ചെങ്കൊടി കൊണ്ട് പിന്നാമ്പുറം തുടച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്ത യുവാവിന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം

by News Desk 1 | December 6, 2017 11:40 pm

പെരുമ്പാവൂര്‍: ചെങ്കൊടികൊണ്ടു സ്വന്തം ‘പിന്‍ഭാഗം’തുടയ്ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെ സിപിഎമ്മുകാര്‍ കൈകാര്യം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അശമന്നൂര്‍ നൂലേലി ചിറ്റേത്തുകുടി വീട്ടില്‍ സി.കെ.മൈതീനെ (34) യാണ് സിപിഎമ്മുകാര്‍ കൈകാര്യം ചെയ്തത്. പരിക്കേറ്റ ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ദിവസങ്ങള്‍ക്കു മുമ്പാണു സംഭവം. ഓടക്കാലി കമ്പനിപ്പടിയിലെ ബസ് സ്റ്റോപ്പില്‍ മൈതീന്‍ പരസ്യമായി സിപിഎം പതാകകൊണ്ടു പിന്‍ഭാഗം തുടയ്ക്കുകയും ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതു ശ്രദ്ധയില്‍പെട്ട സിപിഎം പ്രവര്‍ത്തകര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു.

പിന്നീട് പോലീസ് മൈതീനെ ചോദ്യംചെയ്തു വിട്ടയയച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8.30-ന് ഓടക്കാലിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന സിപിഎം പ്രവര്‍ത്തരും അവിടെയെത്തിയ മൈതീനും തമ്മില്‍ ഇതേച്ചൊല്ലി വാക്കേറ്റവും അടിപടിയുമുണ്ടായി. സിപിഎം പ്രവര്‍ത്തകര്‍ കാര്യമായി കൈകാര്യം ചെയ്ത മൈതീന്‍ ആശുപത്രിയിലുമായി.

സംഘര്‍ഷത്തില്‍ പരുക്കേറ്റ സിപിഎം പ്രവര്‍ത്തകരായ ഓടക്കാലി പുന്നയംകരയില്‍ വസന്ത് (42), നൂലേലി ഏഴാംവാര്‍ഡ് അംഗം ഇ.എന്‍. സജീഷ് (33) എന്നിവരും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ഹോട്ടലിനും നാശനഷ്ടമുണ്ടായി. കുറുപ്പംപടി പോലീസ് ഇരുകൂട്ടര്‍ക്കുമെതിരേ കേസെടുത്തു

Endnotes:
  1. നെൽവയൽ നികത്തിയ നടപടി എതിർത്ത കർഷകർക്കെതിരെ ക്രൂരമറുപടിയുമായി നിർമ്മാതാവ് ആന്റണി പെരുമ്പാവൂര്‍; കൃഷിയിടങ്ങളില്‍ വെള്ളം കിട്ടിക്കൊണ്ടിരുന്ന കനാല്‍ മണ്ണിട്ട് നികത്തി: http://malayalamuk.com/antony-perumbavoor-against-farmers/
  2. സൂപ്പര്‍ താരത്തിന്റെ സിനിമാ പോസ്റ്ററില്‍ തുപ്പി: യുവാവിന് ഫാന്‍സിന്റെ ക്രൂര മര്‍ദ്ദനം; വീഡിയോ: http://malayalamuk.com/pawan-kalyan-fans-attacked-man/
  3. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അധ്യക്ഷന്‍ ടി.പി. ശ്രീനിവാസന് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം; മാപ്പു പറഞ്ഞ് നേതാക്കള്‍: http://malayalamuk.com/tp-sreenivasan-battered-by-sfi/
  4. ടിപി വധക്കേസ് പ്രതിയുടെ കഞ്ചാവ് വില്പന ജയിലിൽ; അരലക്ഷത്തിനു മേലെ പ്രതിമാസ വരുമാനം, എതിർക്കുന്നവർക്ക് ക്രൂര മർദ്ദനം സഹതടവുകാരന്റെ പരാതി പുറത്ത്: http://malayalamuk.com/t-p-chandrasekharan-murder-case/
  5. ചെഗുവേരയുടെ ഫോട്ടോ മൊബൈലില്‍ കണ്ടതിനെ തുടര്‍ന്ന് എന്‍എസ്എസ് കോളേജില്‍ വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മര്‍ദ്ദിച്ചു: http://malayalamuk.com/vtm-college-student-attacked/
  6. ആ ഹീറോയെ ഒടുവില്‍ കണ്ടെത്തി, തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷിച്ചയാളെ കണ്ടെത്തി: http://malayalamuk.com/hero-of-taliparamba-bus-isssue/

Source URL: http://malayalamuk.com/cpm-workers-attacked-bullying-congress-worker/