ആരോ എന്നെ പിന്തുടരുന്നു, അവര്‍ എന്നെ കൊലപ്പെടുത്തിയേക്കും: കൊല്ലപ്പെടും മുമ്പ് ഷുഹൈബ് സുഹൃത്തുക്കള്‍ക്കയച്ച വാട്ട്‌സ്ആപ്പ് സന്ദേശം പുറത്ത്

by News Desk 6 | February 14, 2018 11:00 am

കൊല്ലപ്പെടും മുമ്പ് യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധഭീഷണി നേരിട്ടിരുന്നു എന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. തനിക്കു വധഭീഷണി ഉണ്ടായിരുന്നു എന്നു ഷുഹൈബ് തന്നെ വ്യക്തമാക്കുന്നതിന്റെ ഓഡിയോ സന്ദേശം പുറത്തു വന്നു. ആരോ പിന്തുടരുന്നുണ്ട് എന്നായിരുന്നു കൊല്ലപ്പെടും മുമ്പ് ഷുഹൈബ് സുഹൃത്തുക്കള്‍ക്കയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നത്. തന്നെ അക്രമിക്കാനായി കൊലയാളികള്‍ എത്തിരിക്കുന്നു.

ബൈക്കുകളിലും മറ്റു വാഹനങ്ങളിലും തന്നെ ചിലര്‍ പിന്തുടരുന്നു, അവര്‍ തന്നെ കൊലപ്പെടു ത്തിയേക്കും എന്നും ഷുഹൈബ് അയച്ച സന്ദേശത്തില്‍ പറയുന്നുണ്ട്. സി പി എമ്മുകാരെ അക്രമിച്ച കേസില്‍ റിമാന്‍ഡ് കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് ഒന്നും ചെയ്തിട്ടില്ല എന്നും പറയുന്നു. ഷുഹൈബ് കൊല്ലപ്പെട്ടു മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തങ്ങളുടെ മൊഴിയെടുക്കാന്‍ പോലീസ് വന്നിട്ടില്ല എന്ന് ഷുഹൈബിന്റെ പിതാവ് പറഞ്ഞു.

പോലീസ് അന്വേഷണം തൃപ്തികരമല്ല എത്തും പിതാവ് കൂട്ടിചേര്‍ത്തു. വാഗണആര്‍ കാറിലെത്തിയ നാലംഗം സംഘം തികളാഴ്ച രാത്രി തട്ടുകടയില്‍ ഇരുന്ന ഷുഹൈബിനെ അക്രമിക്കുകയായിരുന്നു. ഷുഹൈബേ നിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്നു സി പി ഐ എം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്നതിന്റെ വീടിയോ ദൃശയങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

Source URL: http://malayalamuk.com/congress-worker-hacked-to-death-in-kannur/