അ​റ​ബി​ക്ക​ട​ലി​ലെ ‘മ​ഹ’ ചു​ഴ​ലി​ക്കാ​റ്റി​നു പി​ന്നാ​ലെ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദ​വും ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​ന്നു. ബു​ൾ​ബു​ൾ എ​ന്നാ​ണ് ചു​ഴ​ലി​ക്കാ​റ്റി​ന് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ബംഗാൾ ഉൾക്കടലിൽ അന്തമാൻ സമുദ്രത്തോടു ചേർന്നുണ്ടായ ന്യൂനമർദം കാറ്റായി മാറുന്നതാണ് ബുൾബുൾ. പാകിസ്താൻ നിർദേശിച്ച പേരാണിത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി പ​ശ്ചി​മ ബം​ഗാ​ൾ, ഒ​ഡി​ഷ, ബം​ഗ്ലാ​ദേ​ശ് തീ​ര​ത്തേ​ക്കു നീ​ങ്ങു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യോ​ടെ കാ​റ്റ് അ​തി​തീ​വ്ര​മാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. അ​തേ​സ​മ​യം, ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ള​ത്തെ നേ​രി​ട്ടു ബാ​ധി​ക്കി​ല്ല.

സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച മു​ത​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച ഇ​ടു​ക്കി​യി​ലും വെ​ള്ളി​യാ​ഴ്ച പ​ത്ത​നം​തി​ട്ട​യി​ലും ഇ​ടു​ക്കി​യി​ലും ശ​നി​യാ​ഴ്ച എ​റ​ണാ​കു​ള​ത്തും ഇ​ടു​ക്കി​യി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

മഹാ ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ ഗുജറാത്ത് തീരം തൊടും. പോർബന്തറിനും ദിയുവിനും ഇടയിൽ മണിക്കൂർ 80 കിലോമീറ്റർ വേഗതയിൽ വരെ ആഞ്ഞടിക്കാനാണ് സാധ്യത. തീരദേശ ജില്ലകളായ അഹമ്മദാബാദ്, ഗീർ സോമനാഥ്, അംറേലി, ഭാവനഗർ, സൂറത്ത്, ആനന്ദ് എന്നിവിടങ്ങളിലും ദമാൻ ദിയുവിലെ ദാദ്ര, ഹവേലി എന്നിവിടങ്ങളിലും ചുഴലിക്കാറ്റ് നാശം വിതച്ചേക്കും.

മഹാ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല. അതേസമയം ഡൽഹിക്ക് ചുഴലിക്കാറ്റ് ഗുണകരമാകുകയും ചെയ്യും. അന്തരീക്ഷ മലിനീകരണം കുറയുകയും പുകമഞ്ഞ് തമിഴ്‌നാട് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങലിലേക്ക് നീങ്ങുകയും ചെയ്യും.

ഗുജറാത്തിന്റെയും മഹാരാഷ്ട്രയുടെയും തീരത്ത് ശക്തമായ കാറ്റും കടൽ ക്ഷോഭവും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. വൈദ്യുതിയും ആശയവിനിമയ ഉപാധികളും തകരാറിലാകുകകയും, മരങ്ങൾ കടപുഴകി വീഴുകയും, തീരദേശ വിളകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ വ്യാഴാഴ്ച വരെ കടലിൽ ഇറങ്ങരുതെന്ന് നിർദ്ദേശമുണ്ട്.

ബുൾബുൾ ചുഴലിക്കാറ്റ് ചൊവ്വാഴ്ചയും ബുധനാഴ്ചയും ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കനത്ത മഴയ്ക്കും, ഒഡീഷ, പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിൽ ശനിയാഴ്ച മുതൽ മിതമായ മഴയ്ക്കും കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.