നടനും മി​ക​ച്ച ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​മാ​യ ദി​നേ​ശ് എം. ​മ​ന​യ്ക്ക​ലാ​ത്ത് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു; അപകടം തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ……

by News Desk 6 | January 13, 2020 10:28 am

ന​ട​ൻ ദി​നേ​ശ് എം ​മ​ന​യ്ക്ക​ലാ​ത്ത് (48) തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. കഴിഞ്ഞ രാ​ത്രി തൃ​ശൂ​രി​ൽ ഡ​ബിം​ഗ് ക​ഴി​ഞ്ഞ് പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. പ്ര​മു​ഖ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ആ​ർ.​എം.​മ​ന​യ്ക്ക​ലാ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ പ​രേ​ത​നാ​യ അ​ര​വി​ന്ദാ​ക്ഷ​മേ​നോ​ന്‍റെ മ​ക​നാ​ണ് മൂ​വാ​റ്റു​പു​ഴ കൊ​ട​യ്ക്കാ​ട​ത്ത് വീ​ട്ടി​ൽ ദി​നേ​ശ്. പ​രേ​ത​യാ​യ പ​ത്മാ​വ​തി​യ​മ്മ​യാ​ണ് അ​മ്മ.

സം​സ്ഥാ​ന പ്രൊ​ഫ​ഷ​ണ​ൽ നാ​ട​ക​മ​ത്സ​ര​ത്തി​ൽ ഇ​ത്ത​വ​ണ സ​ഹ​ന​ട​നു​ള്ള അ​വാ​ർ​ഡ് ദി​നേ​ശി​നാ​യി​രു​ന്നു. അ​മേ​ച്വ​ർ നാ​ട​ക​ങ്ങ​ളി​ലൂ​ടെ രം​ഗ​ത്തുവ​ന്ന ദി​നേ​ശ് പ്രഫ​ഷ​ണ​ൽ നാ​ട​ക​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. സി​നി​മ​ക​ളി​ലും സീ​രി​യ​ലു​ക​ളി​ലും വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച് പ​ല പു​ര​സ്കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്. സ​ദ്‌വാ​ർ​ത്ത​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ദി​നേ​ശ് നാ​ട​ക ഗാ​ന​ങ്ങ​ളും എ​ഴു​തി​യി​ട്ടു​ണ്ട്. ആ​നു​കാ​ലി​ക​ങ്ങ​ളി​ൽ ക​വി​ത​ക​ളെ​ഴു​താ​റു​ണ്ട്. മി​ക​ച്ച ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​മാ​യി​രു​ന്നു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം കേ​ച്ചേ​രി ത​യ്യൂ​രി​ലു​ള്ള സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. സം​സ്കാ​രം പി​ന്നീ​ട്.

Endnotes:
  1. പന്തുരുളാൻ മണിക്കൂറുകൾ മാത്രം ! പുൽത്തകിടികളൊരുങ്ങി, ആരവങ്ങൾക്കായ്……: http://malayalamuk.com/fifa-world-cup-2018-schedule/
  2. ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ വനസമ്പത്തും ധാതുക്കളും… 99 വർഷം കരാർ നിശ്ചയിക്കുന്ന ബ്രിട്ടീഷ് പതിവ് ഇവിടെ 999 വർഷമായതെങ്ങിനെ? മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടുവോ?  ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ… അഡ്വ.…: http://malayalamuk.com/mullapperiyar-agreement-adv-russel-joy-reveals-the-truth/
  3. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി മാമ്മൂട്ടിൽ കഞ്ചാവ് ലഹരിയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ പിടിയിൽ: http://malayalamuk.com/changanacherry-mammood-husband-killed-wife/
  4. പെ​രി​യാ​ർ പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​ൻ​ലി​യയു​ടെ മരണത്തിലെ ദുരൂഹതയാഴിയാതെ ? വീട്ടുകാരുടെ ആരോപണങ്ങളും കണ്ടെത്തലുകളും ഇങ്ങനെ…: http://malayalamuk.com/anliya-death-case-thrissur/
  5. ദുരന്ത മുഖത്തുനിന്നും ! മ​ല​മ്പു​ഴയിലും നിലമ്പൂരിലും ഉരുൾപൊട്ടി; പാ​ല​ക്കാ​ടും, വയനാടും ഒറ്റപ്പെട്ടു; നിലംബുരിൽ മൂന്നു കുട്ടികളടക്കം ഒരു വീട്ടിലെ അഞ്ചുപേർ മരിച്ചു…..: http://malayalamuk.com/heavy-rain-affected-nilambur-and-palakkad/
  6. വിവാഹം ഹോബിയാക്കിയ യുവതി, 12ൽ അധികം തവണ വിവാഹം; തട്ടിപ്പിലൂടെ നേടിയത് 200 പവനിലധികം സ്വര്‍ണം, ശാലിനിയുടെ സംഭവബഹുലമായ തട്ടിപ്പ് കഥ ഇങ്ങനെ ?: http://malayalamuk.com/wedding-scam-shalini/

Source URL: http://malayalamuk.com/dinesh-m-mankalathu-death-in-train-accident/