ബംഗാൾ കടുവ വീണ്ടും ഐപിഎൽ തട്ടകത്തിൽ; ഗാംഗുലിയെ സ്വന്തമാക്കി, ഐ.പി.എല്‍ ടീമുകളെ ഞെട്ടിച്ച് ഡല്‍ഹി

ബംഗാൾ കടുവ വീണ്ടും ഐപിഎൽ തട്ടകത്തിൽ;  ഗാംഗുലിയെ സ്വന്തമാക്കി, ഐ.പി.എല്‍ ടീമുകളെ ഞെട്ടിച്ച് ഡല്‍ഹി
March 14 13:25 2019 Print This Article

ഐപിഎല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നിര്‍ണായക നീക്കവുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ടീമിന്റെ ഉപദേശകനായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ നിയമിച്ചിരിക്കുകയാണ് അവര്‍. ടീം പരിശീലകന്‍ റിക്കി പോണ്ടിങ്ങുമായി ചേര്‍ന്നായിരിക്കും ഗാംഗുലി പ്രവര്‍ത്തിക്കുകയെന്നും ഡല്‍ഹി ക്യാപിറ്റല്‍സ് വ്യക്തമാക്കി.

ബംഗാള്‍ കടുവയുല്‍ടെ വരവ് ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹി ടീമിന് പുതിയ ഊര്‍ജ്ജമാകും. ഐപിഎല്‍ പന്ത്രണ്ടാം സീസണിലേക്ക് എത്തുമ്പോഴും ഇതുവരെ കിരീടം സ്വന്തമാക്കാന്‍ ഡല്‍ഹിയ്ക്ക് സാധിച്ചിട്ടില്ല. ഇത്തവണ രണ്ടും കല്‍പിച്ചാണ് ഡല്‍ഹിയുടെ വരവ്.

ക്രിക്കറ്റ് ലോകത്തിലെ ബുദ്ധിശാലികളില്‍ ഒരാളാണ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ നാം കാണുന്ന പലതിനും പിന്നില്‍ ഗാംഗുലിയായിരുന്നു. അദ്ദേഹത്തിന്റെ അഗ്രഷനും, പോസിറ്റീവ് ചിന്തകളും, ഒരിക്കലും വിട്ടുകൊടുക്കാത്ത മനോഭാവവുമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടത്’ ഗാംഗുലിയെ ഉപദേശകനായി നിശ്ചയിച്ചു കൊണ്ടുളള പ്രസ്താവനയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പറയുന്നു.

ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ വര്‍ഷങ്ങള്‍ക്ക് മുമ്പേ അറിയാം. അവര്‍ക്കൊപ്പം ഐപിഎല്ലില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഗാംഗുലി പറഞ്ഞു.

ശ്രേയസ് അയ്യര്‍ നായകനായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഈ സീസണിലെ ആദ്യ മത്സരം മാര്‍ച്ച് 24നാണ്. മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. മാര്‍ച്ച് 26നാണ് അവരുടെ ആദ്യ ഹോം മത്സരം.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles