മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എകെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ നിയമം. 2015 ഡിസംബറിനു മുമ്പു തന്നെ ഷൂട്ടിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയ ചിത്രം ഡിസംബറില്‍ ക്രിസ്മസിനു മുമ്പായി തിയറ്ററുകളിലെത്തുമാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നീണ്ടു പോയതിനാല്‍ റിലീസിംഗ് നീണ്ടു. ഏറ്റവു ഒടുവിലായി ജനുവരി 29ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് സൂചന.
താന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. നയന്‍സിനെ കൊണ്ടു തന്നെ ഡബ്ബ് ചെയ്യിക്കാനുള്ള തീരുമാനമാണ് റിലീസിംഗ് നീളുന്നതിന് ഇടയാാക്കിയത്. ആദ്യമായി സ്വന്തം കഥാപാത്രത്തിന് മലയാളത്തില്‍ ഡബ്ബ് ചെയ്യുന്ന നയന്‍സ് പെര്‍ഫെക്ഷനായി സമയമെടുക്കുന്നുണ്ട്. ഇതിനൊപ്പം തമിഴിലെ തിരക്കുകള്‍ കൂടി താരത്തെ വലച്ചപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു. പക്ഷേ നയന്‍സ് തന്നെ ഡബ്ബിംഗ് ചെയ്യണമെന്ന നിര്‍ബന്ധം സംവിധായകനുണ്ടായിരുന്നു. നേരത്തേ മമ്മൂട്ടിക്ക് ഈ കാലഘട്ടത്തില്‍ ചേരുന്ന ഏറ്റവും മികച്ച നായിക നയന്‍താരയാണെന്നും എകെ സാജന്‍ അഭിപ്രായപ്പെട്ടിരുന്നു.

unnamed

അവസാന എഡിറ്റിംഗ് പൂര്‍ത്തിയാക്കിയ പുതിയ നിയമം 2 മണിക്കൂര്‍ 10 മിനിറ്റാണ്. നിരവധി സവിശേഷതകളുള്ള തിരക്കഥയാണ് സാജന്‍ മമ്മൂട്ടിക്കായി ഒരുക്കിയിട്ടുള്ളത്. 2015 ല്‍ പത്തേമാരി, ഭാസ്‌കര്‍ ദി റാസ്‌കല്‍, ഫയര്‍മാന്‍ എന്നീ ചിത്രങ്ങളിലൂടെ മോശമല്ലാത്ത വിജയങ്ങള്‍ നേടിയ മമ്മൂട്ടിയ്ക്ക് 2016 ലും പുതിയ നിയമത്തിലൂടെ വിജയത്തുടക്കം ലഭിയ്ക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.