കോറോണയിൽ പ്രവാസിയായ മകന്റെ വിയോഗമറിഞ്ഞ വേദനയില്‍ അമ്മയും മരിച്ചു. കൊറോണയെ തുടര്‍ന്നുള്ള അനിശ്ചിതത്വം കാരണം മൃതദേഹം നാട്ടില്‍ എത്തിക്കാനാവാതെ ബന്ധുക്കള്‍ വല്ലാതെ ഉഴലുകയാണ്. കൊല്ലകടവ് കടയിക്കാട് കിഴക്കേവട്ടുകുളത്തില്‍ കുടുംബത്തിലാണ് ഉറ്റവരെയും നാട്ടുകാരെയും ധര്‍മസങ്കടത്തിലാക്കിയ രണ്ട് മരണങ്ങള്‍ സംഭവിച്ചത്. കെ.എം.സിറിയക്കിന്റെ മകന്‍ കുവൈത്തില്‍ നഴ്സായ രഞ്ജു സിറിയക് (38) ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.

എന്നാൽ വൈകീട്ട് മൂന്നരയോടെയാണ് മരണവിവരം സുഹൃത്തുക്കള്‍ വീട്ടില്‍ അറിയിച്ചത്. ഇതേതുടർന്ന് വിയോഗ വാര്‍ത്ത കേട്ടപാടെ ശ്വാസതടസ്സം നേരിട്ട് രഞ്ജുവിന്റെ അമ്മ ഏലിയാമ്മ സിറിയക് (കുഞ്ഞുമോള്‍ 60) കുഴഞ്ഞുവീഴുകയുണ്ടായി. അതിവേഗം തന്നെ അടുത്തുള്ള സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു .

അതേസമയം കുവൈത്ത് അദാന്‍ ആശുപത്രിയിലാണ് രഞ്ജു നഴ്സ് ആയി ജോലി ചെയ്തിരുന്നത്. ഭാര്യ ജീനയും അവിടെ തന്നെ നഴ്സ് ആയി ജോലിചെയ്തുവരികയാണ്. ഇവരുടെ മകള്‍ ഇവാന്‍ജെലിന്‍ എല്‍സയും ഇവര്‍ക്കൊപ്പമുണ്ട്.

എന്നാൽ ഏവരെയും ഏറെ സങ്കടത്തിലാക്കിയത് പലമാര്‍ഗത്തിലും ശ്രമിച്ചെങ്കിലും കൊറോണ മൂലമുള്ള വിമാനയാത്രാ വിലക്ക് കാരണം രഞ്ജുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുക പ്രായോഗികമല്ല. ഏലിയാമ്മയുടെ സംസ്‌കാരം ചൊവ്വാഴ്ച 11-ന് കടയിക്കാട് ബഥേല്‍ മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍ നടക്കുന്നതായിരിക്കും. എന്നാൽ അതേദിവസം തന്നെ മകന്റെ ശവസംസ്‌കാരം കുവൈത്തില്‍ സാധ്യമാകുമോ എന്ന ശ്രമത്തിലാണ് ബന്ധുക്കള്‍.

ഇത്തരത്തിൽ ഒത്തിരിയേറെ പ്രവാസികളുടെ മൃതദേഹങ്ങളാണ് നടണയാൻ കാത്ത് പ്രവാസലോകത്തെ പല ആശുപത്രികളിലായി സൂക്ഷിച്ചിരിക്കുന്നത്. കൊറോണ വഴിമുടക്കിയത് അവസാനയാത്രക്കായി കാത്തിരുന്ന ഒത്തിരി പ്രവാസികളുടെ മൃതദേഹങ്ങളായിരുന്നു.