ഉ​ന്നാ​വ്​ ബ​ലാ​ത്സം​ഗ കേ​സി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബി.​ജെ.​പി എം.​എ​ല്‍.​എ കു​ല്‍​ദീ​പ്​ സെ​ന്‍​ഗാ​ര്‍ കുറ്റക്കാരൻ. ഡ​ല്‍​ഹി തീസ് ഹസാരി കോ​ട​തിയുടേതാണ് വിധി. ഒമ്പത് പ്രതികളില്‍ ഒരാളെ വെറുതെവിട്ടു. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. 2017ല്‍ ​പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്​​ത​താ​യാ​ണ്​ കേ​സ്.

​പ്രോ​സി​ക്യൂ​ഷ​ന്‍ സാ​ക്ഷി​ക​ളെ​യും ഒ​മ്ബ​ത്​ ​പ്ര​തി​ഭാ​ഗം സാ​ക്ഷി​ക​ളെ​യും വി​സ്​​ത​രി​ച്ചു. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യും അ​മ്മാ​വ​നു​മാ​ണ്​ പ്ര​ധാ​ന സാ​ക്ഷി​ക​ള്‍. ഡ​ല്‍​ഹി എ​യിം​സി​ല്‍ പെ​ണ്‍​കു​ട്ടി ചി​കി​ത്സ​യി​ലാ​യി​രി​ക്കെ മൊ​ഴി​യെ​ടു​ക്കാ​ന്‍​ ആ​ശു​പ​ത്രി​യി​ല്‍ പ്ര​ത്യേ​ക കോ​ട​തി സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ​യും പോ​ക്​​സോ​യി​ലെ​യും വി​വി​ധ വ​കു​പ്പു​ക​ളാ​ണ്​ എം.​എ​ല്‍.​എ​ക്കും കൂ​ട്ടാ​ളി​ക​ള്‍​ക്കും എ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. പെ​ണ്‍​കു​ട്ടി​യു​ടെ ക​ത്ത്​ പ​രി​ഗ​ണി​ച്ച്‌​ അ​ഞ്ച്​ കേ​സു​ക​ളും സു​പ്രീം​കോ​ട​തി​യാ​ണ്​ ഡ​ല്‍​ഹി കോ​ട​തി​യി​ലേ​ക്ക്​ മാ​റ്റി​യ​ത്. ​കൂ​ട്ട ബ​ലാ​ത്സം​ഗം, വാ​ഹ​ന​മി​ടി​പ്പി​ച്ച്‌​ ​െകാ​ല്ലാ​ന്‍ ശ്ര​മി​ക്ക​ല്‍, പി​താ​വി​െ​ന അ​ന്യാ​യ​മാ​യി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ കൊ​ല​പ്പെ​ടു​ത്ത​ല്‍ തു​ട​ങ്ങി മ​റ്റു​ നാ​ല്​ കേ​സു​ക​ളി​ലെ വി​ചാ​ര​ണ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഡ​ൽ​ഹി എ​യിം​സി​ൽ പെ​ൺ​കു​ട്ടി ചി​കി​ത്സ​യി​ലാ​യി​രി​ക്കെ മൊ​ഴി​യെ​ടു​ക്കാ​ൻ​ ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക കോ​ട​തി സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ​യും പോ​ക്​​സോ​യി​ലെ​യും വി​വി​ധ വ​കു​പ്പു​ക​ളാ​ണ്​ എം.​എ​ൽ.​എ​ക്കും കൂ​ട്ടാ​ളി​ക​ൾ​ക്കും എ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. പെ​ൺ​കു​ട്ടി​യു​ടെ ക​ത്ത്​ പ​രി​ഗ​ണി​ച്ച്​ അ​ഞ്ച്​ കേ​സു​ക​ളും സു​പ്രീം​കോ​ട​തി​യാ​ണ്​ ഡ​ൽ​ഹി കോ​ട​തി​യി​ലേ​ക്ക്​ മാ​റ്റി​യ​ത്. ​കൂ​ട്ട ബ​ലാ​ത്സം​ഗം, വാ​ഹ​ന​മി​ടി​പ്പി​ച്ച്​ ​െകാ​ല്ലാ​ൻ ശ്ര​മി​ക്ക​ൽ, പി​താ​വി​െ​ന അ​ന്യാ​യ​മാ​യി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ കൊ​ല​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി മ​റ്റു​ നാ​ല്​ കേ​സു​ക​ളി​ലെ വി​ചാ​ര​ണ പു​രോ​ഗ​മി​ക്കു​ക​യാ​ണ്

ജൂലൈ 28-നാണ് റായ്‍ബറേലിക്ക് അടുത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ പെൺകുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അന്ന് പെൺകുട്ടിയ്ക്ക് ഒപ്പം സഞ്ചരിച്ച രണ്ട് ബന്ധുക്കൾ മരിച്ചിരുന്നു. അതിവേഗത്തിൽ വന്ന ട്രക്ക് പെൺകുട്ടി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നിൽ പെൺകുട്ടി ബലാത്സംഗ പരാതി ഉന്നയിക്കുകയും കേസിലെ പ്രതിയുമായ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്ന വലിയ ആരോപണങ്ങളുയർന്നതിനെത്തുടർന്ന് സെന്‍ഗാറിനും സഹോദരനും മറ്റ് പത്ത് പേർക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നാവിലെ പെൺകുട്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് കത്ത് നൽകി പതിനാറാം ദിവസമാണ് അവരുടെ കാറിൽ ട്രക്കിടിക്കുന്നത്. കാറിൽ പെൺകുട്ടിയോടൊപ്പമുണ്ടാകേണ്ടിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ കയറിയിരുന്നില്ല. പെൺകുട്ടിയുടെ കാറിലിടിച്ച ട്രക്കിന്‍റെ നമ്പർ പ്ലേറ്റ് കറുത്ത മഷി ഉപയോഗിച്ച് മായ്ക്കുകയും ചെയ്തിരുന്നു.

2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സെംഗാർ പീഡിപ്പിച്ചുവെന്നതാണ് കേസ്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രിൽ മാസത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുമ്പിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് ഉന്നാവ് ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയിൽ വരുന്നത്. ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം ആയുധങ്ങൾ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു.