പൂഞ്ഞാർ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങി മരിച്ചു; അപകടത്തിന്റെ ദൃശ്യങ്ങൾ മലയാളംയുകെ ന്യൂസിന്

പൂഞ്ഞാർ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങി മരിച്ചു; അപകടത്തിന്റെ ദൃശ്യങ്ങൾ മലയാളംയുകെ ന്യൂസിന്
April 18 14:45 2018 Print This Article

പൂഞ്ഞാറിന് സമീപം മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു. കോട്ടയം ചുങ്കം കണ്ണങ്ങാട്ടുമണിൽ ക്രിസ്റ്റഫർ എബ്രഹാം (17) കുമരനെല്ലൂർ മുഹമ്മദ് റിയാസ് (17 ) എന്നിവരാണ് മരിച്ചത്.
നാലംഗസംഘമായാണ് ഇവർ എത്തിയത്. ഇവർ കോട്ടയം വിദ്യാപീഠത്തിലെ പ്ലസ് ടു വിദ്യാർത്ഥികളാണ്.അടിവാരത്തിലേക്കു പോകുവായിരുന്ന സംഘം കുളിക്കുന്നതിനായി ഒരവക്കത്തു എത്തുകയായിരുന്നു.

ഉച്ചക്ക് രണ്ടുമണിക്കാണ് അപകടമുണ്ടായത്. കയത്തിലേക്ക് ചാടി അപകടത്തിൽപെട്ട ക്രിസ്റ്റഫറിനെ രക്ഷിക്കാൻ റിയാസ് പിറകെ ചാടുകയായായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ അടിഞ്ഞു കൂടിയ ചെളിയിൽ രണ്ടു പേരും അകപെടുകയായിരുന്നു.എവിടെ മൂന്നാൾ താഴ്‌ചയോളം വെള്ളം ഉണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ ബഹളം കേട്ട് ഓടി കൂടിയ നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് കരക്കെടുത്തു ഉടൻ തന്നെ പേട്ടയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പേരുടെയും ജീവൻ രക്ഷിക്കാനായില്ല.

അവധി കാലമായതിനാൽ വിദ്യാർത്ഥികളായ ചെറുപ്പക്കാർ കൂട്ടമായി ബൈക്കുകൾ വന്നു ഇതുപോലുള്ള അപകടങ്ങളിൽ വന്നു ചാടുന്നത് സ്ഥിരമായിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ ഇല്ലിക്കൽ കല്ല് വച്ച് ഉണ്ടായ അപകടത്തിൽ മുന്ന് പേരുടെ ജീവൻ പൊലിഞ്ഞത്. തുടർന്ന് അധികാരികൾ ഏർപ്പെടുത്തിയ ജാഗ്രത തുടർ അപകടങ്ങൾ ഒഴിവാക്കിയത്. സംഘമായി അവധി ആഘോഷിക്കാൻ പുറപ്പെടുന്ന ചെറുപ്പക്കാരുടെ കാര്യത്തിൽ മാതാപിതാക്കൾ പ്രതേക ശ്രദ്ധ ചെലുത്തുന്നത് ഈ അവസരത്തിൽ നന്നായിരിക്കും

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles