സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ബി.ജെ.പിയില്‍ കലഹം മൂര്‍ഛിക്കുന്നു. പ്രസിഡന്റ് ശ്രീധരന്‍ പിള്ളയെ തള്ളി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് രംഗത്ത് എത്തി. സ്ഥാനാര്‍ഥികളെ കുറിച്ചു പ്രാഥമിക ചര്‍ച്ച പോലും പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്നും ശ്രീധരന്‍ പിള്ളയുടേത് കേവലം അഭിപ്രായപ്രകടനം മാത്രമാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് തുറന്നടിച്ചു. സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക ഡല്‍ഹിക്ക് കൈമാറിക്ക് കൈമാറിയെന്നായിരുന്നു കഴിഞ്ഞ ദിവസം ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നത്.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപെട്ട് ശ്രീധരന്‍ പിള്ള കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ വാക്കുകളാണിത്. പ്രാഥമിക ചര്‍ച്ച കഴിഞ്ഞെന്നും പട്ടിക ഡല്‍ഹിയ്ക്ക് കൈമാറിയെന്നായിരുന്നു വ്യക്തമാക്കിയത്. വിവാദമായതോടെ സ്വന്തം പ്രസ്താവന പിള്ള പിന്നീട് തിരുത്തി. ഇതിനു ശേഷമാണ് ശ്രീധരന്‍ പിള്ളയെ തള്ളി സംസ്ഥാന ജനറല്‍ സെക്രട്ടറി തന്നെ പരസ്യമായി രംഗത്തെത്തുന്നത്

നേതൃത്വവുമായി ആലോചിക്കാതെ സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്ന് മാധ്യമങ്ങളോട് പറഞ്ഞ ശ്രീധരന്‍പിള്ളയോട് നടപടിയിലാണ് ഒരുവിഭാഗം നേതാക്കള്‍ക്ക് അമര്‍ഷം.