ദിലീപിന്റെ ദേ പുട്ടില്‍ നിന്നും പിടിച്ചെടുത്തത് പഴകിയ ഭക്ഷണ സാധനങ്ങൾ; പാചകം വൃത്തിഹീനമായ സാഹചര്യത്തിൽ….

by News Desk 6 | May 21, 2019 12:48 pm

നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷയും ചേര്‍ന്ന് നടത്തുന്ന ദേ പുട്ടില്‍ പഴകിയ ഭക്ഷണം പിടിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്.

ഇവിടെ പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നതായും വില്‍പന നടത്തുന്നതായും കണ്ടെത്തി. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, ഐസ് ക്രീം എന്നിവ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു.

പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും വിധം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ ആര്‍ എസ് ഗോപകുമാര്‍ അറിയിച്ചു.

Endnotes:
  1. ‘ദിലീപേട്ടനും കാവ്യയും തമ്മിലുള്ള അവിഹിത ബന്ധത്തിന്‍റെ പേരില്‍ വീട്ടില്‍ വഴക്കുണ്ടായി’; മഞ്ജു നല്‍കിയ മൊഴി പുറത്ത്: http://malayalamuk.com/manju-warrier/
  2. അവധിക്ക് നാട്ടിലേക്ക് പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക;പ്രത്യേകിച്ച് ലഗേജിന്റെ കാര്യത്തിൽ.: http://malayalamuk.com/malayali-about-baggage/
  3. മഞ്ജുവല്ല ദിലീപിന്റെ ആദ്യ ഭാര്യ; പോലീസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; ആദ്യ ഭാര്യ അകന്നബന്ധു; സാക്ഷിയായത് മിമിക്രി താരം അബി: http://malayalamuk.com/dileep-first-marraige/
  4. ദിലീപിനെതിരെ ’19’ ശക്തമായ തെളിവുകൾ; ‘അമ്മ സ്റ്റേജ് ഷോയിലെ വിഐപി പാസ്സ്, ‘ലക്ഷ്യ’യിലേക്ക് കയറി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍, അബാദ് ഹോട്ടലിലെ ഗൂഢാലോചനയിൽ പങ്ക് തെളിവുകൾ ഒന്നൊന്നായി നിരത്തി പോലീസ്: http://malayalamuk.com/19-crucial-evidence-which-lead-to-the-imprisonment-of-actor-dileep/
  5. അപ്പവും കടലക്കറിയും കഴിച്ചപ്പോൾ കിട്ടിയത് ഒച്ചിനെ; കോട്ടയത്തെ പഞ്ച നക്ഷത്ര ഹോട്ടലുകളിൽ നിന്നും മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തത് പഴകിയ ഭക്ഷണവും ഉപയോഗ ശൂന്യമായ എണ്ണയും…..: http://malayalamuk.com/kottayam-resort-and-hotel-old-food/
  6. അന്ന് രാത്രിയില്‍ ദിലീപ് കാവ്യയെ കാണാന്‍ മുറിയില്‍ വന്നിരുന്നു; നടി ആക്രമിക്കപ്പെട്ട വിവരമറിഞ്ഞിട്ട് കാവ്യയില്‍ ഞെട്ടലുണ്ടായില്ല. റിമി ടോമി നല്‍കിയ മൊഴി പുറത്ത്: http://malayalamuk.com/rimi-tomy/

Source URL: http://malayalamuk.com/dhe-puttu-kozhikode-raid/