ഇന്ത്യൻ റെയിൽവേ ആഡംബര സൗകര്യങ്ങളോട് കൂടിയുള്ള ഡബിൾ ഡെക്കർ എസി ട്രെയിനുകൾ പരീക്ഷിക്കുന്നു. ഉത്കൃഷ്ട് ഡബിൾ ഡെക്കർ എസി യാത്രി(ഉദയ്) എക്സ്പ്രസാണ് തിരക്കേറിയ റൂട്ടുകളിൽ പരീക്ഷിക്കാൻ പോകുന്നത്. ട്രെയിനിൽ 120 സീറ്റുകളുള്ള എസി കോച്ചുകളാണ് ഉണ്ടാകുക. ജൂലൈയോടെ ട്രെയിൻ ഓടി തുടങ്ങുമെന്ന് റെയിൽവേ വൃത്തങ്ങൾ സൂചന നൽകി.

ഡൽഹി-ലക്നോ റൂട്ടിലാകും ട്രെയിൻ ആദ്യം ഓടിക്കുക. തേഡ് എസി മെയിൽ എക്സ്പ്രസ് ട്രെയിനുകളിലെ യാത്രാ നിരക്കിന് താഴെയായിരിക്കും ഈടാക്കുക.ചായ, ശീതള പാനീയങ്ങൾ എന്നിവ ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീനുകൾ വഴി ലഭ്യമാക്കും. വൈ ഫൈ സ്പീക്കർ സംവിധാനം, വലിയ എൽസിഡി സ്ക്രീൻ എന്നിവ ഓരോ കോച്ചിലും ഉണ്ടാകും.