വിവാഹമോചനത്തെ സംബന്ധിക്കുന്ന പുതിയ നിയമം വിവാഹമോചനങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗൗക്ക് അഭിപ്രായപെട്ടു . എന്നാൽ വിവാഹമോചന നിരക്കിൽ വലിയ വർദ്ധന ഉണ്ടാവാൻ സാധ്യതയില്ലെന്നും അദ്ദേഹം അറിയിച്ചു. 50 വർഷത്തിനു ശേഷമാണ് ബ്രിട്ടനിൽ വിവാഹമോചന നിയമത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നത്. പുതിയ നിയമങ്ങൾ ദമ്പതികൾ തമ്മിലുള്ള പരസ്പര പഴിചാരലിൽ നിന്നുള്ള ഒരു വിടുതൽ ആകും എന്നും അദ്ദേഹം പറഞ്ഞു.

ബിൽ നിയമമാകുന്നതിനായി എംപിമാരുടെ സൂക്ഷ്മ പരിശോധന ആവശ്യമാണ്. പഴയ നിയമം അനുസരിച്ച് ദമ്പതികൾ തമ്മിൽ രണ്ടു വർഷത്തോളം അകന്നു താമസിച്ചാൽ മാത്രമേ വിവാഹമോചനം അനുവദിച്ചിരുന്നുള്ളു. ലേബർ പാർട്ടിയും ഈ നിയമങ്ങളെ അനുകൂലിക്കുന്നതായി പാർട്ടിയുടെ ഷാഡോ ജസ്റ്റിസ് സെക്രട്ടറി റിച്ചാർഡ് ബർഗോൺ അറിയിച്ചു. ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് വിടുതൽ ഉണ്ടാകുന്നതിനും, കുട്ടികൾക്ക് ഏൽക്കുന്ന മാനസിക പീഡനങ്ങൾ ലഘൂകരിക്കാനും ഈ നിയമം സഹായകരമാകുമെന്ന് അദ്ദേഹം അറിയിച്ചു. വിവാഹമോചനം ആവശ്യമായിരിക്കുന്ന ദമ്പതികൾക്ക് വേണ്ടതായ നിയമ സഹായങ്ങൾ ഗവൺമെന്റ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുരുഷനു മറ്റുള്ള സ്ത്രീകളുമായി ബന്ധം , ഗാർഹിക പീഡനം, പരസ്പരധാരണയോടെ കൂടെ രണ്ടു വർഷത്തിലധികം ഉള്ള അകൽച്ച തുടങ്ങിയവയാണ് വിവാഹമോചനം നൽകുവാനായി പൂർവ്വ നിയമം അനുസരിച്ചുള്ള കാരണങ്ങൾ. എന്നാൽ പുതിയ നിയമം അനുസരിച്ച് പരസ്പരധാരണയോടെ കൂടി പരാതി നൽകുവാനും മറ്റുമുള്ള സാഹചര്യങ്ങളുണ്ട്. പരസ്പരം കൂട്ടിച്ചേർക്കാൻ ആവാത്ത വിധം തകർന്ന വിവാഹ ബന്ധങ്ങൾക്ക് വിവാഹമോചനം നൽകുവാനുള്ള വ്യവസ്ഥകൾ നിയമത്തിലുണ്ട്. എന്നാൽ ദമ്പതികൾ തമ്മിൽ പരസ്പരം ഒന്നിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകത ഉന്നയിച്ചു ചില എംപിമാർ ഈ നിയമത്തെ അനുകൂലിച്ചില്ല.

പുതിയ നിയമം വിവാഹമോചനങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ജസ്റ്റിസ് സെക്രട്ടറി അറിയിച്ചു. നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പല അഭിപ്രായങ്ങളാണ് രംഗത്തുവന്നിട്ടുള്ളത്. എന്നാൽ ബ്രിട്ടനിലെ ചരിത്രത്തിലെ ഒരു വലിയ മാറ്റമാണ് ഈ തീരുമാനം എന്ന് നീയമാ വിദഗ്ധർ അഭിപ്രായപ്പെട്ടു .