ദിലീപ് ജാമ്യഹര്‍ജി നല്‍കും; നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും

ദിലീപ് ജാമ്യഹര്‍ജി നല്‍കും; നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും
September 13 04:13 2017 Print This Article

കൊച്ചി: ഹൈക്കോടതിയില്‍ ദിലീപ് ഇന്ന് മൂന്നാമത്തെ ജാമ്യഹര്‍ജി സമര്‍പ്പിക്കും. കേസിന്റെ പ്രധാന അന്വേഷണ ഘട്ടം കഴിഞ്ഞതിനാല്‍ ജാമ്യം നല്‍കണമെന്നായിരിക്കും അപേക്ഷിക്കുക. 60 ദിവസത്തെ റിമാന്‍ഡ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് വീണ്ടും ജാമ്യഹര്‍ജിയുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

കേസില്‍ പ്രധാന സാക്ഷികളുടെ മൊഴിയെടുപ്പ് പൂര്‍ണ്ണമായെന്ന് ദിലീപ് ഹര്‍ജിയില്‍ ബോധിപ്പിക്കും. അതുകൊണ്ട് തന്നെ ജാമ്യം തടയേണ്ട കാര്യമില്ലെന്നായിരിക്കും ഹര്‍ജിയില്‍ പറയുക. ഒക്ടോബര്‍ ആദ്യ ആഴ്ച തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. അതിനു മുമ്പായി ജാമ്യഹര്‍ജി നല്‍കാനുള്ള ദിലീപിന്റെ അവസാന അവസരമാണ് ഇത്. ഇതുകൂടി തള്ളിയാല്‍ വിചാരണത്തടവുകാരനായി തുടരേണ്ടി വരും.

അതേ സമയം നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാകാത്തത് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിക്കുമെന്നാണ് വിവരം. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം കോടതി നേരത്തേ തള്ളിയിരുന്നു. ചോദ്യം ചെയ്യലിന് എത്തണമെന്ന് പോലീസ് അറിയിച്ചപ്പോള്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു നാദിര്‍ഷ ചെയ്തത്. പിന്നീടാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles