗ്രിൽസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് കടുവ സങ്കേതത്തിലെ ദികലയിൽ ബെയർ ഗ്രിൽസും നരേന്ദ്ര മോദിയും നടത്തിയ യാത്രയാണ് എപ്പിസോഡിലുളളതെന്നാണ് വിവരം. ഈ വർഷം ഫെബ്രുവരി 14 ന് പുൽവാമ ഭീകരാക്രമണമുണ്ടായ തീയതിയോട് അടുപ്പിച്ച് ഗ്രിൽസ് ധികലയിൽ എത്തിയിരുന്നതായി മാർച്ച് 10 ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഗ്രിൽസ് എത്തിയ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനം കണക്കിലെടുത്ത് ഇവിടേക്കുളള എല്ലാ ടൂറിസ്റ്റ് ബുക്കിങ്ങുകളും ഉത്തരാഖണ്ഡ് ഫോറസ്റ്റ് ഡിപ്പാർട്മെന്റ് റദ്ദാക്കിയിരുന്നു. എന്നാൽ പുൽവാമ ഭീകരാക്രമണം ദിവസം മോദി ധികലയിൽ ഉണ്ടായിരുന്നെന്നും ഡിസ്കവറി ചാനലിന്റെ ഷൂട്ടിൽ പങ്കെടുത്തുവെന്നുമുളള വാർത്തകളെ ബിജെപി തളളിയിരുന്നു.

ഇന്ത്യയിലേക്ക് വരുന്നതിനു മുൻപ് ഗ്രിൽസ് തന്റെ ട്വിറ്റർ പേജിൽ ഒരു ട്വീറ്റ് ചെയ്യുകയും പിന്നീട് ഇത് പിൻവലിക്കുകയും ചെയ്തു. “ഇന്ത്യയിൽ ഇന്ന് മഹത്തായ ദിനമാണ്. വളരെ സ്പെഷ്യല്‍ ആയ ഒരു ചിത്രീകരണത്തിനായി ഞാൻ അവിടെ താമസിക്കാതെ എത്തുന്നുണ്ട്.” ഇതായിരുന്നു ട്വീറ്റ്. ഫെബ്രുവരി 12 ന് ഇന്ത്യയിലേക്കുളള വിമാനത്തിൽനിന്നൊരു സെൽഫിയും അദ്ദേഹം പോസ്റ്റ് ചെയ്തു. “ഞാൻ ഇഷ്ടപ്പെടുന്ന രാജ്യത്തിലേക്ക് ഒരു സാഹസിക യാത്രയ്ക്ക് പോകുന്നു” എന്ന് കുറിച്ച പോസ്റ്റും പിന്നീട് ഡിലീറ്റ് ചെയ്തു.

ഗ്രിൽസ് എത്തിയ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനം കണക്കിലെടുത്ത് ഇവിടേക്കുളള എല്ലാ ടൂറിസ്റ്റ് ബുക്കിങ്ങുകളും ഉത്തരാഖണ്ഡ് ഫോറസ്റ്റ് ഡിപ്പാർട്മെന്റ് റദ്ദാക്കിയിരുന്നു. എന്നാൽ പുൽവാമ ഭീകരാക്രമണം ദിവസം മോദി ധികലയിൽ ഉണ്ടായിരുന്നെന്നും ഡിസ്കവറി ചാനലിന്റെ ഷൂട്ടിൽ പങ്കെടുത്തുവെന്നുമുളള വാർത്തകളെ ബിജെപി തളളിയിരുന്നു.

ഫെബ്രുവരി 16 ന് നരേന്ദ്രമോദി ഫെബ്രുവരി 15 ന് പുൽവാമയിൽ കൊല്ലപ്പെട്ട ജവാന്മാർക്ക് ആദരം അർപ്പിച്ച് ചെയ്ത ട്വീറ്റിന് ഗ്രിൽസ് മറുപടിയും നൽകി. ”തികച്ചും ദാരുണമായ ഒരു ദിവസം – എന്റെ ഹൃദയം ഇന്ത്യയിലെ ജനങ്ങളുടെ കൂടെയാണ്” എന്നായിരുന്നു ട്വീറ്റ്. എന്നാൽ ഫെബ്രുവരി 14 ന് കോർബറ്റ് കടുവ സംരക്ഷണ കേന്ദ്രത്തിനുള്ളിൽ ഷൂട്ടിങ് സംഘത്തെ അനുവദിച്ചതായി ഗ്രിൽസോ ഡിസ്കവറി ചാനലോ അല്ലെങ്കിൽ ഉത്തരാഖണ്ഡ് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ലോകത്തിലെ ഏറ്റവും ജനപ്രീയ ഷോയാണ് Man vs Wild. പരിസ്ഥിതി സംരക്ഷണം മുഖ്യ തീം ആക്കിയുള്ളതാണ് പരിപാടി. 2015 ൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പങ്കെടുപ്പിച്ചുളള പരിപാടി ഗ്രെയിൽസ് അവതരിപ്പിച്ചിരുന്നു. അലാസ്കയിലേക്ക് ഇരുവരും ട്രെക്കിങ്ങിന് പോകുന്നതായിരുന്നു എപ്പിസോഡിൽ ഉണ്ടായിരുന്നത്.