ദിലീപിന് ജയിലിലെ ജീവിതം അസഹനീയമാകുന്നു. തലചുറ്റലും ഇടക്കിടെയുള്ള ചര്‍ദ്ദിയുമാണ് പ്രധാനപ്രശ്നങ്ങള്‍. അമിതമായ ടെന്‍ഷന്‍ ആണ് താരത്തെ ഈ വിധം ദുരിതത്തിലാക്കിയത്. ഇടയ്ക്ക് പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാന്‍ പോലും എണീക്കാനാവാതെ കിടന്നത് വാര്‍ത്തയായിരുന്നു. വാര്‍ഡന്മാര്‍ പാരസെറ്റമോളും തലകറക്കത്തിന് ഗുളികയും നല്‍കിയെങ്കിലും അസുഖം ഭേദമായില്ല. രാവിലെയും ഉച്ചയ്ക്കും ഭക്ഷണം പോലും കഴിക്കാതെ കിടക്കുകയായിരുന്നു ദിലീപ്. അന്ന് വൈകിട്ട് മിന്നല്‍ പരിശോധനയ്ക്ക് ആലുവ ജയിലില്‍ എത്തിയ ജയില്‍ മേധാവി ആര്‍ ശ്രീലേഖയാണ് ദിലീപിന്റെ അവസ്ഥ കണ്ട് ഡോക്ടറെ വിളിക്കാന്‍ സുപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയത്.

ഇതിന്‍ പ്രകാരം ജയില്‍ മേധാവി സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരികെ പോയതിന് ശേഷം ആലുവ ജില്ലാ ആശുപത്രിയിലെ ആര്‍ എം ഒ യും രണ്ടു നേഴ്സുമാരും ജയിലിലെത്തി ദിലീപിനെ പരിശോധിച്ചു. ഇവിടെന്നുള്ള ഡോക്ടറാണ് ദിലീപിന് മിനിയേഴ്സ് സിന്‍ട്രം ആണെന്ന് സ്ഥിരീകരിച്ചത്.

അമിത ടെന്‍ഷന്‍ ഉണ്ടാകുമ്പോള്‍ ചെവിയിലേക്കുള്ള വെയ്നുകളില്‍ പ്രഷര്‍ ഉണ്ടാകുകയും ഫ്ളൂയിഡ് ഉയര്‍ന്ന് ശരീരത്തിന്റെ ബാലന്‍സ് തെറ്റിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ദിലീപിന്റേതെന്ന് ഡോക്ടര്‍ വാര്‍ഡന്മാരെ ധരിപ്പിച്ചു. ഇത്തരം രോഗികളില്‍ സിവിയര്‍ അറ്റാക്കിന് സാധ്യതയുണ്ടെന്നും ആശുപത്രിയിലേക്ക് മാറ്റുന്നത് ഉചിതമാവുമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും സുരക്ഷ കാര്യങ്ങള്‍ പരിഗണിച്ച് അത് പ്രായോഗികമല്ലന്ന് സുപ്രണ്ട് വ്യക്തമാക്കി.

ഡി ഐ ജി യുടെ ആവശ്യ പ്രകാരം മൂന്ന് ദിവസം വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ജയിലിലെത്തി ദിലീപിനെ ചികിത്സിച്ചു. ഈ സമയം പരസഹായത്തോടെ തന്നെയാണ് ദിലീപ് പ്രാഥമിക കൃത്യം പോലും നിര്‍വ്വഹിച്ചത്. വഞ്ചനാ കേസില്‍ റിമാന്റില്‍ ഉള്ള തമിഴനാട് സ്വദേശിയായ സഹ തടവുകാരനെ ദിലീപിനെ ശുശ്രൂഷിക്കാന്‍ ജയില്‍ അധികൃതര്‍ നിയോഗിക്കുകയും ചെയ്തു. തറയിലെ ഉറക്കം മൂലം തണുപ്പടിച്ചതും ദിലീപിന്റെ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമായതായി ഡോക്ടര്‍ ജയില്‍ അധികൃതരോടു പറഞ്ഞു. തനിക്ക് നേരത്തെയും ഇതു പോലെ തല കറക്കം ഉണ്ടായിട്ടുള്ളതായി ദിലീപ് ഡോക്ടറോടു പറഞ്ഞു. പരസഹായമില്ലതെ ദിലീപ് കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയിട്ട് അഞ്ച് ദിവസമാകുന്നു.

ഡോക്ടര്‍ നിര്‍ദ്ദേശിച്ച ഗുളിക മുടങ്ങാതെ കഴിക്കുന്നുണ്ട്. അതേ സമയം ദിലീപിന്റേത് നാടകമാണന്നാണ് മറ്റു തടവുകാര്‍ക്കിടയിലെയും ചില വാര്‍ഡന്മാര്‍ക്കിടയിലെയും സംസാരം. ആരോഗ്യസ്ഥിതി മോശമാണന്ന ഡോക്ടറുടെ റിപ്പോര്‍ട്ടോടെ കോടതിയെ സമീപിക്കാനും അത് വഴി സഹതാപം ഉറപ്പിച്ച് ജാമ്യം നേടാനുമുള്ള നീക്കമാണിതെന്നാണ് ആക്ഷേപം. ദിലീപിന്റെ നാടകത്തിന് ജയില്‍ അധികൃതര്‍ കൂട്ടുനില്‍ക്കുന്നുവെന്നാണ് തടവുകാര്‍ക്കിടയിലെ മുറുമുറുപ്പ്, എന്നാല്‍ കാവ്യയെ അറസ്റ്റു ചെയ്യുമെന്ന ഭയവും അസ്വസ്ഥമാക്കുന്ന രീതിയില്‍ അന്വേഷണ സംഘം ആലുവയിലെ വീട്ടില്‍ കയറി ഇറങ്ങുന്നതും ദിലീപിനെ നൊമ്പരപ്പെടുത്തിയതായി ഒരു ജയില്‍ വാര്‍ഡന്‍ പ്രതികരിച്ചു.

ആരോടും ചോദിക്കാതെ ദിലീപിന്റെ വീട്ടിലെ സി സി ടിവി ക്യാമറ ഘടിപ്പിച്ച സിസ്റ്റവും ഇന്റേണല്‍ മെമ്മറി കാര്‍ഡും അന്വേഷണ സംഘം കൊണ്ടു പോയതും വീട്ടുകാര്‍ ദിലീപിനെ അറിയിച്ചിരുന്നു. ഇതും ടെന്‍ഷന്‍ കൂടാന്‍ കാരണമായി. കാവ്യയെ ചോദ്യം ചെയ്ത വാര്‍ത്ത അറിഞ്ഞ ശേഷം ഉറക്കം തന്നെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ദിലീപ് ജയിലില്‍ കഴിച്ചു കൂട്ടിയത്. ലക്ഷ്യയില്‍ സുനി എത്തിയതുമായി കണക്ടു ചെയ്തു കാവ്യയേയും പൊലീസ് ജയിലലടയക്കുമെന്ന വല്ലാത്ത ആശങ്ക ദിലീപിനെ വേട്ടയാടിയിരുന്നു. താന്‍ അഴിക്കുള്ളിലായപ്പോള്‍ സ്വന്ത മാനേജറായ അപ്പുണ്ണി പോലും തന്നെ ഒറ്റുകൊടുത്തു എന്ന മാനസികാവസ്ഥയിലാണ് ദിലീപ്. കാരാഗ്രഹത്തിലെ ഇരുട്ടില്‍ പുറംലോകം കാണാതെ ദിവസങ്ങളായി കഴിച്ചു കൂട്ടുന്നതും താരത്തിന്റെ മാനസികാവസ്ഥയെയും ബാധിച്ചുവെന്നാണ് അറിയുന്നത്. ഒരു വശത്ത് തനിക്കെതിരെ നടക്കുന്ന അന്വേഷണങ്ങളുടെ വാര്‍ത്തകളും മറ്റ് കിംവതന്തികളുമെല്ലാം ജയിലില്‍ നിന്നും അദ്ദേഹം അറിയുന്നത്.

ഇതെല്ലാം കേട്ട് മാനസികമായി അസ്വസ്ഥനായിരുന്ന ദിലീപിന് ആശ്വാസം വല്ലപ്പോഴും ജയിലില്‍ നിന്നും മകള്‍ മീനാക്ഷിയേയും കാവ്യയേയും വിളിക്കാന്‍ കഴിയുന്നതാണ്. താര രാജാവ് ദുഃഖിതനായി ദിവസങ്ങള്‍ എണ്ണി കാരാഗ്രഹത്തില്‍ കഴിയുമ്പോഴും 523ആം നമ്പര്‍ തടവുകാരന് ജയിലിലെത്തുന്ന കത്തുകളുടെ എണ്ണത്തില്‍ കുറവില്ല. പോസ്ററ് കാര്‍ഡു മുതല്‍ ഇന്‍ലഡു കവര്‍ വരെ യുള്ള കത്തുകളാണ് കൂടുതലും. ദിലീപ് കൈപറ്റാത്തതു കൊണ്ട തന്നെ ജയിലിധികൃതര്‍ ഒന്നും പൊട്ടിച്ചിട്ടില്ല. ദിലീപ് ജാമ്യം നേടി ഇറങ്ങുമ്പോള്‍ കൈമാറാന്‍ വെച്ചിരിക്കുകയാണ് ആരാധകരുടെ കത്തുകള്‍. ഇതിനിടയില്‍ ദിലീപിനെ ജയില്‍ അധികൃതര്‍ കൗണ്‍സിലിംഗിന് വിധേയനാക്കുകയും ചെയ്തു.ദിനവും യോഗ നിര്‍ബന്ധമായി ചെയ്യാനും ആത്മീയ ഗ്രന്ഥങ്ങള്‍ കൂടുതല്‍ വായിക്കാനും കൗണ്‍സിലര്‍ നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ സങ്കീര്‍ത്തനം വായനയും നാമജപവും മുടക്കരുതെന്നും പോസ്റ്റീവ് എനര്‍ജി സ്വാംശീകരിക്കാന്‍ അവയ്ക്ക് ആകുമെന്നും കൗണ്‍സിലര്‍ പറഞ്ഞു. അമിത ചിന്തയും ഉത്കണ്ഠയും ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷം കുറയ്ക്കാനുള്ള ചില ലഘു വിദ്യകള്‍ കൂടി ദിലീപ് കൗണ്‍സിലറില്‍ നിന്നും സ്വായത്തമാക്കിയിരുന്നു.