കാ​​​​​ബി​​​​​ന​​​​​റ്റ് പ​​​​​ദ​​​​​വി നി​​​​​ര​​​​​സി​​​​​ച്ച ആ​​​ൾ‌​​​ദൈ​​​വം ഭ​​​​​യ്യു മ​​​​​ഹാ​​​​​രാ​​​​​ജ് സ്വ​​​​​യം വെ​​​​​ടി​​​​​വ​​​​​ച്ചു മ​​​​​രി​​​​​ച്ചു

by News Desk 6 | June 13, 2018 7:59 am

മാ​​​​​സ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മു​​​​​ന്പ് മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ് സ​​​​​ർ​​​​​ക്കാ​​​​​ർ വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്ത കാ​​​​​ബി​​​​​ന​​​​​റ്റ് പ​​​​​ദ​​​​​വി നി​​​​​ര​​​​​സി​​​​​ച്ച ആ​​​ൾ‌​​​ദൈ​​​വം ഭ​​​​​യ്യു മ​​​​​ഹാ​​​​​രാ​​​​​ജ് (50) സ്വ​​​​​യം വെ​​​​​ടി​​​​​വ​​​​​ച്ചു മ​​​​​രി​​​​​ച്ചു. വ​​​​​ല​​​​​തു നെ​​​​​റ്റി​​​​​യി​​​​​ൽ സ്വ​​​​​യം വെ​​​​​ടി​​​​​വ​​​​​യ്ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് ഇ​​​​​ൻ​​​​​ഡോ​​​​​ർ ഡി​​​​​ഐ​​​​​ജി എ​​​​​ച്ച.​​​​​സി. മി​​​​​ശ്ര പ​​​​​റ​​​​​ഞ്ഞു. മു​​​​​റി അ​​​​​ക​​​​​ത്തു​​​​​നിന്നു പൂ​​​​​ട്ടി​​​​​യി​​​​​രു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ ക​​​​​ത​​​​​കു പൊ​​​​​ളി​​​​​ച്ചാ​​​​​ണ് അ​​​​​ക​​​​​ത്തു​​​​​ക​​​​​ട​​​​​ന്ന​​​​​ത്.

ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ​​​​​ത്തും​​​​​മു​​​​​ന്പേ മ​​​​​ര​​​​​ണം സം​​​​​ഭ​​​​​വി​​​​​ച്ചു. “വ​​​​​ള​​​​​രെ​​​​​യ​​​​​ധി​​​​​കം മാ​​​​​ന​​​​​സി​​​​​ക സ​​​​​മ്മ​​​​​ർ​​​​​ദം അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്നുണ്ട്, മ​​​​​ടു​​​​​ത്തു, ഞാ​​​​​ൻ പോ​​​​​വു​​​​​ക​​​​​യാ​​​​​ണ്. എ​​​​​ന്‍റെ കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം ആ​​​​​രെ​​​​​ങ്കി​​​​​ലു​​​​​മൊ​​​​​ക്കെ ഏ​​​​​റ്റെ​​​​​ടു​​​​​ക്കു​​​​​ക’: ഭ​​​​​യ്യുവിന്‍റെ മു​​​​​റി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു ക​​​​​ണ്ടെ​​​​​ത്തി​​​​​യ ക​​​​​ത്തി​​​​​ൽ ഇങ്ങനെ പ​​​​​റ​​​​​യു​​​​​ന്നു. ക​​​​​ത്തി​​​​​ലെ കൈ​​​യ​​​​​ക്ഷ​​​​​രം ഭ​​​​​യ്യു​​​വി​​​ന്‍റേതു ത​​​​​ന്നെ​​​​​യാ​​​​​ണെ​​​​​ന്നു പോ​​​​​ലീ​​​​​സ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. മ​​ര​​ണ​​ത്തേക്കു​​റി​​ച്ച് സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം വേ​​ണ​​മെ​​ന്നു കോ​​ൺ​​ഗ്ര​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഉ​​​​​ദ​​​​​യ് സിം​​​​​ഗ് ദേ​​​​​ശ്മു​​​​​ഖ് എ​​​​​ന്നാ​​​​​ണു ഭ​​​​​യ്യു​​​വി​​​ന്‍റെ യ​​​ഥാ​​​ർ​​ഥ പേ​​​​​ര്. ഭാ​​​​​ര്യ മാ​​​​​ധ​​​​​വി 2015 ൽ ​​​​​അ​​​​​ന്ത​​​​​രി​​​​​ച്ച​​​​​തി​​​​​നു​​​​​ശേ​​​​​ഷം ക​​​​​ഴി​​​​​ഞ്ഞ​​​​​വ​​​​​ർ​​​​​ഷം ഏ​​​​​പ്രി​​​​​ലി​​​​​ൽ ശി​​​​​വ​​​​​പു​​​​​രി സ്വ​​​​​ദേ​​​​​ശി​​​​​നി​​​​​യാ​​​​​യ ഡോ. ​​​​​ആ​​​​​യു​​​​​ഷി ശ​​​​​ർ​​​​​മ​​​​​യെ വി​​​​​വാ​​​​​ഹം ക​​​​​ഴി​​​​​ച്ചു. ആ​​​​​ദ്യവി​​​​​വാ​​​​​ഹ​​​​​ത്തി​​​​​ൽ ഒ​​​​​രു മ​​​​​ക​​​​​ളു​​​​​ണ്ട്. മൃ​​​​​ത​​​​​ദേ​​​​​ഹം സൂ​​​​​ക്ഷി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന ബോം​​​​​ബെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക്കു​​​​​ മു​​​​​ന്പി​​​​​ൽ നി​​​​​ര​​​​​വ​​​​​ധിപ്പേ​​​​​രാ​​​​​ണ് എ​​​​​ത്തി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ​​​

മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര, മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ് സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ സി​​​​​നി​​​​​മാ​​​​​താ​​​​​ര​​​​​ങ്ങ​​​​​ളും രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ക്കാ​​​​​രു​​​​​മു​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന വ​​​​​ലി​​​​​യൊ​​​​​രു ആ​​​​​രാ​​​​​ധ​​​​​ക​​​​​വൃ​​​​​ന്ദ​​​​​ം ഇ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​നു​​​​​ണ്ട്. മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ദേ​​​​​വേ​​​​​ന്ദ്ര ഫ​​​​​ഡ്നാ​​​​​വി​​​​​സ്, മുൻമു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​ വി​​​​​ലാ​​​​​സ്​​​​​റാ​​​​​വു ദേ​​​​​ശ്മു​​​​​ഖ്, മു​​​​​ൻ രാ​​​​​ഷ്‌​​​​​ട്ര​​​​​പ​​​​​തി പ്ര​​​​​തി​​​​​ഭ പാ​​​​​ട്ടീ​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ പ​​​​​തി​​​​​വാ​​​​​യി ഭ​​​​​യ്യു മ​​​​​ഹാ​​​​​രാ​​​​​ജി​​​​​നെ കാ​​​​​ണാ​​​​​നെ​​​​​ത്തു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. 2011ൽ ​​​​​അ​​​​​ന്നു ഗു​​​​​ജ​​​​​റാ​​​​​ത്ത് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്ന ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി ന​​​​​ട​​​​​ത്തി​​​​​യ സ​​​​​ദ്ഭാ​​​​​വ​​​​​ന ഉ​​​​​പ​​​​​വാ​​​​​സം നാ​​​​​ര​​​​​ങ്ങാ​​​​​നീ​​​​​രു ന​​​​​ല്കി അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച​​​​​തും, അ​​​​​ഴി​​​​​മ​​​​​തി​​​​​ക്കെ​​​​​തി​​​​​രേ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ രാം​​​​ലീ​​​​ല മൈ​​​​താ​​​​ന​​​​ത്ത് സാ​​​​മൂ​​​​ഹി​​​​ക​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ അ​​​​​ന്നാ ഹ​​​​​സാ​​​​​രെ സ​​​​​മ​​​​​രം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​പ്പോ​​​​​ൾ ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്താ​​​​ൻ യു​​​​പി​​​​എ സ​​​​ർ​​​​ക്കാ​​​​ർ നി​​​​യോ​​​​ഗി​​​​ച്ച​​​​തും ഭ​​​​​യ്യു മ​​​​​ഹാ​​​​​രാ​​​​​ജി​​​​നെ​​​​യാ​​​​ണ്. ഭ​​​​യ്യു​ മ​​​ഹാ​​​രാ​​​ജ്, മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ചെ​​​​യ്ത സാ​​​​മൂ​​​​ഹി​​​​ക​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ വി​​​​സ്മ​​​​രി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നു മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി പൃ​​​​ഥ്വി​​​​രാ​​​​ജ് ചൗ​​​​ഹാ​​​​ൻ പ​​​​റ​​​​ഞ്ഞു.

ഈ ​​​​​വ​​​​​ർ​​​​​ഷം ഏ​​​​​പ്രി​​​​​ലി​​​​​ൽ ശി​​​​​വ​​​​​രാ​​​​​ജ് സിം​​​​​ഗ് ചൗ​​​​​ഹാ​​​​​ന്‍റെ സ​​​​​ർ​​​​​ക്കാ​​​​​രാ​​​​​ണ് ഭ​​​​​യ്യു മ​​​​​ഹാ​​​​​രാ​​​​​ജ് ഉ​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഞ്ചു സ​​​​ന്യാ​​​​സി​​​​മാ​​​​ർ​​​​ക്ക് സ​​​​​ഹ​​​​​മ​​​​​ന്ത്രി പ​​​​​ദ​​​​​വി ന​​​​​ല്കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​ത്. സ​​​​​ന്യാ​​​​​സി​​​​​ക്ക് അ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു പ​​​​​ദ​​​​​വി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ല്ലെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ഭ​​​​​യ്യു മ​​​​​ഹാ​​​​​ജാ​​​​​രാ​​​​​ജ് ശി​​​​​വ​​​​​രാ​​​​​ജ് സിം​​​​​ഗി​​​​​നെ അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. 1968ൽ ​​​​മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഷു​​​​ജ​​​​ൽ​​​​പു​​​​രി​​​​ൽ ക​​ർ​​ഷ​​​​ക​​​​കു​​​​ടും​​​​ബ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ഭ​​​​യ്യു​ ജ​​​​നി​​​​ച്ച​​​​ത്.

Endnotes:
  1. പന്തുരുളാൻ മണിക്കൂറുകൾ മാത്രം ! പുൽത്തകിടികളൊരുങ്ങി, ആരവങ്ങൾക്കായ്……: http://malayalamuk.com/fifa-world-cup-2018-schedule/
  2. വി​​മാ​​ന​​ത്തി​​നു​​ള്ളി​​ൽ ജനിച്ച കുഞ്ഞുവാവയ്ക്ക് ജീ​​വി​​ത​​കാ​​ലം മു​​ഴു​​വ​​ൻ ജെ​​റ്റ് എ​​യ​​ർ​​വേ​​യ്സി​​ൽ സൗ​​ജ​​ന്യ​​യാ​​ത്ര പ്ര​ഖ്യാ​പിച്ചു: http://malayalamuk.com/baby-born-in-flight/
  3. തലശ്ശേരിയിൽ ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾ ഉൾപ്പെടെ നാലുപേർ പല നാളുകളായി മരിച്ചത് ഒരേ രീതിയിൽ; പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ല്‍ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ല്‍ പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള വ​സ്തു, ദുരൂഹ മരണങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്: http://malayalamuk.com/thalasherry-family-four-pepole-mistires-dath/
  4. ആ​വോ​ളം നു​ക​രാം ജ​ടാ​യു​പ്പാ​റ​യു​ടെ സൗ​ന്ദ​ര്യം കേ​ബി​ൾ കാ​റി​ൽ….! ജ​ടാ​യു എ​ർ​ത്ത് സെ​ന്‍റ​ർ ലോ​ക​ത്തി​ന്‍റെ നി​റു​ക​യി​ലേ​ക്ക്; മു​ഖ്യ​മ​ന്ത്രി 17ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും…..: http://malayalamuk.com/jadayupara-cable-car-service/
  5. ദൈവദാസന്‍ ഫാ. വര്‍ഗീസ്‌ പയ്യപ്പള്ളി വിശുദ്ധ പദവിയിലേക്ക്; ധന്യനായി പ്രഖ്യാപിക്കുന്ന രേഖയില്‍ മാര്‍പാപ്പ ഒപ്പ് വച്ചു: http://malayalamuk.com/fr-varghese-payyappilli/
  6. കനത്ത മഴയിൽ കുട്ടനാടൻ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി; എ.സി റോഡ് കരകവിഞ്ഞു ഒഴുകുന്നു……: http://malayalamuk.com/ac-road-vellapokkam/

Source URL: http://malayalamuk.com/controversial-godman-bhayyuji-maharaj-shoots-himself-dead-in-indore/