ദിനാമണിയുടെ മഴരാവുകള്‍; ചെറുകഥ

ദിനാമണിയുടെ മഴരാവുകള്‍; ചെറുകഥ

റ്റിജി തോമസ്

കോരിച്ചൊരിയുന്ന മഴ നഗരത്തെ മൂടിയിരിക്കുകയാണ്. മഴയുടെ ഇരമ്പല്‍ എന്തോ പറയുന്നതുപോലെ ദിനാമണിക്ക് തോന്നി. ആരോഹണ അവരോഹണ ക്രമത്തില്‍ സംസാരിക്കുന്ന മഴയിലേക്ക് നോക്കി അവനിരുന്നു. അമലു എന്തോ പിറുപിറുത്തു. പിന്നെ ഒന്നു കൂടി കൂനിക്കൂടി അവനിലേക്ക് പറ്റിച്ചേര്‍ന്നു.

‘എന്തൊരു ഇടിയാച്ചാ….!”
ഇടിമുഴക്കത്തിനൊപ്പം അമലു പേടിച്ചു പറഞ്ഞു.
”നിലോളിക്കാതെ…..”
ദിനാമണിയുടെ സ്വരത്തില്‍ ദേഷ്യം കലര്‍ന്നിരുന്നു. അമലു അവനെ ദയനീയമായി നോക്കി. എന്തിനാണ് അവളോട് ദേഷ്യം തോന്നിയത് എന്ന് ദിനാമണിയ്ക്ക് മനസിലായില്ല.

മഴ ഉറക്കം നഷ്ടപ്പെടുത്തിയതിനോ? അവള്‍ പെറുക്കിയെടുത്ത കാലി കുപ്പികള്‍ വിറ്റാണ് ഭക്ഷണം വാങ്ങിയത്. ഒത്തിരി നാളു കൂടി നന്നായി ഭക്ഷണം കഴിച്ചു.

അടുത്ത ഇടിമിന്നലിന് അമലു ഞെട്ടുന്നത് ദിനാമണിയുടെ ശരീരം അറിഞ്ഞു. ഒരു കൊച്ചു കുട്ടിയോടുള്ള വാത്സല്യത്തോടെ അവന്‍ അവളെ ചേര്‍ത്ത് പിടിച്ചു.

കാറ്റത്ത് എറിച്ചിലടിച്ച് അവര്‍ മുഴുവനും തന്നെ നനഞ്ഞിരുന്നു.

ദിനാമണിയുടെ മനസില്‍ വിഹ്വലതകള്‍ നിറച്ചുകൊണ്ടായിരുന്നു എന്നും മഴയുടെ വരവ്. അപ്പോഴൊക്കെ അറിയാന്‍ പറ്റാത്ത ഒരു ഉള്‍വിളിയിലൂടെ അവന്‍ മൗനിയാകും. മഴയുടെ ഇരമ്പലും സ്പര്‍ശനവും ദിനാമണിയില്‍ അച്ഛന്റെയും അമ്മയുടേയും സാമിപ്യം ഉണര്‍ത്തിയിരുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത അച്ഛന്റെയും അമ്മയുടെയും രൂപം ഇറ്റിറ്റുവീഴുന്ന മഴത്തുള്ളികളിലെവിടെയോ തെളിഞ്ഞുവരുന്നതായി ദിനാമണിക്ക് തോന്നും.

ആ സമയങ്ങളില്‍ ദിനാമണിയുടെ കണ്ണുകള്‍ നനയുകയും അടുത്തൊരു നിമിഷം എന്തോ ഒരു ആത്മഹര്‍ഷം അവന്റെ മനസില്‍ നിറയുകയും ചെയ്യും.

അപ്പോഴൊക്കെ ഗര്‍ഭാവസ്ഥയിലെന്നവണ്ണം ദിനാമണി തലകാല്‍മുട്ടില്‍ ചേര്‍ന്ന് കൈകള്‍ കൊരുത്ത് തന്റെ തന്നെ ഹൃദയമിടിപ്പുകളെ ശ്രദ്ധിച്ചു കൊണ്ടിരിക്കും.

പിന്നെ പിന്നെ ഹൃദയസ്പന്ദനങ്ങള്‍ ചാട്ടവാറടികള്‍ക്ക് വഴിമാറുന്നത് ദിനാമണി അറിയും… താരാട്ടു പാട്ടുകള്‍ നഷ്ട സ്വപ്‌നങ്ങളുടെ അസ്വസ്ഥതകളോടെ ദിനാമണി കേള്‍ക്കും.

അവസാനം നീറിപ്പിടിക്കുന്ന വേദനയായി സുഗന്ധിയുടെ ഓര്‍മ്മ ദിനാമണിയെ പിടികൂടും. അവളുടെ ചാട്ടവാറടികള്‍ സമ്മാനിച്ച പാടുകള്‍ ദിനാമണിയെ വിടാതെ പിന്തുടരും.

പകുതി മയക്കത്തില്‍ തെരുവിന്റെ ഓരത്ത് കിടന്നുറങ്ങിയ ദിനാമണിയെ അന്ന് കണ്ണുതുറപ്പിച്ചത് ചെണ്ടകൊട്ടലാണ്. ഏതോ പാട്ടിന്റെ ഈരടികള്‍ പാടി നൃത്തം ചെയ്യുന്ന പെണ്ണിനെ ദിനാമണി കണ്ടു. പിന്നെയാണ് ദിനാമണിയുടെ കണ്ണുകള്‍ കുറെ മാറി അവളുടെ ചുവടു വയ്പുകള്‍ക്ക് അനുസരണമായി ചെണ്ടയില്‍ താളം പിടിക്കുന്ന കിളവിയെ കണ്ടത്.

അവള്‍ നൃത്തവും പാട്ടും അവസാനിപ്പിച്ചപ്പോള്‍ ദിനാമണി തല പുതപ്പിനുള്ളിലേക്ക് പൂഴ്ത്തി. അവളുടെ മന്ദമായി ചലിക്കുന്ന ചുണ്ടുകള്‍ ദിനാമണിയില്‍ അറിയപ്പെടാത്ത വിഹ്വലതകള്‍ ഉണര്‍ത്തിയിരുന്നു. കണ്‍തടങ്ങള്‍ക്കും അപ്പുറം പൂക്കാലങ്ങളുടേയും വര്‍ണ്ണങ്ങളുടേയും മധ്യേ അവള്‍ നില്‍ക്കുന്നത് ദിനാമണിക്ക് കാണായി.

കണ്ണുകള്‍ നഷ്ടബോധത്തോടെ ഉറക്കത്തെ പുല്‍കാന്‍ വെമ്പിയപ്പോഴും ദിനാമണിയുടെ അന്തച്ഛോദന അവളെ തേടി….

വൈകാതെ ദിനാമണിയെ ഉണര്‍ത്തിയത് ചാട്ടവാറടികളാണ്, ചെണ്ടമേളങ്ങളുടെ മധ്യേ ചാടി നൃത്തം ചെയ്തിരുന്നവള്‍ കൈനീട്ടുന്നതിന്റെ ഇടയ്ക്ക് സ്വയം പ്രഹരിക്കുന്നത് കണ്ട് ദിനാമണി ഞെട്ടി.

”യ്യോ പാവം അപ്പാ അമ്മാ…. വല്ലോം കൊട്…..”

ചെണ്ട കൊട്ടിക്കൊണ്ടിരുന്ന കിളവി ഓരോ ചാട്ടവാറടികള്‍ക്കും വായ്ത്താരി പറഞ്ഞു.

പിന്നെയും കുറെ ദിവസങ്ങള്‍ കൂടി പാട്ടും നൃത്തവും അവസാനം ഏതോ ശാപത്തിന്റെ നിലവിളികള്‍പോലെ ചാട്ടവാറടികളും ദിനാമണിയെ പ്രഭാതങ്ങളില്‍ വിളിച്ചുണര്‍ത്തി.

ഒരു നാള്‍ നെഞ്ചില്‍ വിങ്ങിപ്പൊട്ടുന്ന അസ്വസ്ഥതകളുടെ പ്രതിഫലനമായി ദിനാമണി അവളെ പിന്‍ചെന്നു. അവസാനം അവളുടെ കണ്ണുകളാല്‍ പിടിക്കപ്പെട്ടപ്പോള്‍ ദിനാമണി പകച്ചു. അവളുടെ മൗനത്തിലും തുറിച്ചുനോട്ടത്തിലും ചൂളിയെങ്കിലും ദിനാമണി ചോദിച്ചു.

”നിനക്ക് വേദനിക്കില്ലെ…?” ഒരുപിടി ചില്ലറകള്‍ കിലുക്കി അവള്‍ ദിനാമണിക്കുനേരെ കൈ നീട്ടി. ഇനിയും ഒരുവേള അവള്‍ ചാട്ടവാറടികളെ സ്വയം വരിക്കുമോ എന്ന് അവന്‍ ഭയപ്പെട്ടു. മനസില്‍ ഇച്ഛാഭംഗത്തിന്റെ നുരപൊന്തിയെങ്കിലും പോക്കറ്റിലെ തുട്ടുകള്‍ ദിനാമണി അവള്‍ക്ക് നല്‍കി.

മഴ ചാറി തുടങ്ങിയിരുന്നു….. അവളുടെ കൈകളിലെ പാടുകള്‍ എണ്ണുമ്പോള്‍ ചാട്ടവാറടികളുടെ വേദനകള്‍ മനസിലേക്ക് ആവാഹിക്കപ്പെടുന്നതായി ദിനാമണിക്ക് തോന്നി.

മഴയുടെ നനവില്‍ ഒരു കോഴി കുഞ്ഞിനെ എന്നപോലെ അവള്‍ ദിനാമണിയിലേക്ക് പറ്റിച്ചേര്‍ന്നു.

”നിന്റെ പേരെന്താ….?”

മഴ അവരെ കുളിപ്പിച്ചിരുന്നു. മഴയുടെ തണുപ്പില്‍ അവളുടെ ചുണ്ടുകള്‍ വിറകൊണ്ടു.
”സുഗന്ധി”

ദിനാമണിയുടെ ജീവിതത്തില്‍ സുഗന്ധി സാന്നിധ്യമായി. തെരുവ് നൃത്തത്തിന്റെയും ചാട്ടവാറടികളുടെയും ലോകത്തുനിന്നും സുഗന്ധി ദിനാമണിയുടെ ജീവിതത്തിലേക്ക് ഒളിച്ചോടി.

ദിനാമണി അവളുടെ ചാട്ടവാറടി പാടുകളില്‍ തലോടി. മഴയെത്തുന്ന രാവുകളില്‍ സുഗന്ധിയുടെ എണ്ണപുരളാത്ത ചെടപിടിച്ച മുടിയില്‍ മുഖമൊളിപ്പിച്ച് സ്വപ്‌നങ്ങള്‍ കണ്ടു.

അങ്ങനെ ഒരു ദിവസമാണ് ദിനാമണി ഒരു കുഞ്ഞിന്റെ മുഖം സ്വപ്‌നം കണ്ടത്.

ചില ദിവസങ്ങളില്‍ അശുഭ സ്വപ്‌നങ്ങളുടെ കൊളുത്തി വലിയില്‍ നിശബ്ദനായിരിക്കുന്ന ദിനാമണിയോട് സുഗന്ധി ചോദിക്കും.

”എന്താ ഒരു മാതിരി….?”

വെറുതെ മൂളും. എങ്കിലും, ചാട്ടവാറടി പാടുകളുള്ള ഒരു കുഞ്ഞിനെ സ്വപ്‌നം കണ്ടത് ദിനാമണി ഒരിക്കലും സുഗന്ധിയോട് പറഞ്ഞില്ല. പങ്കുവയ്ക്കാന്‍ പറ്റാത്ത അസ്വസ്ഥതയായി അത് മനസിലിരുന്ന് വിങ്ങുന്നത് ദിനാമണി അറിഞ്ഞു.

കുഞ്ഞിനുവേണ്ടി ദിനാമണി ഓടകളും പട്ടികളും ഇല്ലാത്ത സ്ഥലങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി.

ഇടിമുഴക്കത്തിലും മിന്നലിന്റെ കാളിമയിലും കുഞ്ഞിന്റെ തുടിപ്പ് സുഗന്ധിയുടെ വയററിഞ്ഞു. ആ തുടിപ്പുകളെ അവള്‍ ദിനാമണിയിലേക്ക് പകര്‍ന്നു. അതിന്റെ ഉള്‍പുളകത്തില്‍ അവന്‍ പിന്നെയും അവളുടെ ഊഷ്മളതയില്‍ സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടി.

ഒരു മഴരാവില്‍ തിരിച്ചറിയാന്‍ പറ്റാത്ത ഒരു സ്വപ്‌നത്തിന്റെ മധ്യേയാണ് ദിനാമണി സുഗന്ധിയുടെ നിലവിളി കേട്ടത്. സ്വപ്‌നത്തിന്റെ ബാക്കി എന്ന വണ്ണം അവന്‍ ബന്ധനസ്ഥനായിരുന്നു.

”ന്റെ കുഞ്ഞ്….”

സുഗന്ധിയുടെ നിലവിളി ദിനാമണിക്ക് ഒരു കുതിപ്പിന്റെ ഊര്‍ജ്ജം നല്‍കി.

”പണ്ടാരത്തിന് വയറ്റിലുമായോ….”

തലയിലെന്തോ വന്നിടിച്ച് ബോധം മറയുന്നതിന് മുമ്പ് ദിനാമണി ചെണ്ട കൊട്ടിയിരുന്ന കിളവിയുടെ സ്വരം തിരിച്ചറിഞ്ഞിരുന്നു….

നഗരത്തിന്റെ മുക്കിനും മൂലയിലും അവന്‍ സുഗന്ധിയെ പരതി. എവിടെയോ അവള്‍ നൃത്തം ചെയ്ത് ചാട്ടവാറടികളെ സ്വയം വരിക്കുകയാവാം എന്ന അറിവ് ദിനാമണിയെ നടുക്കി.

പിന്നെ…. പിന്നെ ദിനാമണി ഒക്കത്തൊരു കുട്ടിയുമായി ചാട്ടവാറടികളെ സ്വയം ഏല്‍ക്കുന്ന സുഗന്ധിയെ സ്വപ്‌നം കാണുകയായി.

കീറി തുടങ്ങിയ വസ്ത്രങ്ങളുമായി എങ്ങുനിന്നില്ലാതെ ദിനാമണി കടത്തിണ്ണകളില്‍ കൂനിക്കൂടി.

അങ്ങനെ ഒരു ദിവസമാണ് അമലു ദിനാമണിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. മഴയുടെ ചാരുതയില്‍ ഏതോ സ്വപ്‌നം കണ്ടുകൊണ്ടിരിക്കുകയായിരുന്നു അവന്‍. മഴയുടെ ശക്തിയില്‍ നിന്ന് രക്ഷപ്പെടാന്‍ തന്റെ പിറകിലൊളിക്കുന്ന പെണ്‍കുട്ടിയെ ദിനാമണി ശ്രദ്ധിച്ചു. ബസ്സിലെ യാത്രക്കാര്‍ക്ക് കൊടുത്ത് പണം പിരിക്കാനുള്ള സഹായഭ്യര്‍ത്ഥന മഴനനയാതെ അവള്‍ മറച്ചിരുന്നു.

അവളുടെ കയ്യിലെ കടലാസു കഷണങ്ങള്‍ ദിനാമണിയില്‍ ചാട്ടവാറടികളുടെ ഓര്‍മ്മകളുണര്‍ത്തി.

ദിനാമണി അവളുടെ കയ്യിലെ കടലാസു കഷണങ്ങളെ വായിക്കാന്‍ ശ്രമിച്ചു. അവള്‍ക്കും അതിന് കഴിയുമായിരുന്നില്ല. അതിലെവിടെയോ അമലു എന്ന തന്റെ പേരു എഴുതി വച്ചിട്ടുണ്ട് എന്നുമാത്രമേ അവള്‍ക്ക് അറിയാന്‍ പാടുണ്ടായിരുന്നുള്ളൂ.

കടലാസു കഷണങ്ങളെ മനസിലാക്കാന്‍ പറ്റാത്തതിലുള്ള സാമ്യത അവരെ കൂടുതല്‍ അടുപ്പിച്ചു.

പിന്നൊരിക്കല്‍ ദിനാമണി അവളുടെ കടലാസു കഷണങ്ങളെ കത്തിച്ചുകളഞ്ഞപ്പോള്‍ അവള്‍ക്ക് വിഷമം തോന്നി

ഊന്നുവടികളുടെ നഷ്ടം പോലെ എന്തോ ഒന്ന്….

വിശപ്പിനെ അധികരിക്കാന്‍ ദിനാമണിയും അമലുവും കാലി കുപ്പികള്‍ പെറുക്കി വില്‍ക്കാന്‍ തുടങ്ങി….
മഴയുടെ നനവിലും വിഹ്വലതകളില്ലാതെ മയങ്ങുന്ന അമലുവിനെ ഓര്‍ത്ത് ദിനാമണിക്ക് അത്ഭുതം തോന്നി.

പുനര്‍ജന്മത്തിലേക്കുള്ള ഒരു മുതല്‍കൂട്ടുപോലെ ഒരു ഉറക്കത്തിനായി അവന്‍ കൊതിച്ചു. പക്ഷേ ഉറങ്ങാത്ത ഓര്‍മ്മകളായി കുത്തുവാക്കുകള്‍ പോലെ മഴത്തുള്ളികള്‍ ദിനാമണിയുടെ ശരീരത്ത് പതിച്ചുകൊണ്ടേയിരുന്നു.

 

tijiതിരുവല്ല MACFAST കോളേജില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഭാഗത്തിന്റെ തലവനായ റ്റിജി തോമസ് അറിയപ്പെടുന്ന കഥാകൃത്ത് ആണ്. ഇദ്ദേഹത്തിന്റെ കഥകള്‍ ആള്‍ ഇന്ത്യ റേഡിയോയിലും ദീപിക പോലുള്ള മാഗസിനുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,572

More Latest News

കുട്ടികളെ തട്ടികൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ഉള്‍പെടെ സംഘം പിടിയില്‍; കുട്ടികള്‍ക്ക് വില

പശ്ചിമ ബംഗാളില്‍ കുട്ടികളെ തട്ടികൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് ബിജെപി മഹിളാ നേതാവിനെയും എന്‍ജിഒ സംഘടനയില്‍ ഉള്ള യുവതിയേയും പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി മഹിളാമോര്‍ച്ച നേതാവ് ജൂഹി ചൗധരിയെയും ബിമല ശിശു ഗൃഹ ചെയര്‍പേഴ്‌സണ്‍ ചന്ദന ചക്രബോര്‍ത്തിയേയും, കുട്ടികളെ ദത്ത് നല്‍കുന്ന ഓഫീസര്‍ ഓഫീസര്‍ സോണാലി മോന്‍ഡോള്‍ എന്നിവരെയാണ് പശ്ചിമ ബംഗാളിലെ ജല്‍പൈഗുരിയില്‍ നിന്നും സിഐഡി അറസ്റ്റ് ചെയ്തത്.

കുവൈത്തില്‍ മലയാളി നഴ്‌സിന് കുത്തേറ്റു

മോഷണശ്രമം ചെറുക്കുന്നതിനിടെയില്‍ കുവൈത്തില്‍ മലയാളി നവ്‌സിന് കുത്തേറ്റു.കോട്ടയം കൊല്ലാട് പുതുക്കളത്തില്‍ ബിജോയിയുടെ ഭാര്യ ഗോപിക ബിജോ (27) ആണ് മോഷ്ടാക്കലുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ഇന്ന് രംവിലെ ഡ്യൂട്ടി കഴിഞ്ഞെത്തിയ നഴ്‌സ് വീട് തുറന്ന് അകത്തുകയറാന്‍ തുടങ്ങുമ്പോളായിരുന്നു സംഭവം.

നടിയെ ആക്രമിച്ച സംഭവം; ആ നടനെ ചോദ്യം ചെയ്യണമെന്ന് പി സി ജോര്‍ജ്ജ്

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മലയാളത്തിലെ പ്രമുഖ നടനെ ചോദ്യം ചെയ്യണമെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. തന്നെ ആക്രമിച്ചത് ക്വട്ടേഷന്‍ സംഘമാണെന്ന് പറഞ്ഞ നടിയെയും ചോദ്യം ചെയ്യണമെന്നു പി സി ജോര്‍ജ് ആവശ്യപെട്ടു .

'ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നത്'; അമ്മയുടെ മീറ്റിംഗില്‍ ദിലീപ്; നടി

യുവനടി ആക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം എറണാകുളത്ത് താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നിരുന്നു. യോഗത്തെ കുറിച്ചും അവിടെ നടന്ന സംഭവങ്ങളെ കുറിച്ചും പലവിധത്തില്‍ കഥകള്‍ പ്രചരിച്ചിരുന്നു. നടന്‍ ദിലീപ് യോഗത്തില്‍ മോശമായി സംസാരിച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ നടന്‍ സിദ്ദിഖ് വെളിപ്പടുത്തുന്നു.

സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തി ഭാര്യയെ മരണത്തില്‍ നിന്നും രക്ഷിച്ച അഖിലിന്റെ മരണത്തില്‍ നടുങ്ങി തോട്ടപ്പള്ളി

തോട്ടപ്പള്ളിയില്‍ ഉണ്ണിമായയുടെ വീട്ടില്‍ പോയി തിരികെയെത്തിയതായിരുന്നു ഇവര്‍. വിവാഹസമ്മാനമായി ലഭിച്ച പുതിയ ബൈക്കിലാണ് ഇവരെത്തിയത്. സ്വന്തം ഫൈബര്‍ വള്ളത്തിലാണ് കനാല്‍ കടന്നത്. കനാലിന്റെ മധ്യത്തിലെത്തും മുന്‍പായി ആടിയുലഞ്ഞ വള്ളം മുങ്ങുകയായിരുന്നു. രാജീവ് നീന്തി കരയിലെത്തി. നീന്തലറിയാത്ത ഉണ്ണിമായയെ അഖില്‍ മുങ്ങിത്താഴാതെ ഉയര്‍ത്തിയെടുത്തു.

നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിലേക്ക്; സംഭവം ക്വട്ടേഷൻ തന്നെ, മണികണ്ഠനിൽ നിന്നും ലഭിക്കുന്നത് നിർണ്ണായകതെളിവുകൾ,

ഇതിനിടയില്‍ രാഷ്ട്രീയക്കാര്‍ക്കുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ ഏത് വമ്പന്‍മാരാണെങ്കിലും പിടികൂടുമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. ദൈവം ആള്‍രൂപത്തില് വന്നാല്‍ പോലും എല്ലാവരേയും പിടികൂടുമെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയില്‍ അംഗീകരിക്കാനാവത്ത പ്രവണതകള്‍ ഉണ്ടെന്നും ഇപ്പോള്‍ മാളത്തിലുള്ള എല്ലാ പ്രതികളേയും പുറത്ത് കൊണ്ടുവരുമെന്നും ഉടുമ്പിനെ മാളത്തില്‍ നിന്ന് പുറത്തുചാടിക്കുന്നതുപോലെ എല്ലാ പ്രതികളേയും പുറത്തുകൊണ്ടുവരുമെന്നും അന്വേഷണം കൊട്ടേഷന്‍ സംഘത്തില്‍ മാത്രം ഒതുങ്ങില്ല. ഗൂഡാലോചന അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ദിലീപിനെ കുടുക്കാൻ എന്നെ കരുവാക്കി; പൾസർ സുനിയെന്ന് പറഞ്ഞ് ചില ഒാൺലൈൻ‌

നടി പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞതു മുതൽ നടൻ ദിലീപിനെ പ്രതിയാക്കാനുള്ള ഗൂഡാലോചനയാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഞാൻ ദിലീപേട്ടനുമായി നിൽക്കുന്ന ഫോട്ടായും ചേർത്ത് നടക്കുന്ന അപവാദ പ്രചരണം. നിലവാരമില്ലാത്ത പല ഓൺലൈൻ പത്രങ്ങളും സത്യം അന്വേഷിക്കാതെ ഇത് ഏറ്റെടുത്ത് വാർത്തയാക്കി. ഫോട്ടോ എന്റെ ഫെയ്സ്ബുക്കിൽ നിന്നും എടുത്തതാണ്. അപ്പോൾ അവർക്ക് അറിയാം ഞാൻ റിയാസ് ആണെന്ന്, മനപൂർവം എന്റെ ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചു. ഇവരുടെ ലക്ഷ്യം എന്താണെന്നു ഏതൊരു സാധാരണക്കാരനും അറിയാം.. റിയാസ്ഖാൻ എന്ന ഞാനല്ല.. ഫാൻസ്‌ അസോസിയേഷൻ എന്നുള്ളതിന്റെ മുമ്പിൽ "ദിലീപ്" എന്നുള്ള പേര് ഉള്ളതുകൊണ്ടാണ്.കേരളത്തിലെ ചില ഓൺലൈൻ മാധ്യമങ്ങളുടെ വ‍ത്തികെട്ട മുഖമാണ് സംഭവത്തിൽ പുറത്തുവരുന്നത്.

ചികിത്സ കിട്ടാതെ മരിച്ച മകളുടെ മൃതദേഹം പിതാവ് കൊണ്ടുപോയത് ബൈക്കിന്റെ പിന്നിലിരുത്തി; സഹായം കുടുംബം

പനിയും ചുമയും മൂര്‍ച്ഛിച്ചതോടെ രത്‌നമ്മയെ (20) ഞായറാഴ്ച രാത്രി കൊഡിഗെനഹള്ളി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് മടങ്ങി. രാവിലെ പനി കൂടിയ രത്‌നമ്മയെ ഡോക്ടര്‍ 20 കിലോമീറ്റര്‍ ദൂരെയുള്ള ആശുപത്രിയിലേക്ക് മാറ്റാനാവശ്യപ്പെട്ടെങ്കിലും ആംബുലന്‍സോ, സ്വകാര്യ വാഹനമോ വിളിക്കുന്നതിന് ഇവരുടെ കൈയില്‍ പണമില്ലായിരുന്നു. ഇതിനിടെ രോഗം മൂര്‍ച്ഛിച്ച് യുവതി മരണത്തിന് കീഴടങ്ങി. ബന്ധുവിന്റെ ബൈക്കിന്റെ പിന്നിലിരുത്തിയാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന അന്വേഷിക്കണമെന്നാവര്‍ത്തിച്ച് മഞ്ജു വാര്യര്‍

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആവര്‍ത്തിച്ച് മഞ്ജു വാര്യര്‍. അന്വേഷണത്തില്‍...

ചിന്താ ജെറോമിന് കെ എസ് യു നേതാവിന്റെ വിവാഹാലോചന

പത്തനംതിട്ട : ചവറ മാട്രിമോണിയലില്‍ പ്രത്യക്ഷപ്പെട്ട പരസ്യം വിവാദമായതോടെ ചിന്താ ജെറോമിനെ കല്ല്യാണം കഴിപ്പിക്കാനുള്ള തിരക്കിലാണ് നവമാധ്യമങ്ങള്‍. പരസ്യം താന്‍ നല്‍കിയതല്ലെന്ന് വ്യക്തമാക്കി ചിന്ത നേരിട്ട് രംഗത്തെത്തിയെങ്കിലും വിവാദം കെട്ടങ്ങിയില്ലെന്ന് മാത്രമല്ല, ഇപ്പോള്‍ ജാതിമതാതീതമായുള്ള വിവാഹാലോചനകളുടെ ഒഴുക്കാണ് അവര്‍ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. ചിന്തയുടെ വിവാഹപരസ്യം മുന്‍ നിര്‍ത്തി കോണ്‍ഗ്രസ് കെ.എസ്.യു നേതാക്കള്‍ വിവാദം കൊടുംബിരി കൊള്ളിക്കുന്നതിനിടെ അവരെയൊക്കെ ഞെട്ടിച്ചുകൊണ്ട് കെ.എസ്.യു സംസ്ഥാന നേതാവ് രാഹുല്‍ മാങ്കൂട്ടം പരസ്യമായി ചിന്തയെ വിവാഹം ആലോചിച്ചിരിക്കുകയാണ്.

നോട്ടിംഗ്ഹാമില്‍ അന്തരിച്ച മോഹനന്‍ നായരുടെ സംസ്കാരം ഇന്ന് നടക്കും; മകളെ സന്ദര്‍ശിക്കാനെത്തിയ പിതാവിന്‍റെ അന്ത്യവിശ്രമം

മകളെയും കുട്ടികളെയും സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ മരണത്തിനു കീഴടങ്ങിയ നോട്ടിങ്ങ്ഹാമിലെ ആര്‍നോള്‍ഡില്‍ താമസിക്കുന്ന ബിന്ദു സരസ്വതിയുടെ പിതാവ് മോഹനന്‍ നായരുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. ഉച്ചയ്ക്ക് 12.45 മുതല്‍ നോട്ടിംഗ്ഹാമിലെ എഡബ്ല്യു ലൈമില്‍ നടക്കുന്ന പൊതുദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് 2.30ഓടെ ജെഡ്‌ലിംഗ് ക്രിമിറ്റോറിയത്തിലാണ് സംസ്‌കാരം നടക്കുക.

ഓസ്‌ട്രേലിയയില്‍ യാത്ര വിമാനം തകര്‍ന്നു വീണു; യാത്രികരെല്ലാം മരിച്ചതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ യാത്രാവിമാനം തര്‍ന്നുവീണ് യാത്രക്കാരെല്ലാം മരിച്ചതായി റിപ്പോര്‍ട്ട്. ചെറുയാത്രാ വിമാനമാണ് തകര്‍ന്നത്. അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ ഒമ്പതിന് എസഡന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഇരട്ട എന്‍ജിന്‍ വിമാനം ഷോപ്പിങ് മാളിന് മുകളില്‍ തകര്‍ന്നു വീഴുകയായിരുന്നു. എന്‍ജിന്‍ തകരാറിലായതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

വര്‍ണ്ണക്കാഴ്ചകള്‍ ഒരുക്കി ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ കുടുംബസംഗമം സമാപിച്ചു

യുകെയിലെ പ്രമുഖ മലയാളി സംഘടനയായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും വന്‍ ജനപങ്കാളിത്തത്തോടെ നടന്നു. ഫെബ്രുവരി പതിനെട്ടാം തീയതി ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് തുടക്കമിട്ട ആഘോഷങ്ങളും പൊതുയോഗവും രാത്രി പതിനൊന്ന് മണി വരെ നീണ്ടു നിന്നു. കഴിഞ്ഞ പതിനൊന്ന് വര്‍ഷങ്ങളായി ലെസ്റ്റര്‍ മലയാളികളുടെ സര്‍വ്വതോന്മുഖ വളര്‍ച്ചയ്ക്ക് കൂട്ട് നിന്ന സംഘടനയുടെ പൊതുയോഗത്തിനും കുടുംബ സംഗമത്തിനും ലെസ്റ്ററിലെ ഒട്ടു മിക്ക മലയാളികളും തന്നെ എത്തിച്ചേര്‍ന്നിരുന്നു.

ഹൈജാക്ക് ചെയ്യപ്പെട്ടതല്ല പൈലറ്റ് ഉറങ്ങിപോയതാണ് കാരണം; മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ ആശയവിനിമയ ബന്ധം

വിമാനം റാഞ്ചിയതാണോ എന്ന സംശയത്തെ തുടർന്ന് ഉടൻതന്നെ ജർമൻ എയർഫോഴ്സിന്റെ പോർവിമാനങ്ങളെ ജെറ്റ് എയർവേയ്സ് വിമാനത്തിന് അകമ്പടി സേവിക്കാൻ അയക്കുകയായിരുന്നു. ഈ മാസം 16ന് ഉണ്ടായ സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. 330 യാത്രക്കാരും 15 ജീവനക്കാരുമായി മുംബൈയിൽ നിന്നു ലണ്ടനിലേക്ക് തിരിച്ച 9 ഡബ്ല്യൂ–118 എന്ന വിമാനത്തിനാണ് എടിസിയുമായി അൽപസമയത്തേക്ക് ബന്ധം നഷ്ടമായത്.

കെറ്ററിംഗില്‍ സംഗീതമഴ പെയ്യിച്ചുകൊണ്ട് 7 ബീറ്റ്സ് സംഗീതോത്സവവും ഒഎന്‍വി അനുസ്മരണവും വര്‍ണാഭമായി

ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ യുകെ മലയാളികളുടെയിടയില്‍ തരംഗമായി മാറിയ 7 ബീറ്റ്സ് മ്യൂസിക് ബാന്‍ഡിന്റെ ഒന്നാം വാര്‍ഷികവും മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ പറ്റുന്ന നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച പത്മശ്രീ ഒഎന്‍വി കുറുപ്പിന്റെ അനുസ്മരണവും ചാരിറ്റി ഇവന്റും ജനപങ്കാളിത്തം കൊണ്ടും, സംഘാടന മികവു കൊണ്ടും മികവുറ്റതായി മാറി. ഈ കഴിഞ്ഞ ഫെബ്രുവരി 18 ശനിയാഴ്ച കെറ്ററിംഗ് സോഷ്യല്‍ ക്ലബ് ഹാളില്‍ യുകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പേര്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

ഒരു ജോലിയും ചെയ്യാതെ 300 പൗണ്ട് വരെ പ്രതിദിനം വാങ്ങുകയാണ് ലോര്‍ഡ്‌സ് അംഗങ്ങളെന്ന് മുതിര്‍ന്ന

ലണ്ടന്‍: ഹൗസ് ഓഫ് ലോര്‍ഡ്‌സിലെ പല അംഗങ്ങളും യാതൊരു ജോലിയും ചെയ്യാതെ തങ്ങളുടെ ഡെയിലി അലവന്‍സ് വാങ്ങി പോവുകയാണെന്ന് മുതിര്‍ന്ന പാര്‍ലമെന്റ് അംഗം. മുന്‍ ലോര്‍ഡ്‌സ് സ്പീക്കര്‍ കൂടിയായ ലേഡി ഡിസൂസയാണ് ഇക്കാര്യം പറഞ്ഞത്. സഭയ്ക്കു പുറത്ത് ടാക്‌സി കാത്തുനിര്‍ത്തിക്കൊണ്ട് താന്‍ എത്തി എന്ന് കാണിക്കാന്‍ മാത്രമായി ഓടിയെത്തുകയാണ് ചിലരെന്നും അവര്‍ ആരോപിച്ചു.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.