"കാവൽ മാലാഖമാരെ കണ്ണടക്കരുതേ.. താഴെ ഈ പുൽകുടിലിൽ..." വിസ്മയ കാഴ്ചകൾ കോർത്തൊരുക്കിയ സ്റ്റോക്ക് ഓൺ ട്രെന്റുകാരുടെ പുൽക്കൂട് മത്സരം..

“കാവൽ മാലാഖമാരെ കണ്ണടക്കരുതേ.. താഴെ ഈ പുൽകുടിലിൽ…” വിസ്മയ കാഴ്ചകൾ കോർത്തൊരുക്കിയ സ്റ്റോക്ക് ഓൺ ട്രെന്റുകാരുടെ പുൽക്കൂട് മത്സരം..

സ്റ്റോക്ക് ഓണ്‍ ട്രെന്‍റ്: സകലജനങ്ങള്‍ക്കും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌ വാര്‍ത്തയാണു ക്രിസ്മസ്… മനുഷ്യജീവിതത്തിന്റെ ഏതവസ്ഥയിലും ‘ദൈവം കൂടെയുണ്ട്’ എന്ന പ്രത്യാശ പകരുന്നതാണ് ക്രിസ്മസ്… സര്‍വശക്തനും സൃഷ്ടാവുമായ ദൈവം മനുഷ്യനായി എന്നതു സകല ജനങ്ങള്‍ക്കുമുള്ള പ്രത്യാശയാണ്… ലാളിത്യം രക്ഷകന്റെ സഹജഭാവമയതിനാൽ കാലിത്തൊഴുത്തില്‍ പിറക്കുന്ന രാജകുമാരനാണു രക്ഷകന്‍… മനുഷ്യകുലത്തെ പാപങ്ങളിൽ നിന്ന് രക്ഷിക്കാൻ പരിത്യക്തരുടെ നടുവിലാണ് രക്ഷകന്റെ ജനനം… ഗര്‍ഭിണിയായ മറിയത്തിന് സത്രത്തില്‍ ഇടം ലഭിക്കാതെ വന്നപ്പോൾ രക്ഷകന്‍ കാലിത്തൊഴുത്തില്‍ പിറക്കുന്നു… നമ്മുടെയുള്ളിൽ ഓർമ്മകൾ അലയടിക്കുമ്പോൾ… മനുഷ്യന്റെ പുഞ്ചിരിയും കണ്ണീരും ദൈവം ഏറ്റുവാങ്ങിയതിന്റെ ഓര്‍മയില്‍ ലോകജനത ദൈവപുത്രൻ മനുഷ്യാവതാരമായത്തിന്റെ ഓർമ്മ (ക്രിസ്മസ്) ആഘോഷിക്കുന്നു.

തിരുപ്പിറവിയുടെ രംഗം ആവിഷ്‌ക്കരിക്കുന്ന ഒന്നാണ് പുല്‍ക്കൂട്. ക്രിസ്മസിന്റെ ആഘോഷങ്ങൾക്ക് ചരിത്രത്തിൽ പല രൂപങ്ങളും ഭാവങ്ങളും കൂട്ടിചേര്‍ക്കപ്പെട്ടിട്ടുണ്ട്. ക്രിസ്തു പിറന്നുവീണ കാലിത്തൊഴുത്തിനെ അനുസ്മരിക്കാന്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസി രൂപം കൊടുത്തതാണു പുല്‍ക്കൂട്. ഇത് കൂടാതെ നക്ഷത്രവിളക്കുകള്‍, ക്രിസ്മസ് പപ്പാ, ക്രിസ്മസ് ട്രീ, ക്രിസ്മസ് കരോള്‍ ഇവയെല്ലാം ആ ഗണത്തില്‍ പെടുന്നു. ഓരോന്നിനും ക്രിസ്മസിനോടു ബന്ധപ്പെട്ട ഓരോ അര്‍ത്ഥവും ഉണ്ട് എന്നുള്ളത് നമ്മളിൽ എത്ര പേർ ചിന്തിക്കുന്നു. ആഘോഷങ്ങളുടെ ആവേശത്തിമിർപ്പിൽ നമ്മളുടെ കുഞ്ഞുങ്ങൾക്ക് നല്ലത് പറഞ്ഞു കൊടുക്കാൻ, മറന്നു പോകുന്നവരാകരുത് നമ്മുടെ പ്രവാസജീവിതം.

ജ്ഞാനികള്‍ക്കു വഴികാട്ടിയ നക്ഷത്രത്തിന്റെ സ്ഥാനത്താണ് ഇന്നത്തെ നക്ഷത്രവിളക്കുകള്‍. നാട്ടിൽ ആയിരുന്നപ്പോൾ ഏറ്റവും ഉയരത്തിൽ നക്ഷത്രങ്ങൾ തൂക്കാൻ എത്ര മാത്രം ആവേശം നമ്മളിൽ ഉണ്ടായിരുന്നു. യുകെയിൽ ആയിരിക്കുബോൾ വ്യത്യസ്ഥമായ കാലാവസ്ഥ നമ്മളുടെ നക്ഷത്രവിളക്കുകളെ വീടിനുള്ളിലാക്കുന്നു. ‘അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം’ എന്ന് ദൈവദൂതനോടു ചേര്‍ന്നു പാടിയ ദൂതഗണത്തിന്റെ ഗാനാലാപനത്തിനു പകരം നില്‍ക്കുന്നു, ഇന്നത്തെ ക്രിസ്മസ് കരോള്‍ സംഗീതം. പ്രവാസജീവിതത്തിന്റെ എല്ലാ തിരക്കിനിടയിലും പ്രാർത്ഥനാ യൂണിറ്റുകൾ, അസോസിയേഷനുകൾ തുടങ്ങി എല്ലാവരും കരോൾ ഗാനങ്ങളുമായി സ്റ്റോക്ക് ഓൺ ട്രെന്റിലെ എല്ലാ മലയാളി ഭവനങ്ങളിലും എത്തി എന്നുള്ളത് ഒരു നല്ല കാര്യം.

ക്രിസ്മസ് ട്രീയുടെ ആരംഭം ജര്‍മനിയിലാണ്. മഞ്ഞുകാലത്തു മരവിക്കാതെ നില്‍ക്കുന്ന പൈന്‍ വര്‍ഗത്തില്‍പെട്ട ഒരു മരമാണു ക്രിസ്മസ് ട്രീയായി അലങ്കരിക്കപ്പെട്ടു തുടങ്ങിയത്. ഒരു മരത്തില്‍ പല തിരികള്‍ ഘടിപ്പിച്ച് മരത്തെ വര്‍ണാഭമാക്കി ക്രിസ്തുവിന്റെ ജനനത്തോടുകൂടി വന്ന പ്രകാശത്തിന്റെ ആഘോഷമാക്കി മാറ്റിയതു മാര്‍ട്ടിന്‍ ലൂഥറാണ് എന്ന ഒരു പാരമ്പര്യം നിലനിൽക്കുന്നു. ഇന്നു ലോകമെന്പാടും വൈദ്യുതി വിളക്കുകളാല്‍ അലങ്കരിക്കപ്പെടുന്ന ക്രിസ്‌മസ്‌ ട്രീകള്‍ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. ഇവിടെ കൗൺസിലുകൾ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങി നല്ലൊരു ശതമാനം വീടുകളിൽ പോലും ക്രിസ്മസ് ട്രീകൾ ഒരുങ്ങി കഴിഞ്ഞു.

വിശുദ്ധ നിക്കളാവോസില്‍നിന്നാണ് ഇന്നത്തെ ക്രിസ്മസ് പപ്പാ പരിണാമം പ്രാപിച്ചത്. ഇംഗ്ലീഷ് ഭാഷയില്‍ ക്രിസ്മസ് ഫാദര്‍ അഥവാ ‘സാന്താക്ലോസ്’ എന്നു വിളിക്കപ്പെടാനും തുടങ്ങി. ഇന്നത്തെ തുര്‍ക്കിയിലാണ് ധനാഢ്യനും ഒപ്പം സാധുക്കളെ സഹായിക്കുന്നതില്‍ തല്‍പ്പരനുമായ നിക്കളാവോസ് ജീവിച്ചിരുന്നത്. അദ്ദേഹം പാവപ്പെട്ടവര്‍ക്കു രഹസ്യമായി ദാനങ്ങള്‍ നല്‍കിയിരുന്നു. രാത്രിയില്‍ ദരിദ്രരുടെ ഭവനങ്ങളിലാണ് അദ്ദേഹം നിക്ഷേപങ്ങള്‍ വിതരണം ചെയ്തിരുന്നത്. അദ്ദേഹം ക്രമേണ വിശുദ്ധനായി പരിഗണിക്കപ്പെട്ടു. ഇതാണ് പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളില്‍ ‘സാന്താക്ലോസ്’ ആയി പരിണമിച്ചത്. ക്രിസ്മസ് രാത്രിയില്‍ വീടുകളില്‍ വന്ന് കുട്ടികള്‍ക്കായി സമ്മാനങ്ങള്‍ വച്ചിട്ടു പോകുന്ന, ക്രിസ്മസ് ഫാദര്‍ (‘സാന്താക്ലോസ്’) എന്ന സങ്കല്‍പ്പം ഉണ്ടാവുകയും ആ സങ്കല്‍പ്പത്തെ വിശുദ്ധ നിക്കളാവോസിന്റെ സങ്കല്‍പ്പത്തോട് കൂട്ടിച്ചേര്‍ക്കുകയും ആണ് ചെയ്തത്.

ഇത്രയും പറഞ്ഞത് മേൽപ്പറഞ്ഞ എല്ലാ വസ്തുതകളും ഒത്തുകൂടുന്ന ഒന്നാണ് ക്രിസ്മസ് എന്നതിനാൽ ആണ്. യുകെയിലുള്ള നമ്മുടെ തിരക്കേറിയ ജീവിത വഴികളിൽ ക്രിസ്മസിന്റെ സന്ദേശം എല്ലാവരിലും എത്തിക്കാൻ സീറോ മലബാർ മാസ് സെന്ററുകളുടെ നേതൃത്വത്തിൽ പല പരിപാടികളും സംഘടിപ്പിക്കപ്പെട്ടിരുന്നു. വികസിത രാജ്യമായ യുകെയിൽ നാം താമസിക്കുമ്പോൾ സാമൂഹ്യ ചുറ്റുപാടുകൾ പ്രതിക്കൂലമെങ്കിലും നമ്മുടെ കുട്ടികൾ വിശ്വാസജീവിതത്തിൽ വളരണമെന്നാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്. ഇത്തരത്തിൽ കുട്ടികളിൽ ക്രിസ്മസിന്റെ സന്ദേശം എത്തിക്കുവാനായി സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിൽ നടന്ന പുൽക്കൂട് മത്സരം യുകെ മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റി എന്ന് നിസ്സംശയം പറയാം.

മിക്ക ഭവനങ്ങളിലും പുൽക്കൂടുകൾ ഉണ്ടാക്കിയെങ്കിലും മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ എത്തിയവർ ഏഴു പേരാണ്. ബഹുമാനപ്പെട്ട സന്യാസിനികളുടെ കൃത്യമായ വിധി നിർണയത്തിന്റെ ഫലം ഇന്ന് വൈകീട്ട് നടക്കുന്ന ക്രിസ്മസ് കുർബാനയിൽ ഫാദർ ജെയ്‌സൺ കരിപ്പായി അച്ചൻ പ്രഖ്യാപിക്കുബോൾ അത് വരും വർഷങ്ങളിൽ മത്സരങ്ങളുടെ കാഠിന്യമേറും എന്നുള്ളതിന് ഒരു നാന്ദി മാത്രമായായിരിക്കും.

പുല്‍ക്കൂടും ക്രിസ്തുമസ് ട്രീയും നമുക്ക് പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും സന്ദേശം പകരുകയും, രക്ഷകന്റെ തിരുപ്പിറവിയുടെ രഹസ്യം വിശ്വാസത്തോടുകൂടി ജീവിക്കാന്‍ സഹായിക്കുകയും ചെയ്യട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ ജനനസന്ദേശം അന്വര്‍ത്ഥമാക്കിയ ഫ്രാന്‍സിസ് അസീസിയോട് ചേർന്ന് അദ്ദേഹത്തിന്റെ പ്രസിദ്ധമായ സമാധാനപ്രാര്‍ഥന നമുക്ക് ഏറ്റു ചൊല്ലാം..

‘കര്‍ത്താവേ എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ, നിരാശയുള്ളിടത്തു പ്രത്യാശയും അന്ധകാരമുള്ളിടത്തു പ്രകാശവും സന്താപമുള്ളിടത്തു സന്തോഷവും ഞാന്‍ വിതയ്ക്കട്ടെ.’

മത്സരത്തിൽ പങ്കെടുത്തവരും അവർ ഉണ്ടാക്കിയ പുൽക്കൂടിന്റെ ചിത്രങ്ങളും..

1. ജോസ് ആന്റണി – അൽഫോസാ യൂണിറ്റ് – ഹാൻലി

dsc_0009

dsc_0013

dsc_0014

dsc_0015

2. ബിജു പിച്ചാപ്പിള്ളി – ഹോളി ട്രിനിറ്റി ഫാമിലി യൂണിറ്റ്, ക്ലയ്റ്റന്‍

crib1

crib2

crib3

crib4

3. സിബി പൊടിപ്പാറ – സെന്റ്‌ തോമസ്‌ ഫാമിലി യൂണിറ്റ്, സില്‍വര്‍ഡെയ്ല്‍ ആന്‍റ്  ചെസ്റ്റര്‍ട്ടന്‍

img_0476

dscf1200

4. ബെന്നി ജേക്കബ് – സെന്റ്‌ മാര്‍ട്ടിന്‍ ഫാമിലി യൂണിറ്റ്

img_3364-1

img_3363

img_3362

5. സിറിൽ മാഞ്ഞൂരാൻ – സെന്റ്‌ തോമസ്‌ ഫാമിലി യൂണിറ്റ്, സില്‍വര്‍ഡെയ്ല്‍ ആന്‍റ് ചെസ്റ്റര്‍ട്ടന്‍
img_3366

img_3365

1601152_10152242789064434_1243810307_n

6. ബിജു ടി ജോസഫ് – സേക്രഡ് ഹാര്‍ട്ട് ഫാമിലി യൂണിറ്റ്, ട്രെന്‍റ് വെയ്ല്‍

unnamed-2

unnamed-6

 

unnamed-3

unnamed-4

unnamed-5

7. ബാബു തോമസ് – സെൻന്റ് ജൂഡ് ഫാമിലി യൂണിറ്റ്

img_3369

img_3368

img_3367

14947642_190811831373315_870228843987296923_n

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,585

More Latest News

സ്വിമ്മിങ് പൂളിൽ വീണ് മലയാളി സഹോദരങ്ങൾ മരിച്ചു 

രണ്ട് മലയാളി കുരുന്നുകൾ ഉൾപ്പെടെ മൂന്ന് കുട്ടികൾ സ്വിമ്മിങ് പൂളിൽ വീണ് മുങ്ങി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നവാസിന്റെ മക്കളായ ഷമാസ് (7), ഷൗഫാൻ (6 ), ഗുജറാത്ത്‌ സ്വദേശിയുടെ മകൻ ഹാർട്ട് (6 )എന്നിവരാണ് മരിച്ചത്. ഇന്ന് പ്രാദേശിക സമയം അഞ്ച് മണിയോടുകൂടിയാണ് പ്രവാസി മലയാളികളെ നടുക്കിയ മരണം ഉണ്ടായത്. കുറച്ചുകാലമായി ഉപയോഗിക്കാതെ കിടന്ന സ്വിമ്മിങ് പൂളിൽ

അഭിഭാഷക ജോലി മടുത്തു; പകരം ഈ യുവതി കണ്ടെത്തിയ ജോലി കേള്‍ക്കണോ ?

ചെയ്തുകൊണ്ടിരിക്കുന്ന ജാലി ഉപേക്ഷിച്ച് മറ്റൊരു ജോലി തേടിപ്പോകുന്നത് മനുഷ്യര്‍ക്കിടയില്‍ സാധാരണമാണ്. ബ്രസീലുകാരി ക്ലൗഡിയ ഡി മാര്‍ചി എന്ന യുവതി അഭിഭാഷക ജോലി ഉപേക്ഷിച്ച് പകരം കണ്ടെത്തിയ ജോലി ഏവരെയും മൂക്കത്ത് വിരല്‍ വയ്പ്പിക്കും. ഭരണഘടനാ നിയമങ്ങളില്‍ പ്രാവീണ്യമുള്ള ക്ലൗഡിയ ഇപ്പോള്‍ ചെയ്യുന്ന ജോലി അഭിസാരികയുടെ ജോലിയാണ്.

സെക്‌സി ദുര്‍ഗ്ഗ റിലീസിനു മമ്പേ എനിക്കു ഒരുപാട് അശ്ലീല സന്ദേശങ്ങളും വീഡിയോകളും കിട്ടുന്നു;സെക്‌സി ദുര്‍ഗ്ഗയില്‍

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ്ഗ റിലീസിനു മമ്പേ വിവാദത്തില്‍ പെട്ട ചിത്രമായിരുന്നു. ബോപാല്‍ സ്വദേശി രാജശ്രീ ദേശ്പാണ്ഡെയാണു ചിത്രത്തിന്റെ കേന്ദ്ര കഥാപത്രമായ ദുര്‍ഗ്ഗയെ അവതരിപ്പിക്കുന്നത്. ആ സിനിമ ചെയ്തതു മുതല്‍ താന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണു രാജശ്രീ പറയുന്നത്.

വലതു കൈയ്യില്ലാതെ ജനിച്ച കുഞ്ഞിനെ സ്വീകരിക്കാന്‍ മടിച്ച് പിതാവ് ; ഒടുവില്‍ കുഞ്ഞിനെ ഏറ്റെടുക്കാന്‍

വലതു കൈയ്യില്ലാതെ ജനിച്ച നവജാത ശിശുവിനെ സ്വീകരിക്കാന്‍ കുട്ടിയുടെ പിതാവ് വിസമ്മതിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചത് എസ്‌ഐയുടെ ഇടപെടല്‍.

കേരളത്തിൽ നിന്നും വീണ്ടും ഒരു രാഷ്ട്രപതിയോ ? മോദിയുടെ മനസില്‍ മെട്രോമാനും; നിയമസഭാ

ലോക്സഭാ, രാജ്യസഭാ അംഗങ്ങളും സംസ്ഥാനങ്ങളിലെ എം.എല്‍.എമാരും വോട്ട്ചെയ്താണു രാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. ഇതുപ്രകാരം 4,120 എം.എല്‍.എമാരും 776 എം.പിമാരും ഉള്‍പ്പെടെ 4,896പേരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഇലക്ടറല്‍ കോളജിലുണ്ടാവുക. ജനസംഖ്യാനുപാതികമായി പരിഗണിച്ചു പത്തുലക്ഷത്തോളം ഇലക്ടറല്‍ വോട്ടുകളാണ് ആകെയുള്ളത്. ഒരു എം.പിയുടെ വോട്ടിന് 708 വോട്ടുകളുടെ മൂല്യമുണ്ടാവും. എം.എല്‍.എമാരുടെ വോട്ടുകള്‍ക്ക് അവരുടെ സംസ്ഥാനങ്ങളിലെ ജനസംഖ്യാനുപാതികമാവും മൂല്യം. വിജയിക്കാന്‍ 5,49,001 വോട്ടുകളാണ് ലഭിക്കേണ്ടത്. 338 എം.പിമാരുടെയും 1126 എം.എല്‍.എമാരുടെയും ശക്തിയാണ് ഇപ്പോള്‍ ബി.ജെ.പിക്കുള്ളത്.

പിസി ജോർജ് എംഎൽഎ ക്യാന്റീന്‍ ജീവനക്കാരന്റെ മുഖത്തടിച്ചു; പരാതിയുമായി ജീവനക്കാരൻ നിയമസഭ സെക്രട്ടേറിയറ്റിൽ

പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് എംഎല്‍എ ഹോസ്റ്റലിലെ ജീവനക്കാരന്‍റെ മുഖത്തടിച്ചു. എംഎല്‍എ ഹോസ്റ്റലിലെ ക്യാന്റീന്‍ ജീവനക്കാരനാണ് രംഗത്തെത്തിയത്. ഹോസ്റ്റലിലെ ക്യാന്റീനില്‍ എത്തിയ പി.സി ജോര്‍ജ് എംഎല്‍എയ്ക്ക് ഊണ് നല്‍കാന്‍ വൈകിയതിന് തന്നെ മര്‍ദിച്ചെന്നാണ് കഫേ കുടുംബശ്രീ ജീവനക്കാരനായ മനു നല്‍കിയ പരാതി.

വീണ്ടും വിവാദത്തിന് തിരികൊളുത്തി പല്ലിശ്ശേരിയുടെ ലേഖനം; നടിയെ ആക്രമിച്ചത് സൂപ്പര്‍സ്റ്റാര്‍ തന്നെ, കാരണവും സൂപ്പർതാരത്തിന്റെ

ഇങ്ങനെ പലപ്പോഴും നടനും നടന്റെ ആളുകളും ഇരയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. എല്ലാം എഴുതി തരാന്‍ തയ്യാറാണെന്നും അത് നടന്റെ മുന്‍ഭാര്യയുടെ പേരിലേ എഴുതി നല്‍കൂവെന്നും ഇര വെളിപ്പെടുത്തി. അന്നുമുതല്‍ വൈരാഗ്യ ബുദ്ധിയോടെ എല്ലാ രേഖകളും എങ്ങനെയെങ്കിലും പിടിച്ചു വാങ്ങണമെന്ന ചിന്തയിലായിരുന്നു. ഇരയെ കുടുക്കാനും രേഖകള്‍ സ്വന്തം പേരിലോ രണ്ടാം ഭാര്യയുടെ പേരിലോ മാറ്റാനും ശ്രമം തുടര്‍ന്നു. അതിന് ക്വട്ടേഷന്‍ നല്‍കിയത് പള്‍സര്‍ സുനിക്കായിരുന്നു. ഇരയുടെ വിവാഹം മുടങ്ങുന്ന തരത്തിലും പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നതായാണ് അറിയുന്നത്. അവസരം കിട്ടിയപ്പോള്‍ പള്‍സര്‍ സുനി അത് ശരിക്കും മുതലാക്കി.

സിനിമാ ചിത്രീകരണത്തിനിടെ തടാകത്തിൽ വീണു മരിച്ച നടൻമാരുടെ പ്രേതത്തെ കണ്ടെന്നു നാട്ടുകാർ; ത്രികാലങ്ങളിൽ തടാകത്തിൽ

സിനിമാ ചിത്രീകരണത്തിനിടെ തടാകത്തിൽ വീണു മരിച്ച നടൻമാരുടെ പ്രേതസാന്നിധ്യം ഇപ്പോഴും ആ തടാകക്കരയിലുണ്ടെന്നു പ്രദേശവാസികൾ. നടൻമാരുടെ പ്രേതത്തെ കണ്ടെന്നു നാട്ടുകാർ അവകാശപ്പെട്ടു. മരിച്ച അനിൽ, ഉദയ് എന്നീ നടൻമാരുടെ പ്രേതങ്ങൾ ഇപ്പോഴും ആ തടാകക്കരയിൽ അലഞ്ഞു നടക്കുന്നുണ്ടെന്നാണ് നാട്ടുകാർ അവകാശപ്പെടുന്നത്.

തമിഴ്നാട്ടിൽ ഫിഷിങ് ബോട്ടിൽ കടൽ കാണാൻ പോയ ഒന്‍പത് സഞ്ചാരികൾ മുങ്ങി

തമിഴ്നാട്ടിലെ തിരിച്ചെന്തുരില്‍ കടലില്‍ വള്ളം മുങ്ങി ഒന്‍പത് പേര്‍ മരിച്ചു. മത്സ്യത്തൊഴിലാളികളുടെ വള്ളത്തില്‍ കടല്‍ കാണാന്‍ പോയ വിനോദ സഞ്ചാരികളാണ് മരിച്ചത്. സംഘത്തില്‍ 20 പേരാണ് ഉണ്ടായിരുന്നു. രണ്ട് കുട്ടികളടക്കം ഏഴ് പേരെ രക്ഷപെടുത്തി. നാല് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.

യുഎഇയിൽ കനത്ത മഴ; മലയാളികളുടെ മഴകാഴ്ചകൾക്ക് ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ

രാജ്യത്ത് ഇന്ന് പ്രഭാതം മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. പെയ്യാൻ മടിച്ചു നിന്ന മഴ ഉച്ചയോടെ എമിറേറ്റുകളിൽ പലഭാഗങ്ങളിലും തിമർത്തു പെയ്തു. ചാറ്റൽ മഴയായി ചിലയിടത്ത് പെയ്തപ്പോൾ മറ്റിടങ്ങളിൽ മഴ ശക്തിയാർജിച്ചു. കാറ്റും ഇടിയും അകമ്പടിയായാണ് ചിലയിടങ്ങളിൽ മഴപെയ്തത്. കുട്ടികളടക്കമുള്ള കുടുംബം മഴ ആസ്വദിക്കൻ പുറത്തിറങ്ങി. ഫുജൈറയിൽ മലമുകളിൽ നിന്നു വെള്ളം താഴേക്ക് ഒഴുകിയിറങ്ങുന്ന കാഴ്‌ച കാണാൻ ആളുകൾ തടിച്ചുകൂടി. മഴവിടാത്ത മൂടിക്കെട്ടിയ അന്തരീക്ഷം എമിറേറ്റുകളെ തണുപ്പിലേക്ക് താഴ്ത്തി. ഇന്നലെയും മിക്കയിടത്തും മഴ പെയ്തിരുന്നു.

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടായിസമെന്ന് പരാതി

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടായിസമെന്ന് പരാതി. തൃശൂര്‍ സ്വദേശിനിയായ പൂര്‍വ വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും ക്യാംപസില്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. കഴിഞ്ഞ 21നായിരുന്നു സംഭവം നടന്നത്. ഭയം മൂലമാണ് പുറത്തു പറയാതിരുന്നതെന്ന് പരാതിയുമായെത്തിയ ഇവര്‍ പറഞ്ഞു.

ടൂറിസ്റ്റുകള്‍ മദ്യം നല്‍കുന്നു; ബഹാമാസിലെ നീന്തുന്ന പന്നികള്‍ ചത്തൊടുങ്ങുന്നു

ബഹാമാസ്: ബഹാമാസിലെ പ്രശസ്തമായ നീന്തുന്ന പന്നികള്‍ വ്യപകമായി ചാകുന്നതായി റിപ്പോര്‍ട്ട്. വിനോദസഞ്ചാരികള്‍ ഇവയ്ക്ക് ബിയറും റമ്മും നല്‍കുന്നതാണ് കാരണം. രാജ്യത്തെ എക്‌സുമ കേയയ്‌സ് എന്ന പ്രദേശത്ത് ഏഴ് പന്നികളെ ചത്ത നിലയില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ഈ പന്നികള്‍ക്ക് ആഹാരമുള്‍പ്പെടെ നല്‍കുന്നതില്‍ നിന്ന് സഞ്ചാരികളെ വിലക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും വിവരമുണ്ട്.

നാട്കടത്തല്‍ പാര്‍ലമെന്റിലും ചര്‍ച്ചയായി; ശ്രീലങ്കന്‍ വിദ്യാര്‍ത്ഥിനിയെ തിരിച്ചയക്കാനുള്ള തീരുമാനം അവസാന നിമിഷം മാറ്റി

ലണ്ടന്‍: എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ശ്രീലങ്കന്‍ വംശജയെ തിരിച്ചയക്കാനുള്ള തീരുമാനം അവസാന നിമിഷം ഹോം ഓഫീസ് മാറ്റി. ചൊവ്വാഴ്ച രാവിലെ വിമാനത്തില്‍ കയറാനിരിക്കെയാണ് തീരുമാനം മാറ്റിയതായുള്ള വിവരം ലഭിച്ചത്. ബാംഗോര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ശിരോമിണി സഗ്ദുണരാജയെയാണ് പഠനം പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ നാട് കടത്താന്‍ ഹോം ഓഫീസ് തീരുമാനിച്ചത്.

അടുത്ത വര്‍ഷം രണ്ട് സഞ്ചാരികളെ ചന്ദ്രനിലെത്തിക്കുമെന്ന് സ്‌പേസ് എക്‌സ്

ലണ്ടന്‍: രണ്ട് സഞ്ചാരികളെ അടുത്ത വര്‍ഷം ചന്ദ്രനിലെത്തിക്കുമെന്ന സ്‌പേസ് എക്‌സ്. ചൊവ്വയിലേക്ക് സഞ്ചാരികളെ എത്തിക്കാനായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എലോണ്‍ മസ്‌കിന്റെ കമ്പനിയാണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് പ്രാവര്‍ത്തികമായാല്‍ ബഹിരാകാശ ടൂറിസം രംഗത്ത് സ്വകാര്യ മേഖലയിലെ ആദ്യ കാല്‍വെയ്പ് എന്ന് വിശേഷിപ്പിക്കാവുന്ന നേട്ടമായിരിക്കും. അര നൂറ്റാണ്ട് മുമ്പ് നടന്ന അപ്പോളോ ദൗത്യമാണ് ചന്ദ്രനിലേക്കുള്ള അവസാന പര്യവേക്ഷണ യാത്ര. വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റ് വിക്ഷേപിച്ച് കമ്പനി ചരിത്രം സൃഷ്ടിച്ചിരുന്നു.

സേവനം യുകെയുടെ എയ്ൽസ്ബറി കുടുംബ യൂണിറ്റ് അംഗമായ അനീഷ്‌ ശശിയുടെ മാതാവ് നിര്യാതയായി 

എയ്ൽസ്ബറി: സേവനം യുകെയുടെ എയ്ൽസ്ബറി കുടുംബ യൂണിറ്റ് അംഗമായ അനീഷ്‌ ശശിയുടെ മാതാവ് കെ.കെ. വിജയകുമാരി (60) നിര്യാതയായി. കോട്ടയം പള്ളം ചിറക്കര വീട്ടിൽ പി.വി. ശശിയാണ് ഭർത്താവ്. അനീഷ്‌ (എയ്ൽസ്ബറി, ലണ്ടൻ), അനിത (നാഗമ്പടം, കോട്ടയം) എന്നിവരാണ് മക്കൾ. സംസ്കാരം ബുധനാഴ്ച(1/3 /17) വീട്ടുവളപ്പിൽ വച്ച് നടക്കും. പരേതയുടെ നിര്യാണത്തിൽ സേവനം യുകെയുടെ ആദരാഞ്ജലികൾ.

മക്കളെ കാണാനെത്തിയ പെരുമ്പാവൂര്‍ സ്വദേശിയായ പിതാവ് ഗ്ലോസ്‌റ്റെര്‍ഷെയറില്‍ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു

ട്വീക്‌സ് ബറി : ഗ്ലോസ്‌റ്റര്‍ഷെയറിലെ ട്വീക്‌സ് ബറിയില്‍ നാട്ടില്‍ നിന്ന് മക്കളെ കാണാനെത്തിയ പിതാവ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു. മരണമടഞ്ഞത് പെരുമ്പാവൂര്‍ ഓടക്കാലി ഉദയകവല സ്വദേശി മേയ്ക്കമാലില്‍ എം റ്റി ജോര്‍ജ്ജ്(64) ആണ്. ഹൃദയസ്തംഭനം ഉണ്ടായി ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജോര്‍ജ്ജിന്റെ നില വഷളാവുകയും ഇന്നലെ വൈകുന്നേരത്തോടെ മരണം
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.