നടി ധന്യ മേരി ഒറ്റ ദിവസംകൊണ്ട് അട്ടക്കുളങ്ങര ജയിലിലെ കൊതുക് കടിയിലേക്ക്; വിനയായത് ഭര്‍ത്താവിന്റെ വീട്ടുകാരുടെ ചതികള്‍ക്ക് കൂട്ടുനിന്നത്

നടി ധന്യ മേരി ഒറ്റ ദിവസംകൊണ്ട് അട്ടക്കുളങ്ങര ജയിലിലെ കൊതുക് കടിയിലേക്ക്;  വിനയായത് ഭര്‍ത്താവിന്റെ വീട്ടുകാരുടെ ചതികള്‍ക്ക് കൂട്ടുനിന്നത്

കൊച്ചി: റിയാലിറ്റി ഷോ അവതാരകനും നടനുമായ ജോണുമായി വിവാഹം ഉറപ്പിക്കുമ്പോള്‍ നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ച താരപരിവേഷത്തിലായിരുന്നു നടി ധന്യാമേരി വര്‍ഗീസ്. കോടികളുട ആസ്തിയുള്ള ബിസിനസ് സാമ്രാജ്യം കെട്ടിപടുക്കാനുള്ള തട്ടിപ്പുകളില്‍ അറിയാതെ തന്റെ താരപരിവഷവും ഉപയോഗിക്കപ്പെട്ടത് നിസ്സഹായതേടെ അംഗീകരിക്കാനെ ധന്യമേരി വര്‍ഗീസിനായുള്ളൂ. ഒടുവില്‍ കേരളം കണ്ട തട്ടിപ്പുകാരുടെ കൂട്ടത്തിലേയ്ക്ക് ഈ യുവനടിയും പെടുകയായിരുന്നു. ഫ്ളാറ്റ് നിര്‍മ്മിച്ച്‌ നല്‍കാമെന്ന് വാഗ്ദാനം നല്‍കി പലരില്‍ നിന്നായി പണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ താരം കഴിഞ്ഞ ദിവസം വരെ ഫൈവ് സ്റ്റാര്‍ ജീവിതമായിരുന്നു നയിച്ചത്. എന്നാല്‍ താരമിപ്പോള്‍ അട്ടകുളങ്ങര വനിതാ ജയിലിലാണ് വാസം.

2012ലായിരുന്നു ജോണും ധന്യയും തമ്മിലെ വിവാഹം നടന്നത്. കൂത്താട്ടുകുളം ഇടയാര്‍ വര്‍ഗീസിന്റെയും ഷീബയുടെയും മകളായ ധന്യ മേരി മധുപാല്‍ സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായത്. പിന്നീട് വൈരം, ദ്രോണ തുടങ്ങിയ ചിത്രങ്ങളില്‍ ധന്യ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 2006ല്‍ ‘തിരുടി എന്ന ചിത്രത്തിലൂടെയാണ് ധന്യ വെള്ളിത്തിരയില്‍ അരങ്ങേറിയത്. അതിന് മുമ്പ് മോഡലിങ്ങിലും ധന്യ സജീവമായിരുന്നു. എംബിഎ ബിരുദധാരിയായ ജോണ്‍ കണ്ണിമറ്റം ജേക്കബ് സാംസണിന്റെയും ലളിതയുടെയും മകനാണ്. അമൃത ടെലിവിഷന്‍ ചാനലിലെ സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയനായത്. ടൂര്‍ണമെന്റ് എന്ന സിനിമയില്‍ നാല് യുവനായകന്മാരില്‍ ഒരാളായിരുന്നു ജോണ്‍. ഇതിനിടെയാണ് ധന്യയും ജോണും പ്രണയത്തിലാകുന്നതും വിവാഹിതരായതും.

ഭര്‍ത്താവിന്റെ ബിസ്സിനസ് സത്യമെന്ന് വിശ്വസിച്ചതുകൊണ്ടുണ്ടായ ദുരന്തമാണ് നടിയെ ഈ അവസ്ഥയില്‍ എത്തിച്ചത്. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ബിസിനസില്‍ പങ്കാളയായതോടെയാണ് തട്ടിപ്പ് കേസ് വന്നപ്പോള്‍ അതിന്റെ ഉത്തരവാദിത്തം ധന്യാമേരി വര്‍ഗ്ഗീസിന്റെ തലയില്‍ എത്തിയത്. നടിയുടെ പ്രശസ്തി ഉപയോഗിച്ച്‌ ആളുകളെ ക്യാന്‍വാസ് ചെയ്തതിന്റെ ദുരന്തം. ഭര്‍ത്താവിന്റെ റിയല്‍ എസ്റ്റേറ്റ് ബിസ്സിനിസില്‍ വിശ്വാസമര്‍പ്പിച്ച്‌ മാര്‍ക്കറ്റിങ് വിഭാഗത്തിന്റെ ചുമതലക്കാരിയായതാണ് ഈ അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്.

ധന്യ മേരി വര്‍ഗീസിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത് നാഗര്‍ കോവിലില്‍ നിന്നാണ്. അവിടെ നിന്ന് തിരുവനന്തപുരത്തെ കമ്മീഷണര്‍ ഓഫീസില്‍. മുഖം മറച്ച്‌ മാധ്യമങ്ങള്‍ക്കിടയിലൂടെ ധന്യ പോയി. അവിടെ നിന്ന് ജഡ്ജിയുടെ മുന്നിലേക്ക്. റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവ് വന്നതോടെ സകല പ്രതീക്ഷയും അസ്തമിച്ചു. അങ്ങനെ അട്ടക്കുളങ്ങര ജയിലിലും. ധന്യയ്ക്ക് ജാമ്യം നല്‍കുന്നതിനെ പൊലീസും എതിര്‍ത്തിരുന്നു. വിശദമായ ചോദ്യം ചെയ്യല്‍ വേണ്ടി വരുമെന്നാണ് പൊലീസിന്റെ നിലപാട്. അതുകൊണ്ട് തന്നെ രണ്ട് ദിവസത്തിനകം നടിയേയും ഭര്‍ത്താവിനേയും അനുജനേയും കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷയും നല്‍കും. കസ്റ്റഡിയില്‍ എടുത്തപ്പോഴും നടിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. കടുത്ത മാനസിക സമ്മര്‍ദ്ദമാണ് നടി അനുഭവിക്കുന്നത്.

ധന്യയുടെ ഭര്‍ത്താവ് ജോണ്‍, ഭര്‍തൃ സഹോദരന്‍ സാമുവല്‍ എന്നിവരും ജയിലിലാണ്. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് പണം തട്ടിയത്. മ്യൂസിയം, കന്റോണ്‍മെന്റ്,പേരൂര്‍ക്കട പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. 2011ല്‍ മരപ്പാലത്ത് നോവ കാസില്‍ എന്ന ഫ്ളാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി 40 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ കൈപ്പറ്റി എന്നാണ് ആരോപണം. പണി പൂര്‍ത്തിയാക്കി 2014 ഡിസംബറില്‍ ഫ്ളാറ്റ് കൈമാറാമെന്ന് പറഞ്ഞിരുന്നെങ്കിലും ഫ്ളാറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് പണം നല്‍കിയവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിലേക്കെല്ലാം ആളെ ആകര്‍ഷിച്ചത് നടിയെ മുന്നില്‍ നിര്‍ത്തിയായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് ധന്യയ്ക്ക് അറിയുകയുമില്ലായിരുന്നു. വിവാഹ ശേഷം അടിപൊളി ജീവിതമായിരുന്നു ധന്യയുടേയും ജോണിന്റേയും. ആഡംബര വാഹനങ്ങളില്‍ കറങ്ങുമ്പോള്‍ അത് ബിസ്സിന്‍സിന്റെ ഉയര്‍ച്ചയുടെ പ്രതിഫലനമായി ധന്യ കരുതി. യാഥാര്‍ത്ഥത്തില്‍ ആളുകളുടെ കൈയില്‍ നിന്ന് പിരിച്ചെടുത്തത് ചെലവാക്കി തീര്‍ക്കുകയായിരുന്നു ജോണ്‍.

ഭര്‍ത്താവിനെ വിശ്വസിച്ച്‌ ഫ്ലാറ്റ് കച്ചവടം കൊഴിപ്പിക്കാനായിരുന്നു ശ്രമം. തട്ടിപ്പിലൂടെ കിട്ടിയ കാശ് എന്ത് ചെയ്തെന്നു പോലും ധന്യയ്ക്ക് അറിയില്ലെന്നാണ് നടിയുടെ കുടുംബം പറയുന്നത്. പക്ഷേ ആളുകളെ കച്ചവടത്തിലേക്ക് ആകര്‍ഷിക്കാന്‍ ധന്യ ശ്രമിച്ചിരുന്നു. എല്ലാം ശരിയായ ദിശയിലാണെന്ന ഭര്‍ത്യ വീട്ടുകാരുടെ വാക്ക് വിശ്വസിച്ചതാണ് ഇതിന് കാരണം. കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനായി പേരിന് വേണ്ടി എറ്റെടുത്ത ഉത്തരവാദിത്തമായിരുന്നു മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടറെന്നത്. ബാക്കിയൊന്നും ധന്യയ്ക്ക് അറിയില്ലായിരുന്നുവെന്ന് സിനിമാ രംഗത്തെ സുഹൃത്തുക്കളും പറയുന്നു. ഭര്‍ത്താവിനേയും അമ്മായി അച്ഛനേയും വിശ്വസിച്ചത് മാത്രമാണ് നടിക്ക് പറ്റിയ അബന്ധമെന്നാണ് ഇവരുടെ വിശദീകരണം. പി.ആര്‍.ഡി ആഡീഷണല്‍ ഡയറക്ടര്‍ ആയി വിരമിച്ച ജേക്കബ് സാംസണ്‍, മക്കളായ ജോണ്‍, സാം എന്നിവരായിരുന്നു തട്ടിപ്പ് നടത്തിയ കമ്പനിയുടെ ഡയറക്ടര്‍മാര്‍. സെയില്‍സ് വിഭാഗം മേധാവി ധന്യയും.

പിആര്‍ഡിയില്‍ വെറുമൊരു ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ജേക്കബ് സാംസണിന് എങ്ങനെയാണ് റിയല്‍ എസ്റ്റേറ്റിലേക്ക് ഇറങ്ങാനായതെന്ന് ആര്‍ക്കും ഒരു പിടിത്തവുമില്ല. പത്രങ്ങളിലും മറ്റും ലക്ഷങ്ങളുടെ പരസ്യം നല്‍കിയാണ് ബ്രാന്‍ഡ് ഉണ്ടാക്കിയെടുത്തത്. ഇതിനുള്ള ആസ്തി ജേക്കബിന് ഉണ്ടെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. മക്കളില്‍ ചലച്ചിത്ര നടനും മ്യൂസിക് ഷോ അവതാരകനും കൂടിയായ ജോണ്‍, ധന്യാമേരീ വര്‍ഗ്ഗീസിനെ വിവാഹം ചെയ്തതോടെ കമ്പനിയുടെ പേരും പെരുമയും കൂടി. ആര്‍ഭാടപൂര്‍വ്വം വിവാഹം നടത്തി സാംസണ്‍ ആന്‍ഡ് സണ്‍ ബില്‍ഡേഴ്സ് കമ്പനിയുടെ പൊതുജന ശ്രദ്ധയും കൂട്ടി. ഇതിന് ശേഷമായിരുന്നു. സെലിബ്രിറ്റി പശ്ചാത്തലം ഉപയോഗിച്ച്‌ ധാരാളം ആളുകളെ ചതിയില്‍പ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. അറിഞ്ഞോ അറിയാതെയോ നടി ചതിയില്‍പ്പെട്ടു. ഇതെല്ലാം ബോധപൂര്‍വ്വം ജേക്കബ് സാംസണ്‍ ഉണ്ടാക്കിയതാണെന്ന വാദവും ഇപ്പോള്‍ സജീവമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,647

More Latest News

വേഷം ചുരിദാര്‍, ഭക്ഷണം വീട്ടില്‍ നിന്നും, ജോലി പേരിനു പോലുമില്ല; ജയിലില്‍ ശശികലയ്ക്ക് പ്രത്യേക

പ്രശ്നങ്ങള്‍ എല്ലാം ഒന്ന് കെട്ടടങ്ങിയതോടെ ജയിലില്‍ ചിന്നമ്മയ്ക്ക് സുഖവാസം എന്ന് ആരോപണം .അനധികൃത സ്വത്ത് സമ്പാദന കേസില്‍ തടവുശിക്ഷയനുഭവിക്കുന്ന അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്ക്ക് പാരപ്പന അഗ്രഹാര ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് സഹതടവുകാരുടെ ആരോപണം.

വനിതാ ഡോക്ടറുടെ ആതുരസേവനം ഇങ്ങനെയും; ഗുരതരാവസ്ഥയിലുള്ള രോഗിയുമായി പോയ വാഹനം തടഞ്ഞു താക്കോൽ ഊരിയെടുത്തു,

തന്റെ ആഡംബര കാറില്‍ ആംബുലന്‍സ് ഉരഞ്ഞെന്ന് ആരോപിച്ചായിരുന്നു ഡോക്ടറുടെ നടപടി. താക്കോല്‍ ഡോകടര്‍ കൊണ്ട് പോയത് മൂലം രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാനുള്ള നീക്കം 20 മിനിറ്റ് വൈകി. മറ്റൊരു ആംബുലന്‍സ് വിളിച്ച് വരുത്തിയാണ് രോഗിയെ തിരുവനന്തപുരത്തേക്ക് എത്തിച്ചത്. കുറ്റം ചെയ്‌തെന്ന് വ്യക്തമായതോടെ വനിതാ ഡോക്ടര്‍ക്കെതിരെ കൊല്ലം ഈസ്റ്റ് എസ്‌ഐ രൂപേഷ് കേസെടുത്തു

മുംബൈയിൽ മത്സ്യബന്ധന തൊഴിലാളികളുടെ വലയിൽ കുരുങ്ങിയത്, വംശനാശം നേരിട്ട ഭീമൻ കൊമ്പൻ സൗഫിഷ്

സോഫിഷ് എന്നറിയപ്പെടുന്ന നീണ്ടമൂക്കും ഇരുവശവും ഈർച്ചവാളിനു സമാനമായ പല്ലുകളുമുള്ള മത്സ്യം കൊമ്പൻ സ്രാവാണെന്നു ഗവേഷകർ പറഞ്ഞു. അതീവ വംശനാശന ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് ഈ സ്രാവ്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഈ ജീവികളെ പിടിക്കുന്നത് കുറ്റകരമാണ്.

സ്ത്രീ പീഡനം തിരക്കഥാകൃത്തിന് (നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി) തടവുശിക്ഷ; മൂന്നര വർഷം തടവും,40,000രൂപ

കേരളത്തിൽ നിന്നു നാഗാലൻഡിലേക്ക് ബൈക്ക് പര്യടനം നടത്തുന്ന രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. വ്യത്യസ്ത അവതരണ ശൈലി കൊണ്ടും ചിത്രീകരണം കൊണ്ടും ചിത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഒപ്പം ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ മുഹമ്മദ് ഷാഹിറും ഏറെ ശ്രദ്ധിക്കപ്പെട്ടു

മിഷേല്‍ ഷാജിയുടെ ആന്തരീകാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്നു; റിപ്പോര്‍ട്ടില്‍ നിര്‍ണ്ണായകവിവരങ്ങള്‍

സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് കാക്കനാട് ലാബില്‍ നടത്തിയ ആന്തരീകാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. മരണത്തിലെ ദുരൂഹത തുടരുന്നതിനിടയിൽ ലഭിച്ച ഈ രാസപരിശോധനാ ഫലം വളരെ നിർണ്ണായകമാണ്.

വിവാഹശേഷം ആശ തന്നോട് ഒരേയൊരു കാര്യം മാത്രമാണ് ആവശ്യപെട്ടത്‌ എന്ന് മനോജ്‌ കെ ജയന്‍;

മനോജും ഉര്‍വശിയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവും എല്ലാം വാര്‍ത്തകളില്‍ ഇടം നേടിയ സംഭവം ആണ് .ഇവരുടെ മകള്‍ കുഞ്ഞാറ്റ ഇപ്പോഴും മനോജിനോപ്പം ആണ് കഴിയുന്നത്‌ .ഉര്‍വശിയുമായുള്ള വിവാഹമോചനത്തിന് ശേഷം 2011ലാണ് മനോജ് കെ ജയന്‍ ആശയെ വിവാഹം കഴിക്കുന്നത്.

​മിഷേലിനെ ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന പിതാവിന്റെ സംശയം തള്ളി ക്രൈംബ്രാഞ്ച്; അസ്വാഭാവികമായി മറ്റാരുടെയെങ്കിലും കൈവിരൽപാടുകൾ

കേസിൽ മിഷേലിന്റെ കാമുകനായിരുന്ന ക്രോണിനെതിരെ പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന മിഷേലിന്റെ കൂട്ടുകാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. ക്രോണിനെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് ഉടൻ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് വിവരം.

ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്താന്‍ ആണെങ്കില്‍ എനിക്ക് വിനീത്, ജയറാം അവരെയൊക്കെ ഭീഷണിപെടുത്താമായിരുന്നല്ലോ; ഗര്‍ഭിണിയായ എന്റെ

താന്‍ ഭീഷണിപെടുത്തി കിഷോര്‍ സത്യയെ വിവാഹംചെയ്തു എന്ന ആരോപണത്തിനു എതിരെ തുറന്നടിച്ച് നടി ചാര്‍മിള രംഗത്ത് .കിഷോര്‍ സത്യയ്ക്ക് നേരെ ഗുരുതര ആരോപണങ്ങള്‍ ആണ് നടി ഉന്നയിക്കുന്നത് .അയാള്‍ എന്റെ കുഞ്ഞിനെ കൊന്നു, മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി ഇത് സഹിക്കാന്‍ പറ്റാതെയാണ് ഞാന്‍ അയാളെ ഉപേക്ഷിച്ചത് എന്ന് ചാര്‍മിള പറയുന്നു .

അമ്മയ്ക്കും തുല്യം അമ്മ മാത്രം; ഒടുവില്‍ മീനാക്ഷി മഞ്ജുവിനൊപ്പം താമസിക്കാന്‍ ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്

ഒടുവില്‍ ആ വാര്‍ത്ത‍ സത്യമാകുന്നുവോ? മറ്റൊന്നുമല്ല ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷി അമ്മയ്ക്കൊപ്പം പോകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് .കാവ്യാ ദിലീപ് വിവാഹത്തിനു മുന്‍പന്തിയില്‍ നിന്ന മകള്‍ മീനക്ഷിയ്ക്ക് ഇതെന്തു പറ്റി എന്നാണ് ഇപ്പോള്‍ എല്ലാവരുടെയും സംശയം .

റിലീസിന് ഒരു ദിവസം ഇരിക്കെ ‘ഗ്രേറ്റ് ഫാദര്‍’ രംഗങ്ങള്‍ പുറത്തായി; ഇത് മറ്റൊരു വിപണനതന്ത്രമോ

മമ്മൂട്ടി ഫാന്‍സ് മഞ്ചേരി യൂണിറ്റ് പ്രതിനിധിയെന്ന് അവകാശപ്പെടുന്ന ആള്‍ ഷാജി നടേശനെ വിളിച്ച് ഇക്കാര്യം അറിയിച്ചപ്പോള്‍ വീഡിയോ പ്രചരിക്കുന്നത് തടയേണ്ട, ഫാമിലി പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രംഗമാണെന്ന് പറയുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏതായാലും രംഗം ലീക്ക് ആയതില്‍ മമ്മൂട്ടി ആരാധകര്‍ അമര്‍ഷത്തിലാണ്. ശക്തമായ നിയമ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത് ഷാജി നടേശന്റെ ശബ്ദമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

മരണം മണക്കുന്ന മനസ്സ്; ആത്മഹത്യ മുന്‍കൂട്ടി തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനും സഹായകരമായ മനഃശാസ്ത്ര മാര്‍ഗ്ഗങ്ങള്‍

ആത്മഹത്യ ചെയ്ത വ്യക്തിയുമായി വളരെ അടുപ്പമുള്ളവര്‍ പൊതുവെ പറയുന്ന വാക്കുകളാണിവ. സംഭവിച്ച ദുരന്താനുഭവത്തില്‍ ആത്മഹത്യ ചെയ്തവരെയും മറ്റുള്ളവരെയും കുറ്റപ്പെടുത്തി സ്വയം സമാധാനിക്കുന്ന പ്രവണതയാണ് നമ്മുടെ നാട്ടില്‍ പൊതുവേ കണ്ടുവരുന്നത്. അടുപ്പമുള്ള വ്യക്തിയുടെ ഇത്തരം മരണത്തിനുശേഷമുള്ള സന്ദര്‍ഭങ്ങളില്‍ മുകളില്‍ പറഞ്ഞ വാക്കുകളിലൂടെ പലപ്പോഴും മറക്കാനും മറയ്ക്കാനും ശ്രമിക്കുന്നത് അവസരോചിതമായ അടിയന്തിര രക്ഷാ പ്രവര്‍ത്തനങ്ങളില്‍ തനിക്കു സംഭവിച്ച ഗുരുതരമായ ഉത്തരവാദിത്വക്കുറവുകളാണ്.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 30ന്

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2017-19 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ 30ന് (ഞായറാഴ്ച) നടക്കും. വൈകുന്നേരം 4.30ന് കോള്‍ചെസ്റ്ററിലെ നെയ്‌ലാന്‍ഡ് വില്ലേജ് ഹാളില്‍ ചേരുന്ന യോഗത്തില്‍ വെച്ച് യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. യോഗത്തില്‍ റീജിയന്‍ പ്രസിഡന്റ് രഞ്ജിത് കുമാര്‍ അധ്യക്ഷത വഹിക്കും.

"സ്നേഹനിധിയായ ഡാഡി" ലോകർക്ക് ജീവനേകി വിടവാങ്ങുന്നു.. പോൾ ജോണിന് കണ്ണീരോടെ വിട നല്കി മലയാളി

വിതിൻഷോ സെന്റ് ആന്റണീസ് ചർച്ച് പോളിന് ആദരാജ്ഞലി അർപ്പിക്കാൻ എത്തിയവരെക്കൊണ്ട് 11 മണിക്ക് മുമ്പെ നിറഞ്ഞു. പുഷ്പാലംകൃതമായ വാഹനത്തിൽ ഫ്യൂണറൽ ഡയറക്ടർസ് സ്വർഗീയ നിദ്രയിലായ പോളിന്റെ മൃതദേഹം ചർച്ചിൽ എത്തിച്ചിരുന്നു. നിരവധി സ്കൂൾ കുട്ടികൾ യൂണിഫോമിൽ തന്റെ തങ്ങളുടെ കൂട്ടുകാരിയുടെ പപ്പയ്ക്ക് വിട പറയാൻ എത്തി. വിങ്ങിപ്പൊട്ടുന്ന ഹൃദയങ്ങളുമായി പോളിന്റെ സുഹൃത്തുക്കളും ബന്ധുക്കളും അതേ സമയം ചർച്ചിൽ നടന്നുകൊണ്ടിരുന്ന ഗാന ശുശ്രൂഷയിൽ പങ്കെടുത്തു കൊണ്ടിരുന്നു. ഇംഗ്ലീഷുകാരടക്കം നൂറുകണക്കിന് ആളുകളാണ് സ്നേഹ നിധിയായ പിതാവിനെ ഒരു നോക്കു കാണാൻ എത്തിയത്.

ശശീന്ദ്രന്‍ കുടുങ്ങിയത് ഹണിട്രാപ്പില്‍? ഇന്റലിജന്‍സ് ഇക്കാര്യം സ്ഥിരീകരിച്ചതായി സൂചന

തിരുവനന്തപുരം: ഓഡിയോ േേടപ്പില്‍ കുടുങ്ങിയ എ.കെ.ശശീന്ദ്രനെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നുവെന്ന് ഇന്റലിജന്‍സ് സ്ഥിരീകിരിച്ചതായി റിപ്പോര്‍ട്ട്. കൊല്ലം ജില്ലക്കാരിയായ ഇരുപത്തിനാല്കാരിയാണ് ഇതിനു പിന്നിലെന്നാണ് വിവരം. നിരന്തരം ഫോണ്‍ വിളിച്ച് മന്ത്രിയെ കുടുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ചെലവ് കുറയ്ക്കുന്നതിനായി ചില വസ്തുരക്കള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുന്നത് എന്‍എച്ച്എസ് ഒഴിവാക്കുന്നു

ലണ്ടന്‍: സാമ്പത്തികച്ചെലവ് കുറ്ക്കുന്നതിന്റെ ഭാഗമായി ചില മരുന്നുകളും ഭക്ഷണ പദാര്‍ത്ഥങ്ങളും രോഗികള്‍ക്ക് നല്‍കുന്നത് എന്‍എച്ച്എസ് ഒഴിവാക്കുന്നു. ട്രാവല്‍ വാക്‌സിനേഷനുകള്‍, ഗ്ലൂട്ടന്‍ ഫ്രീ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയാണ് പട്ടികയില്‍ ഉള്ളത്. ഡെയിലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ എന്‍എച്ച്എ,് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ വിധത്തില്‍ ലാഭിക്കുന്ന പണം പുതിയ തെറാപ്പികള്‍ അവതരിപ്പിക്കുന്നതിനായി ഉപയോഗിക്കുമെന്നാണ് സ്റ്റീവന്‍സ് വ്യക്തമാക്കുന്നത്.

പകുതിയിലേറെ അമ്മമാരും തങ്ങളുടെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനായി ഭക്ഷണം കഴിക്കുന്നത് മാറ്റിവെക്കുന്നു

ലണ്ടന്‍: അമ്മമാര്‍ക്ക് കുട്ടികള്‍ കഴിഞ്ഞേ എന്തുമുള്ളൂ. കുട്ടികള്‍ക്ക് സമയത്ത് ഭക്ഷണം നല്‍കാനായി അവര്‍ സ്വയം ഭക്ഷണം കഴിക്കുന്നതു പോലും ഒഴിവാക്കുന്നു. യംഗ് വിമന്‍സ് ട്രസ്റ്റ് നടത്തിയ പഠനത്തിലും ഇതാണ് കണ്ടെത്തിയിരിക്കുന്നത്. 300 അമ്മമാരില്‍ നടത്തിയ പഠനത്തില്‍ 25 വയസില്‍ താഴെ പ്രായമുള്ള 46 ശതാനം അമ്മമാരും കുട്ടികള്‍ക്ക ഭക്ഷണം നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നാണ് കണ്ടെത്തിയത്. അതു മൂലം ശരിയായ ഭക്ഷണം ഇവര്‍ കഴിക്കുന്നില്ലെന്നും സര്‍വേ കണ്ടെത്തി.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.