ഷാലു ചാക്കോ

കേരളത്തില്‍ കഴിഞ്ഞ ഏതാനും നാളുകളായി നഴ്സുമാര്‍ നടത്തുന്ന സമരത്തിന് ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ പൂര്‍ണ്ണ പിന്തുണ അറിയിക്കുകയുണ്ടായി. മൂന്ന് നാല് വര്‍ഷം, ലക്ഷങ്ങള്‍ ലോണെടുത്തു പഠിച്ചിറങ്ങുന്ന ഒരു നഴ്‌സിന് പിന്നീട് സ്വകാര്യ ആശുപത്രികളില്‍ നിന്നും തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് മാറേണ്ടത്. കൂടാതെ ഇവരുടെ ഈ ശമ്പളത്തില്‍ നിന്നും മെസ് ഫീസ്, യൂണിഫോം ഫീസ് തുടങ്ങിയ പേരുകളില്‍ തുകകള്‍ ഈടാക്കുകയും നിശ്ചിത കാലയളവില്‍ ജോലി ചെയ്യണമെന്ന കരാറില്‍ ഒപ്പിടീക്കുന്നതും വഴി മെച്ചപ്പെട്ട ജോലി തേടി പോകാനുള്ള അവസരവുമാണ് നിഷേധിക്കപ്പെടുന്നത്.

കേരളത്തില്‍ ചികിത്സക്കായി മുടക്കേണ്ട തുക നിരന്തരം വര്‍ധിപ്പിക്കുകയും ആശുപത്രി സമുച്ചയങ്ങള്‍ ദിവസം തോറും വികസിപ്പിക്കുകയും ചെയ്യുന്ന സ്വകാര്യ ആശുപത്രികള്‍ നഴ്സുമാരുടെ കാര്യത്തില്‍ എന്ത് കൊണ്ട് ന്യായമായ തീരുമാനമെടുക്കുന്നില്ല? മത നേതാക്കന്മാരും രാഷ്ട്രീയ നേതാക്കന്മാരും ആശുപത്രി മാനേജ്‌മെന്റും ഇങ്ങനെ കഷ്ടപ്പെടുന്ന ഈ സമൂഹത്തിനു വേണ്ടി അര്‍ഹമായ ഒരു വേതന വര്‍ദ്ധന നടപ്പാക്കും എന്ന് ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി പ്രതീക്ഷിക്കട്ടെ.