മലയാളി സിനിമാ പ്രേക്ഷകരെ ഏറെ ചിരിക്കാന്‍ പഠിപ്പിച്ച സംവിധായകരില്‍ ഒരാളാണ് സിദ്ധിഖ്. സിദ്ധിഖ്- ലാല്‍ കൂട്ടുകെട്ട് മാറ്റത്തിന്റെ വഴിയെ സിനിമ ചെയ്തവരാണ്. റാംജിറാവ് സ്പീക്കിംഗ് എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ മലയാള സിനിമാ വ്യക്തി മുദ്ര പതിപ്പിച്ച ഈ ഇരട്ട സംവിധായകര്‍ പിന്നീടു മലയാളത്തില്‍ എഴുതി ചേര്‍ത്തത് നിരവധി ബോക്സോഫീസ്‌ ഹിറ്റുകളാണ്.

റാംജിറാവ് സ്പീക്കിംഗ് , ഇന്‍ഹരിഹര്‍ നഗര്‍, കാബൂളിവാല, വിയറ്റ്നാം കോളനി തുടങ്ങിയവയാണ് സിദ്ധിഖ്- ലാല്‍ ടീമിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.

സിദ്ധിഖ് സ്വതന്ത്ര സംവിധായകാനായി സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ഹിറ്റ്ലര്‍, പിന്നീടു ഫ്രണ്ട്സ്, ക്രോണിക്‌ ബാച്ചിലര്‍, തുടങ്ങിയ ചിത്രങ്ങളും ലാല്‍ ഇല്ലാതെ സിദ്ധിഖ് ബിഗ്‌ സ്ക്രീനില്‍ എത്തിച്ച ചിത്രങ്ങളാണ്. കാബൂളി വാല എന്ന ചിത്രമാണ്‌ സിദ്ധിഖ്-ലാല്‍ ടീമിന്റെ മാസ്റ്റര്‍ പീസ്‌ മൂവി.

തെരുവ് ജീവിതങ്ങളുടെ നൊമ്പരത്തിന്റെ കഥ ഹൃദയ സ്പര്‍ശിയായി സ്ക്രീനില്‍ പകര്‍ത്തിയപ്പോള്‍ കണ്ണുനീര്‍ ഒഴുക്കാതിരുന്ന മലയാളികള്‍ വിരളം. ജഗതി ശ്രീകുമാര്‍ കടലാസായും ഇന്നസെന്റ് കന്നാസായും അഭിനയിച്ച് തകര്‍ത്തപ്പോള്‍ മലയാള സിനിമയുടെ വലിയ വിജയങ്ങളില്‍ ഒന്നായി കാബൂളിവാല മാറി.

തന്റെ കുട്ടിക്കാല ജീവിതത്തിലെ വിളിപ്പേര് ആയിരുന്നു കന്നാസ് എന്നും വീട്ടില്‍ അങ്ങനെയുള്ള വിളി പതിവ് ആയിരുന്നുവെന്നും സിദ്ധിഖ് ഓര്‍ക്കുന്നു, അതാണ്‌ ഞാന്‍ കാബൂളിവാല സിനിമയിലേക്ക് എടുത്തത്. കന്നാസ് എന്നാല്‍ മറ്റുള്ളവരുടെ കണ്ണില്‍ ഒന്നിനും കൊള്ളാത്തവന്‍ എന്നാണര്‍ത്ഥം. സിദ്ധിഖ് ചിരിയോടെ പങ്കുവെയ്ക്കുന്നു.