നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ദിലീപിനെ ചുറ്റിപ്പറ്റി പ്രശ്നങ്ങൾ പുകയുന്നു . താരത്തിന് പ്രത്യേക പരിഗണന ലഭിക്കുന്നെന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും അതിനെയൊക്കെ ശരിവെക്കും വിധത്തിലുള്ള ചില കാര്യങ്ങളാണ് നതാദൾ യുനൈറ്റഡിന്റെ സംസ്ഥാന സെക്രട്ടറിയായ ആനി സ്വീറ്റി ഉന്നയിക്കുന്നത്. 50 വയസ്സ് ആകാൻ പോകുന്ന നടൻ ദിലീപ് രണ്ടു മാസത്തിലേറെയായി ജയിലിലാണ് കഴിയുന്നത് എന്നാൽ താരത്തിൻറെ മുടിയോ താടിയോ നരച്ചിട്ടില്ല.

വക്കീലായ ആനി സ്വീറ്റിയാണ് അതിവിദഗ്ധമായി  ഇതു കണ്ടെത്തിയിരിക്കുന്നത്. ദിലീപിന്റെ മുടി നരക്കാത്തത് എന്തുകൊണ്ടെന്ന് പോലീസ് അന്വേഷിക്കണമെന്ന് കൂടി ആവശ്യപ്പെടുന്നു. മുടി നരക്കാത്തതല്ല, മുടി നരച്ചതാണെങ്കിൽ അത് കറുപ്പിച്ചതാണോ എന്നാണ് ആനി സ്വീറ്റിക്ക് അറിയേണ്ടത്. ആനി സ്വീറ്റിയുടെ സംശയങ്ങൾ ഇതാ ഇങ്ങനെയാണ്.

അമ്പത് വയസ്സായിട്ടും ദിലീപിന് ശരിക്കും മുടി നരക്കാത്തതാണോ. അതോ നരച്ച മുടി കറുപ്പിക്കാൻ ദിലീപിന് ജയിലിൽ മേക്കപ്പ് മാനുണ്ടോ. ആരാണ് ദിലീപിന് മുടി കറുപ്പിക്കാനുള്ള ഡൈ കൊണ്ടുകൊടുക്കുന്നത്. ജയിലിൽ ദിലീപിന് സഹായികള്‍ ഉണ്ടെന്ന പരാതികൾ സത്യമാണോ. ദിലിപ് ജയിലിൽ കിടക്കുന്നത് ബലാത്സംഗക്കുറ്റത്തിന് ഗൂഡാലോചന നടത്തിയെന്ന ആരോപണത്തിലാണ്. അങ്ങനെയുള്ള ദിലീപിന് അനർഹമായ സൗകര്യങ്ങൾ ജയിലിൽ കിട്ടുന്നില്ല എന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പുവരുത്തണമെന്നും ആനി സ്വീറ്റി പറയുന്നു.

മരിച്ചുപോയ അച്ഛന്റെ ശ്രാദ്ധകർമങ്ങൾക്കായി പുറത്തിറങ്ങാൻ ദിലീപിനെ കോടതി അനുവദിച്ചിരുന്നു. രണ്ട് മാസത്തോളം ജയിലിൽ കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപിന്റെ മുടിയും താടിയും നരക്കാതിരുന്നത് കാഴ്ചക്കാരിൽ ചിലരെ അത്ഭുതപ്പെടുത്തി പോലും. ഇത്രയും പ്രായമായിട്ടും നരക്കാത്തയാളെന്ന് അത്ഭുതത്തോടെ ആരൊക്കെയോ പറയുകയും ചെയ്തിരുന്നത്രെ.