നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് 19ന് കോടതിയില്‍ ഹാജരാകണം; അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്

by News Desk 1 | December 6, 2017 4:16 pm

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കോടതിയുടെ സമന്‍സ്. കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഈ മാസം 19ന് ദിലീപ് നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയുള്ള കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചത്. ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ആകെ 11 പ്രതികളാണുള്ളത്.

എല്ലാ പ്രതികളോടും ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപിനെ കൂടാതെ സുനിക്കും അപ്പു മേസ്തിരിക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമായിരുന്നു ദിലീപ് പുറത്തിറങ്ങിയത്. ദിലീപ്‌നാദിര്‍ഷാ കൂട്ടുകെട്ടിലുള്ള ദേ പുട്ടിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസം ദുബായിക്ക് പോയിരുന്നു.

മൂന്നു ദിവസത്തെ ദുബായ് സന്ദര്‍ശം കഴിഞ്ഞ് മടങ്ങി എത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ കേസില്‍ നേരിട്ട് ഹാജരാകാന്‍ സമന്‍സ് ലഭിച്ചിരിക്കുന്നത്.

Endnotes:
  1. അന്ന് രാത്രിയില്‍ ദിലീപ് കാവ്യയെ കാണാന്‍ മുറിയില്‍ വന്നിരുന്നു; നടി ആക്രമിക്കപ്പെട്ട വിവരമറിഞ്ഞിട്ട് കാവ്യയില്‍ ഞെട്ടലുണ്ടായില്ല. റിമി ടോമി നല്‍കിയ മൊഴി പുറത്ത്: http://malayalamuk.com/rimi-tomy/
  2. നടി ആക്രമിക്കപ്പെട്ട ദിവസം പനി പിടിച്ച് കിടപ്പിലായിരുന്നുവെന്നു ദിലീപ് നല്‍കിയ മൊഴി വിനയായി; സംഭവദിവസം രമ്യാ നമ്പീശന്റെ വീട്ടിലേക്ക് ദിലീപ് വിളിച്ചു; ആ ദിവസം നടന്റെ ഫോണ്‍വിളികള്‍ നീണ്ടത് പന്ത്രണ്ടര വരെ: http://malayalamuk.com/dileeps-call-to-ramyas-home/
  3. നടിയെ ആക്രമിച്ച ശേഷം സിസിടിവിയിൽ കുടുങ്ങിയ, മതില്‍ ചാടിക്കടന്ന് പള്‍സര്‍ സുനി സന്ദര്‍ശിച്ച യുവതി ദുബായിലേക്ക് കടന്നിരുന്നു, നിർണ്ണായക വിവരം തേടി പോലീസ് അവരുടെ പിറകെ: http://malayalamuk.com/pulsar-suni-viste-at-that-night-women-still-in-dubai/
  4. പീഡനത്തിന്റെ രണ്ടര മിനിറ്റ് ദൃശ്യം ലക്ഷ്യയില്‍ നിന്ന് !!! സാക്ഷികളുടെ പട്ടികയില്‍ രമ്യാ നമ്പീശന്‍, ലാല്‍; വൈരാഗ്യ ബുദ്ധി തെളിയിക്കാന്‍ അനൂപ് ചന്ദ്രന്റെ മൊഴി, മഞ്ജു സാക്ഷിയായാല്‍ കേസ് മുറുകും: പോലീസിന്റെ കുറ്റപത്രം ഒക്ടോബര്‍ 8ന്: http://malayalamuk.com/actress-rape-case-policet-submit-crime-report-at-october-8th/
  5. ജയിലില്‍ കിടന്ന 85 ദിവസങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറയിച്ചിരിക്കും; ഭീഷണിയുമായി ദിലീപ് ഓണ്‍ലൈന്‍: http://malayalamuk.com/dileep-online/
  6. എല്ലാം വെളിവാക്കുന്ന ദിലീപിനെതിരെയുള്ള കുറ്റപത്രം!!! നടന്നത് ഒന്നരക്കോടിയുടെ കൊട്ടേഷൻ; ആവശ്യപ്പെട്ടത് കൂട്ടബലാത്സംഗം, എല്ലാത്തിനും കാവ്യ സാക്ഷി: http://malayalamuk.com/actor-dileep-against-crime-report-special-news-from-malayalam-uk/

Source URL: http://malayalamuk.com/dileep-summoned-to-court/