ഡല്‍ഹി പൂര്‍ണമായും ശ്വാസംമുട്ടിലേക്ക് !!! അന്തരീക്ഷ മലിനീകരണത്തില്‍ വലഞ്ഞു രാജ്യതലസ്ഥാനം; പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്…..

ഡല്‍ഹി പൂര്‍ണമായും ശ്വാസംമുട്ടിലേക്ക് !!! അന്തരീക്ഷ മലിനീകരണത്തില്‍  വലഞ്ഞു രാജ്യതലസ്ഥാനം; പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്…..
October 28 05:06 2018 Print This Article

അന്തരീക്ഷ മലിനീകരണത്തില്‍ നട്ടംതിരഞ്ഞ് രാജ്യതലസ്ഥാനം. ഒരു മനുഷ്യന് ശ്വസിക്കാനാവുന്നതിലും താഴെയാണ് ഡല്‍ഹിയിലെ വായുനിലവാരം. ദീപാവലിയും വിളവെടുപ്പ് കാലവും എത്തുന്നതോടെ ഡല്‍ഹിക്ക് പൂര്‍ണമായും ശ്വാസംമുട്ടും.

പതിനഞ്ച് സിഗരറ്റ് ഒരുമിച്ച് വലിച്ചാലുണ്ടാകുന്നത്ര മാലിന്യമാണ് ഡല്‍ഹിയിലെ ഓരോ ശ്വാസത്തിലും മനുഷ്യര്‍ വലിച്ചുകയറ്റുന്നത്. പുറത്തിറങ്ങി നടക്കരുതെന്നാണ് കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ്. ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പര്‍ട്ടികുലേറ്റ് മാറ്റര്‍ പത്തിന്റെ നില ലോകത്തിലെ മറ്റേത് നഗരത്തേക്കാളും കൂടുതലാണ്.

ഒരോ വര്‍ഷവും കഴിയുതോറും സ്ഥിതി വഷളാവുകയാണ്. വിളവെടുപ്പിനൊടനുബന്ധിച്ച് ഡല്‍ഹിയുടെ സമീപസംസ്ഥാനങ്ങളിലെ കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കാന്‍ തുടങ്ങുന്നതോടെ സ്ഥിതി കൂടുതല്‍ രൂക്ഷമാകും. ദീപാവലിയാകുന്നതോടെ മലിനീകരണതോത് ഉയരും. അപ്പോഴും മലിനീകരണം നിയന്ത്രിക്കണമെന്ന കോടതി ഉത്തരവുകളല്ലാതെ മറ്റൊന്നും ഉയര്‍ത്തിക്കാട്ടാനാകാതെ സര്‍ക്കാരുകള്‍ പരസ്പരം പഴി ചാരും. പൊടിയില്‍ മുങ്ങി ഓരോ ഡല്‍ഹി നിവാസിയുടെയും ആയുസ് പകുതിയാകും.

Advertisement
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles