നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ മാർച്ച മൂന്നിന് നടപ്പാക്കുമെന്ന് പുതിയ മരണ വാറണ്ട്. തിഹാർ ജയിൽ അധികൃതര്‍, നിർഭയയുടെ മാതാവ് എന്നിവരുടെ ഹർജി പരിഗണിച്ച് ഡൽഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറണ്ട് പുറത്തിറക്കിയത്. മാർച്ച് മൂന്നിന് രാവിലെ ആറുമണിക്ക് വധശിക്ഷ നടപ്പാക്കണമെന്നാണ് പുതിയ മരണ വാറണ്ടിൽ പറയുന്നത്.

മരണ വാറണ്ട് പുറപ്പെടുവിച്ച കോടതിയുടെ നടപടിയിൽ സന്തോഷമുണ്ടെന്ന് നടപികൾക്ക് പിന്നാലെ നിർഭയയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, പ്രതികളില്‍ ഒരാളായ പവൻകുമാറിർ ഇതുവരെ ദയാഹർജി ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നതാണ് ശിക്ഷ നടപ്പാക്കുന്നതിന് മുന്നിലുള്ള മറ്റൊരു പ്രതിസന്ധി. നിയമനടപടികൾ പൂർത്തിയാക്കാൻ നേരത്തെ ഡൽഹി ഹൈക്കോടതി പ്രതികൾക്ക് ഏഴ് ദിവസത്തെ സമയം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിൽ പവൻകുമാറിന്റെ നിലപാട് കോടതി കേൾക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ രണ്ടുതവണ പരിഗണിച്ചപ്പോഴും പ്രതി പവൻകുമാർ അഭിഭാഷകനെ നിയോഗിച്ചിരുന്നില്ല. ഇതോടെയാണ് പ്രതിയുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കോടതി നിലപാടെടുത്തത്. അവസാനം വരെ പ്രതികൾക്ക് നിയമസഹായത്തിന് അവകാശമുണ്ടെന്നായിരുന്നു ഇതിന് കോടതി നൽകിയ വിശദീകരണം. പവൻകുമാറിന് നിയമ സഹായത്തിനായി ഡൽഹി ലീഗൽ സർവീസ് അതോറിറ്റിയിലെ അഡ്വ. രവി ഖാസിയെ അഭിഭാഷകനായി കോടതി നിയമിക്കുകയും ചെയ്തിരുന്നു.